വാഷിംഗ്ടണ്‍ ഡി.സി.യില്‍  ‘March for our lives’ എന്നപേരില്‍ ഏതാണ്ടൊരു മില്യന്‍ വിദ്യാര്‍ത്ഥികള്‍ അണി നിരന്ന പ്രകടനത്തില്‍ നവോമി വാഡ്‌ലർ എന്ന 11 വയസ്സുള്ള കറുത്ത വര്‍ഗ്ഗക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം.
 
ഹായ് ...
 
ഞാന്‍ നവോമി, എനിക്ക് പതിനൊന്നു വയസ്സായി
 
ഞാനും എന്‍റെ സുഹൃത്ത്  കാര്‍ട്ടറും ഇക്കഴിഞ്ഞ പതിനാലിന് ഞങ്ങളുടെ എലിമെന്‍ററി സ്കൂളില്‍ നിന്നും പുറത്തേക്ക് നടന്നു.
 
പതിനെട്ട് മിനിറ്റോളം ഞങ്ങള്‍ പ്രതിഷേധിച്ചു. ഒരു  മിനുട്ട്  ഞങ്ങള്‍ *കോര്‍ട്ലിന്‍ എറിങ്ടണു*(courtlin
Arrington)  വേണ്ടി കൂട്ടിചേര്‍ത്തു. അവള്‍ പാര്‍ക്ക്ലാന്‍ഡ് വെടിവെപ്പിനു ശേഷം അലബാമയിലെ സ്കൂളില്‍ വച്ചു വെടിയേറ്റു മരിച്ച ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പെണ്‍കുട്ടിയാണ് 
 
അവള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇന്ന് സംസാരിക്കുന്നത്.
 
ഹാദിയ പെന്‍റില്‍ടണും (Hadiya
Pendleton), ടൈയാനിയ തോംപ്സണും (Taiyania Thompson) വേണ്ടിയാണ്
 
ടൈയാനിയ വാഷിംഗ്ടണ്‍  ഡിസിയിലെ സ്വഭവനത്തില്‍ വെച്ചാണ് അവള്‍ക്ക് വെടിയേറ്റത്. മരിക്കുമ്പോള്‍ അവള്‍ക്ക് വെറും പതിനാറു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
ഞാനിവിടെ യുള്ളത് ആഫ്രിക്കന്‍ അമേരിക്കന്‍ പെണ്കുട്ടികള്‍ക്കു വേണ്ടിയാണ്.  അവരുടെ കഥകള്‍ ദേശീയപത്രമാധ്യമങ്ങളുടെ മുന്‍പേജുകളിലോ   മുന്‍നിര വാര്‍ത്ത ചാനലുകളുടെ പ്രധാനവാര്‍ത്തകളിലോ സ്ഥാനം പിടിക്കുന്നില്ല.
 
ഞാനിവിടെ നില്‍ക്കുന്നതീ ആഫ്രിക്കന്‍-അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ്. തോക്ക് അക്രമത്തിന് ഇരകളായ ഇവര്‍ വെറും അക്കങ്ങള്‍ മാത്രമല്ല. കഴിവും ഓജസ്സും ഉള്ള സുന്ദരസൃഷ്ടികളാണ്.
 
ഞാന്‍ ശരിക്കും ഭാഗ്യം ചെയ്തവളാണ്.  എന്‍റെ സ്വരം ഇന്ന് കേള്‍ക്കപ്പെട്ടിരിക്കുന്നു. ഞാനിന്നിവരുടെ കഥകള്‍ ഏറ്റുപറയും. അവരും പ്രധാന്യമര്‍ഹിക്കുന്നവര്‍ തന്നെയാണെന്നു ഞാന്‍ പറയും. എനിക്കതിനു കഴിയുകയും ചെയ്യും.
 
നമ്മള്‍ ഇതുവരെ കേട്ടിരുന്നതുപോലെ ഇനിമുതല്‍ ഈ കറുത്ത സ്ത്രീകളും പെണ്‍കുട്ടികളും, വെറും അക്കങ്ങള്‍ മാത്രമല്ല. ഇനിയൊരിക്കലും അങ്ങനെ ആവാന്‍ പാടില്ല. എല്ലാവരും ആ പെണ്‍കുട്ടികളെ കൂടി തീര്‍ച്ചയായും വിലമതിക്കണം.
 
ഇങ്ങനെ ഒക്കെ പറയുമ്പോള്‍ നീ വളരെ ചെറുപ്പമാണെന്നു ആളുകള്‍ എന്നോട്  പറയും. ഞാന്‍ ചില മുതിര്‍ന്ന ആളുകളുടെ ഉപകരണമാണ് പോലും. പക്ഷെ അതൊട്ടും ശെരിയല്ലാട്ടോ...
 
ശരിയാണ്  ഞങ്ങള്‍ വെറും പതിനൊന്നു വയസുകാരാണ്. ഇപ്പോഴും എലിമെന്‍ററി സ്കൂളിലുമാണ് പക്ഷെ  ജീവിതം എല്ലാവര്‍ക്കും തുല്യമല്ലെന്നും ഏതാണ് ശെരിയെന്നും തെറ്റ് എന്നുമൊക്കെ ഞങ്ങള്‍ക്കറിയാമെന്നേ..
 
ഞങ്ങള്‍ക്കറിയാം... ഞങ്ങളിപ്പോള്‍ ക്യാപ്പിറ്റോളിന്‍റെ നിഴലിലാണെന്നും  ഏഴ് ചെറിയ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞങ്ങള്‍ക്കും വോട്ടവകാശം കിട്ടുമെന്നൊക്കെ. 
 
ടോണി മോറിസന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. 'നിങ്ങള്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു പുസ്തകമുണ്ടെങ്കില്‍, അതു ഇതുവരെ എഴുതപ്പെട്ടിട്ടില്ല എങ്കില്‍ അതെഴുതുന്നത് നിങ്ങളായിരിക്കണം'.
 
ഈ രാജ്യത്തു ക്രമാതീതമായി  കൊല്ലപ്പെട്ട ഈ സ്ത്രീകള്‍ ആദരിക്കപ്പെടണം, ഇതുവരെ പറയപ്പെടാത്ത അവരുടെ കഥകള്‍  പറയണമെനിക്ക്. അതിന്  ഇന്നിവിടെ കൂടിയിരിക്കുന്ന, എന്‍റെ സ്വരം കേള്‍ക്കുന്ന  നിങ്ങള്‍ എന്‍റെ കൂടെ ചേരണം.. നിറത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും പേരില്‍ കൊന്നൊടുക്കപ്പെടുന്ന ഈ പെണ്‍കുട്ടികളുടെ കഥകളൊക്കെയും എനിക്കെഴുതണം.
 
 ഈ  പെണ്‍കുട്ടികളും സ്ത്രീകളും മറക്കപ്പെടേണ്ടവരല്ല.... അതുകൊണ്ടു ഈ ലോകത്തിനു മനസിലാകുന്ന രീതിയില്‍  ഈ കഥകള്‍  എഴുതാന്‍ എന്നെ സഹായിക്കുക. അങ്ങനെ പേരില്ലാത്ത കഥയില്ലാത്ത ഈ പാവം പെണ്‍കുട്ടികള്‍ അനശ്വരരാകട്ടെ. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ തക്കവണ്ണം.
 
നന്ദി
 

You can share this post!

Beyond the Margins

ടോം കണ്ണന്താനം കപ്പൂച്ചിൻ
അടുത്ത രചന

അമ്മയാകുന്നത്

കാര്‍മ്മല്‍ മേഴ്സിഹോം
Related Posts