പടിഞ്ഞാറൂന്ന്
എണ്ണക്കളങ്ങളിലെ പൂകക്കളി,
അതങ്ങനെ നില്ക്കെ
അതിലും പടിഞ്ഞാറൂന്ന്
പച്ചക്കളങ്ങളിലെ പന്തുകളി.
ലോകമൊന്നാകണമെന്നാ-
ണെല്ലാവരും പറയുന്നത്,
അതിനാണ് കളങ്ങളെല്ലാം-
യുദ്ധമാകട്ടെ, കളിയാകട്ടെ-
കളങ്ങളെല്ലാം.
ഒരു കളി മുറുകുമ്പോള്‍
മറുത് ഞാന്‍ കാണാതെപോം.
നിന്‍റെ നൊമ്പരത്തീച്ചോട്ടില്‍
തീകായുന്നയെന്നോട് പൊറുക്കണേ.

You can share this post!

അത്താഴം

തോമസ് ഷാ
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts