news-details
പുസ്തകപരിചയം

അറിയണം ഭാരതീയ സൗമ്യശക്തി

 ഇന്നിന്‍റെ അറിവുകള്‍ക്കപ്പുറം നീളുന്ന ഭാവിവിചാരത്തില്‍ മുഴുകി, യുദ്ധത്തി ന്‍റെയും സമാധാനത്തിന്‍റെയും സഹസ്രാബ്ദ ങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കുമിടയില്‍ അന്‍പിന്‍റെ ഭാവങ്ങളും സാധ്യതകളും സങ്കേതങ്ങളും കണ്ടെത്തി സഹൃദയരു മായി പങ്കുവയ്ക്കുന്ന ജോസ് ടി നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു; അഭിനന്ദനമര്‍ഹിക്കുന്നു. വികല-ശിഥില ചിന്തകളിലൂടെ ഉടലെടുക്കാറുള്ള ദ്വന്ദങ്ങളുടെയും ദിത്വങ്ങളുടെയും കൊച്ചുകളങ്ങളില്‍ ബന്ധനത്തിലിട്ടിരിക്കുന്ന വസ്തുതകളെ -ജീവിതങ്ങളെയും- തട്ടിയുണര്‍ത്തി മോചിപ്പിച്ച് നാനാത്വത്തിലെ -പാരസ്പര്യ ത്തിലെയും- ഏകത്വവും ഏകാത്മകതയും ഭാരതമനസ്സിന്‍റെ തനിമയായും സംഭാവന യായും അവതരിപ്പിക്കുകയാണ് 'ഭാരത ത്തിന്‍റെ സൗമ്യശക്തി' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം. അതിന്‍റെ ഭംഗിയും ഔചിത്യവും ശ്ലാഘനീയം തന്നെ.

ദൈവരഹസ്യത്തിന്‍റെ പരംപൊരുളറി യാനും അറിയിക്കുവാനും നാനാവിധത്തില്‍ അതാവിഷ്കരിക്കുവാനും നമുക്കാവുമെന്ന കണ്ടെത്തല്‍ അദ്വൈതചിന്തയുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ആഴങ്ങളും ഔന്നത്യങ്ങളും ഹൃദയാന്തരങ്ങളില്‍ സന്ധിച്ചു സംവദിക്കുന്ന അനുഭവമാകുന്നു. "ഭാവിചരിത്രങ്ങളിലേക്ക് ഒരു ദീര്‍ഘദര്‍ ശനം" എന്നത് പുസ്തകത്തിന്‍റെ വെറു മൊരു ഉപശീര്‍ഷകം മാത്രമല്ലാതാവുന്നു.

ഭാരതീയ ദൈവ(സങ്കല്പ) ചരിത്ര ത്തിലൂടെ തെരയുമ്പോള്‍ കണ്ടെത്തുന്ന മനുഷ്യചരിത്രം "അമ്മമാരും കുഞ്ഞുങ്ങളും ആത്മാവില്‍ സ്ത്രൈണത ഉള്ളില്‍പ്പേറുന്ന പുരുഷന്മാരും തലമുറതലമുറയായി കൈമാറിയ ജീവനുള്ള കഥകളാണ്-ജൈവ കഥനങ്ങളാണ്". ഈ ഉള്‍ക്കാഴ്ച പുസ്തകത്തിലുട നീളം പ്രകടമാണ്.

വിഘടിച്ചു മത്സരിക്കുകയും വിഭജിച്ചു കീഴടക്കു കയും ചെയ്യുന്ന പഴയ പ്രക്രിയ അവസാനിപ്പിച്ച് വേര്‍പിരിവുകളുടേതായ വൈകല്യങ്ങളുടെ സ്ഥാനത്ത് ഐക്യത്തിന്‍റെ സാകല്യത്തിന് ഇടമനുവദിക്കുന്ന "മാതൃസഹജമായ കരുണാര്‍ദ്രസ്നേഹം" തന്നെയാണ് സോമഗണേശമണ്ഡലത്തില്‍നിന്ന് പ്രേരണയും ഊര്‍ജവും ഉള്‍ക്കൊള്ളുന്ന ഭാരതത്തിന്‍റെ "സൗമ്യശക്തി"യായി അനുഭവപ്പെടുന്നത്, തിരിച്ചറിയപ്പെടുന്നത്.

ഇനിയും, വസ്തുതകളെ സത്യസന്ധമായി കണ്ടാല്‍ മാത്രം പോരാ; വസ്തുതകളെ പൊതിഞ്ഞു നില്‍ക്കുന്ന, കൂട്ടിയിണക്കുന്ന, പരമസത്യത്തിലേക്കു നമുക്കെത്താനാകണം. അതിനു തര്‍ക്കശാസ്ത്രവും കാര്യ-കാരണ വിശകലനവും മാത്രം പോരാ എന്നു ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു (പേജ് 37, 38). അന്‍പുറ്റ ബന്ധമാണു പ്രകൃതിയുടെ ആദ്യപ്രമാണമെന്നും എല്ലാറ്റിനെയും തുല്യതയിലേക്ക്, പൂര്‍ണതയിലേക്ക് നയിക്കുന്ന കരുണാര്‍ദ്രവിനിമയമാണു പ്രകൃതിധര്‍മമെ ന്നുമുള്ള തിരിച്ചറിവാണ് (പേജ് 40) സൗമ്യശക്തിക്ക് ദിശാബോധം നല്‍കുക.

കാലത്തെ ഒരു നേര്‍രേഖ മാത്രമായോ ഒരു ബിന്ദുവില്‍ തളച്ചിട്ട് ഒരു വൃത്തപരിധിയില്‍ കറങ്ങുന്ന ഒറ്റച്ചക്രമായോ കരുതാനാവില്ലെന്നും മാനവ ഐക്യത്തിലേക്കുള്ള ചാക്രിക പ്രയാണമാണ് കാലമെന്നും ജോസ് ടി. സമര്‍ത്ഥിക്കുന്നു. ഐക്യപ്പെടലിന്‍റെ ഓരോ വൃത്തത്തിലെയും കറക്കംകൊണ്ട് ഉണ്ടാവുന്ന സഞ്ചിതനന്മകളുടെ സ്ഥിതിത ഊര്‍ജ്ജം (Potential energy) അടുത്ത വൃത്തത്തിലെ കറക്കത്തിന്‍റെ ഗതിക ഊര്‍ജമാകുന്ന (Kinetic energy) സംവിധാനമായി ഇതു ഭാവനയില്‍ കാണാം (പേജ് 56).

പൊതുയുഗാരംഭത്തില്‍ സംഭവിച്ച "കരുണാമയ രായ ചരിത്രപുരുഷനെയും ചരിത്രവനിതയെയും കുറിച്ചുള്ള വിസ്മയകഥനങ്ങള്‍" സംസ്കാരത്തിന്‍റെ അഞ്ചു മാനങ്ങളിലും (ഭാഷ, ശാസ്ത്ര-സാങ്കേ തിക-സാമ്പത്തിക, ആധ്യാത്മിക, രാഷ്ട്രീയം, കല) സമന്വയം വളര്‍ത്താന്‍ സഹായകമായ പുതിയൊരു മനുഷ്യോല്പത്തിയുടെ 'ബിഗ് ബാംഗ്' ആയി ഈ പുസ്തകത്തില്‍ തിരിച്ചറിയപ്പെടുന്നു (പേജ് 61). ദൈവത്തിന്‍റെ മനുഷ്യാവതാരത്തെപ്പറ്റിയുള്ള എത്രയോ സമഗ്രവും മനോഹരവുമായ സങ്കല്പനം!

ജനങ്ങളുടെ വിശ്വാസത്തിന്‍റെയും അനുഷ്ഠാന ത്തിന്‍റെയും അന്തഃരംഗങ്ങളും പരിണാമദിശകളും മനസ്സിലാക്കാതെ, പദാര്‍ത്ഥലോകപരിമിതമായ വര്‍ണ-വര്‍ഗ-ജാതി-മത സമരങ്ങളെ സര്‍വാശ്ലേഷി യായിക്കണ്ട 'സാംസ്കാരികമേല്പുര' സിദ്ധാന്തക്കാ രെയും, അടിമുടി ഉച്ച-നീചത്വത്തിലടങ്ങിയിരിക്കുന്ന സ്വന്തം വിശുദ്ധ (അ)ക്രമങ്ങളെ  (heirarchy) അധികാരമായി ആശ്ലേഷിക്കുകയും സ്വന്തമല്ലാത്ത എല്ലാറ്റിനെയും അവമതിച്ച് അവഗണിക്കുകയും ചെയ്യുന്ന 'അരമനവിദ്വാന്മാരെയും ആസ്ഥാനകവിക ളെയും' ഒരുപോലെ സത്യത്തിന്‍റെ തിരിച്ചറിവിലേക്കാ നയിക്കുന്ന യുക്തിഭദ്രമായ ഓര്‍മപ്പെടുത്തലുകള്‍ ഈ ഗ്രന്ഥത്തിലുടനീളം ഇഴചേര്‍ന്നിരിക്കുന്നു.

ദൈവ(സങ്കല്പ)ത്തിന്‍റെ ചരിത്രവും മാനവചരി ത്രവും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സ്ത്രൈണവും പുരുഷവും സമംസമം ഉള്‍ച്ചേരുന്ന ഭാരതീയ-ചൈനീസ് സംസ്കാരങ്ങളില്‍നിന്നും എത്രയോ വ്യത്യസ്തവും ബലഹീനവുമാണ് അബ്രഹാമിക (യഹൂദ-ക്രൈസ്തവ-ഇസ്ലാമിക) മതങ്ങളിലെ മനുഷ്യസങ്കല്പമെന്നും ജോസ് ടി. ഭംഗിയായി അവതരിപ്പിക്കുന്നു. സ്ത്രീ-പുരുഷ തുല്യതയുടെ ഈ നാളുകളില്‍ ഇനിയും 'അമ്മയില്ലാമതങ്ങള്‍ക്ക്' പിടിച്ചുനില്‍ക്കാനാവില്ലെന്ന് അദ്ദേഹം മൃദുവായി ഓര്‍മപ്പെടുത്തുന്നുണ്ട് (പേജ് 81).' സ്ത്രീയില്ലാത്ത ചരിത്രനിര്‍മിതി' ഒറ്റക്കാലില്‍ ചാടാന്‍ ശ്രമിക്കുന്ന സാഹസംതന്നെ (പേജ് 84).

കാനനത്തിന്‍റെ ഭംഗി ആസ്വദിക്കാനറിയാതെ കാടിനെ വെറും മരക്കൂട്ടമായി മാത്രം കാണുന്നവരും പദാര്‍ത്ഥലോകത്തിനപ്പുറത്തേക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന 'മിത്തു'കളെ വെറും മിഥ്യയാക്കി പുച്ഛിക്കുന്നവരും (പേജ് 86) ജീവിതാസ്വാദനത്തിലും ജീവിതസാക്ഷാത്കാരത്തിലും ബാല്യദശയില്‍ ത്തന്നെ അഭിരമിക്കുകയല്ലേ?

വൈരുധ്യങ്ങളിലും അപവാദങ്ങളിലും ശ്രദ്ധയൂന്നു മ്പോള്‍, സാധാരണമായതും അര്‍ത്ഥപൂര്‍ണമായതും തമസ്കരിക്കപ്പെടുമ്പോള്‍, നഷ്ടമാവുന്നത് കാരുണ്യ ത്തിന്‍റെയും സ്നേഹത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും മധുരമര്‍മങ്ങളും സര്‍ഗ്ഗചൈത ന്യത്തിന്‍റെ സൗമ്യശക്തിയുമാണ്.

ഡയലക്ടിക്കിന്‍റെ ലോജിക്കല്‍ പാതയെക്കാളും വിശകലനത്തിന്‍റെ വിശദാംശങ്ങളെക്കാളും ഡയലോ ഗിന്‍റെയും പാരസ്പര്യത്തിന്‍റെയും സമഭാവനയുടെയും സമന്വയത്തിന്‍റെയും പാതയിലൂടെ ചരിത്രം ഒരു തീര്‍ത്ഥാടനമായി മുമ്പോട്ടു കുതിക്കുകയാണ് എന്നു തിരിച്ചറിയാന്‍ വായനക്കാരെ ഓര്‍മപ്പെടുത്തുകയാണ്, ക്ഷണിക്കുകയാണ്, ഭാവിവിചാര പുസ്തകപരമ്പര യിലെ ഈ മൂന്നാം ഗ്രന്ഥം. നന്ദി, വന്ദനം.

You can share this post!

പ്രകൃതിബോധം വളര്‍ത്തുന്ന രണ്ടു ഗ്രന്ഥങ്ങള്‍

പ്രൊഫ. എസ്. ശിവദാസ്
അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts