news-details
പുസ്തകപരിചയം

മഹാനായ അലക്സാണ്ടര്‍

"And Alexander wept seeing as he had no more worlds to conquer".  Alexander is of course Alexander the great, king of Macedon in the fourth century BC.

'ഇനി ഒരു കഴുത്തുകൂടി അറക്കുവാന്‍ ബാക്കി ഇല്ലെന്നു കണ്ട് അലക്സാണ്ടര്‍ തേങ്ങി'. രണ്ടു പ്രസ്താവനയും തമ്മില്‍ ധ്രുവങ്ങളുടെ അര്‍ത്ഥവ്യത്യാസമുണ്ട്. ഒരാളെപ്രതി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുക സാധാരണമല്ലോ.

നിക്കോസ് കസാന്‍ദ് സാക്കിസിന്‍റെ അധികം ഘോഷിക്കപ്പെടാത്ത ഒരു ചരിത്രനോവലാണ് 'മഹാനായ അലക്സാണ്ടര്‍'. ഇതെന്നെഴുതപ്പെട്ടു എന്നറിയാന്‍ 'ഗൂഗിളിനെ' തന്നെ ആശ്രയിക്കേണ്ടി വന്നു. അതും അത്ര എളുപ്പം പിടി തന്നില്ല.  ഉള്ളില്‍ നിന്നും ഉള്ളറകളിലേക്കുള്ള യാത്രയിലാണ് ഇതു മിഴികളിലുടക്കിയത്. 1940കളില്‍ ഗ്രീസ്സില്‍ നിന്നും സീരിയല്‍ ഫോമില്‍ പബ്ലിഷ് ചെയ്ത ഈ നോവല്‍ 1979ല്‍ മാത്രമാണ് ഒരു പൂര്‍ണ്ണ പുസ്തകമായി പ്രകാശനം ചെയ്യപ്പെട്ടത്.

ഈ പുസ്തകം കണ്ടെത്തി വായിക്കുവാന്‍ എന്നെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തായിരിക്കണം? നിക്കോസിന്‍റെ ഏറെ വായിക്കപ്പെട്ട, സ്നേഹിക്കപ്പെട്ട, പുകഴ്ത്തപ്പെട്ട നോവലാണ് 1946 ല്‍ ഇറങ്ങിയ 'സോര്‍ബ ദി ഗ്രീക്ക്'.  അദ്ദേഹത്തിന്‍റെ ആദ്യ നോവലായും ഇതിനെ പരിഗണിക്കുന്നു. അപ്പോള്‍പിന്നെ 1940ല്‍ എഴുതിയ ഈ ചരിത്ര നോവല്‍ എന്തു കൊണ്ട് ഒന്നാമത്തേതാകുന്നില്ല? കഴിഞ്ഞ ചില മാസങ്ങള്‍ ഞാന്‍ നിക്കോസിനു പിന്നാലെ ആയിരുന്നു. 1940-1960 കാലങ്ങളിലാണ് അദ്ദേഹത്തിന്‍റെ എല്ലാ ക്ലാസ്സിക്കുകളും പിറവികൊണ്ടത്. 1957-ല്‍ അദ്ദേഹം കടന്നു പോകുമ്പോള്‍ ആത്മകഥ പ്രകാശനം ചെയ്യപ്പെട്ടിരുന്നില്ല. നാലു വര്‍ഷങ്ങള്‍ ക്കുശേഷം മുപ്പത്തിരണ്ടു വര്‍ഷം ആ ആത്മാവിനു കൂട്ടായിരുന്ന ഹെലന്‍ ആണ് Report to Greco പ്രകാശനം ചെയ്യുന്നത്. ഈ ആത്മകഥയുടെ ആദ്യ താളുകള്‍ മറിയുമ്പോള്‍ത്തന്നെ വായനക്കാരന് തോന്നുന്ന സംശയം വായനയ്ക്കൊടുവില്‍ പൂര്‍ണ്ണമാകുന്നു.  നല്ലൊരളവില്‍ ഈ ആത്മകഥ യില്‍ കാല്പനികത ഇഴുകിച്ചേര്‍ന്നിട്ടുണ്ട്.

കസാന്‍ദ് ജനിക്കുന്നത് 1883ല്‍ ആണ്. പല പുസ്തകങ്ങളിലും 1893 എന്ന് തെറ്റായി എഴുതി കാണുന്നു എങ്കിലും. പത്തു വര്‍ഷത്തെ ചെറുപ്പം. പല കണക്കുകളും അങ്ങു ചേര്‍ന്നുപോകുന്നില്ല! 1946ല്‍ തന്‍റെ അറുപത്തിമൂന്നാം വയസ്സില്‍ 'സോര്‍ബ ദി ഗ്രീക്ക്' എഴുതിയ ഇദ്ദേഹം തന്‍റെ മുന്‍കാലങ്ങളില്‍ എന്തു ചെയ്യുകയായിരുന്നി രിക്കണം  എന്നു ഞാന്‍ സന്ദേഹിയായി. കവിതകള്‍, പ്രബന്ധങ്ങള്‍, പരിഭാഷകള്‍, നാടകങ്ങള്‍, സിനിമ കള്‍ ഒക്കെ ചെയ്തിരുന്നു. അദ്ദേഹം തന്നെ പറ യുന്നു, "എന്‍റെ അന്തര്‍മുഖത്വം പേരു വെളിപ്പെടു ത്തുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. മറ്റൊരു പേരിലാണ് ഞാന്‍ ഇവയൊക്കെ പബ്ലിഷ് ചെയ്തി രുന്നത് എന്ന്. ശോകഭാരങ്ങളെ ഒഴിവാക്കാന്‍ ഞാനെപ്പോഴും താഴ്മയോടെ അനുവര്‍ത്തിക്കുന്ന ഭീരുത്വമാര്‍ന്ന പ്രക്രിയയായിരുന്നു എഴുത്ത്. 'സോര്‍ബ ദി ഗ്രീക്കില്‍ എഴുത്തിനെ' പേനയുന്ത് എന്നൊക്കെ ഇദ്ദേഹം തന്‍റെ വിഖ്യാതകഥാപാ ത്രമായ അലെക്സിസ്സ് സോര്‍ബയുടെ പ്രസ്താവന യായി തരം താഴ്ത്തുന്നുണ്ട്.

എന്നെ അതിശയിപ്പിച്ച ഒന്ന് അറുപത്തിമൂന്നു വയസ്സിനും എഴുപത്തിനാല് വയസ്സിനുമിടയിലുള്ള വെറും പത്തോ പതിനൊന്നോ വര്‍ഷങ്ങളിലാണ് അദ്ദേഹം തന്‍റെ  പത്തിലധികം ക്ലാസ്സിക് വര്‍ക്കു കളും ചെയ്തിരിക്കുന്നത് എന്നതാണ്. എത്ര പ്രതിഭാധനന്‍. അദ്ദേഹത്തിലെ പ്രതിഭയ്ക്ക് ഇനിയുമൊരു പത്തു വര്‍ഷം കൂടി ജീവിക്കണമെന്ന മോഹമുണ്ടായിരുന്നു എന്ന് ആത്മകഥയില്‍. ഇതു തന്നെയല്ലേ നിക്കോസ്, അലക്സാണ്ടറിലും വളര്‍ത്തിക്കൊണ്ടുവന്നത്.  'എനിക്കു മരിക്കാന്‍ കഴിയില്ല, എനിക്കു മുപ്പത്തിരണ്ട് വയസ്സേ ആയിട്ടുള്ളു കൂടാതെ ഞാനെന്‍റെ കടമ പൂര്‍ത്തീകരിച്ചിട്ടുമില്ല' എന്നാണ് അലക്സാണ്ടറും കേഴുന്നത്.

"ഞാന്‍ ഏറ്റവും അധികം വെറുക്കുന്നത് ഭീരുത്വമാണ്" എന്ന് ഇടയ്ക്കിടെ അഭിമാനിച്ചിരുന്ന നിക്കോസ് മരണത്തെ ഭയപ്പെട്ടിരുന്നോ എന്തോ? പക്ഷെ, അദ്ദേഹത്തിന്‍റെ ഹെരാക്ലിയോണിലെ ശവ കുടീരത്തില്‍ ഇങ്ങനെ ആലേഖനം ചെയ്തിരി ക്കുന്നു.

"I hope nothing, I fear nothing, I am free'.

ജീവിതത്തിന്‍റെ ഏറിയ ഭാഗവും സഞ്ചാരത്തിലായിരുന്നു ഈ യവന വിശ്വസാഹിത്യകാരന്‍. പ്രപഞ്ചത്തെ അതിലേ സകല ചരാചരങ്ങളോടും കൂടി ഇത്രയധികം സ്നേഹിച്ച ഒരെഴുത്തുകാരന്‍ വേറെയുണ്ടോ?? ഗ്രീസ് മുഴുവനും പിന്നീട് യൂറോപ്പും ഏഷ്യയിലെ തന്നെ പല രാജ്യങ്ങളിലും സഞ്ചരിച്ച ഈ സഞ്ചാരപ്രിയന്‍ പറയുന്നതു കേള്‍ക്കു- 'ഗ്രീസ്സിനോളം സൗന്ദര്യമുള്ള മറ്റൊന്നും ലോകത്തിലില്ല എന്നു വാശിപിടിച്ചു നടന്ന ഞാന്‍ പിന്നീടു പറഞ്ഞു -ലോകം ഗ്രീസ്സിനെക്കാള്‍ സമ്പ ന്നവും വിശാലവുമെന്ന്.'   പടയോട്ടങ്ങള്‍ കൊണ്ട് ലോകമാകെ സ്വന്തമാക്കിയ അലക്സാണ്ടറെ പോലെ നല്ല പ്രായം മുഴുവന്‍ കാസന്തും യാത്ര യിലായിരുന്നു. അവസാനം ശമനമില്ലാത്ത ബ്ലഡ് ക്യാന്‍സറിനൊപ്പം ഹെലനെ കൂട്ടുപിടിച്ച് അദ്ദേഹം തന്‍റെ യാത്ര തുടര്‍ന്നു. തന്‍റെ എല്ലാ കഥാപാത്രങ്ങ ളിലും സ്വന്തം നിഴല്‍ വീഴ്ത്തിയ സാക്കീസ് തനിക്കു പറയാനുള്ള പലതും അലക്സാണ്ടറിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്.

'ബ്യുസ്സിഫലസിനെ' നിങ്ങള്‍ക്കറിയുമോ? വമ്പന്‍ തലയുള്ള ഒരു കാട്ടുകുതിരയാണവന്‍. കാളത്തലയോളം പോന്ന തലയുള്ളവന്‍. എല്ലാ പ്രധാന സൈന്യാധിപരും തോറ്റു മടങ്ങിയിടത്തു നിന്നാണ് തുടക്കം. മസ്സിഡോണിയന്‍ രാജാവ് ഫിലിപ്പിന്‍റെ പന്ത്രണ്ടു വയസ്സുള്ള മകന്‍ അലക്സാ ണ്ടര്‍ ഈ കുതിരയെ മെരുക്കി, വരുതിക്കു നിര്‍ത്തി കാതങ്ങള്‍ പറന്നുപോയത് ഒരു മിന്നല്‍ പോലെ. ഈ കഥയൊക്കെ നമ്മള്‍ സ്കൂള്‍ ചരിത്ര ക്ലാസു കളില്‍ അത്ഭുതംകൂറി കേട്ടിരുന്നിട്ടുണ്ട്. അലക്സാ ണ്ടറില്‍ ദേവാംശം ഉണ്ടെന്ന് അന്നേ തത്ത്വചിന്തകര്‍ പറഞ്ഞുതുടങ്ങി.

'മഹാനായ അലക്സാണ്ടര്‍' എന്ന ചരിത്ര നോവല്‍ ഇവിടെനിന്നാണ് കസാന്‍ദ് സാക്കീസ് ആരംഭിക്കുന്നത്. ഫിലിപ്പ് രാജാവിന്‍റെ മരണശേഷം വെറും പതിനഞ്ചു വര്‍ഷത്തെ രാജ്യഭരണം. അതില്‍ അവസാന എട്ടു വര്‍ഷവും തുടരെയുള്ള യുദ്ധ ങ്ങളും പടയോട്ടങ്ങളും. ഒടുവില്‍ ലോകം മുഴുവന്‍ പിടിച്ചടക്കി എന്ന ഗരിമയോടെ തന്‍റെ മുപ്പത്തി രണ്ടാം വയസ്സില്‍ എല്ലാം പിന്നിലുപേക്ഷിച്ചു അലക്സാണ്ടര്‍ കടന്നുപോയി. ഇവിടെ കാസന്‍ദ് സാക്കിസ് നോവല്‍ അവസാനിപ്പിക്കുകയാണ്.  271 പേജുകളില്‍ അവസാനിക്കുന്ന ഈ നോവലിന്‍റെ പ്രസാധകര്‍ 'പുസ്തക പ്രസാധക സംഘം' ആണ്. മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത് സിസിലി ജോയ്സ്സിയാണ്. വായനയുടെ ഒരു വേളയിലും ഉപേക്ഷിച്ചു പോകാന്‍ ആകാത്ത വിധം അത്ര സരളവും ഹൃദ്യവുമായ സ്വതന്ത്ര പരിഭാഷ.
കസാന്‍ദ് സാക്കിസ് ഇങ്ങനെ ഒരു ചരിത്ര നോവല്‍ എഴുതിയത് എന്തിനാണ് എന്നു ഞാന്‍ പലപ്പോഴും സന്ദേഹിയായി. വായിച്ചു വരുമ്പോള്‍ ഇതൊരു ചരിത്ര നോവലിനെക്കാള്‍ ഒരു ജോഗ്രഫി ക്കല്‍ നോവല്‍ കൂടിയാണ് എന്ന് മനസ്സിലാകുന്നു. ബി.സി. 356ല്‍ ജനിച്ച് ബി.സി. 323ല്‍ ഓര്‍മ്മയായ അലക്സാണ്ടര്‍ രാജാവിനെ കേന്ദ്ര കഥാപാത്ര മാക്കി നിക്കോസ് ഈ നോവല്‍ രചിച്ചത്, അദ്ദേഹ മൊരു ക്രീറ്റന്‍ ആയതുകൊണ്ടു മാത്രമല്ല.  ഗ്രീക്കി ന്‍റെ അതിര്‍ത്തികള്‍ വികസിപ്പിക്കുന്നതിലുപരി ഗ്രീക്ക് സംസ്ക്കാരം പ്രചരിപ്പിക്കുക എന്നതാ യിരുന്നു അലക്സാണ്ടറിന്‍റെ പരാക്രമങ്ങളുടെ ന്യൂക്ലിയസ്.  അലക്സാണ്ടര്‍ സാക്ഷാല്‍ അരി സ്റ്റോട്ടിലിന്‍റെ അരുമശിഷ്യന്‍ ആയിരുന്നല്ലോ. മുന്നേ റ്റങ്ങളുടെ ആരവങ്ങള്‍ക്കിടയിലും അലക്സാണ്ടര്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടിരുന്നു. "നിങ്ങള്‍ ഗ്രീകുകാരാണെന്ന് മറക്കാതിരിക്കുക". ഗ്രീക്കിന്‍റെ മനസ്സ് അത്ര അഗാധമെന്നും അതിന്‍റെ ആത്മീയ സൗന്ദര്യം മനുഷ്യവംശത്തെ പുണര്‍ന്നു കിടക്കുന്നു വെന്നും 'ഗ്രീക്കു പുരാണ കഥാസാഗരം' ഗ്രീസ്സിലും ഏഥന്‍സ്സിലുമൊക്കെ മുക്തനായ് നടന്ന നിക്കോസ് കാണക്കാണെ ഒരു പ്രപഞ്ചയാത്രികനാവുകയാണ്. അപ്പോളും അയാളുടെ തല നിറയെ അഥോസ് പര്‍വതനിരകളും കോക്കസിന്‍റെ നിമ്നോന്നതകളും, ഭൂതലങ്ങളും, നദികളും, നദീതടസംസ്കാരങ്ങളും, സന്ന്യാസമഠങ്ങളും പുരോഹിതരും, തത്വചിന്ത കരും ആയിരുന്നു. ക്രീറ്റിന്‍റെ രഹസ്യം അത്ര ഗഹനമാണെന്ന് നിക്കോസ്. കാസന്‍ദിനെ വല്ലാതെ ആവേശിച്ചൊരു ഭൂതമുണ്ട് - ഹോമര്‍. അതാണല്ലോ അലക്സാണ്ടര്‍ തന്‍റെ ഉള്ളംകയ്യില്‍ എപ്പോഴും ഹോമറിനെ ചേര്‍ത്തുപിടിച്ചത്. ക്രമേണ ഹോമര്‍ സദാ അലക്സാണ്ടറുടെ തോളില്‍ തന്നെയാണ് യാത്ര ചെയ്യുന്നത്. ഹോമറിന്‍റെ ഇലിയഡിന്‍റെ ആദ്യ വരികള്‍ കേട്ടാല്‍ പിന്നെ അലക്സാണ്ടറിനു ഇരിപ്പുറയ്ക്കില്ല.

"Decline, O, Muse in what ill-fated hour springle fierce strife, from what of offending power.... നോക്കൂ, തന്നെ വശീകരിച്ചവരില്‍ സാക്കിസ് ആദ്യം പറയുന്ന പേരു പോലും ഹോമര്‍ എന്നു തന്നെയാണ്. ബുദ്ധനും   ഫെഡറിക് നീഷെയും ബര്‍ഗസോണും ലെനിനും സോര്‍ബയും (ജോര്‍ജ് സോര്‍ബ) ഒക്കെ പിന്നിലെ അണിനിരക്കുന്നുള്ളു. ജോര്‍ജ് സോര്‍ബ യില്‍ നിന്നാണ് 'സോര്‍ബ ദ ഗ്രീക്കി' ലെ അലക്സിസ് സോര്‍ബ രൂപംകൊള്ളുന്നത്. ഹോമറിന്‍റെ ഹെലന് എന്നും നാരകപ്പൂവിന്‍റെ ഗന്ധമായിരുന്നു. താഴ്വാരങ്ങളിലേക്ക് പടര്‍ന്നു നിന്ന ഈ ഗന്ധം ശ്വസിക്കണമെങ്കില്‍ 'റിപ്പോര്‍ട്ട് ടു ഗ്രേക്കോ' തന്നെ വായിക്കണം. ഒരിക്കല്‍ പോലും മനുഷ്യശ്വാസം ഏല്‍ക്കാത്ത ഹെലന്‍! അലക്സാ ണ്ടറെ കസാന്‍ദ് വിശേഷിപ്പിക്കുക ഹോമറിന്‍റെ ഇലിയഡിലെ നായകന്‍ ആക്കിലിസ് എന്നാണ്. നിയാര്‍ക്കസ് എന്ന പടനായകനെ ഒഡീസിയിലെ ഒഡീസിയാസ് എന്നും. ഹോമറില്ലാതെ കസാന്‍ദ് സാക്കീസ് ഇല്ല. സത്യത്തില്‍ അലക്സാണ്ടറിന് ഹോമര്‍ പോലെ തന്നെയാണ് നിക്കോസ് കസാന്‍ദ് സാക്കീസ്സിന്  അലക്സാണ്ടര്‍ ദ ഗ്രേറ്റ്.  ആക്കി ലിസ്സിന് മരണമുണ്ടോ? ഒരിക്കലുമില്ല. എന്തു കൊണ്ട്? ഹോമര്‍ അദ്ദേഹത്തിന്‍റെ അപദാനങ്ങള്‍ പാടിയതുകൊണ്ട്. അതുപോലെ അലക്സാണ്ടറിനെ നിക്കോസ് അമരനാക്കി ഈ നോവലിലൂടെ. ഈ നോവല്‍ നിറയെ എട്ടു വര്‍ഷം നീണ്ടുനിന്ന അലക്സാണ്ടറുടെ യുദ്ധങ്ങളുടെ, പടയോട്ടങ്ങളുടെ വിവരണങ്ങളാണ് "കീഴടക്കുക, കീഴടക്കുക, മുന്നോട്ട്, മുന്നോട്ട്" അലക്സാണ്ടര്‍ ഘോഷിച്ചു കൊണ്ടേയിരുന്നു. സൈന്യത്തില്‍ ചിലരെങ്കിലും ഇതവസാനിപ്പിച്ച്  പിന്‍തിരിയാമെന്ന് ഉപദേശിച്ച പ്പോഴും അലക്സാണ്ടര്‍ കയര്‍ത്തു.  "അപ്രാപ്യമായ വയെ പ്രാപ്യമാക്കുക, അസാധ്യമായി ഒന്നുമില്ല" ഇതാണെന്‍റെ മതം,  അലക്സാണ്ടറിലെ നിക്കോസ് പറയുന്നു. 'ആവാത്തത്രയും നീ എത്തിച്ചേരുക', അതായിരുന്നല്ലോ ഗ്രേക്കോ മുത്തച്ഛന്‍ കസാന്‍ദിനു ചാര്‍ത്തികൊടുത്ത പൗരുഷം. മനുഷ്യമനസ്സിന് ഊഹിക്കാന്‍ പറ്റാത്തത്ര ദുരിതങ്ങളുടെ യുദ്ധക്കഥ കളാണ് ഈ നോവല്‍ പറയുന്നത്. വഴിയില്‍ മരിച്ചു വീഴുന്നവര്‍ ഇരുവശവും, രോഗങ്ങളാല്‍ വലയുന്ന വര്‍, ഭക്ഷണ പാനീയങ്ങളുടെ അഭാവം, മുറിവേറ്റ വര്‍, ആശ്വാസമോ അരോചകമോ ആയി അലക്സാണ്ടറിനു തോന്നിയ കാലസ്തനിസ് പോലുള്ള തത്വചിന്തകരുടെ പിറുപിറുപ്പുകള്‍ ഒക്കെ വായനക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. കാലാള്‍പ്പട, കുതിരപ്പട, നാവികസേന ഇവയെല്ലാം രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് അതിര്‍ത്തികടന്നു. പിടിച്ചെടുത്ത നഗരങ്ങളെല്ലാം 'അലക്സാന്‍ഡ്രിയ' എന്നു വിളിക്കപ്പെട്ടു. ഇന്ത്യയില്‍ അതിര്‍ത്തി കടന്ന്  പോറസിനെ തോല്‍പ്പിച്ച അലക്സാണ്ടര്‍ പോറസ്സി നോട് വര്‍ത്തിച്ചത് 'ഒരു രാജാവ് രാജാവിനോട് എന്നപോലെ' ആണെന്ന് നാം ചരിത്ര പാഠങ്ങളില്‍ പഠിക്കുന്നുണ്ട്. കീഴടങ്ങിയ ദാരിസ് രാജാവിന്‍റെ ഭാര്യയോടും മകളോടും അലക്സാണ്ടര്‍ ഏറ്റവും ഉദാരമായി പെരുമാറി.

ഈ നോവലില്‍ രാജാവല്ലാത്ത, മനുഷ്യനായ അലക്സാണ്ടറെയാണ് കസാന്‍ദ് സാക്കിസ് വരച്ചിടുന്നത്. അദ്ദേഹത്തിന്‍റെ ഗാഢ സൗഹൃദങ്ങ ളുണ്ട്. സ്റ്റീഫനും ആല്‍ക്കയ്ക്കുമിടയിലുള്ള പ്രണയമുണ്ട്, വിവാഹമുണ്ട്, വിരുന്നുകളുണ്ട്, ആഘോഷങ്ങളുണ്ട്, പിറുപിറുപ്പുകളും പിരിമുറുക്ക ങ്ങളുമുണ്ട്, ചതിയുണ്ട്, നെഞ്ചോളം വന്ന കരച്ചിലു കളുണ്ട്. പുരുഷനും കരയും എന്ന് അലക്സാണ്ടര്‍ സ്വയം കേഴുന്നുണ്ട്. തന്‍റെ കുതിര ബ്ലൂസിഫല സ്സിന്‍റെ വേര്‍പാടിലും സന്തതസഹചാരി ഫലോ യിഷ്ടണിന്‍റെ മരണത്തിലും അദ്ദേഹം തേങ്ങിക്കരഞ്ഞു.

പനി മൂര്‍ച്ഛിച്ച അലക്സാണ്ടറെ കണ്ട ഡോക്ടറോട്:  'എനിക്കു സമയമായില്ല, എനിക്കു സമയമാ യില്ല എനിക്കു വേഗത്തില്‍ പ്രവര്‍ത്തിക്കണം' എന്ന ദ്ദേഹം പറഞ്ഞെങ്കിലും,അതു ജൂണ്‍ മാസം പതി മൂന്നാം തിയതി രാത്രിയാകുന്നു. അലക്സാണ്ടര്‍ കണ്ണുകളടച്ചു. പിന്നെ ആ മിഴികള്‍ ഒരിക്കലും തുറന്നില്ല. അലക്സാണ്ടറുടെ ചേതനയറ്റ ശരീര മാണ് മസ്സിഡോണിയാക്കാര്‍ കാണുന്നത്.  കസാ ന്‍ദ്  അവകാശപ്പെടുന്നതുപോലെ ചുണകെട്ടതും ആത്മാവു നഷ്ടപ്പെട്ടതുമായ വാക്കുകളോ വരികളോ ഈ ചരിത്രപുസ്തകത്തില്‍ ഒരിടത്തും നാം കാണില്ല. ആ അഗ്നി ജ്വലിപ്പിക്കുന്ന  വിയര്‍പ്പി ക്കുന്ന ഭാഷതന്നെ ഉടനീളം നിലനിര്‍ത്തുവാന്‍ പരിഭാഷകയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ പുസ്തകത്തിന്‍റെ പരിഭാഷക സിസിലി ജോയ്സിനോട് സംവദിക്കാനായത് ഏറെ സന്തോ ഷം പകര്‍ന്നു. വളരെ ഹൃദ്യമായ വെളിച്ചം പതിഞ്ഞുവീണ ഒരു വേളയായിരുന്നു അത്.  

ചരിത്രപണ്ഡിതര്‍ ഈ നോവലില്‍ നല്ലൊര ളവില്‍ Perestroika കണ്ടുപിടിച്ചാല്‍ എതിര്‍ക്കാ നാവില്ല. ഇന്ത്യയുടെ ചന്ദ്രഗുപ്തമൗര്യ അലക്സാ ണ്ടറെ തോല്പിച്ചിരുന്നു എന്നൊക്കെ നാം ദേഹമാകെ കുളിരുകോരിയിട്ടിരുന്ന് പഠിച്ചിട്ടുണ്ട്.  കുറഞ്ഞപക്ഷം അലക്സാണ്ടറുടെ മുന്നേറ്റങ്ങളെ അദ്ദേഹം ചെറുത്തു നിന്നുവെന്നും  "Great'   എന്ന വാക്ക് അലക്സാണ്ടറിന്‍റെ മുന്നില്‍ ചേര്‍ത്തത്.  ഒരുparadox ആയും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി യിട്ടുണ്ട്. അലക്സാണ്ടറുടെ തോല്‍വി കസാന്‍ദ് സാക്കീസിനു രേഖപ്പെടുത്താനാകാത്ത സത്യമാണ്.

അലക്സാണ്ടര്‍ ഒരിതിഹാസമാണ്,  ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഒരിതിഹാസം. ബി.സി. ഫോര്‍ത്ത് സെഞ്ചുറിയില്‍ ജീവിച്ച ഒരാള്‍ ഇപ്പോഴും മനുഷ്യമനസ്സുകളെ കീഴടക്കുകയെന്നത് എത്രയോ ധന്യമാണ്.  അനശ്വരതയോടെ ഒരു ധ്രുവനക്ഷത്ര മായി അലക്സാണ്ടര്‍ ജ്വലിച്ചു നില്‍ക്കുന്നു.  അദ്ദേഹത്തിനുള്ള ഉചിതമായ സ്മാരകമാണ് കസാന്‍ദ്സാക്കീസിന്‍റെ ചരിത്ര നോവല്‍ 'മഹാനായ അലക്സാണ്ടര്‍'.

നിങ്ങളിനിയും കസാന്‍ദ് സാക്കീസിനെ വായിച്ചുതുടങ്ങിയിട്ടില്ലേ? എങ്കില്‍ ആദ്യ വായനയ്ക്ക് Report to Greco Rm³  ഞാന്‍ suggest ചെയ്യും. നിങ്ങള്‍ നിക്കോസിന്‍റെ ഒരു പുസ്തകമേ വായിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളോ? എങ്കിലും ഞാന്‍ നിര്‍ദേശിക്കും Report to Greco. അദ്ദേഹത്തെ വായിക്കാതിരിക്കുകയെന്നാല്‍ ആഖ്യായികാ സാഹിത്യത്തിലെ  Proteus നെ നഷ്ടപ്പെടുത്തുക എന്നാണു 'ന്യൂയോര്‍ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

You can share this post!

കുരിശല്ല രക്ഷ കരുണാര്‍ദ്ര സ്നേഹം

ടോം മാത്യു
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts