news-details
മറ്റുലേഖനങ്ങൾ

ശാന്തരാത്രിയില്‍ കേട്ടുതുടങ്ങുന്ന സത്യത്തിന്‍റെ മന്ദ്രസ്വരം. പോള്‍ സൈമണിന്‍റെ പാട്ടുപോലെ. listen to the sound of silence, പക്ഷേ ഇതത്ര ശ്രദ്ധയില്‍പെടില്ല. കാരണം ഒട്ടും വൈറല്‍ ആയിരുന്നില്ല. അത്ര വൈറല്‍ ആവാന്‍ പറ്റിയ ആംപിയന്‍സൊന്നുമില്ലാത്ത ഒരു പരിസരത്തിലാണ് അവന്‍റെ ജനനം. ഇന്ന് അവനെക്കുറിച്ചുള്ള പാട്ടും പറച്ചിലുകളുമൊക്കെ ഒരുപാട് ലൈക്കുകള്‍ നേടുന്നുണ്ടെങ്കിലും! മേല്‍വിലാസമില്ലാത്ത കുറെ സാധുമനുഷ്യരും അവരുടെ ആടുമാടുകളുമൊക്കെയാണ് അന്നതറിഞ്ഞത്. സത്യത്തില്‍ നമ്മുടെ  അറിവനുഭവങ്ങളോട് ഇത് കലഹിക്കുന്നുണ്ട്. പുതിയ അറിവുകള്‍ സമ്മാനിക്കുന്നുണ്ട്. അമ്മ തെരേസ പറഞ്ഞ കണക്ക് some people come in our life as a blessing! some come in our life as lessons.

അവന്‍റെ വരവ് രണ്ടര്‍ത്ഥത്തിലും എത്ര ശരിയാണ്. പക്ഷേ നമ്മള്‍ പഠിക്കില്ല!. സര്‍വ്വജനത്തിനുമുണ്ടാകാന്‍ പോകുന്ന സന്തോഷത്തെക്കുറിച്ചാണ് മാലാഖമാര്‍ പാടിയത്. അരമനയില്‍ മാത്രം അറിഞ്ഞില്ല. അധികാരികള്‍ കേട്ടില്ല. ന്യായപ്രമാണ പണ്ഡിതന്മാരായ പുരോഹിതന്മാര്‍ക്ക് വെളിപ്പെട്ടതുമില്ല. പിന്നെ കേട്ടതോ ആ പാവങ്ങള്‍ മാത്രം. സമാധാന പിറവിയില്‍ ഉറക്കം നഷ്ടപ്പെട്ടതും അവര്‍ക്കാണ്. ചിലപ്പോള്‍ ഉന്നതമെന്നും ആരാധ്യമെന്നുമൊക്കെ കരുതുന്ന ഇടങ്ങളില്‍ നിന്നും അപ്രതീക്ഷിതമായ തിക്താനുഭവങ്ങള്‍ ഉണ്ടാവില്ലേ. അതുപോലെ തന്നെ അത്രയൊന്നും ശ്രദ്ധ നല്കാത്ത ഇടങ്ങളില്‍ നിന്നും ഉദാത്തമായ ചില പ്രതികരണങ്ങള്‍ ഉണ്ടാകാറുമുണ്ട്. അവന്‍റെ പിറവിയിലും ഇങ്ങനെ ചില കാഴ്ചകളുണ്ട്. അധികാരവും സമ്പത്തുമുണ്ടായിരുന്ന ഹെരോദിന്‍റെ പ്രതികരണം എത്ര ക്രൂരമാണ്. അയാളുടെ സ്തുതിപാഠകരായ പുരോഹിതന്മാര്‍ തിരുവെഴുത്തുകളില്‍ എത്ര പ്രാവീണ്യമുള്ളവരാണ്. മിശിഹായുടെ പിറവി കാത്തിരുന്നവരുമാണ്. എന്നാലും  അവരുടെ ഉപദേശങ്ങളിലെ പാപ്പരത്തം നോക്കുമ്പോള്‍. മാലാഖയുടെ പാട്ടു കേട്ട്  പുല്‍ക്കൂട്ടില്‍ രാജാവ് പിറക്കുമെന്ന മണ്ടന്‍ വാര്‍ത്തയുടെ പിന്നാലെയോടിയ ഇടയന്മാര്‍. അതുപോലെതന്നെ ജോസഫും മറിയയും വിശുദ്ധവിഡ്ഢികളാണ്! വെറും സ്വപ്നങ്ങളെ  പ്രതി യുക്തിയെ പണയം വച്ച മനുഷ്യര്‍. വലിയ മിടുക്കൊന്നുമില്ലാത്തവര്‍. പക്ഷെ, ലോകത്തില്‍ വിജയിച്ചു എന്നു സാധാരണ കരുതുന്ന മനുഷ്യരില്‍ നിന്നും വ്യത്യസ്തമാണിവരുടെ പ്രതികരണങ്ങള്‍. എന്ത് വ്യത്യാസമെന്നറിയുമോ? അവരുടെ ആലോചനകള്‍ ഉയരത്തില്‍ നിന്നായിരുന്നു. അത്യുന്നതങ്ങളില്‍ നിന്നൊരനുവാദം അവരുടെ എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും ഉണ്ട്. ശരിക്കും അങ്ങനെയൊന്ന് ചിന്തിച്ച് തുടങ്ങരുതോ സഖേ നമുക്കും!  അപ്പോഴാണ്  മറിയത്തെ കണക്ക് ഒത്തിരിയേറെ സഹിക്കുക, ജോസഫിനെപ്പോലെ ദീര്‍ഘക്ഷമയോടെ കാത്തിരിക്കുക.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts