ഒരിക്കല്‍, വൗവ്വാല്‍ ദൈവത്തോടു പറഞ്ഞു:
"എനിക്കു കണ്ണുകള്‍ വേണം, കാഴ്ച വേണം
പകല്‍ സമയം പുറത്തിറങ്ങണം..."
ദൈവം സമ്മതിച്ചു.
പകല്‍വെളിച്ചത്തില്‍ തന്‍റെ നിറം ഇരുണ്ടതാണെന്ന് അവന്‍ കണ്ടു.
മറ്റുള്ളവരില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതുപോലെ അവനു തോന്നി.
നേതാവിന്‍റെ ചുളുങ്ങാത്ത ഖദറും,
അനുയായികളുടെ പുകയാത്ത അടുപ്പും
അവന്‍ കണ്ടു, രക്തക്കളങ്ങളും കണ്ടു.
ആര്‍ഭാടത്തില്‍ നടക്കുന്നവരെയും
ആശയങ്ങള്‍ പണിയുന്നവരെയും കണ്ടു.
അന്നത്തിന് എരക്കുന്നവനെയും
എച്ചിലില്‍ നിന്ന് പറക്കുന്നവനെയും കണ്ടു.
പഠിച്ച പണി ചെയ്യാന്‍ പറ്റാത്തവരെയും
പഠിക്കാത്ത പണി റെക്കമന്‍ഡേഷന്‍ വഴി ചെയ്യുന്നവരെയും കണ്ടു.
നിറം മാത്രമാണോ പ്രശ്നം... അല്ല
പണവും പ്രശ്നമാണ് ... അല്ല
വെളിച്ചമാണ് പ്രശ്നം...
'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ
സുഖപ്രദം' എന്തൊക്കെയോ ഓര്‍ത്ത്
വൗവ്വാല്‍ കണ്ണീരണിഞ്ഞു.
ദൈവം ഒന്നു പുഞ്ചിരിച്ചു...

You can share this post!

ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍
Related Posts