news-details
മറ്റുലേഖനങ്ങൾ

നിര്‍ഭാഗ്യവശാല്‍, പുല്‍ക്കൂട് നമുക്ക് കുട്ടികളുടെ വെറും  വിനോദപ്രകടനമാണ്. ക്രിസ്മസിനെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടിന്‍റെ നിര്‍മ്മിതിയും അലങ്കാരവുമെല്ലാം കൂട്ടികളുടെ ഉത്തരവാദിത്തമായി നാം കരുതുന്നു.  

വി. ഡന്‍സ്കോട്ടസിന്‍റെ നാമകരണചടങ്ങിന് പുറത്തിറക്കിയ കുരിശുരൂപത്തിലെ ലിഖിതം, ദൈവത്തിന്‍റെ ഏറ്റം ശ്രേഷ്ഠ പ്രവര്‍ത്തനം മനുഷ്യാവതാരം എന്നാണ്.  ഫ്രാന്‍സിസ്കന്‍ ദൈവവിജ്ഞനീയത്തിലെ ഒരു സുപ്രധാന വിഷയമാണ് കാലിത്തൊഴുത്ത്. അതിലൂടെ വെളിവാക്കപ്പെടുന്ന ദൈവഭാവങ്ങള്‍ ദാരിദ്ര്യം, വിനയം, പരാശ്രയം, സ്നേഹം എന്നിവയാണ്. ഈ ദൈവഭാവങ്ങള്‍ ഇന്നത്തെ ലോകത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു. ഇവയെല്ലാം മനുഷ്യനെ പരിമിതപ്പെടുത്തുന്ന ചിന്തകളായി വ്യാഖ്യാനിക്കപ്പെടുന്നു.

വി. ഫ്രാന്‍സിസിനെപ്പോലെ അത് നമുക്കും വ്യക്തിബന്ധമുള്ള ഒരു യാഥാര്‍ത്ഥ്യമാക്കാം. അവന്‍ സ്വജനത്തിന്‍റെ അടുത്തേയ്ക്കുവന്നു; എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല (യോഹ 1:11 ) എന്ന് വി. യോഹന്നാന്‍ യേശുവിന്‍റെ മനുഷ്യാവതാരത്തെപ്പറ്റി പറയുന്നു. എന്തൊരു കടുത്ത അവഗണനയാണ് യേശു കാലിത്തൊഴുത്തില്‍ സഹിച്ചത്!  സ്വയം താഴാവുന്നിടത്തോളം നമുക്കുവേണ്ടി താഴ്ന്നതിനുശേഷവും ഈ അവഗണന.

ഈ ചരിത്രപരമായ അവഗണനയ്ക്ക് പരിഹാരമായി, നമുക്ക് ഒരു സമൂഹമായി യേശുവിനെ ഏറ്റുപറയാം. യേശുവിനെ നമ്മുടെ പുരോഹിതനായും, പ്രവാചകനായും, രാജാവായും സ്വീകരിക്കുന്നുവെന്ന് ലോകത്തെ അറിയിക്കാം.

- യേശു നമ്മുടെ പുരോഹിതനാണ്: എന്തെന്നാല്‍ നമ്മെ രക്ഷിക്കുവാനായി അവിടുന്ന് സ്വയം ത്യാഗം ചെയ്തു.

- അവിടുന്ന് നമ്മുടെ പ്രവാചകനാണ്: എന്തെന്നാല്‍ വാക്കാലും പ്രവൃത്തിയാലും ജീവിതം എപ്രകാരമായിരിക്കണം എന്ന് സ്വജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച ഗുരുവാണ് അവിടുന്ന്.

- അവിടന്ന് നമ്മുടെ രാജാവാണ്: എന്തെന്നാല്‍ സര്‍വ്വവും അവിടുത്തേയ്ക്ക് വിധേയമാക്കേണ്ടവരാണ് നമ്മള്‍.

വി. ഫ്രാന്‍സിസിന് കാലിത്തൊഴുത്ത് വെറും ഒരു കാഴ്ചവസ്തു അല്ലായിരുന്നു. അദ്ദേഹം അതിന്‍റെ ഒരു ഭാഗമായിത്തീര്‍ന്നു.

കാലിത്തൊഴുത്ത് അദ്ദേഹത്തിന് ക്രിസ്മസ് ദിനങ്ങളിലായി മാത്രംചുരുങ്ങിയ ഒന്നല്ലായിരുന്നു. കാലിത്തൊഴുത്തിലെ സംഭവം അദ്ദേഹത്തിന് തന്‍റെ ജീവിതവീക്ഷണത്തിന്‍റെ അടിത്തറയായിരുന്നു. അദ്ദേഹം ഏറ്റെടുത്ത ദാരിദ്ര്യവും സഹോദരസ്നേഹവും പാവപ്പെട്ടവരോടുള്ള അനുകമ്പയുമെല്ലാം കാലിത്തൊഴുത്തിലെ ഉണ്ണിയേശുവിനോടുള്ള സ്നേഹത്തിന്‍റെ അനന്തരഫലങ്ങളായിരുന്നു.

ചോദ്യങ്ങള്‍

1. ഇന്ന് ക്രിസ്മസ് എന്താണ് നമുക്കെല്ലാം? വി. ഫ്രാന്‍സിസിനെപ്പോലെ നമ്മുടെ ജീവിതവീക്ഷണവുമായി അതിനെ എങ്ങനെ ബന്ധപ്പെടുത്താം?

2. ക്രിസ്മസിന് സജ്ജമാക്കുന്ന പുല്‍ക്കൂട് എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമുള്ള വേദിയാക്കാം?

3. അയയ്ക്കാറുള്ള ക്രിസ്മസ് കാര്‍ഡുകളുടെ സന്ദേശവും പടങ്ങളും എത്രമാത്രം പ്രസക്തമായവയാണ്? അവയില്‍ നിരുത്സാഹപ്പെടുത്തേണ്ട തരത്തിലുള്ളവയുണ്ടോ?

4. ആഡംബരതകളില്‍നിന്ന് കൂടുതല്‍ ആന്തരികതയിലേയ്ക്ക് എങ്ങനെ ക്രിസ്മസിനെ വീണ്ടെടുക്കാം?

5. നമ്മോടൊത്ത് ആകുവാനുള്ള ദൈവത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തിന്‍റെ പ്രതീകമായി കാലിത്തൊഴുത്തിനെ എങ്ങനെ രൂപകല്‍പന ചെയ്യാം? 

You can share this post!

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts