news-details
കവിത

ഉടഞ്ഞ പളുങ്കുകള്‍

കൊഞ്ചലുകള്‍ എന്‍ ചുണ്ടില്‍
ഭാഷയില്ലാതെ, ശബ്ദമില്ലാതെ
ഇടറി നില്ക്കുന്നു.
സ്നേഹമന്ത്രണങ്ങള്‍ എന്‍
കാതുകള്‍ക്കന്യമാകുന്നു.
കവിളില്‍ തലോടാന്‍ എന്‍
കണ്ണുനീര്‍പോലുമറയ്ക്കുന്നു.
എന്നിളം പാദങ്ങള്‍ വേയ്ക്കുമ്പോള്‍
താങ്ങായി വിണ്ടുകീറിയ ചുവരുകള്‍ മാത്രം.
എന്‍റെയിടങ്ങളെയെന്നും
അരുതുകളുടെ ചങ്ങലകള്‍
അളന്നു കുറിക്കുന്നു.
രുചിയറിയാത്ത അപ്പത്തിലും
അണിയാത്ത ഉടുപ്പിലും
നുകരാത്ത മുത്തങ്ങളിലുമായി
എന്‍റെ സ്വപ്നങ്ങള്‍ കുറുകിടുന്നു...

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts