news-details
കവർ സ്റ്റോറി

അള്‍ത്താരയില്‍ പഴയ ഒരു വേദപുസ്തകം തുറന്നപടി ഇരിപ്പണ്ടായിരുന്നു. അതിന്‍റെ നിറംമങ്ങിയ മുഷിഞ്ഞ താളുകളില്‍ ഇരട്ടവലന്‍റെ വിക്രിയകള്‍.

"ഇതാണു ദൈവം കാട്ടുന്ന അടയാളം" എന്‍റെ കരംഗ്രഹിച്ചുകൊണ്ടു ഫ്രാന്‍സിസ് പറഞ്ഞു. "നിങ്ങള്‍ ചെന്ന് ആ ബൈബിളില്‍ ആദ്യ കാണുന്ന വാക്യങ്ങള്‍ വായിക്കുക. ഉച്ചത്തില്‍ വേണം വായിക്കാന്‍. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ സാന്താമരിയായില്‍ ദൈവവചനം പ്രതിദ്ധ്വനിക്കട്ടെ. ദൈവഹിതമെന്താണെന്ന് അതില്‍ നിന്നു നമുക്കറിയാറാകും.

തകര്‍ന്ന ജാലകത്തിലൂടെ ഒഴുകിവരുന്ന സൂര്യ രശ്മികള്‍ ആ വേദ പുസ്തകത്തില്‍ പതിക്കുന്നുണ്ടായിരുന്നു. ഞാന്‍ പുസ്തകമെടുത്ത് ആദ്യംകണ്ട വാക്യം വായിച്ചു. "പോയി പ്രസംഗിക്കുവിന്‍. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. പോകുമ്പോള്‍ കീശയില്‍ സ്വര്‍ണ്ണമോ വെള്ളിയോ കരുതേണ്ട. സഞ്ചിയോ രണ്ടു വസ്ത്രമോ ചെരിപ്പോ വടിയോ എടുക്കേണ്ട.

ആരോ വിതുമ്പുന്ന ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞുനോക്കി. ഫ്രാന്‍സിസ് മുഷിഞ്ഞ തറയിലെ കുമ്മായപ്പൊടിയില്‍ സാഷ്ടാംഗം വീണു പറയുന്നു: "ഒന്നും എടുക്കുകയില്ല. ഞങ്ങളുടെ കൈയും കാലും നാവുമല്ലാതെ മറ്റൊന്നും എടുക്കില്ല ഞങ്ങള്‍, കര്‍ത്താവേ. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കു ന്നുവെന്നു നാവുകൊണ്ടു ഞങ്ങള്‍ പ്രഖ്യാപിക്കും. നിന്‍റെ ഇഷ്ടം നിറവേറട്ടെ. '
ഫ്രാന്‍സിസ് എന്നെ പുറത്തേക്കു വിളിച്ചിറക്കി ചെരിപ്പും വടിയും ദൂരെ എറിഞ്ഞതിനുശേഷം പറഞ്ഞു: "ചെരിപ്പും വടിയും എടുക്കേണ്ടെന്നു പറഞ്ഞതു കേട്ടില്ലേ? രണ്ടും കളഞ്ഞിട്ടുവരൂ.'

"ഈ ഭക്ഷണസഞ്ചിയോ?'
"സഞ്ചിയും വേണ്ടെന്നല്ലേ പറഞ്ഞത്?'
ദൈവം മനുഷ്യരില്‍ നിന്നു വളരെക്കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞ് ഞാന്‍ തോളില്‍ നിന്നു സഞ്ചിയെടുത്തു. "എന്താണവിടന്നു നമ്മോട് ഇത് മനുഷ്യത്വശൂന്യമായി പെരുമാറുന്നത്?'

"അവിടന്നു നമ്മെ സ്നേഹിക്കുന്നതുകൊണ്ട്,' ഫ്രാന്‍സിസ് പറഞ്ഞു: "പരാതി മതിയാക്കി വരൂ.

"പരാതിപ്പെടുകയല്ല ഫ്രാന്‍സിസ്. എനിക്കു വിശക്കുന്നു. സഞ്ചിയിലാണെങ്കില്‍ വേണ്ടത്ര ആഹാരമുണ്ട്. ആദ്യം നമുക്കു വല്ലതും കഴിക്കാം.'
"നിങ്ങള്‍ കഴിക്ക്, ഞാനിവിടെ ഇരിക്കാം. ഫ്രാന്‍സിസിനു എന്നോട് അനുകമ്പതോന്നി.

ഞാന്‍ സഞ്ചിയിലുണ്ടായിരുന്ന ആഹാരസാധനങ്ങള്‍ പുറത്തടുത്തു. പിന്നെ, വിശന്നുവലഞ്ഞ ഒരു മൃഗത്തെപ്പോലെ അവയില്‍ ചാടി വീണു. ഒരു ചെറുകുപ്പി വീഞ്ഞുണ്ടായിരുന്നു. ഒറ്റവലിക്ക് അതും അകത്താക്കി. പിന്നെയും തിന്നു. വയറുനിറയെ. മരുഭൂമി കടക്കാന്‍ തയ്യാറെടുക്കുന്ന ഒട്ടകത്തെപ്പോലെയായിരുന്നു ഞാന്‍.

ഫ്രാന്‍സിസ് മുട്ടുകുത്തി നിന്നു പറഞ്ഞു: "ദൈവം ചെയ്യുന്നതു ശരിയാണ്, ലിയോ. ഇത്രയും നാള്‍ നമുക്കു നമ്മുടെ വിലയേറിയ കൊച്ച കൊച്ചു കാര്യങ്ങളിലായിരുന്നു ശ്രദ്ധ. നമ്മുടെ ആത്മാവ്... അതെങ്ങനെ രക്ഷപ്പെടും? പോരാ. നമുക്ക് എല്ലാവരെയും രക്ഷിക്കണം. അതിനു സമരം ചെയ്യണം മറ്റുള്ളവരെ രക്ഷിക്കാതെ നാമെങ്ങനെ രക്ഷിക്കപ്പെടും?

പോരാടേണ്ടതെങ്ങനെയാണെന്നു ഞാന്‍ കര്‍ത്താവിനോട് ചോദിച്ചു. പോര്‍സുങ്കുലായിലേക്കു ചെല്ല്. അവിടെ വച്ചു പറഞ്ഞുതരാമെന്നു മറുപടി. ഇപ്പോള്‍ ഞാനും കേട്ടു, നിങ്ങളും കേട്ടു: പോയി ദൈവവചനം പ്രസംഗിക്കുവിന്‍..

ഇതാണു നമ്മുടെ പുതിയ കര്‍ത്തവ്യം. സഹോദരാ, സഹയോദ്ധാവേ, പ്രസംഗിക്കുക. കഴിയുന്നത്ര ആളുകളോട്, കഴിയുന്നത് നാ കള്‍കൊണ്ട്, സ്നേഹിക്കുക, ആവുന്നത്ര ഹൃദയങ്ങള്‍കൊണ്ട് മുന്നോട്ട കുതിക്കുക, കിട്ടാവുന്നത് കാലുകള്‍ കൊണ്ട്. മനുഷ്യാത്മാവ് എന്ന വിശുദ്ധ കബറിടം വീണ്ടെടുക്കാന്‍. ക്രൂശിതനായ ക്രിസ്തു നമ്മുടെ ശരീരത്തില്‍ വസിക്കുന്നു. നമ്മുടെ മാത്രമല്ല മനുഷ്യരാശി മുഴുവന്‍റെയും ആത്മരക്ഷക്കു നാം മുന്നേറുന്നു.

നമുക്കു പുറപ്പെടാം. പുതിയ സഖാക്കളെ കണ്ടെത്താം. നമ്മളീ രണ്ടു പേര്‍ പോരാ. നമുക്ക് ആയിരങ്ങളെ വേണം. വരൂ. ദൈവനാമത്തില്‍ പുറപ്പെടാം നമുക്ക്.

ഞങ്ങള്‍ അസ്സീസിയുടെ നേരേ തിരിഞ്ഞുനിന്നു. സൂര്യന്‍ കോട്ടയ്ക്ക് മുകളില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. നഗരം വിടര്‍ന്ന ഒരു റോസപ്പൂപോലെ ശോഭിക്കുന്നു.

എന്‍റെ തോളില്‍ കൈയിട്ടുകൊണ്ടു ഫ്രാന്‍സിസ് പറഞ്ഞു: "ദൈവത്തോടു ചേരുന്നതില്‍ ഇത്രയും നാള്‍ എന്നെ തടഞ്ഞതാരായിരുന്നു വെന്നോ? ഫ്രാന്‍സിസ്. അവനെ ഞാന്‍ തട്ടിമാറ്റി. നിങ്ങള്‍ നിങ്ങളിലെ ലിയോയെയും തട്ടിക്കളഞ്ഞു. വരൂ. നമുക്കു പുതിയൊരു സമരത്തിന് അങ്കം കുറിക്കാം.

ഞാന്‍ ഒന്നും മിണ്ടാതെ ഫ്രാന്‍സിസിനെ അനുഗമിച്ചു. മുന്നില്‍, അഗാധഗര്‍ത്തം ആരംഭിക്കുകയായി എന്ന് എനിക്കുതോന്നി.

 

God's Pauper by
Nikoz Kazantzakis, P 134-36

You can share this post!

ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts