news-details
മറ്റുലേഖനങ്ങൾ

സാന്തോം മിഷന്‍ ഫെസ്റ്റ്

പ്രേഷിതവര്‍ഷത്തില്‍ എം.എസ്.റ്റി.നേരിട്ടു നടത്തിയ ഏറ്റവും വലിയ സംരംഭമാണ് സാന്തോം മിഷന്‍ ഫെസ്റ്റ്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനറിമാരാകുക എന്നതായിരുന്നു  ഈ ഫെസ്റ്റിന്‍റെ മുദ്രാവാക്യം. ദിവസംതോറും ആയിരക്കണക്കിന് ജനങ്ങളാണ് ഇതില്‍ പങ്കെടുക്കുവാനെത്തിയത്. കേരളസഭാമക്കളില്‍ ഉറങ്ങിക്കിടക്കുന്ന പ്രേഷിതതീക്ഷ്ണത ഒരിക്കല്‍ക്കൂടി ചിറപൊട്ടിയൊഴുകുവാന്‍ ഈ ഫെസ്റ്റ് സഹായകമായി.
പ്രേഷിതരംഗങ്ങളെ അടുത്തറിയാനും പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ വിവിധ മേഖലകള്‍ മനസ്സിലാക്കുവാനുള്ള മെഗാ മിഷന്‍ പ്രദര്‍ശനമായിരുന്നു ഈ ഫെസ്റ്റിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഭരണങ്ങാനത്തിനടുത്ത് മേലമ്പാറയിലുള്ള സെന്‍റ് തോമസ് മിഷനറി സൊസൈറ്റിയുടെ ജനറലേറ്റായ ദീപ്തിമൗണ്ടില്‍ ഏപ്രില്‍ 11 ന് പ്രദര്‍ശനം ആരംഭിച്ചു.

ദൈവസ്നേഹത്തിന്‍റെ ബാഹ്യാവിഷ്കാ രമായ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ രത്നച്ചുരുക്കം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ സഭാതനയരിലേക്ക് പകരുവാനുള്ള ഒരു സംരംഭമായിരുന്നു ഇത്.  ഉത്തരേന്ത്യന്‍ ഗ്രാമീണ ദൃശ്യങ്ങള്‍ അവയുടെ എല്ലാ തനിമയോടും കൂടി ദര്‍ശിക്കുവാന്‍ ഈ പ്രദര്‍ശനം അവസരമൊരുക്കി. വടക്കേന്ത്യന്‍ വേഷവിധാനങ്ങള്‍, ഭക്ഷണരീതികള്‍, ജീവിതശൈലി, കരകൗശലവസ്തുക്കള്‍, ഗ്രാമാന്തരീക്ഷം ഇവ നേരിട്ടറിയുവാന്‍ ഇത് സഹായകമായി.

ഉത്തരേന്ത്യന്‍ സാംസ്കാരിക തനിമയുടെ നേര്‍ക്കാഴ്ചയൊരുക്കുന്ന ഒരു ട്രെയിന്‍ യാത്രയായിട്ടാണ് ഈ പ്രദര്‍ശനം വിഭാവനം ചെയ്തത്. ഉത്തരേന്ത്യന്‍ പ്രേഷിതമേഖലയി ലൂടെയുള്ള ഈ തീര്‍ത്ഥാടനം പ്രേഷിതമേഖല നേരിട്ടുകാണുതിന് സമാനമാണ്. കൂടാതെ മാര്‍ത്തോമാക്രിസ്ത്യാനികളുടെ പ്രേഷിത ചരിത്രവും കേരളത്തിലെ ആദിമക്രൈസ്തവരെ സംബന്ധിച്ചുള്ള വിവരണവും ഈ വിസ്മയക്കാഴ്ചയില്‍ തയ്യാറാക്കിയിരുന്നു. ഈ ഫെസ്റ്റിന്‍റെ ഉദ്ഘാടനം ഏപ്രില്‍ 11 ന് വൈകുന്നേരം 5 മണിക്ക് ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വ്വഹിച്ചു.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts