അപൂര്‍വ്വങ്ങളില്‍ല്‍ അപൂര്‍വ്വങ്ങളായ ചില വ്യക്തിത്വങ്ങളുണ്ടാകാറുണ്ട്. അവരെപ്പറ്റി അങ്ങനെ ഒരു തോന്നലുപോലും ആരിലും സൃഷ്ടിയ്ക്കാതെ, പൊടിപടലങ്ങളുയര്‍ ത്തുന്ന വിപുലമായ കര്‍മ്മവേദികളിലോ കൊട്ടിഘോഷങ്ങളോടെയുള്ള സാമൂഹ്യ പ്രവര്‍ത്തനസദസ്സുകളിലോ ഒരിക്കലും പ്രത്യക്ഷപ്പെടാതെ, അര്‍പ്പണ മനോഭാവത്തോടെ ജീവിച്ച് കടന്നുപോകുമ്പോള്‍ അവര്‍ സൃഷ്ടിക്കുന്നവിടവ് അക്ഷരാര്‍ത്ഥത്തില്‍  നികത്താ നാവാത്തതാണ്. അരശതാബ്ദത്തിലേറെ മേരിഗിരി കുടുംബത്തിന്‍റെ നിറസാന്നിധ്യമാ യിരുന്ന ഡോ.വി.എക്സ്. മാത്യുസാറിനെപ്പറ്റി പറയുമ്പോള്‍ പകരക്കാരനില്ലാത്ത അമര ക്കാരന്‍چഎന്നുതന്നെ പറയേണ്ടിവരും. രോഗീശുശ്രൂഷയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ കാണിച്ച് തന്ന മാത്യുസാര്‍ മദര്‍ അന്ന ഡങ്കല്‍ല്‍  തുടങ്ങിവച്ച സൗഖ്യദായകശുശ്രൂഷ അതിന്‍റെ പൂര്‍ണതയില്‍  തന്നെ തുടര്‍ന്നുകൊണ്ടുപോകുവാന്‍ ഈ ആശുപത്രിയ്ക്ക് ദൈവം തന്ന അമൂല്യനിധിയായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ല്‍ കോളേജില്‍ല്‍  നിന്നും എം.ഡി പാസ്സായി 1968ല്‍ മേരിഗിരി ഐ.എച്ച്.എം ഹോസ്പിറ്റലില്‍ല്‍ ഫിസിഷ്യ നായി സേവനത്തിനെത്തിയ മാത്യുസാര്‍ പിന്നീട് മെഡിക്കല്‍ല്‍ സൂപ്രണ്ടായി ആതുര ശുശ്രൂഷമേഖലയില്‍ല്‍പ്രാഗല്‍ഭ്യം തെളിയിച്ച് ഏത് ഉന്നതങ്ങളിലും എത്തുവാന്‍ അവസ രങ്ങള്‍ അനവധി കിട്ടിയപ്പോഴും മീനച്ചില്‍ല്‍താലൂക്കിലെ തന്നെ ഏറ്റവും നല്ലല്ലഫിസി ഷന്‍ എന്ന് അറിയപ്പെട്ടപ്പോഴും ഓഫറുകള്‍ തേടിയെത്തിയപ്പോഴും  അന്ന് ബാലാരിഷ്ടതകള്‍ മാറിയിട്ടില്ലാതിരുന്ന മേരിഗിരി ആശുപത്രിയുടെ രക്ഷാകര്‍തൃത്വം ഒരു നിയോഗം പോലെ ഏറ്റെടുത്ത മാത്യുസാര്‍ അവസാനശ്വാസംവരെ 2020 ജൂലൈ 2 ഇവിടെതന്നെ സേവനം ചെയ്ത് മേരിഗിരിയുടെ ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. രോഗീശുശ്രൂഷ ജീവിതചര്യ തന്നെയാക്കിയ മാത്യുസാറിനോട് മെഡിക്കല്‍ല്‍ മിഷന്‍ സിസ്റ്റേഴ്സിനുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവില്ല. പാവപ്പെട്ടവരോടും വേദനിക്കുന്നവരോടും പക്ഷംചേരുക എന്നത് മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിന്‍റെ ആപ്തവാക്യമാണെങ്കിലും ഇത് ഞങ്ങള്‍ മെഡിക്കല്‍ല്‍ മിഷന്‍ സിസ്റ്റേഴ്സിനെക്കാള്‍ ജീവിതത്തില്‍ല്‍ പ്രാപ്തമാക്കിയത് മാത്യുസാറാണ്. മിതത്വത്തിന്‍റെയും ലാളിത്യത്തിന്‍റെയും പര്യായമാ യിരുന്ന മാത്യുസാറിന് പണത്തേയും, പദവിയേയും പ്രശസ്തിയേയുംകാള്‍ മുന്‍ഗണന മനുഷ്യത്വ ത്തിനും മനുഷ്യജീവനും മനുഷ്യസേവനത്തിനു മായിരുന്നു. ദൈവം തന്ന ആയുസ്സിന്‍റെ അമൂല്യത യെപ്പറ്റി അത്രമാത്രം ബോധ്യമുള്ളതുകൊണ്ട് മാരകരോഗത്താലോ, പ്രായാധിക്യത്താലോ മരണാസന്നരായിരുന്നവരുടെപോലും ജീവന്‍ ആവുമെങ്കില്‍ല്‍ഒരു നിമിഷംകൂടിയെങ്കിലും നിലനിര്‍ത്തുവാനുള്ള ഒരു ഭിഷഗ്വരന്‍റെ കര്‍ത്തവ്യ ബോധം അദേഹത്തിന്‍റെ സിരകളിലെ ഓരോ തുള്ളി ചോരയിലും തുടിച്ചു നിന്നു അതിനായി ആധുനികവൈദ്യശാസ്ത്രത്തിന്‍റെ സാങ്കേതിക സംവിധാനങ്ങളും യന്ത്രസാമിഗ്രികളും അത്യാവ ശ്യഘട്ടങ്ങളില്‍ല്‍അവലംബിക്കാറുണ്ടായിരുന്നെ ങ്കിലും അവയെക്കാള്‍ ഉപരി നിരീക്ഷണത്തിനും ഔഷധങ്ങള്‍ക്കും പരിചരണത്തിനും സര്‍വ്വോപരി സര്‍വ്വേശ്വരനിലുള്ള ആശ്രയത്തിലായിരുന്നു മാത്യുസാറിന്‍റെ ശക്തി. അതുകൊണ്ടായിരുന്നോ പ്രഭാതത്തിലെ ദിവ്യബലിയില്‍ല്‍മാത്രമല്ലല്ല ദിനചര്യ യിലെ എത്രയെത്ര ഇടവേളകളിലാണ് മാത്യുസാ റിന്‍റെ ചുവടുകള്‍ മേരിഗിരി ചാപ്പലിന്‍റെ പടവുകള്‍ കയറിയിരുന്നത്. മേരിഗിരി ചാപ്പലിന്‍റെ അവസാന ബഞ്ചില്‍ല്‍ ഭിത്തിയോടു ചേര്‍ന്നിരുന്ന് ദിവസവും മണിക്കൂറുകള്‍ ചെലവഴിച്ചത് ദൈവത്തോടുതന്നെ ചേര്‍ന്നിരുന്നുകൊണ്ടാണ്. മാത്യുസാറിന്‍റെ ദൈവ വുമായുള്ള അഭേദ്യ ബന്ധവും നിരന്തരമായ പ്രാര്‍ത്ഥനയും മേരിഗിരിക്ക് എന്നും ശക്തിസ്രോത സ്സായിരുന്നു.  രാവും പകലും തന്‍റെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മേരിഗിരിയെ നെഞ്ചോടുചേര്‍ ത്തുനിര്‍ത്തിയ മാത്യുസാറിന് വിശേഷണങ്ങള്‍ ഏറെയുണ്ട്.  ലളിത ജീവിതശൈലിക്കുടമ, കറയറ്റ പിതാവ്, ദൈവസ്നേഹത്തിലും ദൈവാശ്രയ ത്തിലും അഗ്രഗണ്യനായവന്‍, മരിയഭക്തിയുടെ നിറകുടം, പ്രാര്‍ത്ഥനയില്‍ല്‍നിന്നും ശക്തി സംഭരിച്ച മഹാവൈദ്യന്‍, രോഗീശുശ്രൂഷയില്‍ സ്നേഹവും കരുതലും തപസ്യയാക്കിയവന്‍. മേരിഗിരി എന്ന വലിയ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഒരു പ്രശ്നമോ വിഷമമോ ഉണ്ടെന്ന് മനസ്സിലായാല്‍ല്‍ അതിനു പരിഹാരം കണ്ടെത്തി സൗഹൃദവും സന്തോഷവും പുനസ്ഥാപിച്ചുകഴിഞ്ഞേ മാത്യു സാര്‍ തന്‍റെ ജോലികളിലേയ്ക്കു കടന്നിരുന്നുള്ളു.  പ്രായം എണ്‍പതുകളിലായിരുന്നെങ്കിലും നൂതന സാങ്കേതിക വിദ്യകളെല്ലാം മാത്യുസാറിന് പ്രാപ്യമായിരുന്നു.  ആരെങ്കിലും ഒരു സംശയം ചോദിച്ചാല്‍ല്‍ പുസ്തകങ്ങളിലും വെബ്സൈറ്റുക ളിലും ഒക്കെ ചികഞ്ഞ് അതിന് ഉത്തരം കണ്ടുപിടിച്ചുതരാതെ മാത്യുസാര്‍ ഒരിക്കലും വിശ്രമിച്ചിരുന്നില്ല. സാറിന്‍റെ കേവലസാന്നിധ്യം പോലും സൗഖ്യദായകമായിരുന്നു എന്നത് രോഗികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തന്നെ  തേടിയെത്തിയ രോഗികള്‍ക്ക് സ്നേഹവും കരുതലും ആവോളം പകര്‍ന്നുനല്‍കിയ മാത്യു സാറിന് തന്‍റെ കുടുംബവും ഏറെ വിലപ്പെട്ട തായിരുന്നു.  തമ്പുരാന്‍ ഏല്പിച്ച കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ഏറ്റവും വിശ്വസ്തതയോടെ നേതൃത്വവും, സാന്നിദ്ധ്യവും, മാതൃകയും, സ്നേഹവും കൊണ്ട് അണുവിട വിട്ടുവീഴ്ച യില്ലാതെ നിറവേറ്റി.  ശരിയ ല്ലാത്ത ഒന്നിനോടും സത്യമല്ലാത്തതിനോടും പൊരുത്തപ്പെടാന്‍ ഒരിക്കലും അദ്ദേഹം തയ്യാറല്ലായിരുന്നു.  എടുപ്പിലും നടപ്പിലും വീട്ടിലും കണ്‍സള്‍ട്ടിംഗ് റൂമിലും അദ്ദേഹം പുലര്‍ത്തിയിരുന്ന മുനിതുല്യമായ നിര്‍മ്മമത, ഒന്നിനോടും ഒട്ടിപ്പിടിക്കാത്ത ആ നിലപാട്, ഒന്നും സ്വന്തമാക്കാന്‍ വ്യഗ്രതയില്ലാത്ത ആ ശാന്തത, എല്ലാം കടന്നുപോകുന്നവ മാത്രം എന്ന് ജീവിതത്തില്‍ല്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ആ കാഴ്ചപ്പാട് ഇവയെല്ലാം മേരിഗിരിക്ക് എന്നും വഴികാട്ടിയായി നിലനില്‍ക്കും.  

നന്ദിയോടെ, ആദരവോടെ, സ്നേഹത്തോടെ,

മേരിഗിരി കുടുംബം

You can share this post!

കെട്ടിപ്പുടി വൈദ്യം....

അനോന സുറോ
അടുത്ത രചന

അമ്മയാകുന്നത്

കാര്‍മ്മല്‍ മേഴ്സിഹോം
Related Posts