1
മഴക്കുടക്കീഴില്‍
നമുക്കിടയില്‍
ഒരു കടല്‍ദൂരം.
മഴയാകട്ടെ
നമ്മെ സ്പര്‍ശിച്ചതുമില്ല.

2
കുട കളഞ്ഞേക്കുക
ഇനി ഞാന്‍ നിനക്കു മഴ
നമ്മില്‍ നിറയുന്ന മഴ

3
മഴ മാറിയേക്കാം
വെയില്‍ വരാമെങ്കിലും
നമ്മിലെ മഴവില്ല്
മായാതിരിക്കട്ടെ.

You can share this post!

അത്താഴം

തോമസ് ഷാ
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts