news-details
മറ്റുലേഖനങ്ങൾ

മസ്തിഷ്ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്ത സ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്   അഥവാ പക്ഷാഘാതം. എംമ്പോളിസം കൊണ്ടും സ്ട്രോക്കുണ്ടാവാം. രക്താതിമര്‍ദ്ദത്തിന്‍റെയോ അല്ലെങ്കില്‍ മറ്റ് ജീവിത ശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായി ട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്..  ലോകമെമ്പാടുമുള്ളpermanent  വൈകല്യത്തിന്‍റെ പ്രധാന കാരണം സ്ട്രോക്കാണ്..

40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണ രീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.  

പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനുള്ള വഴികള്‍

-വ്യായാമം  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊള സ്ട്രോളിന്‍റെ തോത് വര്‍ദ്ധിപ്പിക്കാനും, രക്തക്കുഴലുകളുടെയും ഹൃദയത്തിന്‍റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്‍റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്ത നക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും അതിലൂടെ സ്ട്രോക്ക് തടയാനും സാധിക്കും .

നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (രക്താതിമര്‍ദ്ദം) നിയന്ത്രിക്കുക.

 -പുകവലി   ഉപേക്ഷിക്കുക. പുകവലി സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

- ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക. അമിതഭാരമുള്ളത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയരോഗങ്ങള്‍, പ്രമേഹം തുടങ്ങിയ മറ്റ് സ്ട്രോക്ക് അപകടസാധ്യത ഘടകങ്ങള്‍ക്ക് കാരണമാകുന്നു

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക.

- പ്രമേഹത്തെ നിയന്ത്രിക്കുക. ഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കല്‍, മരുന്ന് എന്നിവ ഉപയോഗിച്ച്  പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും.

- അമിതമായ മദ്യപാനം  ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഇസ്കെമിക് സ്ട്രോക്കുകള്‍, ഹെമറാജിക് സ്ട്രോക്കുകള്‍ എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

- Obstructive സ്ലീപ് അപ്നിയ (OSA) ഉണ്ടെങ്കില്‍ ചികിത്സിക്കുക.

-ആസക്തി  മരുന്നുകള്‍ ഒഴിവാക്കുക. കൊക്കെയ്ന്‍, മെത്താംഫെറ്റാമൈനുകള്‍ പോലുള്ള ചില മരുന്നുകള്‍ Transient Ischaemic attacks (TIA) അല്ലെങ്കില്‍ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്.

- ഉയര്‍ന്ന കൊളസ്ട്രോള്‍, Carotid artery disease,, പെരിഫറല്‍ ആര്‍ട്ടറി disease, ഏട്രിയല്‍ ഫൈബ്രിലേഷന്‍ (AF), ഹൃദ്രോഗം അല്ലെങ്കില്‍ Sickle cell disease എന്ന മെഡിക്കല്‍ അവസ്ഥകള്‍ ചികിത്സിക്കുക. ഈ രോഗങ്ങള്‍ സ്ട്രോക്ക്    സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സ്ട്രോക്കിന്‍റെ കാര്യത്തില്‍, ഓരോ മിനിറ്റും പ്രധാനമാണ്. സ്ട്രോക്കിന്‍റെ ആഗോള ആജീവ നാന്ത അപകടസാധ്യത (lifetime stroke risk worldwide)  1/4th  1/4വേ ആയി നില്‍ക്കുമ്പോള്‍, ഓരോ വര്‍ഷവും പക്ഷാഘാതത്തെ അതിജീവിക്കുന്ന ദശ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈകല്യം മെച്ചപ്പെടുത്തുന്നതിന് രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെ പ്രധാനമാണെന്ന് വ്യക്തമാണ്.

മസ്തിഷ്കാഘാതം ആദ്യഘട്ടത്തില്‍ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നു നോക്കാം.
പക്ഷാഘാതം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നത് അതിന്‍റെ ചികിത്സയുടെ വിജയത്തില്‍ വളരെ നിര്‍ണായകമാണ്.

1. Ischaemic / Thrombotic സ്ട്രോക്ക്  
തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലില്‍ കൊഴുപ്പുവന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു.
ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും എന്ന് നോക്കാം. അതിനു നമുക്ക്
FAST എന്ന വാക്കു ഓര്‍ത്തിരിക്കാം

F- Facial Deviation
സ്ട്രോക്ക് സംഭവിക്കുമ്പോള്‍ ആ വ്യക്തിയുടെ സംസാരത്തിനിടയില്‍ തന്നെ ആ വ്യക്തിയുടെ മുഖത്തിന് വ്യതിയാനം സംഭവിക്കുന്നതായി കാണാം. ചുണ്ടുകള്‍ക്ക് ഒരു വശത്തേക്ക് കോട്ടം സംഭവിക്കുന്നു.

A- Arms സ്ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍, ബലഹീനത കാരണം ഒരു ഭുജം താഴുന്നത് കാണാം.

തലയുടെ ഏതു ഭാഗത്തെ രക്തകുഴലിനാണോ ബ്ലോക്ക് വന്നിരിക്കുന്നത് അതിന്‍റെ എതിര്‍വശത്തെ കൈയിലേക്കോ കാലിലേക്കോ ആവും തളര്‍ച്ച വരുന്നത്.

S- Slurring of Speech
സംസാരിക്കുന്നതിനിടയില്‍ നാക്കു അല്ലെങ്കില്‍ സംസാരം കുഴഞ്ഞു പോവുക.

T- Time
മസ്തിഷ്കാഘാതത്തിന്‍റെ  പ്രത്യേകത എന്താണെന്ന് വച്ചാല്‍ അതിന്‍റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്നാവും കാണപ്പെടുക. മേല്പറഞ്ഞവ മൂന്നും കണ്ടാല്‍ അത് സ്ട്രോക്ക് ആണെന്ന് നമുക്ക് സംശയിക്കാം. ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാല്‍ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നാണ്. കാരണം ആദ്യത്തെ നാലര മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. സ്ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇന്‍ജെക്ഷന്‍ എത്രയും വേഗം കൊടുക്കുന്നത് വഴി അത്രയും വേഗം രോഗമുക്തി സാധ്യമായി വന്നേക്കാം. ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകുവാന്‍ ശ്രമിക്കേണ്ടതാണ്.

2. Haemorrhagic സ്ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം  
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങള്‍ ആവാം. തലച്ചോറിലെ രക്തക്കുഴലില്‍ പ്രഷര്‍ കൂടിയത് മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കില്‍ Aneurysm മൂലവും ആവാം. Aneurysm എന്നാല്‍ തലച്ചോറിലെ   രക്തധമനികളില്‍ ചെറിയ കുമിളകള്‍ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറില്‍ രക്തസ്രാവം സംഭവിക്കുന്നു. ഇതും കൂടാതെ ചിലപ്പോള്‍ ചില രക്തധമനികള്‍ക്കു ജന്‍മനാ സംഭവിക്കുന്ന തകരാറുകള്‍ (Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. Arteriovenous Malformation അത്തരത്തില്‍ ഒന്നാണ്. ഇത്തരം അവസ്ഥയില്‍ രക്തധമനികള്‍ക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു.

തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം:
ജോലിചെയ്യുന്നതിനിടയില്‍ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രതകൂടി വരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളര്‍ന്നു പോവുകയോ ചെയ്തേക്കാം. ചിലയവസരങ്ങളില്‍ അബോധാവസ്ഥയിലേക്കും പോയെന്നു വരാം. ഈ അവസരത്തില്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായയുടെ കോണിന്‍റെ വ്യതിയാനം (വായ് കോട്ടം) കൈകാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സംശയിക്കാം . സ്ട്രോക്കിന്‍റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, ഒരു വിദഗ്ദ്ധ കേന്ദ്രത്തിലെ കൃത്യമായ ചികിത്സ നാലര മണിക്കൂറിനുള്ളില്‍ ആരംഭിക്കണം, അപ്പോള്‍ മാത്രമേ മികച്ച ഫലങ്ങള്‍ ലഭിക്കൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാര ശേഷിയും  എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കാം. അതിനാല്‍ സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂ റുകള്‍ വളരെ നിര്‍ണായകമാണ്.

സ്ട്രോക്ക് അതിജീവനം ഒരു വെല്ലുവിളി നിറഞ്ഞ സമയമാണ്. പ്രചോദിതരായി തുടരുക, സ്ട്രോക്കിന് ശേഷം നിങ്ങള്‍ ശക്തരാകും.

അധികം വൈകുന്നതിന് മുമ്പ് തന്നെ സ്ട്രോക്ക് കണ്ടെത്തി അത് സമയബന്ധിതമായി സുഖപ്പെടുത്തുക. സ്ട്രോക്ക് നിങ്ങളുടെ ആരോഗ്യകരമായ ജീവിതം ഇല്ലാതാക്കാന്‍ ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക. നിങ്ങള്‍ക്ക് താമസിക്കാനുള്ള ഒരേയൊരിടമാണിത്.

 

ഡോ. അരുണ്‍ ഉമ്മന്‍
Senior Consultant Neurosurgeon, VPS Lakeshore Hospital, Kochi

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts