news-details
കവർ സ്റ്റോറി

സിനിമ : സങ്കല്പവും യാഥാര്‍ത്ഥ്യവും

 

എന്തുകൊണ്ട് സിനിമ എന്ന് ചോദിച്ചാല്‍ ഉത്തരം, യാഥാര്‍ത്ഥ്യങ്ങളുടെ ലോകം മനുഷ്യന് മതിയാകില്ല എന്നതാണ്, യാഥാര്‍ത്ഥ്യങ്ങളുടെ പോരായ്മ പുതിയ ഭാവങ്ങള്‍ സൗന്ദര്യങ്ങളും നേരുകളും അന്വേഷിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു, ഭാവനയുടെ ലോകം കെട്ടിപ്പടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു, സ്വപ്നങ്ങളുടെ അഭൗമമായ ലോകത്തിലേക്ക് യാത്ര ചെയ്യുക മനുഷ്യന്‍റെ ഏറ്റവും പൗരാണികമായ ആഗ്രഹങ്ങളില്‍ ഒന്നാണ്. 

ചിലപ്പോള്‍ തോന്നും സിനിമയ്ക്കും സന്യാസത്തിനും സമാനതകള്‍ ഉണ്ടെന്ന്. എന്തുകൊണ്ടാണ് ഒരാള്‍ ജീവിതത്തിലെ പലതിനോടും വിടപറഞ്ഞ് മറ്റെന്തോ അന്വേഷിച്ച് യാത്ര തുടങ്ങുന്നത്? യാഥാര്‍ത്ഥ്യലോകത്തിന്‍റെ പ്രശ്നമെന്താണ്? നമ്മുടെ ആഗ്രഹത്തിന്‍റെ ആഴം വെച്ചുനോക്കുമ്പോള്‍ യാഥാര്‍ത്ഥ്യം വളരെ ചെറുതാണ്. സന്യാസി അപ്പോള്‍ ആഗ്രഹങ്ങള്‍ ഇല്ലാത്തവനല്ല, ഏറ്റവും  തീവ്രവും ആഴവുമുള്ള ആഗ്രഹങ്ങളുള്ള മനുഷ്യനാണ്. ആഗ്രഹിക്കരുത് എന്ന് ബുദ്ധന്‍ പറയുമ്പോള്‍, ആഗ്രഹങ്ങളോടു വിട ചൊല്ലാനുള്ള ആഗ്രഹം ഏറ്റവും വലുതായി മാറുന്നു. ഓരോ പരിവ്രാജകനും തന്ത്രശാലിയാണ്. ഒരു പെണ്‍കുട്ടിക്കു കൊടുക്കേണ്ട പ്രണയത്തെ വഴിയില്‍ കണ്ടുമുട്ടുന്ന പൂക്കള്‍ക്കും പക്ഷികള്‍ക്കും കുട്ടികള്‍ക്കുമായി അവന്‍ വീതിച്ചു കൊടുക്കുന്നു എന്ന് ഹെര്‍മന്‍ ഹെസ്സെ എഴുതുന്നു. ജീവിതം നായ്ക്കളുടെ മുന്‍പില്‍ എറിയപ്പെട്ട എല്ലിന്‍ക്കഷണങ്ങള്‍ പോലെയാണ്, ചില നായ്ക്കള്‍ അതു കടിച്ചുതിന്നു. മറ്റ് ചിലര്‍ അന്വേഷിക്കുന്നു ആരാണ് എന്‍റെ മുന്‍പില്‍ ഇതെറിഞ്ഞിട്ടത്. അവനെ സംബന്ധിച്ച് ജീവിതം പീഡയാണ്. കസന്‍ദ്സാക്കീസാണ് ഇതെഴുതുന്നത്. എല്ലിന്‍ക്കഷണങ്ങളാണോ വലുത് അതോ എല്ലിന്‍ക്കഷണങ്ങള്‍ എറിഞ്ഞിട്ടവനുവേണ്ടിയുള്ള ആഗ്രഹമാണോ വലുത്?


എന്തുകൊണ്ട് സിനിമ എന്ന് ചോദിച്ചാല്‍ ഉത്തരം, യാഥാര്‍ത്ഥ്യങ്ങളുടെ ലോകം മനുഷ്യന് മതിയാകില്ല എന്നതാണ്, യാഥാര്‍ത്ഥ്യങ്ങളുടെ പോരായ്മ പുതിയ ഭാവങ്ങള്‍ സൗന്ദര്യങ്ങളും നേരുകളും അന്വേഷിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു, ഭാവനയുടെ ലോകം കെട്ടിപ്പടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു, സ്വപ്നങ്ങളുടെ അഭൗമമായ ലോകത്തിലേക്ക് യാത്ര ചെയ്യുക മനുഷ്യന്‍റെ ഏറ്റവും പൗരാണികമായ ആഗ്രഹങ്ങളില്‍ ഒന്നാണ്. ചിലപ്പോള്‍, ഈ ഭ്രമാത്മക ജീവിതം യാഥാര്‍ത്ഥ്യജീവിതത്തേക്കാള്‍ അനുഭവ സാന്ദ്രത കൂടിയതായിത്തീരുന്നു. ഒരു വാളിനേക്കാള്‍ ഒരു ആശയത്തിന് നിങ്ങളെ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. ജീവിതം ചിലര്‍ക്ക് ആസ്വാദിക്കാനുള്ളതല്ല, അതവര്‍ക്ക് നല്‍കിയതിനെ തേടിയുള്ള യാത്രയാണെങ്കില്‍, ചില സിനിമകളും ഇപ്രകാരമുള്ള യാത്രയാണ്, യാഥാര്‍ത്ഥ്യത്തെ സൃഷ്ടിക്കുന്ന, യാഥാര്‍ത്ഥ്യത്തിന്‍റെ പിന്നിലുള്ള സത്യത്തെ തേടിയുള്ള യാത്ര. അത്തരം യാത്രകള്‍ക്ക് സ്വപ്നങ്ങളുടെ നിറമായിരിക്കും, മാജിക്കുകളുടെ പരിവേഷമായിരിക്കും. ഇത്തരം സിനിമകളെ നമ്മുടെ സംവേദനശീലയുള്ള മടക്കുകയോ ഒടിക്കുകയോ ചെയ്യുന്നു, എന്നാല്‍ മാത്രമേ ഇത്തരം സിനിമകളുമായി സംവദിക്കാന്‍ സാധിക്കുകയുള്ളു. ഇത്രയുംനാള്‍ നിങ്ങള്‍ നേരെ ഇരുന്നാണ് കണ്ടിട്ടുള്ളതെങ്കില്‍ ഇത്തരം സിനിമകള്‍ ഒരു ചരിവിലൂടെ മാത്രമേ കാണുകയുള്ളു.

ബിഗാന്‍ എഴുതി സംവിധാനം ചെയ്ത, "A Long day's Journey into Night,' എന്ന സിനിമ ഏറ്റവും കലുഷിതമായ സൗന്ദര്യ ദര്‍ശനങ്ങളെ പിഞ്ചെല്ലാനുള്ള ക്ഷണമാണ് നല്‍കുന്നത്. പക്ഷെ, നിങ്ങളുടെ അഭിരുചികള്‍ക്ക് മാറ്റംവരുത്തിയിട്ട് മാത്രമേ ഈ സിനിമയെ സമീപിക്കാന്‍ സാധിക്കുകയുള്ളു എന്നു മാത്രം. സിനിമയുടെ അപ്രാപ്യമായ സൗന്ദര്യ സംവേദനശീലങ്ങളെ പ്രാപ്യമാക്കാനുള്ള ശ്രമം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണിത്. ഈ പരിശ്രമത്തില്‍ സംവിധായകന്‍ പ്രേക്ഷകനുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകുന്നില്ല. സിനിമയുമായി, രാത്രിയിലേക്കുള്ള ഒരു നീണ്ട ദിവസത്തിന്‍റെ യാത്രക്ക് പുറപ്പെടുക പ്രേക്ഷകന്‍റെ മാത്രം ബാധ്യതയായി മാറുന്നു.

സിനിമയിലെ നായകന്‍ ഒരു ആഭിചാരത്തിന്‍റെ പിടിയിലകപ്പെട്ടന്നവണ്ണം യാത്ര ചെയ്യുന്ന ഒരാളാണ്. എത്ര ശ്രമിച്ചാലും രക്ഷപ്പെടാനാവാത്ത വിധത്തില്‍ അയാളെ കീഴ്പ്പെടുത്തുന്ന ആഭിചാരം നഷ്ടപ്പെട്ടു പോയ പ്രണയമാണ്. ഈ പ്രണയം അയാളെ എത്തിക്കുന്ന ദൂരങ്ങളും തീരങ്ങളും ഈ ആഭിചാരത്തില്‍നിന്നും അയാളെ രക്ഷപ്പെടുത്തുന്ന തിനു പകരം അയാളെ കൂടുതല്‍ കീഴ്പ്പെടുത്തുന്നു.

ആലസ്യംപൂണ്ട, നനഞ്ഞുകുതിര്‍ന്ന ഭാവങ്ങളുള്ള നായകകഥാപാത്രത്തിനു ചുറ്റും പല നിഗൂഢതകളും രൂപംകൊള്ളുകയും അലിഞ്ഞു പോകുകയും മറ്റെന്തോ ആയി രൂപംപ്രാപിക്കുകയോ ചെയ്യുന്നു.നായകനെ കൂടാതെ എന്തൊക്കെയാണ് ഈ സിനിമയില്‍ ഉള്ളത്? ഉത്തരം: കത്തികള്‍, ഒരിക്കല്‍ പോലും നിറയൊഴിക്കാത്ത തോക്ക്, അപകടകരമായ സൗന്ദര്യമുള്ള സ്ത്രീകള്‍, പിന്നെ ജലത്തിന്‍റെ നിരന്തരമായ സാന്നിദ്ധ്യമുണ്ട്. ഇന്ന് നമ്മള്‍ കാണുന്ന യാഥാര്‍ത്ഥ്യം ഇന്നലത്തെ ആരുടെയോ സ്വപ്നമാണ്. എവിടെവച്ചാണ് യാഥാര്‍ത്ഥ്യം സ്വപ്നത്തില്‍നിന്നും വേര്‍തിരിയുന്നത് എന്നത് കൗതുകകരമായ അന്വേഷണമാണ്. ഇതാണ് നായകകഥാപാത്രമായ ലൂയിഹോങ് വുവിന്‍റെ ചോദ്യത്തിലുള്ളത്, 'എപ്പോഴാണ് നമ്മള്‍ സ്വപ്നമാണ് കാണുന്നതെന്ന് അറിയുന്നത്?'സിനിമയുടെ പ്രധാന കഥാതന്തു എപ്പോഴോ അയാള്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ തിരക്കിയുള്ള യാത്രയാണ്, അവളുടെ പേര് വാന്‍ ക്വിവേന്‍ എന്നാണ്. വാന്‍ ക്വിവേനായിട്ട് അഭിനയിക്കുന്ന നടി മറ്റൊരവസരത്തില്‍ മറ്റൊരു കഥാപാത്രമായിട്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. അവള്‍ വാന്‍ ക്വിവനാണോ എന്ന സംശയം പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ സംവിധായകന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായിട്ട് തോന്നും. കഥയുടെ സഞ്ചാരം ക്രമാനുഗതമല്ല, നിറങ്ങള്‍ അധിയായി ചാലിപ്പിച്ചെടുത്ത ഫ്രെയിമുകള്‍ വികാരാധീനമാണ്. രാത്രിയുടെ ദൈര്‍ഘ്യം കൂടുകയും പകല്‍ ചെറുതായിത്തീരുകയും ചെയ്യുന്ന നാളില്‍ യാത്ര തിരിക്കുന്ന കഥാപാത്രം എതാണ് ജീവിതത്തിന്‍റെ തുടക്കം, ഏതാണ് അവസാനം എന്ന് തിരിച്ചറിയുന്നില്ല എന്ന് തോന്നും.

എവിടെ പോയാലും കെയ്ലി എന്ന സ്ഥലത്തിന്‍റെ ഗുരുത്വാകര്‍ഷണത്തില്‍നിന്നും അവനൊരിക്കലും രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പെണ്‍കുട്ടിയോട് അവളുടെ പൂര്‍വ്വകാമുകന്‍ പറയുന്നത് കെയ്ലി കഥാപാത്രങ്ങളോട് പറയുന്നതായിട്ട് മാറുന്നു,"no matter where you run, I will always find you.''

രക്ഷപ്പെടാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്ന ഓരോരുത്തരും അതിന്‍റെ അസാധ്യതയില്‍ തട്ടി നില്‍ക്കുന്നു,  "we cannot survive unless we live together in dreams.'

ലൂയി അവന്‍റെ യാത്ര തുടരുന്നു. വഴിതെറ്റിപ്പോയ അവനെ ഒരു കുട്ടി വഴികാണിച്ച് അവനെ എത്തിക്കുന്നത് മറ്റൊരു അപരിചിതലോകത്തിലാണ്. അവനവിടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവള്‍ അവരുടെ കാമുകന്‍ നടത്തുന്ന ഷോപ്പിലെ ജീവനക്കാരിയാണ്. അവളുടെ സ്വപ്നം എയ്റോപ്ലെ യ്നില്‍ കയറുക എന്നതാണ്.  അവന്‍ കൈയിലുള്ള പിങ് പോങ് ബാറ്റ് കാണിച്ചിട്ട് പറയും, ഇത് കറക്കുകയാണെങ്കില്‍ അവര്‍ക്ക് പറക്കാന്‍ സാധിക്കുമെന്ന്. അവളത് ചിരിച്ചുതള്ളുന്നു. അവന്‍ ബാറ്റ് കറക്കുന്നു. പിന്നെ സംവിധായകന്‍ കാണിക്കു ന്നത് ആകാശത്തില്‍നിന്നുള്ള കാഴ്ചകളാണ്. അവര്‍ പറയുന്നതായിട്ട് കാണിക്കാതെ, അവര്‍ ആകാശത്തു നിന്നും കാണുന്ന കാഴ്ചകള്‍ അവതരിപ്പിക്കുന്നു.

അവര്‍ അവസാനം പണ്ടെങ്ങോ ഒരു കാമുകനും കാമുകിയും ജീവിച്ചിരുന്ന, ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് പ്രവേശിക്കുന്നു. അവന്‍ അവളെ ചുംബിക്കട്ടെയെന്ന് ചോദിക്കുന്നു. അപ്പോള്‍ അവള്‍ പറയുന്നു, "if you think moon is close enough.' അപ്പോള്‍ അവന്‍ പറയുന്നു, 'ചന്ദ്രന്‍ ഇന്ന് ഒത്തിരി അകലെയാണ്.' ഞാന്‍ നിന്നെ ചുംബിക്കട്ടെയെന്ന് അവള്‍ പറയാന്‍ ആഗ്രഹിച്ചത് അവന്‍ ഏറ്റെടുത്ത് പറഞ്ഞതുപോലെയാകുന്നു. ഈ വീടിന് കറങ്ങാന്‍ സാധിക്കുമെങ്കില്‍ നിനക്കെന്നെ ചുംബിക്കാമെന്ന് അവള്‍ പറയുന്നു. അവന്‍ പറയുന്നു, "dipping water with a point of knife. Examining nsow with a microscope. Doing this over and over. One still wants to ask, how you counted stars in the sky? They're like birds,  ever parachuting through my chest"

അവന്‍ ഇത് പറഞ്ഞുകഴിയുമ്പോഴേക്കും ആ വീട് കറങ്ങാന്‍ തുടങ്ങുന്നു. അവര്‍ പരസ്പരം ചുംബിക്കുന്നു. അവരെ ഉപേക്ഷിച്ചിട്ട് ക്യാമറ പുറത്തേക്ക് സഞ്ചരിക്കുന്നു. ക്യാമറ ചെന്നെത്തുന്നത് ഒരു ബാക്ക്സ്റ്റേജിലാണ്. അവിടെ അവള്‍ അവനു കൊടുത്ത കമ്പിത്തിരി അവന്‍ കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നു. ക്യാമറയുടെ മുമ്പില്‍  കമ്പി ത്തിരി കത്തിയണയുമ്പോള്‍ സിനിമ അവസാനി ക്കുന്നു.

അവന്‍ പെട്ടുപോയ ആഭിചാരങ്ങള്‍ അവസാനിച്ചോ? അതോ, പുതിയ ആഭിചാരങ്ങള്‍ അവനെ വിലയ്ക്കുവാങ്ങിയോ?
 

You can share this post!

കാക്കതണ്ട് മുതല്‍ മണിമരുത് വരെ

ആന്‍മേരി
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts