news-details
ഫ്രാൻസിസ്കൻ വിചാര ധാര

അസ്സീസിയിലെ ഫ്രാന്‍സിസും ഈജിപ്തിലെ സുല്‍ത്താനും

'ഫ്രാന്‍സിസ്കന്‍ മതാന്തരസംവാദം' എന്ന  പഠന പരമ്പരയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ നാള്‍വഴികള്‍ എന്തെല്ലാമാണ് എന്ന് സൂചിപ്പിക്കുന്ന ഒരു ലഘുവിവരണം മാത്രമാണ്  ലക്കത്തിന്‍റെ ഉള്ളടക്കം. സമകാലിക മതാന്തരസംവാദത്തിന് വിശുദ്ധ ഫ്രാന്‍സിസിന് എന്തെങ്കിലും സംഭാവന നല്കാന്‍ സാധിക്കുമോ എന്നൊരന്വേഷണമാണ്  രചനയുടെ കാതലായ ഉദ്ദേശ്യം. ഫ്രാന്‍സിസിന്‍റെ ജീവിതത്തിന്‍റെയും കൃതികളുടെയും പശ്ചാത്തലത്തിലാണ്  പഠനം. 1219ല്‍ ജിപ്തിലെ ഡാമിയേറ്റായില്‍ (Damietta)വച്ചു നടന്ന അഞ്ചാം കുരിശുയുദ്ധമാണ് ഇതിന്‍റെ ചരിത്രപശ്ചാത്തലം. ആധുനിക ചരിത്രകാരന്മാര്‍ നിരവധി വ്യത്യസ്ത അനുമാനങ്ങളാണ് ഫ്രാന്‍സിസ് കുരിശുയുദ്ധക്കാരെയും സുല്‍ത്താനെയും സന്ദര്‍ശിച്ചതിനെക്കുറിച്ച് വച്ചുപുലര്‍ത്തുന്നത്. ഫ്രാന്‍സിസിന്‍റെ  സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം എന്തായിരുന്നു എന്നതുതന്നെയാണ് നമ്മുടെയും ചോദ്യം. എന്നാല്‍, ഫ്രാന്‍സിസിന്‍റെ  സന്ദര്‍ശനത്തെ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരൊറ്റപ്പെട്ട സംവാദമായിട്ടല്ല നാം നോക്കിക്കാണുന്നത് എന്നതാണ്  പഠനത്തിന്‍റെ സവിശേഷത. മറിച്ച്, ഫ്രാന്‍സിസിന്‍റെ ജീവിതത്തിന്‍റെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് അഭിമുഖമായും പശ്ചാത്തലമായും അവലംബമായും  സന്ദര്‍ശനത്തെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹത്തെ വിലയിരുത്തുകയാണ്.  സന്ദര്‍ശനത്തെക്കുറിച്ചുള്ള വ്യത്യസ്ത ദിനവൃത്താന്തങ്ങളും ഐതിഹ്യങ്ങളും; അതോടൊപ്പം അവയ്ക്കൊരോന്നിനും പിന്നിലുള്ള ഉദ്ദേശ്യങ്ങളും പക്ഷപാതപരമാണോ എന്നും അന്വേഷിക്കുന്നു.

ഫ്രാന്‍സിസിനെ 'പൂര്‍ണമായി' മനസ്സിലാക്കുക എന്ന ലക്ഷ്യസാധ്യത്തിനായി, അദ്ദേഹത്തിന്‍റെ ജീവിതത്തെ ദൈവശാസ്ത്രപരമായ ഒരു പര്യാലോചനയിലൂടെ ദര്‍ശിച്ചാല്‍ അവന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാന്‍ കഴിയുമെന്ന് കരുതുന്നു. സുവിശേഷത്തിനും സമാധാനത്തിന്‍റെ പ്രയോഗത്തിനും ഫ്രാന്‍സിസ് നല്കുന്ന പ്രാധാന്യം മനസ്സിലാക്കാന്‍, ആ ജീവിതത്തിലൂടെയും അദ്ദേഹത്തിന്‍റെ തന്നെ (തിരഞ്ഞെടുത്ത) കൃതികളിലൂടെയും ഉള്ള ഒരു പര്യടനം ആവശ്യമാണ്. ദൈവശാസ്ത്രപരമായ  പര്യാലോചന ഫ്രാന്‍സിസിന്‍റെ യൗവ്വനത്തില്‍ യുദ്ധവും ഹിംസയും നല്കിയ അനുഭവങ്ങളെ അന്വേഷിച്ചറിയാന്‍ സഹായിക്കുന്നു. എങ്ങനെയാണ്  അനുഭവങ്ങള്‍ മാനസാന്തരത്തിന്‍റെ വര്‍ഷങ്ങളില്‍ അവനെ ബാധിച്ചത്? യുദ്ധത്തോടും ഹിംസയോടുമുള്ള ഫ്രാന്‍സിസിന്‍റെ പുതിയ മനോഭാവം എന്തായിരുന്നു? എങ്ങനെയാണ് സാന്‍ ദാമിയാനോയിലെ (San Damiano)'ദര്‍ശനവും' പോര്‍സ്യുങ്കുളായിലെ (Portiuncula) ദൈവവചനശ്രവണവും ഗൗരവമായി എടുക്കുകയും അതിന്‍റെ സുദീര്‍ഘമായ സ്വാധീനം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായത് എന്നതും പഠനവിഷയമാണ്. എങ്ങനെയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്‍റെ പത്താം അധ്യായമായ സുവിശേഷസംവാദം((Missionary discourse) അവനെ സമ്പൂര്‍ണ്ണ പരിവര്‍ത്തകനും(Convert) സുവിശേഷകനും(Missionary)ആക്കിത്തീര്‍ക്കാന്‍ സ്വാധീനിച്ചത്? ഫ്രാന്‍സിസും തന്‍റെ എളിയ സാഹോദര്യസംഘവും (Fraternity of minors) അക്കാലത്തിലെ മറ്റ് 'അനുതാപികളില്‍' (Penitent groups) നിന്നും എങ്ങനെ വ്യതിരിക്തരായിരുന്നു എന്നതും ചെറുതായെങ്കിലും പഠനവിഷയമാണ്.

ഫ്രാന്‍സിസിന്‍റെ മാതൃകയിലുള്ള നവീകരണപ്രസ്ഥാനം (മുന്നേറ്റം) വ്യതിരിക്തതകൊണ്ടും കാലദൈര്‍ഘ്യം കൊണ്ടും മധ്യകാലഘട്ടത്തിലെ സഭയെ സ്വാധീനിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. ഫ്രാന്‍സിസിന്‍റെ  നവീകരണ മുന്നേറ്റം അദ്ദേഹത്തിന് സാന്‍ ദാമിയാനോയില്‍ ഉണ്ടായ ദര്‍ശനത്തോടുള്ള ക്രിയാത്മകമായ പ്രതികരണമായിരുന്നു:  "ഫ്രാന്‍സിസ് തകര്‍ന്നുകൊണ്ടിരിക്കുന്ന  ദേവാലയത്തെ(സഭയെ/ലോകത്തെ/പ്രകൃതിയെ/മനുഷ്യനെ) പുനരുദ്ധരിക്കുക."

 പഠനത്തിന്‍റെ രണ്ടാം ഭാഗം '"Regula Non Bullata' എന്ന ഫ്രാന്‍സിസിന്‍റെ നിയമാവലിയിലെ, പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പതിനാറാം അധ്യായത്തിന്‍റെ അപഗ്രഥനമാണ്.  അധ്യായം എന്ന പാഠത്തെ കണിശതയുള്ള ഒരു 'ഗ്രന്ഥപാഠവിമര്‍ശനം' (Texual Study) എന്ന സങ്കേതത്തിന് വിധേയമാക്കുകയാണ്.  ചുവടുവയ്പിന്‍റെ ലക്ഷ്യങ്ങള്‍ എന്നത് ഫ്രാന്‍സിസിന്‍റെ കൃതികളുടെ മുഖ്യമായ കാമ്പ് പരിഗണിക്കാനും അതിലൂടെ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ ആധികാരികതയെയും മനസ്സിലാക്കാനുമാണ്.  പാഠപഠനത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഉദ്ദേശ്യം 'സാരസന്മാരുടെയും മറ്റ് അവിശ്വാസികളുടെയും ഇടയില്‍' (പതിനാറാം അധ്യായത്തിന്‍റെ ടൈറ്റില്‍ ഇതാണ്), ഫ്രാന്‍സിസിന്‍റെ മാതൃകയിലുള്ള 'സംവാദത്തെയും സുവിശേഷപ്രഘോഷണത്തെയും' (Dialogue & Proclamation) കണ്ടെത്തലാണ്.  അധ്യായത്തെ പൂര്‍ണ്ണമായും ദൃശ്യമാക്കുന്നതിലൂടെയും(Expose) അതിന് ഭാഷ്യം ചമയ്ക്കുന്നതിലൂടെയും(Comment) ഫ്രാന്‍സിസിന്‍റെ സുവിശേഷാധിഷ്ഠിത ജീവിതത്തിന്‍റെയും സുവിശേഷ പ്രഘോഷണത്തിന്‍റെയും വ്യതിരിക്തശൈലിയിലേക്ക് ഇതു വെളിച്ചം വീശുന്നു.  അധ്യായത്തിന്‍റെ രചനയുടെ കാലഗണനയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സുദീര്‍ഘമായി ചര്‍ച്ചചെയ്യുന്നു. 'സാരസന്മാരുടെയും(മുസ്ലീങ്ങളെ മദ്ധ്യകാലയുഗത്തില്‍ സൂചിപ്പിക്കുന്ന വാക്കാണിത്) അവിശ്വാസികളുടെയും ഇടയില്‍' (കൂടെ) ജീവിക്കാന്‍ രണ്ടുതരം വഴികള്‍ ഫ്രാന്‍സിസ് കാട്ടുന്നുണ്ട്.  രണ്ടുരീതികളും (വഴികള്‍), അതെത്രത്തോളം അന്നത്തെയും(നിലവിലെയും) സാമൂഹ്യ, മത സാഹചര്യങ്ങളുടെ അസ്ഥിവാരമിളക്കുന്ന പ്രതിഭാസമാണെന്നു കാണാം; പ്രത്യേകിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബദ്ധവൈരികളായിരുന്ന കുരിശുയുദ്ധക്കാലത്ത്.

 പഠനം ഫ്രാന്‍സിസിന്‍റെ മതാന്തരസംവാദ മാതൃകയെ 'സാഹോദര്യത്തിന്‍റെ സംവാദം' (Dialogue of fraternity) എന്നു വിളിക്കുന്നു. നിയമാവലിയുടെ  പാഠ പഠനം, ഫ്രാന്‍സിസ്, മതാന്തരസംവാദത്തിന് അനുയോജ്യമായ ഒരു മാതൃകയാണോ എന്നു പരിശോധിക്കുന്നു.  പഠനം ശ്രദ്ധതിരിക്കുന്നത് നമ്മുടെ പ്രധാനചോദ്യമായ (അന്വേഷണം), 'ഡാമിയേറ്റിലേക്കു പോകാന്‍ ഫ്രാന്‍സിസിനെ പ്രേരിപ്പിച്ചത് എന്താണ്' എന്നതിനുള്ള ഉത്തരത്തിലേക്കാണ്.  പഠനം ദിനവൃത്താന്തകരുടെയും ചരിത്രകാരന്മാരുടെയും സംശയങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അതോടൊപ്പം അടിസ്ഥാനരഹിതവും പക്ഷപാതസഹിതവുമായ (വിധി)തീര്‍പ്പുകള്‍ക്കും (Conclusions) ഫ്രാന്‍സിസിന്‍റെ തന്നെ വാക്കുകളിലൂടെയും ആധികാരികകൃതികളിലൂടെയും വ്യക്തത വരുത്തുകയാണ്.  

ഫ്രാന്‍സിസിന്‍റെ മാതൃകയും പഠനങ്ങളും സമാധാനത്തിന്‍റെ പ്രയോഗവും മതാന്തരസംവാദത്തിന് ഒരു വ്യതിരിക്തത നല്‍കുന്നുണ്ടോ? ഇതില്‍ ഫ്രാന്‍സിസിന്‍റെ മാത്രം അനന്യതയും (uniqueness) സമീപനവും(apporach) എന്താണ്? വളരെ ചുരുക്കത്തില്‍ ഇവയാണ്  പഠനം അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍.

 

(തുടരും)

You can share this post!

ഫ്രാന്‍സിസും സുല്‍ത്താനും

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts