news-details
കവിത

ഒറാങ്ങ് ഉട്ടാങ്ങിന്‍റെ ചിരി

ഇരുമ്പഴിക്കൂടിനുള്ളില്‍
ഒറാങ്ങ് ഉട്ടാങ്ങ്
ഉറക്കത്തിലായിരുന്നു
ഊഞ്ഞാലാടിക്കളിച്ച
നിത്യഹരിത വനങ്ങള്‍
പിഴുതുമാറ്റി
എണ്ണപ്പനത്തോട്ടം
പടര്‍ത്തുന്ന
മനുഷ്യന്‍റെ
പച്ചപ്പുല്‍ത്തകിടിയില്‍!
ഭൂമിക്കടിയില്‍
കുഴിച്ചു കുഴിച്ചു ചെന്ന്
എണ്ണയൂറ്റിയെടുക്കുന്ന
മുന്‍തലമുറയുടെ
കാലം കഴിഞ്ഞു
എണ്ണപ്പനയില്‍ നിന്ന്
ബയോ ഇന്ധനം
പ്രതീക്ഷിക്കുന്ന
മനുഷ്യനെക്കുറിച്ചാലോചിച്ച്
ഒറാങ്ങ് ഉട്ടാങ്ങ്
സ്വപ്നത്തില്‍ ഒന്നു പുഞ്ചിരിച്ചു
മനുഷ്യന്‍
ചിരിപോലും മറന്നുപോയ
ഇക്കാലത്ത്...!

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts