news-details
മറ്റുലേഖനങ്ങൾ

നമ്മള്‍ ഏറെ വിശ്വസിക്കുകയും ഒരുപാടു കാലം കൂടെയിരിക്കണമെന്നു കരുതുകയും ചെയ്യുന്ന ഏറെ പ്രിയപ്പെട്ട ഒരാള്‍ കളവ് പറയുന്നു എന്നു തോന്നിയാല്‍ എന്തൊരു സങ്കടമാവും അത്. അതങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റാതെ ഉള്ളില്‍ തിങ്ങും. ജോസഫിനെ നോക്കുക. മറിയം പറഞ്ഞത് അയാള്‍ക്കു വിശ്വസിക്കാനായില്ല. ആവില്ല - സങ്കടത്തിന്‍റെ തീക്ഷ്ണതയിലും ഉടനടി അയാള്‍ പ്രതികരിച്ചില്ല. ഒരല്പം കാത്തിരുന്നു. ക്ഷമയോടെ കാത്തിരിക്കുക അത്രയൊന്നും നിസ്സാരമല്ല സഖാവേ! പ്രത്യേകിച്ച് എല്ലാം പെട്ടെന്നുവേണം എന്നു ശഠിക്കുന്ന ഈ കാലത്ത. Greatest test in life is the patients to wait for the right moment എത്രമേല്‍ സങ്കടം ആരു നല്കിയാലും ഇത്തിരി നേരം കാത്തിരിക്കുക എന്നല്ലേ പറയുക. sit with yourself. കുറേക്കൂടി വെളിച്ചമുള്ള ആലോചന പറഞ്ഞുതരാനായി ആരെങ്കിലും അടുത്തെത്തും. മനുഷ്യനോ മരങ്ങളോ പൂക്കളോ പൂമ്പാറ്റകളോ എന്തിന് ചിലപ്പോള്‍ ഒരു മാലാഖപോലും വന്നെന്നിരിക്കും സഖേ! വൈകാരിക തീവ്രതകളില്‍ മയങ്ങിപ്പോകുന്ന നമ്മെ അതീത ബോധത്തിലേക്ക് അവര്‍ ഉണര്‍ത്തുമെന്ന് ഉറപ്പാണ്.  

ശരിക്കും മാലാഖയുടെ ദര്‍ശനം കഴിഞ്ഞപ്പോള്‍ ജോസഫ് ഉറക്കമുണര്‍ന്നുവെന്നാണു തിരുവെഴുത്ത്. എത്രമേല്‍ കൃപ നിറഞ്ഞ തീരുമാനമാണ് അയാളുടേത്.. ഒരല്പം മാറിനിന്നതാണ് അയാളെ അതിനു സഹായിച്ചത്. വേറിട്ട ദര്‍ശനം തെളിഞ്ഞത് അങ്ങനെയാണ്. എല്ലാ ഫീസ്റ്റുകള്‍ക്കും മുമ്പേ ഒരു ഫാസ്റ്റിംഗ് കാലം വയ്ക്കുന്നത് ആഘോഷങ്ങള്‍ ആന്തരികതയില്‍ തൊടാന്‍ വേണ്ടിയാണ്. മറിയം ആദരിക്കപ്പെടേണ്ടവള്‍ എന്നും അവരുടെ മകന്‍ വളര്‍ത്തപ്പെടേണ്ടവനെന്നുമുള്ള ജോസഫിന്‍റെ ചരിത്രപരമായ തീരുമാനം എത്രയോ കൃപ നിറഞ്ഞതാണ്. ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍പോലും ഉറക്കം നഷ്ടപ്പെടാത്ത ഈ മനുഷ്യന്‍ നമ്മുടെ അസ്വസ്ഥതകളെ നോക്കി എത്ര സൗമ്യമായിട്ടാണ് പുഞ്ചിരിക്കുന്നത്.

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts