മനുഷ്യവംശത്തിന്‍റെ ഏറ്റവും പ്രാക്തനമായ കലാവതരണങ്ങളില്‍ ഒന്നാണ് നാടകം. വലിയ സംസ്ക്കാരങ്ങള്‍ രൂപം കൊണ്ട നാടുകളില്‍ എല്ലാം തന്നെ, നാടകമോ, അതിനുനുതത്തുല്യമായ കലാ രൂപങ്ങളോ നിലവിലുണ്ടായിരുന്നു. പാശ്ചാത്യലോകത്ത് ഇതിനുനു തുടക്കംകുറിച്ചത് ഗ്രീസായിരുന്നു. ഇസ്ക്കിലസിന്‍റെ ദുരന്ത-ചരിത്ര നാടകമായിരുന്ന 'പേര്‍ഷ്യന്‍സ്' ആയിരുന്നു അതിനുനുതുടക്കം കുറി ച്ചത്. 472 ബി. സി. യിലായിരുന്നു അത് അവതരിപ്പിക്കപ്പെട്ടത്. എങ്കിലും 429 ബി. സി. യില്‍ അരങ്ങേറിയ സോഫോക്ലിസിന്‍റെ ഈഡിപ്പസ് റെക്സാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. യഥാര്‍ത്ഥത്തില്‍ ഒരുരു നാടകത്രയത്തിന്‍റെ ഒന്നാം ഭാഗമായിരുന്നു അത്.
ഏതാണ്ട് അതിനുനു തൊട്ടുപിന്നാലെ തന്നെ ഭാരതത്തിലും നാടകരംഗത്ത് ചില കുകുതിച്ചു ചാട്ടങ്ങളുണ്ടായി. ഭരതമുനി നടത്തിയ പഠനങ്ങളാണ് അതിനുനു കാരണമായത്. ഭാസനും കാളിദാസനും എഴുതിയ നാടകങ്ങള്‍ എന്നേ ചരിത്രത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടിലെ ആദ്യ നാടകകൃത്തെന്ന വിശേഷണം അര്‍ഹിക്കുന്ന ഭാസന്‍റെ, മഹാഭാരത കഥാപാത്രങ്ങളായ ദുര്യോധനനെ ആധാരമാക്കിയുള്ള 'ഊരുഭംഗവും', കര്‍ണ്ണനെ അടിസ്ഥാനമാക്കിയുള്ള 'കര്‍ണ്ണഭാരതവും' എക്കാലത്തേയും മികച്ച നാടകങ്ങളില്‍ പെടുന്നു. ഈ രണ്ടു നാടകങ്ങളും സാമ്പ്രദായിക കഥപറച്ചില്‍ രീതികളില്‍ നിന്നും മാറിനില്ക്കുന്നു.
പില്ക്കാലത്ത്, യൂറോപ്പില്‍ ഉടനീളം നല്ല നാടകങ്ങള്‍ പിറന്നു. ക്രിസ്റ്റഫര്‍ മാര്‍ലോയും, അതേ കാലയളവില്‍ വില്ല്യം ഷേക്സ്പിയറും രചിച്ച നാടകങ്ങള്‍ കാലത്തെ അതിജീവിച്ച് ഇന്നും വേദികളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. പുതുയുഗത്തില്‍ നോര്‍വേയില്‍ നിന്നുള്ള ഹെന്‍റിക്ക് ഇബ്സനും, ബ്രിട്ടനില്‍ നിന്നുള്ള ജോര്‍ജ്ജ് ബെര്‍ണാഡ് ഷായുമൊക്കെ ലോകനാടകവേദിയെ ഇളക്കിമറിച്ചു. കവിയെന്ന നിലയില്‍ ആധുനിക സാഹിത്യത്തില്‍ ഇടം പിടിച്ച ബ്രെഹ്ത്തോള്‍ഡ് ബ്രെഹ്ത്തു പോലും, തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ സഹജീവികളോട് സംവദിക്കുവാനുള്ള മാദ്ധ്യമമായ് തിരഞ്ഞെടുത്തത് നാടകം തന്നെയായിരുന്നു.
എന്നാല്‍ ഇതില്‍നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ ഒരുരു സംഗീത നാടകരൂപം കേരള ത്തില്‍ രൂപംകൊള്ളുകയുണ്ടായി. പോര്‍ച്ചുഗിസുകാര്‍ കൊച്ചിയിലെത്തിയതിനുനു തൊട്ടുപിന്നാലെയായിരുന്നുന്നു അതിന്‍റെ ഉദയം. 1599 ജൂണ്‍ 20 ന് നടന്ന ഉദയംപേരൂര്‍ സൂനഹദോസിനെ തുടര്‍ന്ന്, റോമന്‍കത്തോലിക്കരായി തീര്‍ന്ന മാര്‍ത്തോമാ ക്രിസ്ത്യാനികളെ, ഹൈന്ദവസ്പര്‍ശമുള്ള കലാരൂപങ്ങളില്‍നിന്ന് അകറ്റിനിറുത്തുന്നതിനായിരിക്കാം, കേരളത്തിലെ സഭ, ചവിട്ടുനാടകം പോലൊരുരു കലാരൂപത്തിന് കൂടിയ തോതിലുള്ള പ്രചാരം നല്കിയത്.
ഒത്തിരി കടുത്ത വര്‍ണ്ണങ്ങളുള്ള (ധരിക്കുന്ന വസ്ത്രങ്ങളില്‍ മാത്രമല്ല, കഥയിലും, അരങ്ങിലും വരെ) ചവിട്ടു നാടകം, ലത്തീന്‍ കത്തോലിക്കര്‍ ക്കിടയില്‍ രൂപംകൊണ്ട ഒരു ശാസ്ത്രീയകലാ രൂപമാണ്. എറണാകുളം ജില്ലയിലെ ഫോര്‍ട്ടുകൊച്ചി എന്ന ദേശത്തായിരുന്നുരുന്നു ഇതിന്‍റെ തുടക്കം എന്ന് കരുതപ്പെടുന്നു. വേദിയിലും വസ്ത്രധാരണത്തിലുമെല്ലാം പാശ്ചാത്യസ്വാധീനം പ്രകടമാണ്. ഗ്രീക്കോ-റോമന്‍ രീതിയിലുള്ള വേഷമാണ് കഥാപാത്രങ്ങള്‍ അണിഞ്ഞിരുന്നത്. പൊതുവേ തുറന്ന വേദികളിലാണ് ഇതരങ്ങേറുക. ചില അവസരങ്ങളില്‍ ദേവാലയങ്ങള്‍ക്കകത്തും ഇവ അരങ്ങേറിയിട്ടുണ്ട്.
ചവിട്ടു നാടകത്തിന്‍റെ കഥാതന്തുക്കള്‍ പ്രധാനമായും, ക്രിസ്തുമത സംബന്ധിയായ പുരാവൃത്തങ്ങളായിരുന്നു. പലതിനും ചരിത്രത്തോടും നല്ല ഇഴയടുപ്പമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമായ നാടകമായിരുകാറല്‍മാന്‍ ചരിതം. യൂറോപ്പിന്‍റെ ഒരുരു വലിയ ഭാഗം, എ. ഡി. 768 മുതല്‍ 814 വരെയുള്ള ഒരുരു നീണ്ടകാലയളവില്‍ അടക്കിവാണ ഫ്രഞ്ച് ക്രിസ്ത്യന്‍ ചക്രവര്‍ത്തിയായിരുന്നുന്നു ചാള്‍സ്മെയിന്‍. അതുപോലെതന്നെ അക്കാലയളവില്‍ വിജയകരമായി ഒട്ടേറെ വേദിക ളില്‍ നിറഞ്ഞാടിയ മറ്റൊരുരു ചവിട്ടു നാടകമായി രുന്നുരുന്നു ജനോവാചരിതം.
ഈ നാടകങ്ങള്‍, യുദ്ധങ്ങളും കൊലപാതകങ്ങളും വേട്ടയാടലുകളും അരങ്ങത്ത് ഒഴിവാക്കിയിരുന്ന യവനനാടകങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. അതുകൊണ്ടു തന്നെ പാശ്ചാത്യനാടകങ്ങളുടെ അനുകരണമായിരുന്നു ഇവ എന്നൊട്ടു പറയാനുമാവില്ല. അങ്ങിനെ, നാടകങ്ങളുടെ വിശാലമായ വേദിയിലേക്ക്, നമ്മുടെ നാടിന്‍റെ മാത്രം സ്വന്തമായ ചവിട്ടുനാടകം എന്ന കലാരൂപത്തിനും ഇടം കിട്ടി. പിന്നീട് വളരെ നാളുകള്‍ക്കുശേഷം മാത്രമാണ് മഹാകവി വള്ളത്തോളിന്‍റെ നേതൃത്വത്തില്‍ കഥകളി എന്ന, ഒരുരു സംഗീ ത നാടകരൂപം കേരളത്തില്‍ രൂപംകൊള്ളുന്നത്.
ചവിട്ടുനാടകത്തെക്കുറിച്ചെഴുതുമ്പോള്‍ നാം ആദരവോടെ സ്മരിക്കേണ്ട ഒരുരു നാമമുണ്ട് - ചിന്നത്തമ്പി അണ്ണാവി. ഈ കലാരൂപത്തിനെ ഇന്നത്തെ രീതിയിലേക്കുക്കു വളര്‍ത്തിയെടുത്തത് അദ്ദേഹമായിരുന്നു. ഏതാണ്ട് പതിനേഴു വര്‍ഷത്തോളം അണ്ണാവി ഇവിടെയുണ്ടായിരുന്നു. അക്കാലം അദ്ദേഹം ചെലവിട്ടത് ഫോര്‍ട്ടുകൊച്ചിയിലും കൊടുങ്ങല്ലൂരുമായിരുന്നു. മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നുരുന്നു അണ്ണാവി, ക്രിസ്തുമത പ്രചാരകനായി കേരളത്തില്‍ എത്തിയത്. നമ്മുടെ നാടിന്‍റെ സാംസ്ക്കാരിക ചരിത്രത്തില്‍, ഈ കലാരൂപത്തിന്, വ്യക്തമായ ഒരിടം രേഖപ്പെടുത്തുവാന്‍ അദ്ദേഹ ത്തിനുനു കഴിഞ്ഞു.
ചിന്നത്തമ്പി അണ്ണാവിയുടെ വരവ്, ചവിട്ടുനാടകത്തിന്‍റെ ഭാഷയില്‍ പ്രകടമായ ചില മാറ്റങ്ങള്‍ക്കുക്കു കാരണമായി. ചരിത്രപരമായും സാംസ്കാരികമായും യൂറോപ്പിനോട് ചേര്‍ന്നുന്നുനില്ക്കുന്ന ചവിട്ടുനാടകം, ഭാഷയുടെ കാര്യത്തില്‍ തനി മലയാ ളിയായിരുന്നു. എന്നാല്‍, അണ്ണാവിയുടെ ഇടപെടലുകള്‍ പെട്ടെന്നുതന്നെ അതിനെ തമിഴിനോട് അടുപ്പിച്ചു. എന്നാല്‍, ആദ്യകാല നാടകങ്ങള്‍ക്ക് ഈ കുകുഴപ്പം ഉണ്ടായിരുന്നുമില്ല. തമിഴിന്‍റെ ഈ കടന്നുകയറ്റം പില്ക്കാലത്ത് മലയാളികളെ ഈ കലയില്‍നിന്നും അകറ്റി നിറുത്താനും കാരണമായി എന്നത് മറ്റൊരുരു സത്യം.
എന്തായാലും, നൂറ്റാണ്ടുകളോളം ഈ കലാരൂപം, കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍, പ്രത്യേകിച്ച്, ലത്തീന്‍ കത്തോലിക്കര്‍ക്കിടയില്‍ നിലനിന്നു. ഫോര്‍ട്ടുകൊച്ചി, ഗോതുരുത്ത് എന്നീ മേഖലകളില്‍ ഇതിനേറെ പ്രചാരം ലഭിച്ചു. ഇവിടങ്ങളിലെല്ലാം പള്ളിപ്പെരുന്നാളിന് ചവിട്ടുനാടകം ഒരനിവാര്യതയായിരുന്നു. മലയാളക്കരയില്‍, മുളപൊട്ടി, വളര്‍ന്നുന്നു തിടം വച്ചുവെങ്കിലും, തീര്‍ത്തും മതാധിഷ്ഠിതമായ ഒന്നായിരുന്നതിനാല്‍, ഈ കലാരൂപത്തിന് ഒരിക്കലും മറ്റു മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടായില്ല. അത്, പില്ക്കാലത്ത് ചവിട്ടുനാടകത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയെ, വല്ലാതെ തളര്‍ത്തി.
ഒരുരു ചവിട്ടു നാടകം അരങ്ങത്തെത്തിക്കുന്നതിന് പ്രാരംഭമായി, മാസങ്ങളോളം നീളുന്ന തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. ജീവിതം പുലര്‍ത്തുന്നതിനായി, പകലന്തിയോളം പെടാപ്പാടുപെടുന്നവര്‍, ഒരുരു ആശാനോടൊത്തു ചേര്‍ന്ന് (അദ്ദേഹത്തിന്‍റെ അവസ്ഥയും, ഇതില്‍ നിന്നും ഒട്ടും വിഭിന്നമായിരുന്നില്ല) നാടകം അഭ്യസിച്ചു. തങ്ങളുടെ ഇല്ലായ്മയില്‍ നിന്നും, അവര്‍ അതിനായുള്ള പണം കണ്ടെത്തി. ഒരുരു പ്രതിഫലവും ഇച്ഛിക്കാതെയുള്ള കര്‍മ്മമായിരുന്നുരുഅത്. കൂടിവന്നാല്‍, നല്ലൊരുരുകയ്യടി, അത്രമാത്രം. ചുവടു തെറ്റിയാലുള്ള കൂവലും, കുറ്റപ്പെടുത്തലും വേറെ. കാരണം മറ്റൊന്നുമല്ല, കാണികളില്‍ ഏറെപ്പേരും, തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന നാടകം അതിനുള്ളില്‍ ഒട്ടേറെ വേദികളില്‍ കണ്ടുകാണും.
ചവിട്ടുനാടകത്തിന് ക്ലാസിക്കലും ചരിത്രപരവുമായ പരിവേഷമൊക്കെയുണ്ടെങ്കിലും ഉയര്‍ന്ന കലാമൂല്യമുണ്ടോ എന്നുന്നു ചോദിച്ചാല്‍, ഇല്ല എന്നു തന്നെയാണുത്തരം. എങ്കിലും, പാശ്ചാത്യനാടുകളെക്കുകുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള നാളുകളില്‍, മലയാളികളില്‍ അവയുടെ ഒരേകദേശ രൂപരേഖ പകര്‍ന്നുനല്കിയത് ചവിട്ടുനാടകങ്ങളായിരുന്നു. എന്നിട്ടും അതിന്‍റെ കലാമൂല്യം കുകുറഞ്ഞു പോയ തിന്‍റെ കാരണവും വ്യക്തമാണ്. കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരായിരുന്നില്ല ഇതിനുനു തുനിഞ്ഞിറങ്ങിയത്. അന്നന്നുന്നു വേണ്ടുന്ന ആഹാരത്തിനായ് നേരം ഇരുട്ടുന്നതുവരെ എല്ലുമുറിയെ പണിയെടുത്തതിനു ശേഷം, രാത്രിയോടടുത്തായിരുന്നുരുന്നു പൊതുവെ പരിശീലനം. എങ്കിലും, അവര്‍ തങ്ങളാലാവുന്നതു പോലൊക്കെ തട്ടുകയ്യടക്കി. കൊച്ചിഭാഗത്ത് ഇന്നും പ്രചാരത്തിലുള്ള തട്ടുപൊളിപ്പന്‍ പ്രകടനം എന്ന പ്രയോഗം പോലും ഈ കലാരൂപത്തോട് ബന്ധപ്പെട്ടതാണ്.
എനിക്ക് കുഞ്ഞുന്നാളില്‍ത്തന്നെ ചവിട്ടുനാടകത്തെ പരിചയപ്പെടുത്തി തന്നത്, ഈ കലാ രൂപത്തെ വല്ലാതെ സ്നേഹിച്ചിരുന്ന, ഞാന്‍ കള്ളിയമ്മ എന്നുന്നു വിളിച്ചിരുന്ന എന്‍റെ അമ്മൂമ്മയായിരുന്നു. (ഈ നാടകരൂപത്തെ മനസ്സറിഞ്ഞു സ്നേഹിച്ചിരുന്ന ചൗരി എന്ന എന്‍റെ അപ്പൂപ്പനായിരുന്നുരുഅസാധാരണമായ ഈ വിളിപ്പേരിനുനു കാരണം. 'ആ കള്ളിയോടിങ്ങോട്ടു വരാന്‍ പറയെടാ' എന്ന അദ്ദേഹത്തിന്‍റെ ആജ്ഞകള്‍, വളരെ പെട്ടെന്നുതന്നെ അന്നമ്മ എന്ന പേര് മായ്ച്ചു കളഞ്ഞു). എന്‍റെ അമ്മൂമ്മ വല്ലപ്പോഴുമൊക്കെ എനിക്കും പെങ്ങള്‍ക്കും മുന്‍പില്‍ നിറഞ്ഞാടിയിരുന്ന കാറല്‍മാന്‍ ചരിതത്തിന്‍റെ ചില പ്രസക്ത ഭാഗങ്ങളായിരുന്നിരിക്കണം ഞാന്‍ ആദ്യം കണ്ട ചവിട്ടുനാടകം. ഒരു ചിത്രകാരനായിരുന്ന എന്‍റെ അപ്പച്ചന്‍, ജെറോം ഇത്തരം നാടകങ്ങള്‍ക്കായി രംഗപടം തയ്യാറാക്കാറുണ്ടായിരുന്നു. അപ്പച്ചന്‍റെ സഹായികളില്‍ ചിലര്‍ ചവിട്ടുനാടകങ്ങളില്‍ സ്ഥിരമായ് വേഷം കെട്ടിയാടിയിരുന്നു. ഇതൊക്കെയായിരിക്കാം ഈ നാടകരൂപത്തിലേക്കെന്നെ ആകര്‍ഷിച്ചത്.
ഞാനാദ്യം കണ്ട ചവിട്ടു നാടകം സെന്‍റ് ജോര്‍ജും പെരുമ്പാമ്പുമായിരുന്നുരു എന്നാണോര്‍മ്മ. ജോണാശാനായിരുന്നുരുഅതിന്‍റെ രചനയും സംവിധാനവും. ഷൂസിട്ട കാലുകള്‍ കൊണ്ട് അരങ്ങു ചവിട്ടിത്തകര്‍ത്ത ആ നാടകം ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നു. ഞാന്‍ അവസാനം കണ്ട ചവിട്ടു നാടകത്തിന്‍റെ ഇതിവൃത്തവും അതുതന്നെ, വേഷക്കാര്‍ മാറിയെന്നേയുള്ളൂ. രണ്ടും അരങ്ങേറിയത് ഒരേയിടത്തു തന്നെ - പട്ടാളം മൈതാനത്ത് (രണ്ടാം ലോകമഹായുദ്ധകാലത്ത് അവിടെ പട്ടാളബാരക്കു കളുണ്ടായിരുന്നു.)
ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്തായിരുന്നു, ചവിട്ടുനാടകത്തിന്‍റെ ഉല്‍ഭവത്തെ ക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചുമൊക്കെ അറിയാന്‍ ചുമ്മാര്‍ ചൂണ്ടല്‍ എന്ന ചരിത്രഗവേഷകന്‍ ഫോര്‍ട്ടു കൊച്ചിയില്‍ എത്തുന്നത്. അദ്ദേഹമാണ് ഈ കലാരൂപത്തെ കുറച്ചുകൂടി ഗൗരവപൂര്‍വ്വം കാണാന്‍ കൊച്ചിക്കാരെ പ്രേരിപ്പിച്ചത്. അന്ന്, ഫോര്‍ട്ടുകൊച്ചി യിലെ പട്ടാളം എന്ന പ്രദേശത്ത്, പുലരികലാ നിലയം എന്ന പേരില്‍ ഒരുരു ചവിട്ടുനാടകശാലയും, അതിന് ഒരുരു ചെറിയ കെട്ടിടവും സ്വന്തമായുണ്ടാ യിരുന്നു. ജോണ്‍ മാഷിന്‍റെ നേതൃത്വത്തിലായി രുന്നുരുഅത് പ്രവര്‍ത്തിച്ചിരുന്നത്. തന്‍റെ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാകുന്നതുവരെ ചുമ്മാര്‍ ചൂണ്ടല്‍ കൊച്ചിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സംഘാടന മികവിലൂടെ, ചവിട്ടുനാടകവേദി ഇവിടെ വീണ്ടും സജീവമായി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പല വേദികളിലായി ചവിട്ടുനാടകം അരങ്ങേറി. പക്ഷെ, ഗവേഷണാനന്തരം അദ്ദേഹം ഇവിടം വിട്ടതോടെ വീണ്ടും ചവിട്ടുനാടകം കളമൊഴിഞ്ഞു.
കഥകളിയുടെ കലാപരതയോ, പാശ്ചാത്യ നാടകങ്ങളുടെ പൂര്‍ണ്ണതയോ ചവിട്ടുനാടകത്തിനു ണ്ടായിരുന്നില്ല. സാമൂഹികപ്രശ്നങ്ങളോട് പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം അതൊട്ടു കാണിച്ചുമില്ല. അതിനാല്‍ പതുക്കെ അതു കാലയവനികക്കു ള്ളിലേക്കു മറഞ്ഞു. എങ്കിലും ഗോതുരുത്തിലും, ഫോര്‍ട്ടുകൊച്ചിയിലുമൊക്കെയായി ചില പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഈയടുത്തയിടയായി നടക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയില്‍ അതിനുനുചുക്കാന്‍ പിടിക്കുന്നത് ബ്രിട്ടോയും സംഘവുമാണ്. അദ്ദേഹ ത്തിന്‍റെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ കാര്‍ണിവല്‍ ആഘോഷത്തോട് അനുബന്ധിച്ച് വര്‍ഷാവര്‍ഷം ചവിട്ടുനാടകം അരങ്ങേറാറുമുണ്ട്. നമ്മുടെ സംസ്ഥാനത്ത് സ്കൂള്‍ കലോല്‍സവ ങ്ങളുടെ ഭാഗമായി, ചവിട്ടുനാടകം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അതില്‍ പങ്കെടുക്കുന്ന കുട്ടികളാരും തന്നെ ഈ കലാരൂപത്തോടുള്ള ആഭിമുഖ്യം കൊണ്ടൊ ന്നുമല്ല ഇതിന്‍റെ ഭാഗമാകുന്നത്, പ്രത്യുത, ഗ്രേസ് മാര്‍ക്കിനു വേണ്ടിമാത്രമാണ്. അതുകൊണ്ടുതന്നെ ഈ കലാരൂപം അന്യം നിന്നുന്നു പോവാനുള്ള സാധ്യത ഏറെയാണ്, അങ്ങനെ സംഭവിക്കാതിരി ക്കട്ടെ.