news-details
മറ്റുലേഖനങ്ങൾ

അതിജീവനത്തിന്‍റെ പാട്ടുകാരന്‍

രാഷ്ട്രീയ സാമൂഹികചുറ്റുപാടുകള്‍ ഭ്രഷ്ടു കല്‍പ്പിച്ച അടിയാളന്മാരുടെ ആത്മാവാണ് നാടന്‍പാട്ടുകള്‍. അതിന് നോവിന്‍റെ നേരും ആത്മതാപത്തിന്‍റെ കനലും ഉണ്ട്.

വര്‍ണ-വര്‍ഗ്ഗ വിവേചനങ്ങളുടെ അമേരിക്കന്‍ മണ്ണില്‍നിന്ന് നാടോടിഗാനങ്ങളുടെ ആത്മാവിനെ തപ്പിയെടുത്ത ഒരു സംഗീതജ്ഞനുണ്ട്: 1941ല്‍  മിനസോട്ടയില്‍ല്‍ജനിച്ച ബോബ് ഡിലന്‍.  പോപ് മ്യൂസിക്കും റാപ് സംഗീതവും അടക്കിവാഴ്ച നടത്തിയിരുന്ന കാലത്ത്,പരമ്പരാഗത നാടന്‍ ശൈലി തിരികെക്കൊണ്ടുവന്ന ഡിലന്‍, അറുപതുകളുടെ ആരംഭത്തില്‍ത്തന്നെ അമേരിക്കന്‍ സംഗീതത്തിന് മറ്റൊരു വഴിതെളിച്ചു.

രാഷ്ട്രീയ സാമൂഹിക തത്വ സാഹിത്യ സംഹിതകളുടെ സ്വാധീനഫലങ്ങള്‍ ഡിലന്‍റെ രചനകളിലുണ്ട്. ഒരു വിപ്ലവമായിരുന്നു അത്. വിളിച്ചുപറയണമെന്ന് നെഞ്ചില്‍ല്‍ വിതുമ്പിയ തൊക്കെ അദ്ദേഹം സംഗീതമാക്കി. അത് കേള്‍വി ക്കാര്‍ക്ക്, അവരുടെതന്നെ വികാരവും ചിന്തയുമായി അനുഭവപ്പെട്ടു.    അവര്‍ പൗരാവകാശങ്ങളുടെ ഉണര്‍ത്തുപാട്ടായി  ഡിലന്‍റെ സംഗീതത്തെ സ്നേഹിച്ചതും മനസ്സിലാക്കിയതും അതുകൊണ്ടുതന്നെയായിരിക്കാം.

ആദ്യ ആല്‍ബങ്ങളിലൂടെ പരമ്പരാഗത നാടന്‍പാട്ടുകള്‍ പങ്കുവച്ച ഡിലന്‍ 'Free Wheelin Bob Dylan'  എന്ന ആല്‍ബത്തിലൂടെ സ്വന്തം കൃതികള്‍ പുറത്തിറക്കി. ഈ ആല്‍ബത്തിലെ 'Blowin in the wind' എന്ന ഗാനം അമേരിക്കന്‍ സിവില്‍റെറ്റ് മൂവ്മെന്‍റിന്‍റെ ആന്തം ആയി പരിണമിച്ചു. അസാധാരണമാംവിധം ജനമനസ്സുകളില്‍ ഡിലന്‍ പ്രതിഷ്ഠ നേടി. വിപ്ലവച്ചുവയുള്ള നാടന്‍പാട്ടുകള്‍ കൊണ്ട് ജനം തനിക്ക് സ്വര്‍ഗ്ഗസിംഹാസനം തരുന്നുണ്ടെന്ന് തോന്നിയപ്പോള്‍ അയാള്‍, ഒരു ചെറുത്ത് നില്‍പ്പ് നടത്തി. അതിന്‍റെ പരിണതഫലമായിരുന്നു തന്‍റെ അടുത്ത ആല്‍ബം ‘Another side of Bob Dylan.’. ഒരു വേറിട്ട ചിന്തയും വെളിപ്പെടുത്തലുമായിരുന്നു അത്. നാടന്‍ പാട്ടുകളുടെ ലോകത്തുനിന്ന് ഒരു ഗുഡ്ബൈ പറയല്‍.

വര്‍ഷങ്ങള്‍ക്കുശേഷം 1965ല്‍ ല്‍ Bring it all Back home എന്ന ആല്‍ബത്തിലൂടെ Folk-Rock എന്ന പുതിയ സംഗീതധാരയുമായി വീണ്ടും ഡിലന്‍ പ്രത്യക്ഷപ്പെട്ടു. 90 കള്‍ക്ക് ശേഷം 7 വര്‍ഷ ത്തോളം അദ്ദേഹം സംഗീതസമാധിയിലാ യിരുന്നു. സമാധി വിട്ടിറങ്ങിയ ഡിലന്‍റെ Times out of mind, മൂന്ന് ഗ്രാമീ അവാര്‍ഡുകള്‍ക്ക് അര്‍ഹമായി. വിപ്ലവത്തിന്‍റെ രചനകള്‍കൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സിലേയ്ക്ക് ഉറ്റുനോക്കാന്‍ പ്രേരിപ്പിച്ച ഡിലന് 2012 ലെ Presidential Medal of Freedom നല്‍കി രാജ്യം ആദരിച്ചു.

അരനൂറ്റാണ്ട് പിന്നിടുന്ന ഡിലന്‍റെ സംഗീത സപര്യക്ക് ഒക്ടോബര്‍ 13 ന് നോബല്‍ പുരസ്കാരം

തേടിവന്നപ്പോള്‍ അദ്ദേഹം കൈക്കൊണ്ട നിശബ്ദതപോലും വാചാലമാകുന്നു. അധികാരവും ആഭിജാത്യവും Status Symbol  ആയിരുന്ന കാലത്ത് മാറ്റത്തിന്‍റെ ശംഖൊലി മുഴക്കിയ സംഗീത വിപ്ലവകാരിയുടെ കാഴ്ച്ചപ്പാടുകളുടെ രാഷ്ട്രീയ പ്രതിഫലനം ഇവിടെ കാണാം. പേരിനും പ്രശസ്തിക്കും വേണ്ടി അക്ഷരങ്ങളും സംഗീതവും വില്‍ക്കപ്പെടുന്ന കാലഘട്ടത്തില്‍ല്‍ പ്രശസ്തിയില്‍ല്‍ നിന്ന് ഒളിച്ചോട്ടം നടത്തുന്ന ഡിലന്‍, വ്യതിരിക്തമായ വ്യക്തിത്വമാണ്. മാറിനിന്നുള്ള അദ്ദേഹത്തിന്‍റെ ഈ മൗനത്തിലും പാടാതെ പാടുന്ന ഒരു രാഷ്ട്രീയ വിപ്ലവഗാനം മുഴങ്ങുന്നുണ്ടാവും. നാടന്‍ സംഗീതത്തിന്‍റെ മാസ്മരിക പ്രഭയില്‍ നിന്നപ്പോഴും മാറി നിന്ന ഡിലന്‍റെ മനോഭാവം ചിന്തനീയമാണ്.

നോബല്‍ പുരസ്കാര പ്രസ്താവനപോലും തന്‍റെ വെബ്സൈറ്റില്‍ നിന്ന് മാറ്റി തിരശ്ശീലകള്‍ക്കു മറവില്‍ ഒതുങ്ങിക്കഴിയുന്ന ഡിലന്‍റെ കാഴ്പ്പാടുകള്‍ക്ക് മനസ്സിനെ മുറിക്കാനുള്ള കഴിവുണ്ട്. കാഴ്ചപ്പാടുകളേക്കാള്‍ അദ്ദേഹം ഉയര്‍ത്തിയ അതിജീവനത്തിന്‍റെ വിപ്ലവസ്വരങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല.

ജനുവരി 27

പ്രിയമുള്ള മരിയ,

ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നുപേരുടെ ശരീരങ്ങള്‍ മണ്ണില്‍ പുതഞ്ഞിരുന്ന രീതിയില്‍ ഇന്നു രാവിലെ ഞങ്ങള്‍ കണ്ടെത്തി. അവരുടെ കാലുകള്‍ മഞ്ഞുപാളികളില്‍ നിന്നു നീണ്ടുനിന്നിരുന്നു. അങ്ങനെയാണ് ഞങ്ങളവരെ കണ്ടെത്തിയത്. ആ മൂന്നു സൈനികര്‍ക്കൊപ്പം ഒരു വിമതന്‍റെ ശരീരവും ഉണ്ടായിരുന്നു. അതും തണുത്തുറഞ്ഞ രീതിയിലായിരുന്നു. അയാളുടെ കാലുകളില്‍ ഷൂസോ ശരീരത്ത് കമ്പിളിയോ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലങ്ങളില്‍ ധരിക്കാറുള്ള ഒരു കാക്കിയുടുപ്പുമാത്രമായിരുന്നു അയാളുടെ വസ്ത്രം. മുറിവേറ്റിരുന്ന അയാള്‍ സൈനികരുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയതാണ് എന്നു വ്യക്തമാണ്. അങ്ങനെ തണുപ്പകറ്റാനായി അവര്‍ നാലുപേരും (കരങ്ങളൊക്കെ ചേര്‍ത്ത്) ആലിംഗനബദ്ധരായിട്ടാണ് കിടന്നിരുന്നത്. മരണമുഖത്ത് അവര്‍ ശൈത്യത്തോട് പൊരുതുന്ന, ജീവിക്കാന്‍ ആഗ്രഹിക്കുന്ന പോരാളികള്‍ ആയിരുന്നു, പച്ച മനുഷ്യരായിരുന്നു. പ്രിയപ്പെട്ട മരിയ, ഈ പോരാട്ടങ്ങള്‍ എന്തിനു വേണ്ടിയാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍...

നിക്കോസ് കസന്‍ദസക്കിസിന്‍റെ Fratricides  എന്ന നോവലിലെ കഥാപാത്രം Lionidas മരിയ്ക്കെഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന്.

 

You can share this post!

ഹൃദയത്തിന്‍റെ മതം

ഷൗക്കത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts