news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസിന്‍റെ മാനസാന്തരത്തിന്‍റെ കാലഘട്ട ത്തിലെ രണ്ടു സുപ്രധാന സംഭവങ്ങള്‍ എത്ര മാത്രം ദൂരവ്യാപകമായ സ്വാധീനം ഫ്രാന്‍സിസിന്‍റെ കാഴ്ചപ്പാടുകളില്‍  ചെലുത്തി എന്നുള്ളതാണ് ഈ ലക്കത്തിലെ അന്വേഷണം. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍
 ഫ്രാന്‍സിസ് സുല്‍ത്താനെ സന്ദര്‍ശിച്ച സംഭവ ത്തിന് കുറച്ചുകൂടെ വ്യക്തത ലഭിക്കും. ഫ്രാന്‍ സിസും തന്‍റെ എളിയ സാഹോദര്യ സംഘവും മധ്യകാലഘട്ടത്തിലെ മറ്റു അനുതാപികളില്‍ നിന്നും എങ്ങനെ വ്യതിരിക്തരായിരുന്നു എന്നതും 'ഫ്രാന്‍സിസ് - സുല്‍ത്താന്‍' കൂടിക്കാഴ്ചയെ മനസിലാക്കാന്‍ സഹായിക്കും.  
'ഫ്രാന്‍സിസ്, പോയി തകര്‍ന്നുകൊണ്ടിരി ക്കുന്ന ഈ ദേവാലയം പുതുക്കി പണിയൂ.' ഒരു മാടമ്പിയാകാനുള്ള യുദ്ധക്കൊതി ഉപേഷിച്ച് തന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി തേടി ഏകാന്ത ധ്യാനത്തിലും, പ്രാര്‍ത്ഥനയിലും, തീര്‍ ത്ഥാടനത്തിലും കഴിഞ്ഞിരുന്ന ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ സുപ്രധാനമായൊരു സംഭവം 'സാന്‍ ഡാമിയാനോയിലെ' (San Damiano) ക്രൂശിത രൂപത്തില്‍ നിന്നുള്ള ഈ ദിവ്യനാദം  ആയിരുന്നു വെന്നു എല്ലാ ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തു ന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ സ്വരത്തെ സ്വീകരിച്ച ഫ്രാന്‍സിസ് അപ്പന്‍റെ അനുവാദമോ അറിവോ ഇല്ലാതെ അദ്ദേഹത്തിന്‍റെ സമ്പാദ്യം ഇതിനായി ഉപയോഗിച്ചു. ഫ്രാന്‍സിസിനെക്കുറിച്ചു മറ്റു സ്വപ്നങ്ങളുണ്ടായിരുന്ന അപ്പന്‍റെ എതിര്‍പ്പ് ശക്തമായപ്പോള്‍ കല്ലുകളും മറ്റു സാമഗ്രികളും, ദേവാലയ നിര്‍മാണത്തിന് വേണ്ടി ഫ്രാന്‍സിസ്  ഭിക്ഷ യാചിക്കാന്‍ തുടങ്ങി. കുറച്ചു ശ്രമദാന ക്കാരെയും കൂട്ടാനായി. കുറച്ചധികം തകര്‍ന്നു കിടന്ന ദേവാലയങ്ങള്‍ ഇങ്ങനെ പുനര്‍നിര്‍മിക്കാ നുമായി. ഈ സംഭവങ്ങള്‍ ഫ്രാന്‍സിസിനെ കൊണ്ടെത്തിക്കുന്നത് പരിവ്രാജകത്വത്തിന്‍റെ  അടുത്തപടിയിലേക്കാണ്. 'കെട്ടുപാടുകളാകുന്ന' മാമൂലുകളെ തന്‍റെ തന്നെ 'വസ്ത്രാക്ഷേപ ത്തിലൂടെ' ഫ്രാന്‍സിസ് ഉരിഞ്ഞു കളഞ്ഞു. ഇനി മുതല്‍ Pietro Di Bernadone അല്ല തന്‍റെ അപ്പ നെന്നും സ്വര്‍ഗ്ഗസ്ഥനായ പിതാവാണെന്നും ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. അസ്സീസിയിലെ ബിഷപ്പ് ഏൗശറീ ആണ് നഗ്നനായ ഫ്രാന്‍സിസിനെ തന്‍റെ തുറന്ന കാപ്പയില്‍ ചുറ്റിയത്. ഒരു പക്ഷെ, ഒരു ഭ്രാന്തനെന്നോ, തെമ്മാടിയെന്നോ മറ്റോ മുദ്ര കുത്തപ്പെടാമായിരുന്ന ഫ്രാന്‍സിസിനു ലഭിച്ച സഭാമാതാവിന്‍റെ സംരക്ഷണം. ബിഷപ്പ് Guido യ്ക്ക് ഫ്രാന്‍സിസിന്‍റെ സദുദ്ദേശ്യത്തില്‍ വിശ്വാസം ഉണ്ടായിരുന്നു എന്നത് ചരിത്രം.
ഫ്രാന്‍സിസ് പുതുക്കിപ്പണിത മറ്റൊരു ദേവാലയമാണ് 'മാലാഖമാരുടെ രാഞ്ജിയായ മറിയത്തിന്‍റെ ദേവാലയം' എന്നറിയപ്പെടുന്ന "Portiuncula' (little portion).. ഫെബ്രുവരി 24, 1208-ല്‍  വിശുദ്ധ മത്തിയാസിന്‍റെ  തിരുനാള്‍ ദിനത്തില്‍ ഈ ദേവാലയത്തില്‍ വച്ച് ഫ്രാന്‍സിസ് കേട്ട ദൈവ വചനം തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി എന്താ ണ് എന്നുള്ള  'തിരച്ചിലിനു' ഒരു ഉത്തരമായിരുന്നു.  വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ പത്താം അദ്ധ്യായമായ സുവിശേഷ സംവാദം (missionary discourse) എന്ന ഭാഗം ആയിരുന്നു അത്. യേശു തന്‍റെ ശിഷ്യന്മാരെ അയച്ചു കൊണ്ട് പറയുന്നു: '... നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്. യാത്രയ്ക്ക് സഞ്ചിയോ രണ്ടു ഉടുപ്പുകളോ ചെരുപ്പോ വടിയോ കൊണ്ട് പോകരുത്. വേല ചെയ്യുന്നവന്‍ ആഹാരത്തിനു അര്‍ഹനാണ്. നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവര്‍ ആരെന്നു അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടു കൂടെ താമസിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം...' (മത്തായി 10 : 9 -12). പൊതുവെ 'ദര്‍ശനങ്ങളോടും, അശരീരിക ളോടും' വിമുഖത പ്രകടിപ്പിച്ചിട്ടുള്ള പ്രൊട്ടസ്റ്റന്‍റ് പാരമ്പര്യത്തില്‍ നിന്നും വരുന്ന വിഖ്യാത ചരിത്ര പണ്ഡിതനായ പോള്‍ സബതിയറിന്‍റെ നിരീക്ഷണ ത്തില്‍, 'ഫ്രാന്‍സിസ് പുരോഹിതനെ കണ്ടില്ല. സാന്‍ ഡാമിയാനോയിലെ ക്രൂശിത രൂപത്തിലെ അതേ യേശു തന്നെയാണ് ഫ്രാന്‍സിസിനോട് സംസാരിച്ചത്,' എന്നാണ് എഴുതിയിട്ടുള്ളത്. ഫ്രാന്‍സിസ് തിരഞ്ഞത് ഒടുവില്‍ കണ്ടെത്തി.
ചരിത്രകാരനായ Adrian House -ന്‍റെ അഭിപ്രായ ത്തില്‍ ഈ സുവിശേഷ ഭാഗ ശ്രവണം 'പറഞ്ഞറി യിക്കാനാകാത്ത സന്തോഷത്തിലേക്കാണ്' ഫ്രാന്‍സിസിനെ നയിച്ചത്. എല്ലാ ചരിത്രകാരന്മാരും പ്രസ്തുത സംഭവത്തെ ഫ്രാന്‍സിസിന്‍റെ' സുവിശേഷാനുസൃത ദരിദ്ര ജീവിതത്തിലേക്കുള്ള' വിളിയുടെ തുടക്കമായി കാണുന്നുണ്ട്. ഫ്രാന്‍സിസ് ഉള്‍ക്കൊണ്ടതും തന്‍റെ ജീവിതത്തിനാധാരമായി സ്വീകരിച്ചതും ജീവിച്ചതും ഈ  സുവിശേഷങ്ങളിലെ ക്രിസ്തുവിനെയാണ്.
ദൈവശാസ്ത്രപരമായി കാമ്പുള്ളതും അനേകം അടരുകളുള്ളതുമായ  ക്രിസ്തു കേന്ദ്രീകൃത ദര്‍ശ നം ഫ്രാന്‍സിസ് തന്‍റെ ജീവിതത്തിലേക്കും പിന്നീട് എഴുത്തുകളിലേക്കും സ്വാംശീകരിച്ചു. തന്നെക്കു റിച്ചും സഭയെക്കുറിച്ചും ഉള്ള ഫ്രാന്‍സിസിന്‍റെ ക്രിസ്തു കേന്ദ്രീകൃത ദര്‍ശനത്തിന്‍റെ അടിസ്ഥാനം സുവിശേഷങ്ങളിലെ ദരിദ്രനായ ക്രിസ്തുവാണ്. 'നിങ്ങള്‍ ഏതു ഭവനത്തില്‍ പ്രവേശിച്ചാലും ആ ഭവനത്തിനു സമാധാനം ആശംസിക്കണം,' എന്ന ക്രിസ്തു വചനവും ഫ്രാന്‍സിസ് ഗൗരവമായി ടുത്തു. 'സമാധാനാശംസ' ആദര്‍ശവാക്യവും ജീവി തമുദ്രയും ആയി. ഈ സുവിശേഷ വചനത്തിനു  പ്രായോഗികതയുടെ   പുതിയൊരു ഭാഷ്യം നല്‍കി. തനിക്കു മുമ്പില്‍ തുറന്നിരിക്കുന്ന ഒരു വലിയ ഭവനമായി ലോകത്തെ ഫ്രാന്‍സിസ് കണ്ടു. അതിനെ ക്രിസ്തുവിന്‍റെ ദാരിദ്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും കണ്ണിലൂടെ മാത്രം നോക്കികണ്ടു. യഥാര്‍ത്ഥത്തില്‍ ഒരു kenotic (ശൂന്യവത്കരണം) ക്രിസ്റ്റോളജി, ബോധ്യത്തിലും ജീവിതത്തിലും ഫ്രാന്‍സിസ് ആശ്ലേഷിച്ചു.
കേള്‍ക്കാന്‍ കൊതിച്ചത് ഫ്രാന്‍സിസ് ഈ സുവിശേഷഭാഗത്തിലൂടെ കേട്ടു. 'ഇതാണ് ഞാന്‍ ആഗ്രഹിച്ചത്, ഇതാണ് എന്‍റെ മുഴുവന്‍ ഹൃദയവും കൊണ്ട് ഞാന്‍ ആഗ്രഹിച്ചത്,' എന്നായിരുന്നു ഫ്രാന്‍സിസിന്‍റെ പ്രതികരണം. ക്രിസ്തു ശിഷ്യത്വ ത്തിനു ആധാരമായി എത്രയും വേഗം  തന്നെ ഈ വചനത്തെ ലളിതമായും അക്ഷരാര്‍ത്ഥത്തിലും, മറ്റൊരു വ്യാഖ്യാനത്തിനും ഇട നല്‍കാതെ ഫ്രാന്‍സിസ് സ്വീകരിച്ചു. ഇവിടെ വച്ചാണ് ഫ്രാന്‍സിസ് സമ്പൂര്‍ണ പരിവര്‍ത്തകനും സുവിശേ ഷകനും ആയി തീര്‍ന്നത്. ഇവിടെയാണ് ഒരു 'വിശുദ്ധ' ഫ്രാന്‍സിസ് ജനിച്ചത്. Celano  -യുടെ  നിരീക്ഷണത്തില്‍ അന്ന് മുതലാണ് 'ലോകം കൊതിക്കാത്ത ഒരു ദരിദ്ര വസ്ത്രം' ഫ്രാന്‍സിസ് ധരിച്ചു തുടങ്ങിയത്. 'സുവിശേഷത്തിന്‍റെ ബധിര ശ്രവണമല്ല, മറിച്ച്  അക്ഷരം പ്രതി പാലിക്കാനുള്ള തീക്ഷ്ണതയില്‍ പ്രശംസനീയമായ ഓര്‍മയില്‍ (ഫ്രാന്‍സിസ്) സുവിശേഷം ശ്രവിച്ചു.' പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം (1226 , ഒക്ടോബര്‍ 3) ഇതേ പോര്‍സ്യുങ്കുലയില്‍  വച്ചാണ് പിന്നീട് 'ലോകം കൊതിച്ച' ഈ വസ്ത്രം ഉരിഞ്ഞു മാറ്റിക്കൊണ്ട്, തന്‍റെ 'തിരുമുറിവുകള്‍' മറച്ചു പിടിച്ച്, തറയില്‍ കിടന്നു കൊണ്ട്, മുമ്പ് ഇവിടെ വെച്ച് കേട്ട സുവിശേഷ വചനത്തിനു തന്‍റെ മരണം കൊണ്ട് ഉത്തമ ഭാഷ്യം രചിക്കുന്നത്. ഫ്രാന്‍സിസിന്‍റെ പ്രിയപ്പെട്ട സ്ഥലവും, ഫ്രാന്‍സിസ്കന്‍ സഭയുടെ പിള്ളത്തൊട്ടിലുമാണ് പോര്‍സ്യുങ്കുല.   (തുടരും..)
 
 
 
 
Attachments area
 
 
 
 
ReplyForward
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

You can share this post!

അസ്സീസിയിലെ ഫ്രാന്‍സിസും ഈജിപ്തിലെ സുല്‍ത്താനും

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ഫ്രാന്‍സിസും സുല്‍ത്താനും

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts