news-details
മറ്റുലേഖനങ്ങൾ

നുറുങ്ങ് നോമ്പ്

ഒരാള്‍ : ഈ നോമ്പിന് ഞാന്‍ ഇറച്ചി, മുട്ട, മീന്‍ ഉപേക്ഷിക്കുവാ... നീ എന്നാ ഉപേക്ഷിക്കുന്നേ?
മറ്റൊരാള്‍ : അതിലെ 'ഞാന്‍'

*** *** ***

വിശ്വാസി : അച്ചാ നോമ്പിനെ എങ്ങനെ മനസ്സിലാക്കണം?
അച്ചന്‍ : എന്താ ഉദ്ദേശിച്ചേ?
വിശ്വാസി : അച്ചാ ഇതു വെറും സ്പീഡ് ബ്രേക്കല്ലേ? റോഡില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍വച്ചിരിക്കുന്ന ബമ്പ് പോലല്ലേ?
അച്ചന്‍ : ആവാം, എന്നാലും നീ ശരിയായ ദിശയിലാണ് യാത്രചെയ്യുന്നത് എന്നുറപ്പിക്കുന്ന ദിശാബോര്‍ഡായിരിക്കും അത്... എന്നുപറഞ്ഞാല്‍ 'എങ്ങനെ' യാത്ര ചെയ്യുന്നുവെന്നും 'എന്തിനു' യാത്ര ചെയ്യുന്നുവെന്നും വ്യത്യാസമുള്ളപോലെ...

*** *** ***

ശിഷ്യന്‍ : നോമ്പ് ഉപേക്ഷിക്കലാണോ?
ഗുരൂ : അല്ല, നീ നിന്നെ തിരിച്ചറിയുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണത്.
ശിഷ്യന്‍ : അതെങ്ങനെ?
ഗുരൂ : യേശുവിനുള്ളില്‍ ക്രിസ്തുവുണ്ടെന്നും ക്രിസ്തുവിനെ പൊതിഞ്ഞൊരു യേശുവുണ്ടെന്നും മനസ്സിലാക്കുക.

*** *** ***

വിശ്വാസി : അച്ചാ, നോമ്പിന് അമ്പതു ദിവസം കഠിനമാണ് കേട്ടോ?
അച്ചന്‍ : എത്ര ദിവസമാണ് നല്ലത്?
വിശ്വാസി : അതു പിന്നെ.... ഒരു പത്തു ദിവസമൊക്കെ ഓക്കെയാ...
അച്ചന്‍ : ഒരായുസ്സു മുഴുവനെടുത്തിട്ടും അഹത്തെ തോല്‍പിക്കാനാകുന്നില്ല, അപ്പഴാ പത്തുദിവസം?

*** *** ***

ശിഷ്യന്‍ : എല്ലാ നോമ്പിലും എനിക്കെന്നെ വര്‍ജ്ജിക്കാനാവുന്നില്ല...
ഗുരൂ : എങ്കില്‍ ഈ നോമ്പില്‍ അപരനെ സ്നേഹിച്ചാലോ....
ശിഷ്യന്‍ : അതെങ്ങനെ ശരിയാകും?
ഗുരൂ : സ്നേഹിക്കുമ്പോള്‍ 'നീ' മരിക്കുകയല്ലേ?

*** *** ***

കഠിന വിശ്വാസി : നോമ്പിലെ ഉപവാസത്തിന് വലിയ ആത്മീയ പവറാ കേട്ടോ...
സാധാ വിശ്വാസി : നീ എന്താ ചെയ്യുന്നെ അത് കിട്ടാന്‍?
ക. വി. : 'ഭക്ഷണം, ചെരുപ്പ്, ആര്‍ഭാടം, തുടങ്ങിയവ ഉപേക്ഷിക്കുക; അപ്പോള്‍ നമ്മള്‍ ദൈവത്തെ നേടും...
സാ. വി. : അതൊക്കെ ദൈവം തന്നെ തന്നതല്ലേ?
ക. വി. : അതെ, ദൈവസ്നേഹത്തെപ്രതി അങ്ങനെ ചെയ്താല്‍ ദൈവം പ്രസാദിക്കും...
സാ. വി. : സംശയമാ... വിശക്കുന്നവന് അന്നമാകണമെന്നും, ദരിദ്രന് വസ്ത്രമാകണമെന്നും അനാഥന് തുണയാകണമെന്നും ദൈവം പറഞ്ഞതു തന്നെയല്ലേ...
ക. വി. : നീ എന്നാ പറഞ്ഞുവരുന്നേ...
സാ. വി. : പരസ്നേഹമാകാത്ത ഉപവാസം ദൈവസ്നേഹമല്ല...

*** *** ***

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts