news-details
മറ്റുലേഖനങ്ങൾ

ഭിന്നശേഷിക്കാരുടെ മക്കള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭിക്കുന്ന സഹായ പദ്ധതികള്‍, സ്കോളര്‍ഷിപ്പുകള്‍

ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ്: വിദ്യാകിരണം

ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് കേരള സര്‍ക്കാരിന്‍റെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാകിരണം. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പഠന സഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാകിരണം എന്ന് അറിയപ്പെടുന്നത്. അതെ പദ്ധതിയിലൂടെ ലഭിക്കുന്ന തുകയില്‍ ക്ലാസ് അടിസ്ഥാനത്തില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്. ഒന്നു മുതല്‍ അഞ്ചു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും ആറു മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 100 രൂപയും പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ എന്നീ മേഖലകളിലെ കുട്ടികള്‍ക്ക് 750 രൂപയും ഡിഗ്രി പിജി കുട്ടികള്‍ക്ക് ആയിരം രൂപയുമാണ് പ്രതി മാസം സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഇവ ലഭിക്കു ന്നതിനായി സാമൂഹികനീതി വകുപ്പിന് വെബ്സൈറ്റില്‍ ഉള്ള അപേക്ഷകള്‍ അപേക്ഷയില്‍ പേര് മറ്റു വിവരങ്ങള്‍ നല്‍കുക, കൂടാതെ കുട്ടിയുടെ വിവരങ്ങള്‍ കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്‍റെ പേര് വിവരങ്ങള്‍, ക്ലാസ്സ്, കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്‍റെ മേലധികാരി സാക്ഷ്യപ്പെടുത്തുന്ന വിവരങ്ങളും എന്നിവ കൃത്യമായി പൂരിപ്പിക്കേണ്ടത് ആണ്. ഈ അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കേണ്ടത് ആയിട്ടുണ്ട്. വരുമാനം ഒരു ലക്ഷത്തില്‍ താഴെ അല്ലെങ്കില്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് മാത്രമേ ഈ പദ്ധതി ലഭ്യമാവുകയുള്ളൂ. ഈ രേഖകള്‍ എല്ലാം തന്നെ ഹാജരാക്കേണ്ടത് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കാണ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇത്തരം അപേക്ഷയുടെ മുകളില്‍ അന്വേഷണം നടത്തുകയും 40% കൂടുതല്‍ വില ശേഷിയുള്ള വ്യക്തികള്‍ക്ക് മാത്രമായിരിക്കും ഈ പദ്ധതികള്‍ ലഭിക്കുക. ഓരോ കുട്ടിയും ക്ലാസ് തുടങ്ങിയ രണ്ടു മാസത്തിനുള്ളില്‍ അപേക്ഷ നല്‍കേണ്ടതാണ്. തുടര്‍ന്നുള്ള പത്ത് മാസത്തേക്കാണ് ഇതില്‍ ഉള്ള ധനസഹായം ലഭ്യമാക്കുക. ഒരുവര്‍ഷം ഒരു തവണ മാത്രമേ ഒരു ക്ലാസ്സിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. കുട്ടികള്‍ ക്ലാസില്‍ തോറ്റു പോയാല്‍ അവര്‍ക്ക് ക്ലാസിലേക്കുള്ള ധനസഹായ വീണ്ടും ലഭിക്കില്ല. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ കുട്ടികള്‍ക്ക് മാത്രമാണ് ഈ സഹായം ലഭിക്കുകയുള്ളൂ. കോഴ്സുകള്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍) നല്‍കുന്ന പ്രതിമാസ വാര്‍ഷിക സ്കോളര്‍ഷിപ്പുകള്‍.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി 28500 രൂപയാണ് ലഭിക്കുന്നത്. ഈ തുക പല ഘട്ടങ്ങളായി ആയിരിക്കും ലഭിക്കുക. സ്കോളര്‍ഷിപ്പിനായി പ്രതിമാസം 1000. വസ്ത്രങ്ങളുടെ ബത്ത (വാര്‍ഷികം) 1500 രൂപ. പഠനസഹായികള്‍ക്ക്, വിദ്യാഭ്യാസ സാമഗ്രികള്‍ കൈ 2000 രൂപ (വാര്‍ഷികം) യാത്രാബത്ത പ്രതിമാസം 1000 രൂപ. ഉല്ലാസയാത്ര ചെലവുകള്‍ പഠനപര്യടനം രക്ഷിതാക്കളില്‍ ഒരാള്‍ക്ക് ഉള്‍പ്പെടെ 1000രൂപ.

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന പ്രതിമാസം അഥവാ വര്‍ഷ സ്കോളര്‍ഷിപ്പ്

1മുതല്‍ 4വരെ ക്ലാസുകളില്‍ പഠിക്കുന്ന ഡേ സ്കോളര്‍ ആയ കുട്ടിക്ക് പ്രതിമാസം 400 രൂപയും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയും വാര്‍ഷികമായി 500 രൂപയും ലഭിക്കുന്നതാണ്.

5 മുതല്‍ 8 ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്ഥിരമായി സ്കൂളില്‍ പോയി വരുന്ന കുട്ടികള്‍ക്ക് 500 രൂപയില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് 750 രൂപയും വാര്‍ഷികമായി 600 രൂപയും ലഭിക്കുന്നതാണ്.

 9 മുതല്‍+1 വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂളില്‍ പോയി വരുന്ന കുട്ടികള്‍ക്ക് 600 രൂപയും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ക്ക് 800 രൂപയും വാര്‍ഷികമായി 800 രൂപയും ലഭിക്കു ന്നതാണ് .

ബിരുദത്തിനു പഠിക്കുന്ന കുട്ടികളില്‍ ദിവസേന കോളേജില്‍ പോയി വരുന്ന കുട്ടികള്‍ക്ക് 800 രൂപയും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ക്ക് 1250 രൂപയും വര്‍ഷം ആയിരം രൂപയും ലഭിക്കുന്നത്.

ബിരുദാനന്തരബിരുദം പഠിക്കുന്ന കോളേജില്‍ പോയി വരുന്ന കുട്ടികള്‍ക്ക് ആയിരം രൂപയും ഹോസ്റ്റലില്‍നിന്ന് പഠിക്കുന്നവര്‍ക്ക് 1500 രൂപയും വാര്‍ഷികമായി തന്നെ ലഭിക്കുന്നതാണ്. വൊക്കേഷണല്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പോയി വരുവാന്‍ വഴി ആയിരം രൂപയും ഹോസ്റ്റലില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് 1500 രൂപയും വര്‍ഷം 1500 രൂപയും ലഭിക്കുന്നതാണ് . കാലുകളുടെ വൈകല്യം കൊണ്ട് യാത്രാക്ലേശം അനുഭവിക്കുന്ന കുട്ടികള്‍ക്ക് 400 രൂപ യാത്രാബത്തയായി പ്രതിമാസം നല്‍കുന്നതാണ്.

വൈകല്യത്താല്‍ സ്കൂളുകളിലും കോളേജുകളിലും പോയി  പഠിക്കാന്‍ സാധിക്കാത്ത ഡേകെയര്‍ സംവിധാനം ആശ്രയിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപയും യാത്രാബത്ത ആയി പ്രതിമാസം 1000 രൂപയും ആകെ 24000 രൂപ ലഭിക്കുന്നതാണ്. മാനസികവൈകല്യത്താല്‍ കോളേജുകളിലോ സ്കൂളിലോ പോയി പഠിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപയും നല്‍കുന്നതാണ്.

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts