news-details
കവർ സ്റ്റോറി

അപ്രധാന മനുഷ്യന്‍

ഫ്രാന്‍സിസ് 'മൈനോരിറ്റി' എന്ന് തന്‍റെ സഹോദര സഖ്യത്തെ വിളിക്കുമ്പോള്‍ അതിന് ന്യൂനപക്ഷം എന്നതിനേക്കാള്‍ അപ്രധാന മനുഷ്യരുടെ സഖ്യം എന്ന വിവക്ഷയാണ് കൂടുതലായും ഉള്ളത്. എങ്ങനെയാണ് ഒരാള്‍ പ്രധാനിയാകുക? പലരെയും തോല്‍പിച്ചും അവസരങ്ങളെ നന്നായി ചൂഷണം ചെയ്തും  കാര്യങ്ങളെ വരുതിയിലാ ക്കികൊണ്ടുമാണ്. സുവിശേഷ ങ്ങളുടെ ഏറ്റവും അഗാധമായ വായന നടത്തിയിട്ടുള്ള ഫ്രാന്‍സിസ് മനസ്സിലാക്കുന്നു, ഒരു അപ്രധാന മനുഷ്യനു മാത്രമേ സത്യത്തിന്‍റെ നേരറിവുകള്‍ വെളിപ്പെട്ടു കിട്ടുന്നുള്ളു എന്ന്. സമൂഹ ത്തിന്‍റെ ഓരത്ത് ജീവിക്കുന്ന, തികച്ചും അപ്രധാന മനുഷ്യരായ ആട്ടിടയന്മാര്‍ക്ക് ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ സന്ദേശം ലഭിക്കുന്നതു പോലെയാണ് അത്. "എല്ലാം ചെയ്തതിനുശേഷം നിങ്ങള്‍ പറയുക ഞങ്ങള്‍ അയോഗ്യ ദാസന്മാരാണ്" എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ ജീവിക്കാന്‍ ശ്രമിച്ച വഴിയാണ് അപ്രധാന മനുഷ്യരുടേത്. സുവിശേഷം തന്നെ അപ്രധാന ത്തിലേക്കുള്ള ക്ഷണമല്ലേ? ഒന്നും സ്വന്തമാക്കാതെ, ഉപേക്ഷയുടെ യാചനാ പാത്രവുമായി നടന്നു നീങ്ങുന്ന ഒരു ചെറിയ അജഗണത്തയല്ലേ സുവിശേഷം സ്വപ്നം കാണുന്നത്? 

മൈനോരിറ്റിയെ വിവക്ഷിക്കുകയാണ് തത്വചിന്തകനായ ഡെല്യുസിന്‍റെ ലക്ഷ്യം, "becomingminor(oritarian) is primarily an ethical action,one of the becomings, one is affected by when avoiding becoming fascist.'' ഡെല്യുസിന്‍റെ ഉദാഹരണം കാഫ്കയാണ്. യഹൂദനായ കാഫ്ക യഹൂദരോടും ജര്‍മ്മന്‍ ഭൂരിപക്ഷത്തോടും ആസ്ട്രേലിയന്‍ ഹംഗേറിയന്‍ അധികാരത്തോടും പക്ഷം ചേരാതെ കലയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഭൂരിപക്ഷം നിര്‍മ്മിക്കപ്പെടുന്നത് കള്ളങ്ങളുടെ ചേരുവകകള്‍ കൊണ്ടാണ്. ഭൂരിപക്ഷം കൈയടക്കുന്നതിലും അടിച്ചോടിക്കുന്നതിലും പ്രാവീണ്യം നേടിയവരുമാണ്.

അപ്പോള്‍, കുടിയൊഴിപ്പിക്കപ്പെട്ട, സെന്‍സറിംഗിന് വിധേയരായ, തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കപ്പെടാത്ത, പാസ്പോര്‍ട്ടിന് വിലയില്ലാത്ത, ലൈംഗികതയില്‍പോലും പാര്‍ശ്വവത്കരിക്ക പ്പെട്ടവരാണ് മൈനോരിറ്റി.  അപ്രധാന മനുഷ്യന്‍ സത്യത്തിനു മാത്രം അവകാശമുള്ള ഒരാളായി പിന്‍വലിയുന്നു.""Becoming present is political, but becoming anonymous is ethical" എന്ന് Tiqqun കൂട്ടി വായിക്കുന്നു. ഫ്രാന്‍സിസിന്‍റെ ചിന്തയ്ക്ക് ഏറ്റവും അടുത്ത രീതിയില്‍ മൈനോറിറ്റിയെ മനസ്സിലാക്കുകയാണ് ഗാലോവെ ചെയ്യുന്നത്,

"so, a migration from politics to ethics requires a migration from self interest to self sacrifice, from promotion of the self to the demotion of the self, from visibility to invisibility.''


ഭൂരിപക്ഷ ന്യൂനപക്ഷ ദ്വന്ദ്വം എണ്ണത്തെ ആശ്രയിച്ചല്ല എന്നു കാണിക്കാനായി ഡെല്യൂസ് പറയുന്നു, സ്ത്രീകള്‍ കൂടുതലുള്ള സമൂഹത്തില്‍ അധികാരം കൈയാളുന്നത് പുരുഷന്മാരാകുമ്പോള്‍ അവിടെ സ്ത്രീകള്‍ മൈനോറിറ്റി ആകുന്നു. അധികാരത്തിനെതിരെ പലായനത്തിന്‍റെ രേഖകളില്‍ നിന്നുകൊണ്ട് പൊരുതു ന്നവരാണ് മൈനോറിറ്റി.കാഫ്കയുടെ കഥാപാത്രങ്ങള്‍ നിവര്‍ത്തിക്കുന്നത് ഇതാണ്, "they disclose the diabolical powers of the future that are already knocking at the door -capitalism, Stalinism, fascism.''

കാഫ്ക തന്നെ മൈനോറിറ്റിയെ മനസ്സിലാ ക്കുന്നത്, "People to come'  എന്നാണ്. വന്നതും സ്ഥാപിതവു മായ എല്ലാം അധികാരത്തിന്‍റെ അഴിമതിയില്‍ ആണ്ടു പോകുമ്പോള്‍ വരാനിരിക്കുന്ന ഒരു ജനതയുടെ നിര്‍മ്മതിക്കായ് കാഫ്ക കലയെ ഉപയോഗി ക്കുന്നു. ഈ കഥാപാത്രങ്ങ ളെല്ലാംതന്നെ അതിര്‍ത്തികളെ നിരന്തരമായി പുനര്‍നിര്‍ണ്ണയിക്കുന്നവരാണ്. "People ismissing'  എന്ന ഇതിവൃത്തത്തില്‍ നിന്നാണ് കാഫ്കയുടെ കൃതികള്‍ സഞ്ചരിക്കുന്നത്. Becoming  ഡെല്യുസിന്‍റെ പ്രിയപ്പെട്ട ആശയമായി മാറുന്നു. ഡെല്യുസിന്‍റെ becoming എന്ന ആശയത്തെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം,

"It is a processof removing the element fromits original functions and bringingabout ones." Becoming a woman, becoming molecular ofall kinds, becoming particles" എന്നൊക്കെ ഡെല്യൂസ് പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.അത്ഭുത ലോകത്തിലെ ആലീസ് ഈ becoming  ഉടമയാണ്. അവളില്‍ ഒരു  PURE becoming സംഭവിക്കുന്നു. കൂടുതല്‍ ചെറുതാകുന്തോറും അവളുടെ ലോകം കൂടുതല്‍ വലുതാകാന്‍ തുടങ്ങുന്നു.  കൂടുതല്‍ അര്‍ത്ഥ ശൂന്യതകളിലൂടെ കടന്നുപോകുന്ന അവള്‍ കൂടുതല്‍ അര്‍ത്ഥങ്ങളെ മനസ്സിലാക്കുന്നു.

 

ഫ്രാന്‍സിസിന്‍റെ മൈനോരിറ്റി അനവധി becomingന്റേതായിരുന്നു. ഫ്രാന്‍സിസ് കൂടുതല്‍ മണ്ടനായിത്തീര്‍ന്ന് കൂടുതല്‍ സത്യത്തെ ഗ്രഹിച്ചു. എല്ലാറ്റിനെയും സഹോദരാ, സഹോദരി എന്നു വിളിച്ച് കൂടുതല്‍ സഹോദരനായി ഫ്രാന്‍സിസ് മാറി. ഒരു കിളിയോട് സംസാരിക്കാനായി കിളിയായി മാറി.

 

കിളിയുടെ മുന്‍പില്‍ മുട്ടുകുത്തി കിളിയോളം താഴ്ന്നപ്പോള്‍ ഫ്രാന്‍സിസ് ഒരു ആലീസിനെ പോലെ കിളികളുടെ അത്ഭുതലോകത്തെത്തി. ചെന്നായെ കെട്ടിപ്പിടിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ ചെന്നായ ഫ്രാന്‍സിസിന്‍റെ കരുണയെ സ്വന്തമാക്കി. ഫ്രാന്‍സിസ് വന്ന മനുഷ്യന്‍ മാത്രമല്ല, വരാനിരിക്കുന്ന മനുഷ്യന്‍ കൂടിയാണ്. മൈനോരിറ്റിയുടെ, പലായനത്തിന്‍റെ അതിര്‍രേഖകള്‍ സ്വന്തമാക്കുന്നവര്‍ വരികയും പോകുകയും ചെയ്യുന്നു.

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts