news-details
കവിത

പ്രണയം, സ്വപ്നം

പ്രണയം
പ്രണയം കള്ളിമുള്‍ച്ചെടിയാവുന്നു
തണുത്ത പ്രഭാതങ്ങള്‍ക്കും
ഇരുണ്ട സന്ധ്യകള്‍ക്കുമിടയില്‍
വിരഹത്തിന്‍റെ ചൂടേറ്റുവാടിപ്പോവാത്ത
കള്ളിമുള്‍ച്ചെടി.
പ്രണയം കൈയൊപ്പാകുന്നു
ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തെ
തൊട്ടെഴുതുന്ന
കാവ്യഭംഗിയാര്‍ന്നൊരു
കൈയൊപ്പ്

സ്വപ്നം
വാക്കുകള്‍ വറ്റിപ്പോയൊരരുവിയുടെ കരയിലാണു ഞാന്‍
കരയുന്ന ഹൃദയത്തിലും ഉറവയില്ലാതായിരിക്കുന്നു
ഈ വഴിവിട്ട് ഞാന്‍ പോവുകയാണ്
ഇലകൊഴിഞ്ഞ മരങ്ങളും
വിളറിയ ആകാശവും
എന്നെ വല്ലാതെ വേദനിപ്പിക്കുന്നു
എനിക്കു മുകളിലും
തണല്‍മരങ്ങളില്ലല്ലോ
ഉരുകിത്തീരുന്ന ഹൃദയനാളവും
നിനവില്‍ത്തെളിയുന്ന പ്രതീക്ഷകളും
പ്രാണനില്‍ ചേര്‍ത്തുപിടിച്ച്
ഒരു മഴക്കാലം ഞാന്‍ സ്വപ്നം കാണുകയാണ്.

You can share this post!

ക്ലോക്ക്

ഡൈനീഷ് കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts