news-details
മറ്റുലേഖനങ്ങൾ

മനോനില മാറ്റിയെടുക്കുന്നതിന്

വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവമാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനിലചിത്രണം(Mood Mapping) പതിനൊന്നാം ദിവസം കൂടുതല്‍ പ്രസാദാത്മകത കൈവരിക്കുന്നതിനെക്കുറിച്ചു നാം ചര്‍ച്ചചെയ്യുന്നു. മനോനിലചിത്രണം ഉപയോഗിച്ച് നമ്മുടെ മനോനില മാറ്റുന്നതിനെക്കുറിച്ചാണ് ഇന്നു നാം പഠിക്കുക.

മനോനിലചിത്രണം

സംഭവങ്ങളോട് എപ്രകാരം പ്രതികരിക്കുന്നുവെന്നും എന്തുകൊണ്ട് നമുക്ക് വിഷാദാത്മകത അല്ലെങ്കില്‍ പ്രസാദാത്മകത അനുഭവപ്പെടുന്നുവെന്നും മനസ്സിലാക്കാന്‍ മനോനിലചിത്രണം(Mood Mapping) സഹായിക്കും. നമ്മുടെ മനോനിലയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നാല്‍ തന്നെ അതിന് കുറച്ചൊക്കെ മാറ്റം സംഭവിക്കുന്നതായി നമുക്ക് മനസ്സിലാകും. നമ്മുടെ മനോനിലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതെങ്ങനെയെന്ന് വരുന്ന ഏതാനും ദിവസംകൊണ്ട് നാം മനസ്സിലാക്കും. മോശം മനോനില നിങ്ങളുടെ ചിന്തയെ വഴിതെറ്റിക്കും. അതു പിന്നീട് ഖേദിക്കും വിധത്തിലുള്ള പെരുമാറ്റത്തിലേക്ക് നിങ്ങളെ നയിക്കും.

മനോനിലയിലുണ്ടാകുന്ന ഓരോ മാറ്റത്തിനും മനോനിലയിലേക്കുള്ള അഞ്ചു തക്കോലുകള്‍ക്ക് അനുസൃതമായി നാം വ്യത്യസ്ത തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. നമ്മുടെ മനോനിലയില്‍ സാരമായ സ്വാധീനം ചെലുത്തുന്ന 'താക്കോല്‍' ഏതെന്ന് നമുക്ക് ഇതിനോടകം ഏതാണ്ട് പിടികിട്ടിയിട്ടുണ്ടാവും. അതനുസരിച്ച് മനോനില മാറ്റുന്നതിനുള്ള ചില പരിശ്രമങ്ങളും നാം നടത്തിയിട്ടുണ്ടാവാം. ഭക്ഷണക്രമത്തിലെ മാറ്റം, മദ്യം ഒഴിവാക്കല്‍ തുടങ്ങിയ ശരീരസംബന്ധിയായ മാറ്റങ്ങള്‍ നമ്മുടെ മനോനിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതായി നമുക്ക് ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്. അധികം ആളുകളുമായി ബന്ധപ്പെടുന്ന ആളായതിനാല്‍ ബന്ധങ്ങള്‍ (Relationships) ആണ് എന്‍റെ പ്രശ്നത്തിന്‍റെ 'താക്കേല്‍' എന്ന് എനിക്കു മനസ്സിലായി. അവിടെയാണ് പ്രശ്നപരിഹാരം സ്ഥിതിചെയ്യുന്നതെന്നത് മനസ്സിലായത് എനിക്ക് ആശ്വാസവുമായിട്ടുണ്ട്. അപ്പോള്‍ പിന്നെ എല്ലാ സാധ്യതകളും എന്തുകൊണ്ട് പരിഗണിച്ചുകൂടാ? ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും എന്തുകൊണ്ട് മാറ്റങ്ങള്‍ വരുത്തിക്കൂടാ?

ആദ്യമായി ഉത്കണ്ഠ (anxiety) എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം പരിശോധിക്കുക. വിഷാദ(depression)ത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പന്ത്രണ്ടാം ദിനം നാം പഠിക്കും. നാം എന്താണ് കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നത് ഇനി കൊടുക്കുന്ന മനോനിലചിത്രണങ്ങള്‍ വ്യക്തമാക്കും. ഉത്കണ്ഠയെ കര്‍മ്മോന്മുഖതയിലേക്കും ശാന്തതയിലേക്കും മാറ്റിയെടുക്കുന്നതെങ്ങനെ എന്ന് അടുത്ത ലക്കത്തില്‍ നമുക്ക് വിശദമായി പരിശോധിക്കാം.

(തുടരും)

You can share this post!

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts