news-details
കവർ സ്റ്റോറി

ഗാന്ധിയുടെ രക്തസാക്ഷിത്വം

1948 ജനുവരി 30 ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു ദിവസമാണ്. അന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജി പ്രാര്‍ത്ഥനാ സ്ഥലത്തു വച്ച് വെടിയേറ്റ് മരിച്ചത്. പതിവിലും വൈകിയാണ് ഗാന്ധിജി അന്ന് പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് എത്തിയത്. ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലുമായി ചില കാര്യങ്ങള്‍ സംസാരിച്ചിറങ്ങിയപ്പോള്‍ അല്‍പം വൈകി. പന്ത്രണ്ടു മിനിറ്റോളം വൈകിയെന്നാണ് കണക്ക്. സെക്കന്‍ഡുകളുടെ കണിശത പാലിച്ചിരുന്ന ഗാന്ധിജി വൈകിയതില്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. അതു കൊണ്ടു തന്നെ ധൃതിയിലാണ് അദ്ദേഹം വന്നത്.

അപ്പോഴാണ് നാഥുറാം ഗോഡ്സെ എന്നൊരാള്‍ ബഹുമാനപൂര്‍വ്വം വണങ്ങാ നെന്ന വണ്ണം ഗാന്ധിജിയുടെ മുന്നിലേക്ക് വന്നത്. "ബാപ്പു ഇന്നല്‍പം വൈകിപ്പോയി. ദയവായി താങ്കള്‍ മാറണേ," എന്ന് പറഞ്ഞു കൊണ്ട് ഗാന്ധിജിയുടെ സഹായി മനു ബെന്‍ മുന്നോട്ടുവന്നു. ഇത് കണക്കിലെ ടുക്കാതെ ഗോഡ്സെ അവരെ തള്ളിമാറ്റി ക്കൊണ്ട് ഗാന്ധിജിയെ തടഞ്ഞു നിര്‍ത്തി ആദരവ് പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിട യില്‍ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ മാലയും നോട്ടുബുക്കും നിലത്തു വീണു. മനുബെന്‍ അതെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗോഡ്സെ നിവര്‍ന്നു നിന്ന് ഗാന്ധിജിയുടെ വയറിലേക്ക് നിറയൊഴിച്ചു. അദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്ന M 1934 ബെറേട്ടാ തോക്കില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിജിയുടെ ശരീരത്തിലേക്ക് തുളച്ചു കയറി. ലോകത്തിന്‍റെ ആരാധ്യനായ നേതാവ് കുഴഞ്ഞുവീണ് എന്നന്നേക്കുമായി നിശബ്ദനായി...

ഹിന്ദുമഹാസഭയിലും ആര്‍എസ്എസിലും അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ എന്ന മതതീവ്രവാദിയാണ് ആ കൊല നടത്തിയത്. എന്തിനു വേണ്ടിയാണ് അയാളത് ചെയ്തത്? ആര്‍ക്കു വേണ്ടിയാണ് അയാളത് ചെയ്തത്? ആരാണ് അയാളുടെ പുറകില്‍ പ്രവര്‍ത്തിച്ചത്? ആ ചോദ്യങ്ങളുടെ യഥാര്‍ഥ ഉത്തരമാണ് വര്‍ത്തമാനകാല ഇന്ത്യ ഇപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ഗാന്ധിജിയുടെ വധം ലക്ഷ്യം കണ്ടത് ഇന്നത്തെ ഇന്ത്യയിലാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അഞ്ചു പതിറ്റാണ്ടിലേറെക്കഴിഞ്ഞാണ് ആ കൊല പൂര്‍ത്തിയാക്കപ്പെട്ടത് എന്നര്‍ത്ഥം. അതുകൊണ്ടു തന്നെ ആ കൊലപാതകത്തെ ആഴത്തില്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഇന്നത്തെ ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയത്തെ സംഭവ വികാസങ്ങളെ മനസ്സിലാക്കുവാന്‍ കഴിയൂ. ആ കൊലപാതക ത്തിനു പുറകില്‍ ഇങ്ങനെയൊരു ലക്ഷ്യമുണ്ടെന്ന് അന്നത്തെ ദേശീയ നേതാക്കള്‍ തിരിച്ചറിഞ്ഞിരു ന്നുവോ? എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്‍റെ കൊലപാതകം അതാവശ്യപ്പെടുന്ന ചോദ്യങ്ങളി ലേക്കും അവയുടെ ഉത്തരങ്ങളിലേക്കും എത്തിച്ചേ രാതിരുന്നത്? ആധുനിക ഇന്ത്യയുടെ മുന്നിലെ വലിയൊരു ചോദ്യമാണത്. ആ ചോദ്യത്തില്‍ നിന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറി നടന്നതുകൊണ്ടാണ് ഗാന്ധിജിയുടെ ഇന്ത്യ ഇപ്പോള്‍ ഗോഡ്സെയുടെ ഇന്ത്യയായി മാറിക്കൊ ണ്ടിരിക്കുന്നത്. ഈ മാറ്റം പകലു പോലെ സുവ്യക്ത മാണിപ്പോള്‍.

ഗോഡ്സെയെ ആരാധിക്കുന്ന പാര്‍ലമെന്‍റംഗ ങ്ങളുളള ഇന്ത്യയാണ് ഇപ്പോഴത്തെ ഇന്ത്യ. ഗോഡ്സെയ്ക്ക് പ്രതിമ നിര്‍മിക്കുന്ന ഇന്ത്യയാണ് നമ്മുടെ ഇന്ത്യ. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ല അധികം വൈകാതെ 'പണ്ഡിറ്റ് നാഥുറാം ഗോഡ്സെ നഗര്‍' എന്ന പേരിലറിയപ്പെട്ടേക്കും. ഉത്തര്‍പ്രദേ ശിലെ ബിജെപി ഗവണ്‍മെന്‍റ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഗാന്ധിജിയുടെ ഘാതകന്‍ സ്വീകാര്യനും ആദരണീയനുമാവുന്ന ഇന്ത്യയാണ് പുതിയ ഇന്ത്യ. എന്തുകൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നത്? ഇതെല്ലാം എന്തിന്‍റെ സൂചനകളാണ്? ഗാന്ധിജിയുടെ ഇന്ത്യ മരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഗോഡ്സെ ആദരണീയനാ വുന്ന ഇന്ത്യയില്‍ ഗാന്ധിജിക്ക് എന്താണ് ഇനി പ്രസക്തി?

ഗാന്ധിജിയോടൊപ്പം വെടിയേറ്റത് അദ്ദേഹ ത്തിന്‍റെ ഇന്ത്യയ്ക്കു കൂടിയാണ്. ഗാന്ധിജി എന്ന വ്യക്തി തല്‍ക്ഷണം മരിച്ചു. വെടിയേറ്റ ഇന്ത്യയെ ഗാന്ധിജിയുടെ ശിഷ്യന്മാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. അതാണ് ഇന്നിപ്പോള്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്‍റെ വെടിയാണ് ഇന്ത്യയുടെ ആത്മാവിലേക്ക് ഗോഡ്സെ അന്ന് ഉതിര്‍ത്തത്. ഗാന്ധിജിയുടെ നെഞ്ചിലൂടെ അത് ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ നെഞ്ചിലേക്ക് തുളച്ചു കയറി. അതിനെ പിഴുതു കളയുന്നതില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടു എന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വ്യക്തമായിക്കൊണ്ടി രിക്കുന്നു. വിഷലിപ്തമായ ഹിന്ദുത്വവാദം ഇന്ത്യയെ ഇന്നിപ്പോള്‍ വരിഞ്ഞു മുറുക്കി മറ്റൊന്നാക്കി മാറ്റിയെടുക്കുകയാണ്. അതിലവര്‍ ഒരളവുവരെ വിജയം കണ്ടു എന്നാണ് നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സംഭവ ങ്ങള്‍ തെളിയിക്കുന്നത്. എന്തു കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇത് സാധിച്ചു? ഉത്തരം കണ്ടെ ത്തേണ്ടത് ഗാന്ധി വധത്തിന്‍റെ പിന്നാമ്പുറത്തു തന്നെയാണ്. ഗാന്ധി വധത്തോടെ മുന്നോട്ടു വന്ന പ്രശ്നങ്ങളെയും നമ്മള്‍ ഗൗരവത്തോടെ കൈ കാര്യം ചെയ്തില്ല.

വിഭജനത്തിനു ശേഷം ഇന്ത്യയില്‍ കണ്ട മത ഭ്രാന്ത് ഗാന്ധിജിയെ ഞെട്ടിച്ചു കളഞ്ഞു. ആ മതഭ്രാന്തിനെ അനുകൂലിച്ചവരാണ് ഗാന്ധിജിയെ കൊന്നുകളഞ്ഞത്. മത ഭ്രാന്തിനു മുന്നില്‍ ഭയം കൂടാതെ കടന്നു ചെന്ന ഗാന്ധിജിയാണ് അവര്‍ക്ക് അസ്വീകാര്യനായത്. ആ ധൈര്യത്തെയാണ് അവര്‍ വെറുത്തത്. അതിനാലാണ് അവര്‍ അദ്ദേഹത്തിനെ തിരെ നിറയൊഴിച്ചത്.

ഈയൊരു സാഹചര്യത്തിലാണ് ഗാന്ധിജി യുടെ ജീവിതത്തെയും ചിന്തകളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ ആവശ്യമായി ത്തീരുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ ഇന്ത്യയിലെ ബഹുജനങ്ങളെയാകെ അണിനിരത്തുന്നതില്‍ വിസ്മയകരമായ പങ്കാണ് ഗാന്ധിജി വഹിച്ചിട്ടു ള്ളത്.
ജനകോടികളെ സ്വാതന്ത്ര്യത്തിന്‍റെ രണഭൂമി കളിലേക്ക് ഇറക്കിക്കൊണ്ടുവന്ന അസാമാന്യമായ നയചാതുര്യവും രാഷ്ട്രീയ സമീപനവും ഗാന്ധിജി യുടെ സവിശേഷതയായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് ബഹുജന അടിത്തറയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് മണ്ണൊരുക്കുകയും ചെയ്തത് ഗാന്ധിജിയാണ്.

സ: ഇ.എം.എസ് എഴുതിയത്: "ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ജനതയെ സംഘടിപ്പിക്കുന്നതില്‍- അദ്ദേഹത്തിന്‍റെ ഭാഷയില്‍ ദരിദ്രനാരായണന്മാരായ കര്‍ഷകജനസാമാന്യത്തെ രംഗത്തിറക്കുന്നതില്‍ വിശേഷിച്ചും- അദ്ദേഹം വഹിച്ച പങ്ക് ആദരണീയമാണ്. താന്‍ മുറുകെ പിടിച്ചതും ആത്മീയ പരിവേഷമുള്ളതുമായ സത്യം, അഹിംസ, ദരിദ്രനാരായണ സേവ മുതലായവ ഓരോന്നും അദ്ദേഹം ഉപയോഗിച്ചത് ദേശീയ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ബഹുജന അടിത്തറ ഉണ്ടാക്കാനാണ്. ഞാന്‍ കൂടി ഉള്‍പ്പെടുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും ഇത് സഹായിച്ചു."
ഗാന്ധി ഇന്ത്യക്കാരുടെ മഹാത്മാവായി വളര്‍ന്നത് അദ്ദേഹം ജീവിച്ച കാലത്തെയും ജനങ്ങളുടെ വിചാരവികാരങ്ങളെയും സ്വാംശീകരി ക്കുകയും അവയ്ക്ക് പ്രക്ഷോഭകരമായ രൂപം നല്‍കുകയും ചെയ്തതിലൂടെയാണ്. സ്വാതന്ത്ര്യ മെന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങളും പ്രതീകങ്ങളും അതിനുള്ള മാര്‍ഗാവിഷ്കരണവും നടത്തുന്നത് ഒരു കലയും ശാസ്ത്രവുമായി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു.

ഗാന്ധിയെന്ന ഇന്ത്യയുടെ ദേശീയ വിമോചന നായകന്‍ രൂപപ്പെട്ടുവന്ന ചരിത്രസാഹചര്യത്തില്‍ നിന്നേ അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെയും ചിന്തക ളെയും വിലയിരുത്താനാവൂ എന്ന നിലപാടാണ് മാര്‍ക്സിസ്റ്റുകള്‍ തുടക്കം മുതല്‍ മുന്നോട്ടുവെച്ചത്. ഗാന്ധിജിയെന്ന വ്യക്തിയും അദ്ദേഹത്തിന്‍റെ ദര്‍ശനവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്തിയ സ്വാധീനത്തെ 1920-കളില്‍ തന്നെ കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തിയിരുന്നു. ഏതാണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അതേ ഘട്ടത്തില്‍ തന്നെയാണ് ഗാന്ധി ദേശീയ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്നതും.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഗാന്ധി അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള വ്യവസായ നഗരങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കു ന്നതിലും അവരുടെ പണിമുടക്ക് സമരങ്ങളില്‍ പങ്കാളിയാകുന്നതിലും വ്യാപൃതനായിരുന്നു. ഒരര്‍ത്ഥത്തില്‍ വ്യവസായത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശസമരങ്ങള്‍ ഏറ്റെടു ത്തുകൊണ്ടാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

1921-ല്‍ തന്നെ എസ്.എ ഡാങ്കെ 'ഗാന്ധിയും ലെനിനും' എന്ന കൃതിയിലൂടെ ഗാന്ധിയുടെ വീക്ഷണങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വിലയിരുത്താനുള്ള ശ്രമം നടത്തി. ചൗരിചൗരാ സമരം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ദേശീയ സ്വാതന്ത്ര്യസമരസേനാനികള്‍ക്കിടയില്‍ കടുത്ത ഗാന്ധിവിരുദ്ധത ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സമഗ്രമായ ഒരു വിശകലനം നടത്താനുള്ള ശ്രമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൂന്നാം ഇന്‍റര്‍നാഷണലിന്‍റെ മുഖപത്രമായ ഇബ്രകോറില്‍ നിരവധി ലേഖനങ്ങള്‍ അക്കാലത്ത് ഗാന്ധിയെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും കുറിച്ച് വന്നിരുന്നു.

എം.എന്‍ റോയിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'വാന്‍ഗാര്‍ഡി'ല്‍ എവ്ലി ന്‍റോയ് ശാന്തീദേവി എന്ന തൂലികാനാമത്തില്‍ സമഗ്രമായൊരു ഗാന്ധിവിശകലനം എഴുതുകയു ണ്ടായി. ചൗരിചൗരയ്ക്കുശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഗാന്ധിയെയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെയും എവ്ലിന്‍റോയ് പരിശോധിച്ചത്. രാഷ്ട്രീയ നയങ്ങ ളിലെ എല്ലാവിധ ദൗര്‍ബല്യങ്ങളെയും മറികടക്കുന്ന ഗാന്ധിയുടെ വ്യക്തിത്വത്തെയും ചിന്തകളെയും വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ എവ്ലിന്‍റോയ് ചെയ്തത്.

അവര്‍ എഴുതി: "മെലിഞ്ഞ അര്‍ദ്ധനഗ്നനായ ഈ മനുഷ്യന്‍റെ കറുത്ത ശരീരത്തെ പൂര്‍ണമായും അധീനപ്പെടുത്തിയിട്ടുള്ള ഒരു മനസ്സുണ്ട്. പടക്കപ്പലുകളോ യന്ത്രത്തോക്കുകളോ ഉപയോഗിച്ച് അതിനെ കഷണം കഷണമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിനെ കീഴടക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികള്‍ അദ്ദേഹത്തെ ഉപദ്രവിക്കാതിരുന്നത്. കഴിയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്തുകൊണ്ട് ആറുവര്‍ഷക്കാലത്തേക്ക് അദ്ദേഹത്തെ വെറും തടവില്‍ വെയ്ക്കാനേ അവര്‍ ധൈര്യപ്പെട്ടുള്ളൂ. ഇതാകട്ടെ അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടിമാത്രമാണ് താനും.

ഇന്ന് വീശുന്ന കൊടുങ്കാറ്റ് സ്വല്‍പമൊന്നു ശാന്തമായാല്‍ അദ്ദേഹത്തെ അവര്‍ വിടും. എന്തുകൊണ്ടെന്നാല്‍, മഹാത്മാവായ ഗാന്ധി ജയിലില്‍ കിടക്കുന്ന കാലത്തോളം ഇന്ത്യയുടെ ജനലക്ഷങ്ങളുടെ ആദരപാത്രമായ രക്തസാക്ഷി ഗാന്ധിയായിരിക്കും. ജയിലില്‍ കിടക്കുന്ന ഗാന്ധി സ്വതന്ത്രനായ ഗാന്ധിയേക്കാള്‍ അപകടകാരിയാണ് എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്."

ഈ ലേഖനത്തില്‍ എവ്ലിന്‍റോയ് ഗാന്ധിയുടെ വ്യക്തിത്വത്തിന്‍റെ വിവിധ തലങ്ങളെ വിമര്‍ശനവി ധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ദാര്‍ശനിക വീക്ഷണത്തിലും രാഷ്ട്രീയത്തിലുമുള്ള വൈരുദ്ധ്യ ങ്ങളെ തുറന്നുകാട്ടുന്നുണ്ട്. അപ്പോഴും ജനങ്ങളുടെ വിചാരവികാരങ്ങളെ ഏകോപിപ്പിക്കുന്നതിനും ബഹുജനസമരങ്ങളിലൂടെ രാഷ്ട്രീയാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ഗാന്ധിക്കുള്ള അസാമാന്യ മായ രാഷ്ട്രീയ സംഘടനാപാടവമാണ് കോണ്‍ഗ്ര സിനെ വളര്‍ത്തിയതെന്ന ചരിത്രസത്യത്തെ അടിവരയിട്ട് എവ്ലിന്‍ സമര്‍ത്ഥിച്ചു.

ഗാന്ധിജി ഉള്‍പ്പെടെയുള്ള നമ്മുടെ ദേശീയ നേതൃത്വം ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ രൂപപ്പെടുത്തിയ ഇന്ത്യയെന്ന സങ്കല്‍പം തന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കു ന്നത്. ന്യൂനപക്ഷങ്ങളും ദളിതുകളും സ്ത്രീകളും ഭരണഘടനയുടെ ഫെഡറല്‍ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളും വേട്ടയാടപ്പെടുന്ന അത്യന്തം ആപല്‍ക്കരമായ ഒരു സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്, എന്‍.ഐ.എ- യു.എ.പി.എ നിയമഭേദഗതികള്‍ കൊണ്ടുവന്നതും കാശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും. ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യ ത്തില്‍ ഗാന്ധിസ്മരണയുടെ പ്രസക്തി വര്‍ദ്ധിത മായിരിക്കുന്നു.

മുസ്ലിംലീഗെന്നപോലെ ഹിന്ദുമഹാസഭയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ദുര്‍ബലപ്പെ ടുത്താനായി ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പിന്തുണയോടെ രൂപംകൊണ്ട താണ്. ഗാന്ധിജിയോടും നെഹ്റുവിനോടുമുള്ള ആര്‍.എസ്.എസിന്‍റെ എതിര്‍പ്പിന്‍റെ മൂലകാരണം തങ്ങള്‍ ഒന്നാമത്തെ ശത്രുവായി കാണുന്ന മുസ്ലിങ്ങളെ മാറോടണക്കുകയും ഹിന്ദുമുസ്ലിം മൈത്രിക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നുവെന്ന തായിരുന്നു. ഹിന്ദുമുസ്ലിം മൈത്രിയില്ലാതെ സ്വരാജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന് നിരന്തരമായി ഓര്‍മ്മിപ്പിച്ച ഗാന്ധി ആര്‍.എസ്. എസിന്‍റെ പ്രഖ്യാപിത ശത്രുവായി മാറുകയായി രുന്നു.

ഗോപാലകൃഷ്ണഗോഖലെ നേരത്തെതന്നെ, മതരാഷ്ട്രവാദം ഉയര്‍ത്തി ഇന്ത്യന്‍ ദേശീയപ്രസ്ഥാ നത്തെ അസ്ഥിരീകരിക്കുന്ന ഹിന്ദുമഹാസഭയെയും മുസ്ലിംലീഗിനെയും രാജ്യദ്രോഹ സംഘടനകളാ യിട്ടാണ് വിലയിരുത്തിയത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയ ബ്രിട്ടീഷ് വിരുദ്ധ ദേശീയമുന്നേറ്റങ്ങള്‍ കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ഹിന്ദുമഹാസഭയേക്കാള്‍ മിലിറ്റന്‍റായ ഒരു സംഘടനയെന്ന നിലയ്ക്ക് ആര്‍.എസ്.എസ് രൂപീകരിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടു ത്തത്. ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസി ന്‍റെയും ശത്രുവായി ഗാന്ധി മാറുന്നത് ഹിന്ദുരാഷ്ട്രവാദത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതുകൊണ്ടാണ്.

മതരാഷ്ട്രവാദത്തെയും വര്‍ഗീയതയെയും എതിര്‍ത്തതുകൊണ്ടുതന്നെയാണ് ഗാന്ധിക്ക് ജീവിതമവസാനിപ്പിക്കേണ്ടിവന്നത്. ഗാന്ധിയുടെ രക്തസാക്ഷിത്വം ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാര്‍സികളും നാനാജാതികളും വംശങ്ങളും ചേര്‍ന്നതാണ് ഇന്ത്യയെന്ന സങ്കല്‍പത്തിനുവേണ്ടി യാണ് ഗാന്ധി ജീവന്‍ നല്‍കിയത്.

ഗാന്ധിയുടെ ജീവിതവും രക്തസാക്ഷിത്വവും വര്‍ഗീയവംശീയതക്കെതിരായ സെക്കുലര്‍ ജനാധിപത്യത്തിനുവേണ്ടിയായിരുന്നു. ഗാന്ധിസ്മരണ ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിക്കുന്ന ഹിന്ദുത്വത്തിന്‍റെ ബലപ്രയോഗങ്ങ ള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഗാന്ധിജി തെറ്റ് പറ്റിയാല്‍ അതേറ്റ് പറയുമായി രുന്നു, 'പുതിയ രാഷ്ട്രപിതാവിന്' ആ ശീലമില്ല ...

കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീ യതയും ചേര്‍ന്ന ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കുക യാണ്. മറ്റെല്ലാ വീക്ഷണ ഭിന്നതകള്‍ക്കുമപ്പുറം ഇന്ത്യയെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കുകയെന്നതാണ് എല്ലാ വിഭാഗത്തിലും പെട്ട ജനാധിപത്യവാദികളില്‍ അര്‍പ്പിതമായിരി ക്കുന്ന കടമ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ത്തിനെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് ദേശീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിയുടെ ധീരസ്മരണ, ഭരണഘടനാ സംരക്ഷണത്തിനും ഇന്ത്യയുടെ രക്ഷയ്ക്കുംവേണ്ടിയുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കട്ടെ.

You can share this post!

കൃഷിയുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം ലക്ഷ്യമാക്കുന്ന കാര്‍ഷിക കരിനിയമങ്ങള്‍

പി.ജെ. ജയിംസ്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts