സ്ത്രീയും അവളുടെ സ്വാതന്ത്ര്യവും, പുരുഷന്‍ അവളുടെമേല്‍ കാലങ്ങളായി പുലര്‍ത്തുന്ന അധീശത്വവും ലോകവ്യാപകമായി നൂറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയം സംബന്ധിച്ചുള്ള പഠനങ്ങളും കണ്ടെത്തലുകളും അതിന്‍മേല്‍ വിവിധ തലങ്ങളില്‍ ഉണ്ടാകുന്ന ഇടപെടലുകളും സമൂഹത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന മാറ്റങ്ങള്‍ ഗൗരവമായി നിരീക്ഷിക്കപ്പെടുന്നുമുണ്ട്. കുടുംബം ചലിപ്പിക്കുന്നതില്‍ ഗാര്‍ഹിക അടുക്കളകള്‍ക്കുള്ള പങ്ക് എക്കാലത്തും വലുതാണെങ്കിലും അധികമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായെന്നു കാണാം. സ്ത്രീയുടെ സ്വാതന്ത്ര്യം ഏറെക്കുറെ അവസാനിപ്പിക്കുന്ന ഇടം എന്ന നിലയില്‍ വീടിന്‍റെ അടുക്കളക്കും  അത് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനും ഏറെ പ്രാധാന്യമുണ്ട്. സമകാലിക ചലച്ചിത്രലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കു വഴിതെളിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ. ജിയോ ബേബി അസ്സീസിയുമായി സംസാരിക്കുന്നു.

അടുക്കള മഹാത്മ്യം

? സ്ത്രീകേന്ദ്രീകൃതങ്ങളായാണ് നമ്മുടെ സമൂഹത്തിലെ കുടുംബ അടുക്കളകള്‍ പൊതുവെ കാണുന്നത്. പുരുഷന്‍ തീരെ കടന്നു ചെല്ലുന്നതിന് വിമുഖത കാണിക്കുക ചെയ്യുന്ന ഇടമാണത്. എന്നിട്ടും ആണുങ്ങള്‍ സമത്വത്തെക്കുറിച്ച് നിര്‍ലജ്ജം സംസാരിക്കുന്നുണ്ട്. ജിയോ ബേബിയുടെ അടുക്കള ജീവിതവും അതിലെ സമത്വചിന്തകളും ഏതു തരത്തിലാണ് നിര്‍വചി ക്കപ്പെട്ടിരിക്കുന്നത്.

അടുക്കളയിലെ പുരുഷന്‍റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ഒരു സ്ത്രീ ചോദ്യമുന്നയിക്കുന്ന അവസരത്തില്‍ അത്തരം ചോദ്യങ്ങളെ നമ്മുടെ ഈഗോ കൊണ്ടോ മറ്റോ നിരുല്‍സാഹപ്പെടുത്തുകയും, എതിര്‍വാദമുന്നയിച്ച് തള്ളിക്കളയുകയും ചില പ്പോള്‍ കായികമായിതന്നെ അതിനെ നേരിടുകയോ ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഒരു ഉള്ളി പൊളിച്ചു നല്‍കുന്നതിലൂടെ, അല്ലെങ്കില്‍ ചായ ഇട്ട് നല്‍കുന്നതിലൂടെ  കുടുംബത്തിലെ സ്ത്രീകളുടെ അടുക്കള ജീവിതത്തെ സഹായിക്കുന്നുണ്ട് എന്നും സമത്വപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമുണ്ട് എന്നും ചിന്തിക്കുന്ന ആളുകളാണ് നമ്മുടെ സമൂഹത്തിലുള്ളത്. അതാണ് വലിയ കാര്യം, പ്രവൃത്തി എന്നാണ് ചിന്തിക്കുന്നത്. എന്നാല്‍ അടുക്കളയിലെ എല്ലാ ജോലികളിലും പുരുഷന്മാര്‍ പൂര്‍ണ്ണമായും പങ്കെടുക്കുമ്പോള്‍ മാത്രമേ ഈ സമത്വം ഉണ്ടാകുന്നുള്ളൂ. എന്നാല്‍ അതെത്ര സമയം അവര്‍ക്ക് ചെയ്യാനാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.

അടുക്കളയുമായുള്ള എന്‍റെ ബന്ധം കുട്ടിക്കാലം മുതല്‍ ഉള്ളതാണ്. മൂന്നു മക്കളില്‍ നടുക്ക ത്തെയാളാണ് ഞാന്‍. ചേച്ചിയും, അനിയത്തിയു മുണ്ട്. അച്ഛനും അമ്മക്കും ജോലിക്കായി പോകണ്ടതിനാല്‍ വളരെ നേരത്തെതന്നെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. പാത്രം കഴുകുക, ഗ്ലാസ് എടുത്തു  വെക്കുക തുടങ്ങിയ ജോലികള്‍ ചെയ്തിട്ടുണ്ട്. അന്ന് ഇതൊക്കെ ചെയ്തിരുന്നത് ആരെയെങ്കിലും സഹായിക്കുക എന്ന ചിന്ത മൂലമായിരുന്നില്ല. സാഹചര്യങ്ങള്‍ ചെയ്യിച്ചു എന്നതാണ് ശരി. മുതിര്‍ന്നപ്പോള്‍ അമ്മ ഇത്തരം ജോലികളുടെ അളവ് കൂട്ടി നല്‍കി. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ചായ ഇട്ട് നല്‍കുക-ഞാന്‍ നന്നായി ചായ ഇടുമായിരുന്നു- ശുചിമുറി വൃത്തിയാക്കുക, പാത്രങ്ങള്‍ കഴുകി വെക്കുക തുടങ്ങിയ എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ലഭിച്ചിട്ടുമുണ്ട്. ഞാന്‍ ഇത്തരം ജോലികള്‍ ചെയ്യുന്നതിലൂടെ അമ്മക്ക് അടുക്കളയില്‍ നിന്നും ചെറിയ സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. ഞാന്‍ ചായ ഇടുമ്പോള്‍ അമ്മക്ക് അതിഥികളുമായി സംസാരിക്കാന്‍, ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കുവെക്കുവാന്‍ അവസരം ലഭിക്കും. സ്വാതന്ത്ര്യത്തിന്‍റെ ഈ രാഷ്ട്രീയം മനസിലാക്കിയതുകൊണ്ടൊന്നുമായി രുന്നില്ല അമ്മ ഇത്തരത്തില്‍ ജോലികള്‍ ചെയ്യിച്ചിരുന്നത്. എന്നാല്‍ അടുക്കളയിലെ രാഷ്ട്രീയം രൂപപ്പെടുന്നത് ഇത്തരത്തിലാണ് മനസിലാക്കിയിട്ടുള്ളത്.

വിവാഹശേഷം എറണാകുളത്തെ ജീവിതവുമായി ബന്ധപ്പെട്ടാണ് അടുക്കളയിലെ പൂര്‍ണ്ണ ഉത്തരവാദിത്തങ്ങളിലേക്ക് എത്തിയത്. അടുക്കള ഒരു ഭീകര ഇടമാണെന്ന് മനസിലായതും ഇക്കാലത്താണ്. അടുക്കളയിലെ എല്ലാ ജോലികളും ഭക്ഷണം ഉണ്ടാക്കല്‍ മുതല്‍ പാത്രങ്ങള്‍ വൃത്തിയാക്കല്‍, അടുക്കള വൃത്തിയാക്കല്‍ എന്നിവയെല്ലാം സ്വയം ചെയ്യേണ്ട അവസ്ഥ വന്ന സാഹചര്യത്തിലാണ് കാലങ്ങളായി സ്ത്രീകള്‍ അടുക്കളയില്‍ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ നരകിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടത്.

? സ്വന്തം ജീവിതത്തില്‍ അനുഭവിച്ച സാഹചര്യങ്ങള്‍ ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തോട് സംവദിക്കണം എന്ന തോന്നലിലാണല്ലോ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ രൂപപ്പെടുന്നത്. എത്രകണ്ട് സിനിമയിലെ സംഭവങ്ങള്‍ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

പൂര്‍ണ്ണമായും അടുക്കളയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു തുടങ്ങിയ കാലഘട്ടത്തില്‍ തന്നെ അടുക്കളയിലെ സ്ത്രീജീവിതങ്ങളുടെ ദുരിതം ബോദ്ധ്യപ്പെട്ടിരുന്നു. പകല്‍ തുടങ്ങി രാത്രി വരെ സത്യത്തില്‍ അടിമയെപ്പോലെ തന്നെയാണ് പല സ്ത്രീകളും തങ്ങളുടെ ജീവിതം മുമ്പോട്ടുകൊണ്ടുപോകുന്നത്. സ്വന്തം അനുഭവങ്ങള്‍, ക്രിയേറ്റീവ് ഹെഡ് എന്ന നിലയിലും ഭാര്യ എന്ന നിലയിലും ബീന നല്‍കിയ അറിവുകള്‍, സുഹൃത്തുക്കളുടെ ജീവിതാനുഭവങ്ങള്‍, എനിക്ക് പരിചയമുള്ള ആളുകള്‍ ഒക്കെയാണ് സിനിമയില്‍ വന്നിട്ടുള്ളത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ചിത്രീകരിച്ചിട്ടുള്ള വീടാക്രമണമൊക്കെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു തന്നെയാണ്. വടക്കന്‍ കേരളത്തില്‍ നിലവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട രീതികള്‍ ഒക്കെ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. എനിക്ക് തീര്‍ച്ചയില്ലാത്തതൊന്നും ഈ സിനിമയില്‍ പറഞ്ഞിട്ടില്ല എന്നതാണെന്‍റെ ആത്മവിശ്വാസം.

? സ്ത്രീകളുടെ അടുക്കള ജീവിതവുമായി ബന്ധപ്പെട്ട ഈ സിനിമ, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നിവ കൊണ്ട് പുരുഷസമൂഹത്തെ സമത്വത്തെക്കുറിച്ച് പഠിപ്പിക്കാമെന്ന് കരുതുന്നുണ്ടോ, പഠിപ്പിക്കേണ്ടതുണ്ടോ

പഠിപ്പിച്ചാലും പഠിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പഠിപ്പിക്കാനും പറ്റില്ല. ഞാന്‍ ഇപ്പോള്‍ കട്ടന്‍കാപ്പി വേണമെന്ന് ഭാര്യയോട് പറഞ്ഞു. സത്യത്തില്‍ വൃത്തികേടാണത്. മറ്റ് ചില സാഹചര്യങ്ങളില്‍ ഒരു കപ്പ് കാപ്പി ഞാനവള്‍ക്ക് എടുത്തു കൊടുക്കുന്നത് കൊണ്ടാണ് ഇക്കാര്യം  പറയാന്‍ പോലുമുള്ള അവകാശം കിട്ടുന്നത്. മറിച്ചായിരുന്നെങ്കില്‍ ഞാനത് ആവശ്യപ്പെടില്ലായിരുന്നു. ഒരു കാപ്പിയുടേതെന്നു തോന്നുന്ന നിസാരകാര്യത്തില്‍ ഇത്തരം നിലപാട് എടുക്കണോ എന്ന് ചോദി ക്കുന്നവരുണ്ടാകാം. ഇത്തരം ശീലങ്ങളില്‍ നിന്നൊക്കെ നമ്മള്‍ പഠിക്കേണ്ടതുണ്ട്. കൂടുതലായി ഇക്കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുമുണ്ട്. ചെറിയ പ്രായത്തില്‍ നമ്മള്‍ പഠിച്ച  മതപഠനക്ലാസ്സുകളിലൊക്കെ സ്ത്രീപുരുഷ സമത്വ ചിന്തകള്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരവുമാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടെങ്കില്‍ സ്ത്രീപുരുഷ തുല്യതയെക്കുറിച്ച് ആധികാരികങ്ങളായ വിഷയങ്ങള്‍ സമൂഹത്തിന് നല്‍കുന്നതിനായി ഉള്‍ക്കൊള്ളിച്ചാല്‍ അത് നല്ലൊരു തീരുമാനമാകും.

ചെറുപ്പത്തില്‍ നമ്മള്‍ സ്ത്രീകളെക്കുറിച്ച് കരുതിവെച്ചിരിക്കുന്ന ചില തെറ്റായ ഇമേജുകളുണ്ട്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ അമ്മ എന്ന് പഠിക്കുന്നതിനായി പുസ്തകത്തില്‍ കാണിക്കുന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു സ്പൂണ്‍ അല്ലെങ്കില്‍ തവിയുമായി നില്‍ക്കുന്ന ചിത്രമാണത്. ആ ചിത്രം കാണുന്ന ഒരു കുട്ടിക്ക് അമ്മ അടുക്കളയില്‍ പണിയെടുക്കേണ്ട ഒരാളായി മാത്രം തോന്നിയാല്‍ കുറ്റം പറയാനാകില്ല. ആഴത്തില്‍ ആഴ്ന്നുപോകുന്ന അത്തരം ഇമേജുകളാണ് മാറേണ്ടത്. ചെറിയപ്രായത്തില്‍തന്നെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന നിലയിലേക്ക്, സ്ത്രീകള്‍ക്ക് സഹായകരമായ ജോലികള്‍ ചെയ്യുന്ന ആളുകള്‍ എന്ന നിലയിലേക്ക് പുരുഷന്‍ മാറുന്ന തരത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ആഴത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്.  എല്ലാ ജോലികളും ഒരു ആണ്‍കുട്ടി അല്ലെങ്കില്‍ പുരുഷനും ചെയ്യേണ്ടതാണ് എന്ന മാനസിക ബോദ്ധ്യം വരുന്നയിടത്തേ സമത്വദര്‍ശനത്തിന് ആരംഭമുണ്ടാകൂ.

വീടുകളില്‍  ശീലിക്കുന്ന ഈ ജോലികളാണ് നമ്മള്‍ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്നത്. വീട്ടില്‍ ബാത്ത്റൂം കഴുകി ശീലിച്ചയാള്‍ക്ക് ഒരു പൊതു ഇടത്തെ ബാത്ത്റൂം വൃത്തികേടായി കിടക്കുന്നത് കാണാന്‍ ഇഷ്ടമുണ്ടാകുകയില്ല. ഞാന്‍ പോകുന്ന ഇടങ്ങളില്‍ ഏതെങ്കിലും ഇടങ്ങള്‍ വൃത്തികേടായി കണ്ടാല്‍ അത് ക്ലീന്‍ ചെയ്യാറുണ്ട്.  എല്ലായിടങ്ങളിലും ശ്രദ്ധിച്ചിട്ടില്ലേ, വൃത്തിയാക്കപ്പെട്ട ഇടങ്ങള്‍ എപ്പോഴും ആണുങ്ങള്‍ക്കുള്ളതാണ്. അത് വീട്ടിലായാലും പൊതു ഇടങ്ങളിലായാലും അങ്ങനെയാണ്. വൃത്തിയാക്കാത്ത ഇടങ്ങള്‍ സ്വയം വൃത്തിയാക്കുന്നതിനു പകരം എന്താണിതു ചെയ്യാത്തതെന്ന് ചോദിക്കുകയാകും നമ്മളില്‍ ഭൂരിഭാഗവും ചെയ്യുക. അതുകൊണ്ടുതന്നെയാണ് ഇനിയെങ്കിലും ഇത് ചെറുപ്പത്തിലേ ശീലിക്കുന്ന തരത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉണ്ടാകേണ്ടതെന്ന് പറയുന്നത്. ഇപ്പോള്‍ ഒരാളെ പഠിപ്പിക്കാന്‍ ചെന്നാല്‍ അവന്‍റെ ഇപ്പോഴത്തെ സാമൂഹ്യബോധവും, ഈഗോയും കൊണ്ട് അത് വിപരീതഫലമാണ് ഉണ്ടാക്കുക.

? സ്ത്രീകളുടെ ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവയൊക്കെ നേരിടുന്നതിന് ധാരാളം നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. എന്നാല്‍ സമത്വവുമായി ബന്ധപ്പെട്ടും, ഈ സിനിമയുമായി ബന്ധപ്പെട്ടും മനസിലാക്കിയ കാര്യങ്ങള്‍ ഭരണകൂടവുമായി ഫലപ്രദമായ രീതിയില്‍ പങ്കുവെച്ച് സ്ത്രീകള്‍ക്ക് സഹായ കരമായ ഒരു നയരൂപീകരണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും എന്ന് മുന്‍പ് പറഞ്ഞിരുന്നു. എന്താണ് ഇതിന്‍റെ ഉള്ളടക്കം.

അത്തരമൊരു ചിന്ത മനസിലുണ്ട്. പക്ഷേ അതെങ്ങനെ വേണം എന്തൊക്കെ ഉള്‍ക്കൊള്ളി ക്കണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും  സമാനചിന്താഗതിക്കാരായ ധാരാളം ആളുകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സുഹൃത്തുക്കളായ ആളുകളുണ്ട്. സമത്വമില്ലായ്മ അനുഭവിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ സാധിക്കുന്ന ചുരുക്കം ചില സ്ത്രീകളേ ഉള്ളൂ. ക്ഷമയുടെയും, സഹനത്തിന്‍റെയും വിവിധ വേര്‍ഷനുകളില്‍ നിന്നുകൊണ്ട് അവര്‍ സഹിച്ചു ജീവിക്കുകയാണ്. ചിലര്‍ മക്കളെ ഓര്‍ത്തുകൊണ്ട്, മറ്റുചിലര്‍ കുടുംബത്തെ കരുതി. ഇറങ്ങിപ്പോ കാനൊരു ഇടമില്ലാത്തതുകൊണ്ടു മാത്രമാണവര്‍ക്ക് ഇത്രയും നിസ്സഹായമായി ജീവിക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ തിരികെവരുന്ന സ്ത്രീക്ക് സ്വന്തം വീട്ടില്‍പോലും ഇടം ലഭിക്കില്ല എന്ന സാമൂഹിക യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എനിക്ക് സ്വന്തമായി ഒരു അഭിപ്രായം രൂപീകരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ചിലപ്പോഴത് തെറ്റായി മാറിയേക്കാം എന്നതിനാലാണത്. ഇതു സംബന്ധിച്ച് അദ്ധ്യാപകര്‍, മനശ്ശാസ്ത്ര വിദഗ്ധര്‍, സ്ത്രീകേന്ദ്രീകൃത പ്രശ്നങ്ങളില്‍ ഇടപെടുന്നവര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഈ സിനിമയുമായി ബന്ധപ്പെട്ട് പുതുതായി പരിചയപ്പെട്ട വ്യക്തികള്‍ എന്നിവരുടെയൊക്കെ അഭിപ്രായത്തെ മാനിച്ചു തന്നെയാകും ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുക. എന്തായാലും ഒരു ഇനിഷ്യേറ്റീവ് എടുക്കും എന്ന കാര്യത്തില്‍ സംശയമില്ല.

? രണ്ടുപെണ്‍കുട്ടികള്‍ എന്ന സിനിമ മുതല്‍ ജിയോ സ്ത്രീകേന്ദ്രീകൃതമായ വിഷയങ്ങളെ വളരെ വൈകാരികമായി കൈകാര്യം ചെയ്യുന്നതായി കാണുന്നുണ്ട്. അരുതുകളുടെ ലോകമാണ് സ്ത്രീകള്‍ക്ക് മുമ്പിലുള്ളത് എന്ന് വ്യക്തമായി പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ സിനിമയിലും ഇത്തരം അരുതുകളുടെ നിര കാണുന്നുണ്ട്. ഇത്തരം അരുതുകള്‍ അവരുടെ ജീവിതത്തെ ഏതുതരത്തില്‍ ബാധിക്കുന്നു എന്നാണ് വിലയിരുത്തുന്നത്.

എന്തും തുറന്നു സംസാരിക്കാന്‍ അവസരമുള്ള, സ്വാതന്ത്ര്യമുള്ള ഒരു വീടാണ് എന്‍റേത്. പക്ഷേ എനിക്കുള്ള ചില പ്രത്യേക സ്വാതന്ത്ര്യങ്ങള്‍ എന്‍റെ അനിയത്തിക്ക് നിഷേധിക്കപ്പെട്ടിരുന്നു. ചുറ്റുവട്ട ത്തുള്ള മറ്റുവീടുകളെ അപേക്ഷിച്ച് സര്‍വ്വസ്വാത ന്ത്ര്യവും ഉണ്ടായിരുന്നെങ്കിലും ആണ്‍കുട്ടി എന്ന നിലയിലുള്ള പ്രിവിലേജ്  എന്നെ അനിയത്തി യേക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്തി എന്നത് സത്യമാണ്. ഇത്രയും പുരോഗമനപരമായ നിലപാട് ഉണ്ടായിട്ടും എനിക്കുണ്ടായിരുന്ന മുന്‍ഗണനകളും, സ്വാതന്ത്ര്യവും അവള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു വെന്ന് പറയുമ്പോള്‍ മറ്റ് കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ വളരെ പരിതാപകരമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങള്‍ വളരെ രുചികരമായ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളാണ്. ഷാപ്പിലൊക്കെ പോയി നല്ല ഭക്ഷണം കഴിച്ച കാര്യം പറയുമ്പോള്‍ അതിന് കഴിയുന്നില്ലല്ലോ എന്ന സങ്കടം അവള്‍ പങ്കവെച്ചിട്ടുണ്ട്. പിന്നീട് പോയിട്ടുണ്ട്. അതുപോലെ രാത്രിയാത്രകള്‍, സിനിമകള്‍ ഒക്കെ നിഷേധിക്കപ്പെട്ടിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ നിനക്കിഷ്ടമുള്ളതു ചെയ്തോളൂ എന്ന അവകാശം ലഭിച്ചയാളാണ് ഞാന്‍. ഞാന്‍ നാടകം കളിക്കാന്‍ പോകും. എല്ലാ ദിവസവും പന്ത്രണ്ട് മണിക്കു ശേഷമേ തിരികെ വീട്ടിലെത്താറുള്ളൂ. ഒരുപക്ഷേ കുടുംബത്തിന്‍റെ അനുവാദത്തോടെ ഇത്ര ചെറുപ്പത്തിലേ സ്വതന്ത്രനാകാന്‍ കഴിഞ്ഞയാളുകള്‍ ഉണ്ടോ എന്ന് സംശയമാണ്. എനിക്കുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് വ്യക്തിപരമായി ഒരുപാട് സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് അവള്‍. അവളെ ഞാന്‍ ആയിടങ്ങളിലൊക്കെ മിസ്സ് ചെയ്തിട്ടുണ്ട്. അത്തരം നഷ്ടങ്ങള്‍ ഒരിക്കലും തിരികെ ലഭിക്കുകയുമില്ല.

എന്‍റെ വിവാഹ ആലോചനകള്‍ നടക്കുന്ന സമയത്തായിരുന്നു രണ്ട് പെണ്‍കുട്ടികളുടെ ചിത്രീകരണം നടക്കുന്നത്. ബീന അപ്പോള്‍  ഇത്തരം അരുതുകളുടെ അനുഭവങ്ങള്‍ എന്നോട് പങ്കവെച്ചിരുന്നു. ഇതെല്ലാം ചേര്‍ത്താണ്  രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമ സംഭവിക്കുന്നത്. ഈ സിനിമയുടെ കാര്യത്തില്‍ എന്‍റെ ഇത്തരം അനുഭവങ്ങളാണ് ചേര്‍ത്തിട്ടുള്ളതും. സ്വാതന്ത്ര്യമില്ലായ്മ അതനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിട ത്തോളം വളരെ ദുഃഖകരമാണ്.

? സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന ഇത്തരം പ്രിവിലേജുകള്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു ണ്ടല്ലോ. ഇത്തരത്തില്‍ പ്രിവിലേജ് ലഭിക്കാതെ പോകുന്ന സ്ത്രീകളോട് ഏതുതരം മനോഭാവ മാണ് പുരുഷന്‍മാര്‍ പൊതുവില്‍ കാണിക്കുന്നത്.

ആദ്യമേ പറഞ്ഞല്ലോ എനിക്ക് ലഭിക്കുന്ന ചില പ്രത്യേക സ്വാതന്ത്ര്യങ്ങളില്‍ അനിയത്തിയുടെ അസാന്നിദ്ധ്യം വിഷമിപ്പിച്ചിരുന്നുവെന്ന്. ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. രാത്രിയില്‍ വൈകി വീട്ടില്‍എല്ലാവരുമൊരുമിച്ചു ഒരു സിനിമ കാണാന്‍ ഇരിക്കുന്നുവെന്ന് കരുതുക. സിനിമ കാണാന്‍ വേണ്ടി വീട്ടിലെ സ്ത്രീകള്‍ക്ക് വരാന്‍ കഴിയാറില്ല. അവരുടെ അടുക്കളജോലികള്‍ തീര്‍ന്നിട്ടുണ്ടാകില്ല. അഥവാ വന്നെങ്കില്‍ തന്നെയും അവര്‍ക്കത് പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അടുക്കളയിലെ ജോലികള്‍ അവരെ അത്രയധികം മടുപ്പിച്ചിട്ടുണ്ടാകും. വീട്ടിലെ ആണുങ്ങള്‍ക്ക് ടി.വിക്ക് മുമ്പിലിരുന്ന് അവരെ വെയിറ്റ് ചെയ്താല്‍ മതി. നമ്മെ തൃപ്തിപ്പെടുത്താനാകും അവര്‍ പലപ്പോഴും ടിവിക്ക് മുമ്പിലിരിക്കുന്നത്. സിനിമക്ക് മുമ്പിലിരുന്ന ഉറങ്ങിപ്പോയ അമ്മയെ പലപ്പോഴും എന്‍റെ അപ്പന്‍ കളിയാക്കിയിട്ടുണ്ട്, ഞാന്‍ കളിയാക്കിയിട്ടുണ്ട്. അടുക്കളയിലെ ജോലി മുഴുവന്‍ കഴിഞ്ഞിട്ട്  ഒരു സിനിമ ആസ്വദിച്ച് കാണുന്നതിന് എനിക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഇതുപോലെയൊക്കെയാണ് ഇക്കാര്യത്തിലുള്ള പൊതു സമീപനവും എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.

? ജിയോയുടെ ഉള്ളിലെ സ്ത്രീപക്ഷവാദിയുടെ രൂപീകരണം എങ്ങനെയാണ്. സിനിമയി ലേക്ക് അത്തരം ചിന്തകളെ സന്നിവേശിപ്പിക്കു മ്പോള്‍ എത്തരത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടു പെണ്‍കുട്ടികള്‍ ചെയ്യുന്ന സമയത്ത് എന്‍റെ ഉള്ളിലുള്ളത് സ്ത്രീകള്‍ക്ക് അത് ചെയ്യാനാവുന്നില്ല, ഇത് ചെയ്യാനാവുന്നില്ല എന്ന തരത്തിലുള്ള പ്രശ്നങ്ങളായിരുന്നു. പിന്നീട് അത്തരത്തിലുള്ള ചിന്തകള്‍ കൂടുതല്‍ വികാസം പ്രാപിച്ചു. ആളുകളെ കൂടുതല്‍ നിരീക്ഷിച്ചു. അനുഭവങ്ങള്‍ ഉണ്ടായി. ഇത്തരം നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് അത്തരമൊരു സ്ത്രീപക്ഷ വീക്ഷണം ഉണ്ടായിട്ടുള്ളത്. അടുക്കളയില്‍ ചെയ്യുന്ന ഓരോ ജോലിയിലും എന്‍റെ ചിന്തകള്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചായിരുന്നു.

സിനിമയില്‍ മാറ്റമുണ്ടാകണം, മാറുന്ന സിനിമകളുടെ ഭാഗമാകണം എന്നതു തന്നെയാണ് ആഗ്ര ഹവും ചിന്തയും. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അത്തരത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന സിനിമയാണെന്ന് അവകാശപ്പെടുന്നില്ല. കുറച്ചൊക്കെ മാറിനില്‍ക്കാന്‍ പറ്റിയിട്ടുണ്ട് എന്നാണ് കരുതുന്നത്. എന്നാല്‍ മാറ്റത്തിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നുവെന്നത് ആശാവഹമാണ്.

? ചിത്രങ്ങളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതികള്‍, സംഭാഷണങ്ങള്‍ എന്നിവയൊക്കെ അടുത്തകാലത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇത്തരം രീതികള്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ടോ

ഈ സിനിമക്ക് മുന്‍പും ആ ബോദ്ധ്യം നിലവിലുണ്ട്. സ്ത്രീകളെ മോശമായി പരാമര്‍ശിക്കരുത് എന്ന ചിന്ത നേരത്തെതന്നെയുണ്ട്. മലയാളസിനിമയില്‍ നമ്മള്‍ വാഴ്ത്തിയ പല ചിത്രങ്ങളിലെയും സ്ത്രീവിരുദ്ധത തുറന്നുകാട്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഇതൊക്കെ മനസിലാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നുണ്ട്. ഒരു സിനിമ കൊണ്ട് മാറ്റമുണ്ടാകുമെന്ന് കരുതേണ്ടതില്ല. സിനിമകള്‍ മാറ്റമുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ട സിനിമകള്‍ അത് എടുക്കുന്നവരുടെ സാമൂഹ്യബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. മനഃപൂര്‍വ്വമാകണമെന്ന് നിര്‍ബന്ധമില്ല. അവര്‍ സ്ത്രീയേക്കുറിച്ച് പഠിച്ചത് ഇത്തരത്തിലാണ്, അവരുടെ അറിവുകള്‍ ഇങ്ങനെയാണ്. അതാണ് ചിത്രീകരിക്കുന്നത് എന്ന് മാത്രം. ചില സിനിമകളില്‍ സ്ത്രീകളുടെ ശാരീരികമായ നഗ്നത കാണിക്കാറുണ്ട്. നമ്മുടെ സാമൂഹ്യബോധത്തില്‍ നിന്നാണ് ആ നഗ്നതയെ ലൈംഗികമായി പരിവര്‍ത്തനപ്പെടുത്തുന്നത്. സ്ത്രീനഗ്നത ഗോപ്യമായി സൂക്ഷിക്കുന്നതിനാല്‍ അത് വെളിവാകുമ്പോള്‍ പുരുഷന് അതിനോട് താല്‍പ്പര്യം ഉണ്ടാകുന്നു. എന്നാല്‍ ഷര്‍ട്ടിടാത്ത പുരുഷന്‍മാരെ സ്ത്രീകള്‍ കാണുന്നതിനാല്‍ പലപ്പോഴും പുരുഷന്‍മാരുടെ മാറിടം സ്ത്രീകള്‍ക്ക് ലൈംഗിക ചോദന ഉണ്ടാക്കുന്നില്ല. മതവും, രാഷ്ട്രീയവും ഇതുപോലുള്ള വിഷയങ്ങളില്‍ ഇടപെടുകയും ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങളെ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. എങ്കിലും  വ്യക്തികളില്‍ മാറ്റം ഉണ്ടാകുന്നുണ്ട്. പതിയെയാണെങ്കിലും അത്  സംഭവിക്കുമെന്നാണ് പ്രതീക്ഷ.

? മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ചിത്രം നിരസിച്ചിരുന്നല്ലോ, എന്തായിരുന്നു കാരണം. ചിത്രം വിവാദം സൃഷ്ടിക്കുമെന്ന് കരുതിയതുകൊണ്ടാണോ ഈ നിരസിക്കല്‍ ഉണ്ടായത് എന്ന് വിചാരിക്കുന്നുണ്ടോ

അത്തരം കാര്യങ്ങള്‍ എനിക്കറിയില്ല.അവര്‍ കാരണം പറയില്ല. അവരുമായി ഇ-മെയില്‍ വഴിയുള്ള ആശയവിനിമയം മാത്രമാണുണ്ടായിരുന്നത്. അവരുടെ പ്ലാറ്റ്ഫോമിന് ഫിറ്റല്ല എന്നറിയിച്ചു. നമ്മള്‍ അടുത്ത വഴി നോക്കി. സിനിമയുടെ ഫസ്റ്റ് കോപ്പി നവംബറില്‍ ആയതാണ്. അന്ന് തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതികളൊന്നും ഉണ്ടായിരുന്നതുമില്ല. മറ്റ് പ്ലാറ്റ്ഫോമുകള്‍ ടെലിവിഷന്‍ റിലീസ് അടക്കം നോക്കിയിരുന്നു. ആ സമയത്ത് ഏകദേശം 70-ളം സിനിമകള്‍ റിലീസിനായി പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിവ്. ഈ സിനിമകളൊന്നും മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ എടുത്തിട്ടുണ്ടായിരുന്നില്ല. ഈ സമയത്ത് സിനിമ കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ ഒ.ടി.ടി ആണ് നല്ലതെന്ന തീരുമാനത്തില്‍ എത്തുകയും അന്വേണങ്ങള്‍ ക്കൊടുവില്‍ നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലേക്കെ ത്തുകയുമാണ് ചെയ്തത്. റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് പ്രതീക്ഷിച്ചതിലപ്പുറമായ സ്വീകാര്യത യാണ് ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലയളവില്‍ പുറത്തിറങ്ങാന്‍ പ്രിവിലേജ് ലഭിക്കാതിരുന്ന ഒരുകൂട്ടം സ്ത്രീകളുണ്ട്. ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും, പ്രായമായ സ്ത്രീകളുമടക്കമുള്ള വലിയൊരു വിഭാഗം. അവര്‍ക്കു ചിത്രം കാണുന്ന തിന് ഈ രീതി സഹായകമായിട്ടുണ്ട്.

? ശബരിമല വിഷയം, ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്നിവ യൊക്കെ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സെന്‍സറിങ്ങ് പ്രതീക്ഷിച്ചിരുന്നോ, എന്താ യിരുന്നു അവരുടെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ ഒരുപാട് ഉള്‍ഭയത്തോടെയാണ് സിനിമ സെന്‍സറിങ്ങിന് നല്‍കിയത്. ഏതെങ്കിലും ഭാഗം മുറിക്കുകയോ, സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യു കയോ ചെയ്താല്‍ സിനിമ ഇല്ലാതാകുമായിരുന്നു. ഭാഗ്യവശാല്‍ ഒരു കട്ടോ, മ്യൂട്ടോ ഇല്ലാതെ ചിത്രം സെന്‍സര്‍ ചെയ്ത് ലഭിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെങ്കിലും മനഃപൂര്‍വ്വം തന്നെയാണ് ആ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സിനിമയുടെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചതും. ചിത്രത്തിന്‍റെ സെന്‍സറിങ്ങിന് വന്ന ബോര്‍ഡംഗങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയതാവാം കാരണം എന്നാണ് കരുതുന്നത്.

? ജിയോ കോട്ടയം ജില്ലക്കാരനാണ്, എന്നാല്‍ ചിത്രം മലബാര്‍ പശ്ചാത്തലത്തിലും. കൂടുതല്‍ പരിചിതമായ നാട് വിട്ട് ഇത്തരമൊരു കഥ പറയുന്നതിനായി മലബാര്‍ ഹിന്ദു കുടുംബ പശ്ചാത്തലമാണ് തിരഞ്ഞെടുത്തത്.

2017-ലാണ് അടുക്കള പശ്ചാത്തലമായി ഒരു ചിത്രം ചെയ്യണം എന്ന് തീരുമാനമെടുക്കുന്നത്. അന്നൊന്നും അത് ഏതു പശ്ചാത്തലത്തില്‍ ചിത്രം എടുക്കണം എന്ന് തീരുമാനിച്ചിരുന്നില്ല. സിനിമ യുടെ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ബീന ഇതുമായി ബന്ധപ്പെട്ട ധാരാളം അറിവുകള്‍ പറയുന്നത്. പല സുഹുൃത്തുക്കളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബന്ധപ്പെട്ടു നില്‍ക്കുന്നതും വടക്കന്‍ കേരളമായതിനാല്‍ അതും ഒരു കാരണമായിട്ടുണ്ട്. ചിത്രത്തിന്‍റെ ആലോചനാഘട്ടത്തിലാണ് ശബരിമല സംബന്ധിച്ച കോടതി വിധി വരുന്നതും. അതൊക്കെ ചിത്രത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംഭവിച്ചതാണ്.

? ചിത്രം പ്രതിനിധീകരിക്കുന്ന ദളിത് രാഷ്ട്രീ യവും അത് അവതരിപ്പിക്കുന്ന കഥാപാത്രവും ചില വ്യവസ്ഥകളെയും, വിശ്വാസങ്ങളെയും മാറ്റി മറിക്കുന്നുണ്ട്. നിശബ്ദമായി ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. മനഃപൂര്‍വ്വമായ ഒരു പൊളിച്ചെഴുത്താണോ ഇതിലൂടെ ഉദ്ദേശി ച്ചിട്ടുള്ളത്.

തീര്‍ച്ചയായും. മനഃപൂര്‍വ്വമായി തന്നെയാണ് ആ കഥാപാത്രത്തെ പ്ലേസ് ചെയ്തിട്ടുള്ളത്. പാളുവ ഭാഷയിലുള്ള ഗാനം ചിത്രത്തിന്‍റെ വികാസത്തിന്‍റെ ഭാഗമായി വന്നിട്ടുള്ളതാണ്. ആര്‍ത്തവം എന്ന അയിത്തം കാരണം മാറ്റിനിര്‍ത്തപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന്‍റെ സ്ഥാനത്ത് ജോലി ചെയ്യുന്നതിനായി വരുന്ന സ്ത്രീക്ക് ആര്‍ത്തവപ്രശ്നങ്ങള്‍ ഉണ്ടോ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. ജോലിക്കാരിയായ സ്ത്രീക്ക് ആ ദിവസങ്ങളിലോ, അടുത്തു വരുന്ന ദിവസങ്ങളിലോ ആര്‍ത്തവം ഉണ്ടായിട്ടുണ്ടെന്ന സൂചനയും ചിത്രത്തിലുണ്ട്. ജാതിയില്‍ താഴ്ന്ന നിലയിലുള്ള ഒരു സ്ത്രീക്ക് യാതൊരു വിലക്കുമില്ലാതെ അടുക്കളയില്‍ ഇടപെടാന്‍ സാധിക്കുന്നുണ്ട് എന്നത് തന്നെ പൊളിച്ചെഴുത്താണ്.  കൃത്യമായും അയിത്തത്തിന്‍റെ, മാറ്റിനിര്‍ത്തലിന്‍റെ ഒഴിവാക്കലിന്‍റെ ആ രാഷ്ട്രീയം മനഃപൂര്‍വ്വമായി തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫോര്‍പ്ലേയെക്കുറിച്ച് സംസാരിച്ച് ഭര്‍ത്താവിനു മുമ്പില്‍ അനഭിമതയായ നായികയുടെ മുമ്പില്‍ വച്ചാണ് സ്ത്രീയുടെ ശരീരത്തെക്കുറിച്ചുള്ള  പാട്ട്  പാടുന്നത്. ഫോര്‍പ്ലേയുടെ കാര്യമൊക്കെ പറയുന്നത് മാരീറ്റല്‍ റേപ്പ് ഇക്കാലയളവില്‍ സ്ത്രീകള്‍ കൂടുതല്‍ അനുഭവിക്കുന്നതുകൊണ്ടാണ്. ശരിക്കും മൃദുലയുടെ പാട്ടൊക്കെ സിനിമയുടെ ലെവലിനെ തന്നെ മാറ്റിയിട്ടുണ്ട്. ചില കാര്യങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നതും ചിലത് സംഭവിച്ചു പോകുന്നതുമാണ്. ചിത്രം ഇത്തരത്തില്‍ പുനര്‍വാ യിക്കപ്പെടുന്നുണ്ട് എന്നത് സന്തോഷകരമാണ്.

? സിനിമയുടെ അവസാനത്തെ ഭാഗം വളരെ സന്തോഷപ്രദമായിട്ടാണ് അവസാനിക്കുന്നത്. നായികയുടെ ആവിഷ്കാര പ്രദര്‍ശനമാണോ അതോ സ്വാതന്ത്ര്യമാണോ  ഉദ്ദേശിച്ചിട്ടുള്ളത്.

അത്തരം ഉദ്ദേശങ്ങളൊന്നും ആ രംഗത്തിനു പിന്നിലില്ല. ഈ ചിത്രത്തിന്‍റെ തുടക്കം മുതല്‍ നിമിഷയുടെ കഥാപാത്രവുമായി എനിക്ക് വല്ലാത്തൊരു പ്രണയമുണ്ട്. അവള്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കിടയില്‍ അവളുടെ ക്രിയേറ്റിവിറ്റിയില്‍ അവള്‍ സന്തോഷിക്കുന്ന ഒരു ഭാഗം ഉണ്ടാകണമെന്ന എന്‍റെ വ്യക്തിപരമായ തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് ആ രംഗം സംഭവിച്ചത്. അതിനര്‍ത്ഥം അവള്‍ സ്വതന്ത്രയായെന്നോ, ആഗ്രഹം നേടിയെന്നോ അല്ല. തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണത്. ആ രംഗം വേണ്ടായിരുന്നുവെന്ന രീതിയില്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്കത് വേണമായിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അത് ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ജിയോ ബേബിയുടെ പ്രതീക്ഷകള്‍ സിനിമക്കുമപ്പുറത്തുള്ള ലോകത്തി ലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അഭിമുഖം തയ്യാറാക്കിയത്- അജി ജോര്‍ജ്, ഫാ.റോണി കിഴക്കേടത്ത്.

സ്ത്രീയും അവളുടെ സ്വാതന്ത്ര്യവും, പുരുഷന്‍ അവളുടെമേല്‍ കാലങ്ങളായി പുലര്‍ത്തുന്ന അധീശത്വവും ലോകവ്യാപകമായി നൂറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയം സംബന്ധിച്ചുള്ള പഠനങ്ങളും കണ്ടെത്തലുകളും അതിന്‍മേല്‍ വിവിധ തലങ്ങളില്‍ ഉണ്ടാകുന്ന ഇടപെടലുകളും സമൂഹത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന മാറ്റങ്ങള്‍ ഗൗരവമായി നിരീക്ഷിക്കപ്പെടുന്നുമുണ്ട്. കുടുംബം ചലിപ്പിക്കുന്നതില്‍ ഗാര്‍ഹിക അടുക്കളകള്‍ക്കുള്ള പങ്ക് എക്കാലത്തും വലുതാണെങ്കിലും അധികമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായെന്നു കാണാം. സ്ത്രീയുടെ സ്വാതന്ത്ര്യം ഏറെക്കുറെ അവസാനിപ്പിക്കുന്ന ഇടം എന്ന നിലയില്‍ വീടിന്‍റെ അടുക്കളക്കും  അത് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനും ഏറെ പ്രാധാന്യമുണ്ട്. സമകാലിക ചലച്ചിത്രലോകത്ത് ഏറെ ചര്‍ച്ചകള്‍ക്കു വഴിതെളിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ. ജിയോ ബേബി അസ്സീസിയുമായി സംസാരിക്കുന്നു.

അടുക്കള മഹാത്മ്യം

? സ്ത്രീകേന്ദ്രീകൃതങ്ങളായാണ് നമ്മുടെ സമൂഹത്തിലെ കുടുംബ അടുക്കളകള്‍ പൊതുവെ കാണുന്നത്. പുരുഷന്‍ തീരെ കടന്നു ചെല്ലുന്നതിന് വിമുഖത കാണിക്കുക ചെയ്യുന്ന ഇടമാണത്. എന്നിട്ടും ആണുങ്ങള്‍ സമത്വത്തെക്കു റിച്ച് നിര്‍ലജ്ജം സംസാരിക്കുന്നുണ്ട്. ജിയോ ബേബിയുടെ അടുക്കള ജീവിതവും അതിലെ സമത്വ ചിന്തകളും ഏതു തരത്തിലാണ് നിര്‍വചി ക്കപ്പെട്ടിരിക്കുന്നത്.

അടുക്കളയിലെ പുരുഷന്‍റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ഒരു സ്ത്രീ ചോദ്യമുന്നയിക്കുന്ന അവസരത്തില്‍ അത്തരം ചോദ്യങ്ങളെ നമ്മുടെ ഈഗോ കൊണ്ടോ മറ്റോ നിരുല്‍സാഹപ്പെടുത്തുകയും, എതിര്‍വാദമുന്നയിച്ച് തള്ളിക്കളയുകയും ചില പ്പോള്‍ കായികമായിതന്നെ അതിനെ നേരിടുകയോ ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഒരു ഉള്ളി പൊളിച്ചു നല്‍കുന്നതിലൂടെ, അല്ലെങ്കില്‍ ചായ ഇട്ട് നല്‍കുന്നതിലൂടെ  കുടുംബത്തിലെ സ്ത്രീകളുടെ അടുക്കള ജീവിതത്തെ സഹായിക്കുന്നുണ്ട് എന്നും സമത്വപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമുണ്ട് എന്നും ചിന്തിക്കുന്ന ആളുകളാണ് നമ്മുടെ സമൂഹത്തിലുള്ളത്. അതാണ് വലിയ കാര്യം, പ്രവൃത്തി എന്നാണ് ചിന്തിക്കുന്നത്. എന്നാല്‍ അടുക്കളയിലെ എല്ലാ ജോലികളിലും പുരുഷന്മാര്‍ പൂര്‍ണ്ണമായും പങ്കെടുക്കുമ്പോള്‍ മാത്രമേ ഈ സമത്വം ഉണ്ടാകുന്നുള്ളൂ. എന്നാല്‍ അതെത്ര സമയം അവര്‍ ക്ക് ചെയ്യാനാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.

അടുക്കളയുമായുള്ള എന്‍റെ ബന്ധം കുട്ടിക്കാലം മുതല്‍ ഉള്ളതാണ്. മൂന്നു മക്കളില്‍ നടുക്ക ത്തെയാളാണ് ഞാന്‍. ചേച്ചിയും, അനിയത്തിയുമുണ്ട്. അച്ഛനും അമ്മക്കും ജോലിക്കായി പോകണ്ടതിനാല്‍ വളരെ നേരത്തെതന്നെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. പാത്രം കഴുകുക, ഗ്ലാസ് എടുത്തു  വെക്കുക തുടങ്ങിയ ജോലികള്‍ ചെയ്തിട്ടുണ്ട്. അന്ന് ഇതൊക്കെ ചെയ്തിരുന്നത് ആരെയെങ്കിലും സഹായിക്കുക എന്ന ചിന്ത മൂലമായിരുന്നില്ല. സാഹചര്യങ്ങള്‍ ചെയ്യിച്ചു എന്നതാണ് ശരി. മുതിര്‍ന്നപ്പോള്‍ അമ്മ ഇത്തരം ജോലികളുടെ അളവ് കൂട്ടി നല്‍കി. വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ചായ ഇട്ട് നല്‍കുക-ഞാന്‍ നന്നായി ചായ ഇടുമായിരുന്നു- ശുചിമുറി വൃത്തിയാക്കുക, പാത്രങ്ങള്‍ കഴുകി വെക്കുക തുടങ്ങിയ എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ലഭിച്ചിട്ടുമുണ്ട്. ഞാന്‍ ഇത്തരം ജോലികള്‍ ചെയ്യുന്ന തിലൂടെ അമ്മക്ക് അടുക്കളയില്‍ നിന്നും ചെറിയ സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. ഞാന്‍ ചായ ഇടു മ്പോള്‍ അമ്മക്ക് അതിഥികളുമായി സംസാരിക്കാന്‍, ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കുവെക്കുവാന്‍ അവസരം ലഭിക്കും. സ്വാതന്ത്ര്യത്തിന്‍റെ ഈ രാഷ്ട്രീയം മനസിലാക്കിയതുകൊണ്ടൊന്നുമായിരുന്നില്ല അമ്മ ഇത്തരത്തില്‍ ജോലികള്‍ ചെയ്യിച്ചിരു ന്നത്. എന്നാല്‍ അടുക്കളയിലെ രാഷ്ട്രീയം രൂപപ്പെടുന്നത് ഇത്തരത്തിലാണ് മനസിലാക്കിയിട്ടുള്ളത്.

വിവാഹശേഷം എറണാകുളത്തെ ജീവിതവുമായി ബന്ധപ്പെട്ടാണ് അടുക്കളയിലെ പൂര്‍ണ്ണ ഉത്തരവാദിത്തങ്ങളിലേക്ക് എത്തിയത്. അടുക്കള ഒരു ഭീകര ഇടമാണെന്ന് മനസിലായതും ഇക്കാല ത്താണ്. അടുക്കളയിലെ എല്ലാ ജോലികളും ഭക്ഷണം ഉണ്ടാക്കല്‍ മുതല്‍ പാത്രങ്ങള്‍ വൃത്തിയാക്കല്‍, അടുക്കള വൃത്തിയാക്കല്‍ എന്നിവയെല്ലാം സ്വയം ചെയ്യേണ്ട അവസ്ഥ വന്ന സാഹചര്യത്തിലാണ് കാലങ്ങളായി സ്ത്രീകള്‍ അടുക്കളയില്‍ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ നരകിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടത്.

? സ്വന്തം ജീവിതത്തില്‍ അനുഭവിച്ച സാഹചര്യങ്ങള്‍ ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തോട് സംവദിക്കണം എന്ന തോന്നലിലാണല്ലോ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ രൂപപ്പെടുന്നത്. എത്രകണ്ട് സിനിമയിലെ സംഭവങ്ങള്‍ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

പൂര്‍ണ്ണമായും അടുക്കളയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു തുടങ്ങിയ കാലഘട്ടത്തില്‍ തന്നെ അടുക്കളയിലെ സ്ത്രീജീവിതങ്ങളുടെ ദുരിതം ബോദ്ധ്യപ്പെട്ടിരുന്നു. പകല്‍ തുടങ്ങി രാത്രി വരെ സത്യത്തില്‍ അടിമയെപ്പോലെ തന്നെയാണ് പല സ്ത്രീകളും തങ്ങളുടെ ജീവിതം മുമ്പോട്ടുകൊ ണ്ടുപോകുന്നത്. സ്വന്തം അനുഭവങ്ങള്‍, ക്രിയേറ്റീവ് ഹെഡ് എന്ന നിലയിലും ഭാര്യ എന്ന നിലയിലും ബീന നല്‍കിയ അറിവുകള്‍, സുഹൃത്തുക്കളുടെ ജീവിതാനുഭവങ്ങള്‍, എനിക്ക് പരിചയമുള്ള ആളുകള്‍ ഒക്കെയാണ് സിനിമയില്‍ വന്നിട്ടുള്ളത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ചിത്രീകരിച്ചിട്ടുള്ള വീടാക്രമണമൊക്കെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതു തന്നെയാണ്. വടക്കന്‍ കേരളത്തില്‍ നിലവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട രീതികള്‍ ഒക്കെ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. എനിക്ക് തീര്‍ച്ചയില്ലാത്തതൊന്നും ഈ സിനിമയില്‍ പറഞ്ഞിട്ടില്ല എന്നതാണെന്‍റെ ആത്മവിശ്വാസം.

? സ്ത്രീകളുടെ അടുക്കള ജീവിതവുമായി ബന്ധപ്പെട്ട ഈ സിനിമ, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നിവ കൊണ്ട് പുരുഷസമൂഹത്തെ സമത്വത്തെക്കുറിച്ച് പഠിപ്പിക്കാമെന്ന് കരുതുന്നു ണ്ടോ, പഠിപ്പിക്കേണ്ടതുണ്ടോ

പഠിപ്പിച്ചാലും പഠിക്കുമെന്ന് എനിക്ക് തോന്നു ന്നില്ല. പഠിപ്പിക്കാനും പറ്റില്ല. ഞാന്‍ ഇപ്പോള്‍ കട്ടന്‍കാപ്പി വേണമെന്ന് ഭാര്യയോട് പറഞ്ഞു. സത്യത്തില്‍ വൃത്തികേടാണത്. മറ്റ് ചില സാഹചര്യങ്ങളില്‍ ഒരു കപ്പ് കാപ്പി ഞാനവള്‍ക്ക് എടുത്തു കൊടുക്കുന്നത് കൊണ്ടാണ് ഇക്കാര്യം  പറയാന്‍ പോലുമുള്ള അവകാശം കിട്ടുന്നത്. മറിച്ചായിരുന്നെങ്കില്‍ ഞാനത് ആവശ്യപ്പെടില്ലായിരുന്നു. ഒരു കാപ്പിയുടേതെന്നു തോന്നുന്ന നിസാരകാര്യ ത്തില്‍ ഇത്തരം നിലപാട് എടുക്കണോ എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇത്തരം ശീലങ്ങളില്‍ നിന്നൊക്കെ നമ്മള്‍ പഠിക്കേണ്ടതുണ്ട്. കൂടുതലായി ഇക്കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുമുണ്ട്. ചെറിയ പ്രായത്തില്‍ നമ്മള്‍ പഠിച്ച  മതപഠനക്ലാസ്സു കളിലൊക്കെ സ്ത്രീപുരുഷ സമത്വ ചിന്തകള്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരവുമാണ്. യഥാര്‍ത്ഥ ത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടെങ്കില്‍ സ്ത്രീപുരുഷ തുല്യതയെക്കുറിച്ച് ആധികാരികങ്ങളായ വിഷയങ്ങള്‍ സമൂഹത്തിന് നല്‍കുന്നതിനായി ഉള്‍ക്കൊള്ളിച്ചാല്‍ അത് നല്ലൊരു തീരുമാനമാകും.

ചെറുപ്പത്തില്‍ നമ്മള്‍ സ്ത്രീകളെക്കുറിച്ച് കരുതിവെച്ചിരിക്കുന്ന ചില തെറ്റായ ഇമേജുകളുണ്ട്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ അമ്മ എന്ന് പഠിക്കുന്നതിനായി പുസ്തകത്തില്‍ കാണിക്കുന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു സ്പൂണ്‍ അല്ലെങ്കില്‍ തവിയുമായി നില്‍ക്കുന്ന ചിത്രമാണത്. ആ ചിത്രം കാണുന്ന ഒരു കുട്ടിക്ക് അമ്മ അടുക്കളയില്‍ പണിയെടുക്കേണ്ട ഒരാളായി മാത്രം തോന്നിയാല്‍ കുറ്റം പറയാനാകില്ല. ആഴത്തില്‍ ആഴ്ന്നുപോ കുന്ന അത്തരം ഇമേജുകളാണ് മാറേണ്ടത്. ചെറിയപ്രായത്തില്‍തന്നെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന നിലയിലേക്ക്, സ്ത്രീകള്‍ക്ക് സഹായക രമായ ജോലികള്‍ ചെയ്യുന്ന ആളുകള്‍ എന്ന നിലയിലേക്ക് പുരുഷന്‍ മാറുന്ന തരത്തില്‍ സ്വാധീ നിക്കാന്‍ കഴിയുന്ന ആഴത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്.  എല്ലാ ജോലികളും ഒരു ആണ്‍കുട്ടി അല്ലെങ്കില്‍ പുരു ഷനും ചെയ്യേണ്ടതാണ് എന്ന മാനസിക ബോദ്ധ്യം വരുന്നയിടത്തേ സമത്വദര്‍ശനത്തിന് ആരംഭമു ണ്ടാകൂ.

വീടുകളില്‍  ശീലിക്കുന്ന ഈ ജോലികളാണ് നമ്മള്‍ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്നത്. വീട്ടില്‍ ബാത്ത്റൂം കഴുകി ശീലിച്ചയാള്‍ക്ക് ഒരു പൊതു ഇടത്തെ ബാത്ത്റൂം വൃത്തികേടായി കിടക്കുന്നത് കാണാന്‍ ഇഷ്ടമുണ്ടാകുകയില്ല. ഞാന്‍ പോകുന്ന ഇടങ്ങളില്‍ ഏതെങ്കിലും ഇടങ്ങള്‍ വൃത്തികേടായി കണ്ടാല്‍ അത് ക്ലീന്‍ ചെയ്യാറുണ്ട്.  എല്ലായിടങ്ങളിലും ശ്രദ്ധിച്ചിട്ടില്ലേ, വൃത്തിയാക്ക പ്പെട്ട ഇടങ്ങള്‍ എപ്പോഴും ആണുങ്ങള്‍ക്കുള്ളതാണ്. അത് വീട്ടിലായാലും പൊതു ഇടങ്ങളിലായാലും അങ്ങനെയാണ്. വൃത്തിയാക്കാത്ത ഇടങ്ങള്‍ സ്വയം വൃത്തിയാക്കുന്നതിനു പകരം എന്താണിതു ചെയ്യാത്തതെന്ന് ചോദിക്കുകയാകും നമ്മളില്‍ ഭൂരിഭാഗവും ചെയ്യുക. അതുകൊണ്ടുതന്നെയാണ് ഇനിയെങ്കിലും ഇത് ചെറുപ്പത്തിലേ ശീലിക്കുന്ന തരത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉണ്ടാകേണ്ടതെന്ന് പറയുന്നത്. ഇപ്പോള്‍ ഒരാളെ പഠിപ്പിക്കാന്‍ ചെന്നാല്‍ അവന്‍റെ ഇപ്പോഴത്തെ സാമൂഹ്യബോധവും, ഈഗോയും കൊണ്ട് അത് വിപരീതഫലമാണ് ഉണ്ടാക്കുക.

? സ്ത്രീകളുടെ ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ എന്നിവയൊക്കെ നേരിടുന്നതിന് ധാരാളം നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. എന്നാല്‍ സമത്വവുമായി ബന്ധപ്പെട്ടും, ഈ സിനിമയുമായി ബന്ധപ്പെട്ടും മനസിലാക്കിയ കാര്യങ്ങള്‍ ഭരണകൂടവുമായി ഫലപ്രദമായ രീതിയില്‍ പങ്കുവെച്ച് സ്ത്രീകള്‍ക്ക് സഹായ കരമായ ഒരു നയരൂപീകരണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും എന്ന് മുന്‍പ് പറഞ്ഞിരുന്നു. എന്താണ് ഇതിന്‍റെ ഉള്ളടക്കം.

അത്തരമൊരു ചിന്ത മനസിലുണ്ട്. പക്ഷേ അതെങ്ങനെ വേണം എന്തൊക്കെ ഉള്‍ക്കൊള്ളി ക്കണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. സമൂഹ ത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും  സമാനചിന്താഗതിക്കാരായ ധാരാളം ആളുകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സുഹൃത്തുക്കളായ ആളുകളുണ്ട്. സമത്വമില്ലായ്മ അനുഭവിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ സാധിക്കുന്ന ചുരുക്കം ചില സ്ത്രീകളേ ഉള്ളൂ. ക്ഷമയുടെയും, സഹനത്തിന്‍റെയും വിവിധ വേര്‍ഷനുകളില്‍ നിന്നുകൊണ്ട് അവര്‍ സഹിച്ചു ജീവിക്കുകയാണ്. ചിലര്‍ മക്കളെ ഓര്‍ത്തുകൊണ്ട്, മറ്റുചിലര്‍ കുടുംബത്തെ കരുതി. ഇറങ്ങിപ്പോ കാനൊരു ഇടമില്ലാത്തതുകൊണ്ടു മാത്രമാണവര്‍ക്ക് ഇത്രയും നിസ്സഹായമായി ജീവിക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ തിരികെവരുന്ന സ്ത്രീക്ക് സ്വന്തം വീട്ടില്‍പോലും ഇടം ലഭിക്കില്ല എന്ന സാമൂഹിക യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എനിക്ക് സ്വന്തമായി ഒരു അഭിപ്രായം രൂപീകരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ചിലപ്പോഴത് തെറ്റായി മാറിയേക്കാം എന്നതിനാലാണത്. ഇതു സംബന്ധിച്ച് അദ്ധ്യാ പകര്‍, മനശ്ശാസ്ത്ര വിദഗ്ധര്‍, സ്ത്രീകേന്ദ്രീകൃത പ്രശ്നങ്ങളില്‍ ഇടപെടുന്നവര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഈ സിനിമയുമായി ബന്ധപ്പെട്ട് പുതുതായി പരിചയപ്പെട്ട വ്യക്തികള്‍ എന്നിവരുടെ യൊക്കെ അഭിപ്രായത്തെ മാനിച്ചു തന്നെയാകും ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുക. എന്തായാലും ഒരു ഇനിഷ്യേറ്റീവ് എടുക്കും എന്ന കാര്യത്തില്‍ സംശയമില്ല.

? രണ്ടുപെണ്‍കുട്ടികള്‍ എന്ന സിനിമ മുതല്‍ ജിയോ സ്ത്രീകേന്ദ്രീകൃതമായ വിഷയങ്ങളെ വളരെ വൈകാരികമായി കൈകാര്യം ചെയ്യുന്ന തായി കാണുന്നുണ്ട്. അരുതുകളുടെ ലോകമാണ് സ്ത്രീകള്‍ക്ക് മുമ്പിലുള്ളത് എന്ന് വ്യക്തമായി പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ സിനിമയിലും ഇത്തരം അരുതുകളുടെ നിര കാണുന്നുണ്ട്. ഇത്തരം അരുതുകള്‍ അവരുടെ ജീവിതത്തെ ഏതു തരത്തില്‍ ബാധിക്കുന്നു എന്നാണ് വിലയിരുത്തുന്നത്.

എന്തും തുറന്നു സംസാരിക്കാന്‍ അവസരമുള്ള, സ്വാതന്ത്ര്യമുള്ള ഒരു വീടാണ് എന്‍റേത്. പക്ഷേ എനിക്കുള്ള ചില പ്രത്യേക സ്വാതന്ത്ര്യങ്ങള്‍ എന്‍റെ അനിയത്തിക്ക് നിഷേധിക്കപ്പെട്ടിരുന്നു. ചുറ്റുവട്ട ത്തുള്ള മറ്റുവീടുകളെ അപേക്ഷിച്ച് സര്‍വ്വസ്വാത ന്ത്ര്യവും ഉണ്ടായിരുന്നെങ്കിലും ആണ്‍കുട്ടി എന്ന നിലയിലുള്ള പ്രിവിലേജ്  എന്നെ അനിയത്തി യേക്കാള്‍ ഒരുപടി മുന്നില്‍ നിര്‍ത്തി എന്നത് സത്യമാണ്. ഇത്രയും പുരോഗമനപരമായ നിലപാട് ഉണ്ടായിട്ടും എനിക്കുണ്ടായിരുന്ന മുന്‍ഗണനകളും, സ്വാതന്ത്ര്യവും അവള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു വെന്ന് പറയുമ്പോള്‍ മറ്റ് കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ വളരെ പരിതാപകരമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങള്‍ വളരെ രുചികരമായ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളാണ്. ഷാപ്പിലൊക്കെ പോയി നല്ല ഭക്ഷണം കഴിച്ച കാര്യം പറയുമ്പോള്‍ അതിന് കഴിയുന്നില്ലല്ലോ എന്ന സങ്കടം അവള്‍ പങ്കവെച്ചിട്ടു ണ്ട്. പിന്നീട് പോയിട്ടുണ്ട്. അതുപോലെ രാത്രിയാത്ര കള്‍, സിനിമകള്‍ ഒക്കെ നിഷേധിക്കപ്പെട്ടിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ നിനക്കിഷ്ടമുള്ളതു ചെയ്തോളൂ എന്ന അവകാശം ലഭിച്ചയാളാണ് ഞാന്‍. ഞാന്‍ നാടകം കളിക്കാന്‍ പോകും. എല്ലാ ദിവസവും പന്ത്രണ്ട് മണിക്കു ശേഷമേ തിരികെ വീട്ടിലെത്താറുള്ളൂ. ഒരുപക്ഷേ കുടുംബത്തിന്‍റെ അനുവാദത്തോടെ ഇത്ര ചെറുപ്പത്തിലേ സ്വതന്ത്ര നാകാന്‍ കഴിഞ്ഞയാളുകള്‍ ഉണ്ടോ എന്ന് സംശയ മാണ്. എനിക്കുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് വ്യക്തിപരമായി ഒരുപാട് സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. എന്‍റെ ഏറ്റവും നല്ല സുഹൃത്താണ് അവള്‍. അവളെ ഞാന്‍ ആയിടങ്ങളിലൊക്കെ മിസ്സ് ചെയ്തിട്ടുണ്ട്. അത്തരം നഷ്ടങ്ങള്‍ ഒരിക്കലും തിരികെ ലഭിക്കുകയുമില്ല.

എന്‍റെ വിവാഹ ആലോചനകള്‍ നടക്കുന്ന സമയത്തായിരുന്നു രണ്ട് പെണ്‍കുട്ടികളുടെ ചിത്രീകരണം നടക്കുന്നത്. ബീന അപ്പോള്‍  ഇത്തരം അരുതുകളുടെ അനുഭവങ്ങള്‍ എന്നോട് പങ്കവെച്ചിരുന്നു. ഇതെല്ലാം ചേര്‍ത്താണ്  രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമ സംഭവിക്കുന്നത്. ഈ സിനിമയുടെ കാര്യത്തില്‍ എന്‍റെ ഇത്തരം അനുഭവങ്ങളാണ് ചേര്‍ത്തിട്ടുള്ളതും. സ്വാതന്ത്ര്യമി ല്ലായ്മ അതനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിട ത്തോളം വളരെ ദുഃഖകരമാണ്.

? സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന ഇത്തരം പ്രിവിലേജുകള്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു ണ്ടല്ലോ. ഇത്തരത്തില്‍ പ്രിവിലേജ് ലഭിക്കാതെ പോകുന്ന സ്ത്രീകളോട് ഏതുതരം മനോഭാവ മാണ് പുരുഷന്‍മാര്‍ പൊതുവില്‍ കാണിക്കുന്നത്.

ആദ്യമേ പറഞ്ഞല്ലോ എനിക്ക് ലഭിക്കുന്ന ചില പ്രത്യേക സ്വാതന്ത്ര്യങ്ങളില്‍ അനിയത്തിയുടെ അസാന്നിദ്ധ്യം വിഷമിപ്പിച്ചിരുന്നുവെന്ന്. ഇനിയു മുണ്ട് ഉദാഹരണങ്ങള്‍. രാത്രിയില്‍ വൈകി വീട്ടില്‍എല്ലാവരുമൊരുമിച്ചു ഒരു സിനിമ കാണാന്‍ ഇരിക്കുന്നുവെന്ന് കരുതുക. സിനിമ കാണാന്‍ വേണ്ടി വീട്ടിലെ സ്ത്രീകള്‍ക്ക് വരാന്‍ കഴിയാറില്ല. അവരുടെ അടുക്കളജോലികള്‍ തീര്‍ന്നിട്ടുണ്ടാകില്ല. അഥവാ വന്നെങ്കില്‍ തന്നെയും അവര്‍ക്കത് പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അടുക്കളയിലെ ജോലികള്‍ അവരെ അത്രയധികം മടുപ്പിച്ചിട്ടുണ്ടാകും. വീട്ടിലെ ആണുങ്ങള്‍ക്ക് ടി.വിക്ക് മുമ്പിലിരുന്ന് അവരെ വെയിറ്റ് ചെയ്താല്‍ മതി. നമ്മെ തൃപ്തിപ്പെടുത്താനാകും അവര്‍ പലപ്പോഴും ടിവിക്ക് മുമ്പിലിരിക്കുന്നത്.സിനിമക്ക് മുമ്പിലിരുന്ന ഉറങ്ങിപ്പോയ അമ്മയെ പലപ്പോഴും എന്‍റെ അപ്പന്‍ കളിയാക്കിയിട്ടുണ്ട്, ഞാന്‍ കളിയാക്കിയിട്ടുണ്ട്. അടുക്കളയിലെ ജോലി മുഴുവന്‍ കഴിഞ്ഞിട്ട്  ഒരു സിനിമ ആസ്വദിച്ച് കാണുന്നതിന് എനിക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഇതുപോലെയൊക്കെയാണ് ഇക്കാര്യത്തിലുള്ള പൊതു സമീപനവും എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.

? ജിയോയുടെ ഉള്ളിലെ സ്ത്രീപക്ഷവാ ദിയുടെ രൂപീകരണം എങ്ങനെയാണ്. സിനിമയി ലേക്ക് അത്തരം ചിന്തകളെ സന്നിവേശിപ്പിക്കു മ്പോള്‍ എത്തരത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടു പെണ്‍കുട്ടികള്‍ ചെയ്യുന്ന സമയത്ത് എന്‍റെ ഉള്ളിലുള്ളത് സ്ത്രീകള്‍ക്ക് അത് ചെയ്യാനാവുന്നില്ല, ഇത് ചെയ്യാനാവുന്നില്ല എന്ന തരത്തിലുള്ള പ്രശ്നങ്ങളായിരുന്നു. പിന്നീട് അത്ത രത്തിലുള്ള ചിന്തകള്‍ കൂടുതല്‍ വികാസം പ്രാപിച്ചു. ആളുകളെ കൂടുതല്‍ നിരീക്ഷിച്ചു. അനുഭവങ്ങള്‍ ഉണ്ടായി. ഇത്തരം നിരീക്ഷണങ്ങളി ലൂടെയും അനുഭവങ്ങളിലൂടെയുമാണ് അത്തര മൊരു സ്ത്രീപക്ഷ വീക്ഷണം ഉണ്ടായിട്ടുള്ളത്. അടുക്കളയില്‍ ചെയ്യുന്ന ഓരോ ജോലിയിലും എന്‍റെ ചിന്തകള്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചായിരുന്നു.

സിനിമയില്‍ മാറ്റമുണ്ടാകണം, മാറുന്ന സിനിമ കളുടെ ഭാഗമാകണം എന്നതു തന്നെയാണ് ആഗ്ര ഹവും ചിന്തയും. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അത്തര ത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന സിനിമയാണെന്ന് അവകാശപ്പെടുന്നില്ല. കുറച്ചൊക്കെ മാറിനില്‍ക്കാന്‍ പറ്റിയിട്ടുണ്ട് എന്നാണ് കരുതുന്നത്. എന്നാല്‍ മാറ്റത്തിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നുവെന്നത് ആശാവഹമാണ്.

? ചിത്രങ്ങളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതികള്‍, സംഭാഷണങ്ങള്‍ എന്നിവയൊക്കെ അടുത്തകാലത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇത്തരം രീതികള്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ടോ

ഈ സിനിമക്ക് മുന്‍പും ആ ബോദ്ധ്യം നിലവി ലുണ്ട്. സ്ത്രീകളെ മോശമായി പരാമര്‍ശിക്കരുത് എന്ന ചിന്ത നേരത്തെതന്നെയുണ്ട്. മലയാളസിനി മയില്‍ നമ്മള്‍ വാഴ്ത്തിയ പല ചിത്രങ്ങളിലെയും സ്ത്രീവിരുദ്ധത തുറന്നുകാട്ടി സോഷ്യല്‍ മീഡിയ യില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഇതൊക്കെ മനസിലാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നുണ്ട്. ഒരു സിനിമ കൊണ്ട് മാറ്റമുണ്ടാകുമെന്ന് കരുതേണ്ടതില്ല. സിനിമകള്‍ മാറ്റമുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ട സിനിമകള്‍ അത് എടുക്കുന്നവരുടെ സാമൂഹ്യബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. മനഃപൂര്‍വ്വമാകണമെന്ന് നിര്‍ബന്ധമില്ല. അവര്‍ സ്ത്രീയേക്കുറിച്ച് പഠിച്ചത് ഇത്തര ത്തിലാണ്, അവരുടെ അറിവുകള്‍ ഇങ്ങനെയാണ്. അതാണ് ചിത്രീകരിക്കുന്നത് എന്ന് മാത്രം. ചില സിനിമകളില്‍ സ്ത്രീകളുടെ ശാരീരികമായ നഗ്നത കാണിക്കാറുണ്ട്. നമ്മുടെ സാമൂഹ്യബോധത്തില്‍ നിന്നാണ് ആ നഗ്നതയെ ലൈംഗികമായി പരിവര്‍ത്തനപ്പെടുത്തുന്നത്. സ്ത്രീനഗ്നത ഗോപ്യമായി സൂക്ഷിക്കുന്നതിനാല്‍ അത് വെളിവാകുമ്പോള്‍ പുരുഷന് അതിനോട് താല്‍പ്പര്യം ഉണ്ടാകുന്നു. എന്നാല്‍ ഷര്‍ട്ടിടാത്ത പുരുഷന്‍മാരെ സ്ത്രീകള്‍ കാണുന്നതിനാല്‍ പലപ്പോഴും പുരുഷന്‍മാരുടെ മാറിടം സ്ത്രീകള്‍ക്ക് ലൈംഗിക ചോദന ഉണ്ടാക്കുന്നില്ല. മതവും, രാഷ്ട്രീയവും ഇതുപോലുള്ള വിഷയങ്ങളില്‍ ഇടപെടുകയും ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങളെ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. എങ്കിലും  വ്യക്തികളില്‍ മാറ്റം ഉണ്ടാകുന്നുണ്ട്. പതിയെയാണെങ്കിലും അത്  സംഭവിക്കുമെന്നാണ് പ്രതീക്ഷ.

? മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ചിത്രം നിരസിച്ചിരുന്നല്ലോ, എന്തായിരുന്നു കാരണം. ചിത്രം വിവാദം സൃഷ്ടിക്കുമെന്ന് കരുതിയതുകൊ ണ്ടാണോ ഈ നിരസിക്കല്‍ ഉണ്ടായത് എന്ന് വിചാരിക്കുന്നുണ്ടോ

അത്തരം കാര്യങ്ങള്‍ എനിക്കറിയില്ല.അവര്‍ കാരണം പറയില്ല. അവരുമായി ഇ-മെയില്‍ വഴിയുള്ള ആശയവിനിമയം മാത്രമാണുണ്ടായിരു ന്നത്. അവരുടെ പ്ലാറ്റ്ഫോമിന് ഫിറ്റല്ല എന്നറിയിച്ചു. നമ്മള്‍ അടുത്ത വഴി നോക്കി. സിനിമയുടെ ഫസ്റ്റ് കോപ്പി നവംബറില്‍ ആയതാണ്. അന്ന് തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതികളൊന്നും ഉണ്ടായിരുന്നതുമില്ല. മറ്റ് പ്ലാറ്റ്ഫോമുകള്‍ ടെലിവിഷന്‍ റിലീസ് അടക്കം നോക്കിയിരുന്നു. ആ സമയ ത്ത് ഏകദേശം 70-ളം സിനിമകള്‍ റിലീസിനായി പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിവ്. ഈ സിനിമകളൊന്നും മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ എടുത്തിട്ടുണ്ടായിരുന്നില്ല. ഈ സമയത്ത് സിനിമ കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ ഒ.ടി.ടി ആണ് നല്ലതെന്ന തീരുമാനത്തില്‍ എത്തുകയും അന്വേണങ്ങള്‍ക്കൊടുവില്‍ നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലേക്കെത്തുകയുമാണ് ചെയ്തത്. റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് പ്രതീക്ഷിച്ചതിലപ്പുറമായ സ്വീകാര്യതയാണ് ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലയളവില്‍ പുറത്തിറങ്ങാന്‍ പ്രിവിലേജ് ലഭിക്കാതിരുന്ന ഒരുകൂട്ടം സ്ത്രീകളുണ്ട്. ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും, പ്രായമായ സ്ത്രീകളുമടക്കമുള്ള വലിയൊരു വിഭാഗം. അവര്‍ക്കു ചിത്രം കാണുന്ന തിന് ഈ രീതി സഹായകമായിട്ടുണ്ട്.

? ശബരിമല വിഷയം, ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്നിവ യൊക്കെ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സെന്‍സറിങ്ങ് പ്രതീക്ഷിച്ചിരുന്നോ, എന്താ യിരുന്നു അവരുടെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ ഒരുപാട് ഉള്‍ഭയത്തോടെയാണ് സിനിമ സെന്‍സറിങ്ങിന് നല്‍കിയത്. ഏതെങ്കിലും ഭാഗം മുറിക്കുകയോ, സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യുകയോ ചെയ്താല്‍ സിനിമ ഇല്ലാതാകുമായിരുന്നു. ഭാഗ്യവശാല്‍ ഒരു കട്ടോ, മ്യൂട്ടോ ഇല്ലാതെ ചിത്രം സെന്‍സര്‍ ചെയ്ത് ലഭിച്ചു. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെങ്കിലും മനഃപൂര്‍വ്വം തന്നെയാണ് ആ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സിനിമയുടെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചതും. ചിത്രത്തിന്‍റെ സെന്‍സറിങ്ങിന് വന്ന ബോര്‍ഡംഗങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയതാവാം കാരണം എന്നാണ് കരുതുന്നത്.

? ജിയോ കോട്ടയം ജില്ലക്കാരനാണ്, എന്നാല്‍ ചിത്രം മലബാര്‍ പശ്ചാത്തലത്തിലും. കൂടുതല്‍ പരിചിതമായ നാട് വിട്ട് ഇത്തരമൊരു കഥ പറയുന്നതിനായി മലബാര്‍ ഹിന്ദു കുടുംബ പശ്ചാത്തലമാണ് തിരഞ്ഞെടുത്തത്.

2017-ലാണ് അടുക്കള പശ്ചാത്തലമായി ഒരു ചിത്രം ചെയ്യണം എന്ന് തീരുമാനമെടുക്കുന്നത്. അന്നൊന്നും അത് ഏതു പശ്ചാത്തലത്തില്‍ ചിത്രം എടുക്കണം എന്ന് തീരുമാനിച്ചിരുന്നില്ല. സിനിമയുടെ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ബീന ഇതുമായി ബന്ധപ്പെട്ട ധാരാളം അറിവുകള്‍ പറയുന്നത്. പല സുഹുൃത്തുക്കളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബന്ധപ്പെട്ടു നില്‍ക്കുന്നതും വടക്കന്‍ കേരളമായതിനാല്‍ അതും ഒരു കാരണമായിട്ടുണ്ട്. ചിത്രത്തിന്‍റെ ആലോചനാഘട്ടത്തിലാണ് ശബരിമല സംബന്ധിച്ച കോടതി വിധി വരുന്നതും. അതൊക്കെ ചിത്രത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംഭവിച്ചതാണ്.

? ചിത്രം പ്രതിനിധീകരിക്കുന്ന ദളിത് രാഷ്ട്രീയവും അത് അവതരിപ്പിക്കുന്ന കഥാപാത്രവും ചില വ്യവസ്ഥകളെയും, വിശ്വാസങ്ങളെയും മാറ്റി മറിക്കുന്നുണ്ട്. നിശബ്ദമായി ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. മനഃപൂര്‍വ്വമായ ഒരു പൊളിച്ചെഴുത്താണോ ഇതിലൂടെ ഉദ്ദേശി ച്ചിട്ടുള്ളത്.

തീര്‍ച്ചയായും. മനഃപൂര്‍വ്വമായി തന്നെയാണ് ആ കഥാപാത്രത്തെ പ്ലേസ് ചെയ്തിട്ടുള്ളത്. പാളുവ ഭാഷയിലുള്ള ഗാനം ചിത്രത്തിന്‍റെ വികാസത്തിന്‍റെ ഭാഗമായി വന്നിട്ടുള്ളതാണ്. ആര്‍ത്തവം എന്ന അയിത്തം കാരണം മാറ്റിനിര്‍ത്തപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന്‍റെ സ്ഥാനത്ത് ജോലി ചെയ്യുന്നതിനായി വരുന്ന സ്ത്രീക്ക് ആര്‍ത്തവപ്രശ്നങ്ങള്‍ ഉണ്ടോ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. ജോലിക്കാരിയായ സ്ത്രീക്ക് ആ ദിവസങ്ങളിലോ, അടുത്തു വരുന്ന ദിവസങ്ങളിലോ ആര്‍ത്തവം ഉണ്ടായിട്ടുണ്ടെന്ന സൂചനയും ചിത്രത്തിലുണ്ട്. ജാതിയില്‍ താഴ്ന്ന നിലയിലുള്ള ഒരു സ്ത്രീക്ക് യാതൊരു വിലക്കുമില്ലാതെ അടുക്കളയില്‍ ഇടപെടാന്‍ സാധി ക്കുന്നുണ്ട് എന്നത് തന്നെ പൊളിച്ചെഴുത്താണ്.  കൃത്യമായും അയിത്തത്തിന്‍റെ, മാറ്റിനിര്‍ത്തലിന്‍റെ ഒഴിവാക്കലിന്‍റെ ആ രാഷ്ട്രീയം മനഃപൂര്‍വ്വമായി തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫോര്‍പ്ലേയെക്കുറിച്ച് സംസാരിച്ച് ഭര്‍ത്താവിനു മുമ്പില്‍ അനഭിമതയായ നായികയുടെ മുമ്പില്‍ വച്ചാണ് സ്ത്രീയുടെ ശരീരത്തെക്കുറിച്ചുള്ള  പാട്ട്  പാടുന്നത്. ഫോര്‍പ്ലേയുടെ കാര്യമൊക്കെ പറയുന്നത് മാരീറ്റല്‍ റേപ്പ് ഇക്കാലയളവില്‍ സ്ത്രീകള്‍ കൂടുതല്‍ അനുഭവിക്കുന്നതുകൊണ്ടാണ്. ശരിക്കും മൃദുലയുടെ പാട്ടൊക്കെ സിനിമയുടെ ലെവലിനെ തന്നെ മാറ്റിയിട്ടുണ്ട്. ചില കാര്യങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നതും ചിലത് സംഭവിച്ചു പോകുന്നതുമാണ്. ചിത്രം ഇത്തരത്തില്‍ പുനര്‍വാ യിക്കപ്പെടുന്നുണ്ട് എന്നത് സന്തോഷകരമാണ്.

? സിനിമയുടെ അവസാനത്തെ ഭാഗം വളരെ സന്തോഷപ്രദമായിട്ടാണ് അവസാനിക്കുന്നത്. നായികയുടെ ആവിഷ്കാര പ്രദര്‍ശനമാണോ അതോ സ്വാതന്ത്ര്യമാണോ  ഉദ്ദേശിച്ചിട്ടുള്ളത്.

അത്തരം ഉദ്ദേശങ്ങളൊന്നും ആ രംഗത്തിനു പിന്നിലില്ല. ഈ ചിത്രത്തിന്‍റെ തുടക്കം മുതല്‍ നിമിഷയുടെ കഥാപാത്രവുമായി എനിക്ക് വല്ലാത്തൊരു പ്രണയമുണ്ട്. അവള്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കിടയില്‍ അവളുടെ ക്രിയേറ്റി വിറ്റിയില്‍ അവള്‍ സന്തോഷിക്കുന്ന ഒരു ഭാഗം ഉണ്ടാകണമെന്ന എന്‍റെ വ്യക്തിപരമായ തീരുമാന ത്തിന്‍റെ ഭാഗമായിട്ടാണ് ആ രംഗം സംഭവിച്ചത്. അതിനര്‍ത്ഥം അവള്‍ സ്വതന്ത്രയായെന്നോ, ആഗ്ര ഹം നേടിയെന്നോ അല്ല. തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണത്. ആ രംഗം വേണ്ടായിരുന്നുവെന്ന രീതിയില്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്കത് വേണമായിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അത് ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ജിയോ ബേബിയുടെ പ്രതീക്ഷകള്‍ സിനിമക്കുമപ്പുറത്തുള്ള ലോകത്തി ലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


അഭിമുഖം തയ്യാറാക്കിയത്- അജി ജോര്‍ജ്, ഫാ.റോണി കിഴക്കേടത്ത്.

You can share this post!

കവര്‍സ്റ്റോറി - ഒരേ തോണിയിലാണ് നാം എങ്കിലും ഒരു നദിയോളം അകലമുണ്ട് നാം തമ്മില്‍

ഷാജി സി. എം. ഐ.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts