news-details
കവിത

വാഗ്ദാനം

എന്നെ കവര്‍ന്നത് 
നിന്‍റെ ഗ്രാമീണതയായിരുന്നു
അറക്കപ്പെടാന്‍ കൊണ്ടുപോകുന്ന
കുഞ്ഞാടിനെപ്പോലെ
ഞാന്‍ നിന്‍റെ പിന്നാലെ നടന്നു
നമ്മള്‍ നിശബ്ദരായിരുന്നു
കൊലക്കളത്തില്‍വച്ച്
നീയെനിക്കൊരുമ്മ തന്നു
ഒറ്റുകാരന്‍റെ അടയാളംപോലെ 
ആരാച്ചാരുടെ കൈയില്‍
എന്‍റെ ചേതന പിടഞ്ഞുതീര്‍ന്നപ്പോള്‍ 
നീ ഉറക്കെ കരഞ്ഞു 
ഒരു വിധവയെപ്പോലെ
ഒടുവിലെന്നെ മേശപ്പുറത്തു വിളമ്പിയപ്പോള്‍
എന്‍റെ ഹൃദയം ദന്തക്ഷതമേല്പിക്കാതെ 
വിഴുങ്ങിയതും നീ തന്നെ
അങ്ങനെ 
നീ നിന്‍റെ വാക്കു പാലിച്ചു
സ്നേഹിച്ച് സ്നേഹിച്ച് ഒരുപാടുയര്‍ത്തി
പ്രതീക്ഷിക്കാത്ത നേരത്ത്
താഴേക്കിടുമെന്ന വാക്ക്... 

You can share this post!

വിരല്‍ത്തുമ്പിലെ കളിപ്പാവകള്‍

പാര്‍വ്വതി സതീ
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts