news-details
മറ്റുലേഖനങ്ങൾ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

കേരളത്തിന്‍റെ ആകെ വിസ്തീര്‍ണത്തിന്‍റെ 45 ശതമാനം വരുന്ന പശ്ചിമഘട്ടപ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങളാണ് കേരളത്തെ കേരളമായി നിലനിര്‍ത്തുന്നത്. അതുകൊണ്ട് പശ്ചിമഘട്ടത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നഗരങ്ങളില്‍ല്‍ നടപ്പാക്കുന്നതുപോലെയാവരുത്.

*പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഉത്തരവ് പുറപ്പെടുവിച്ച നവംബര്‍ 13 മുതല്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്ന കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടുണ്ട്. വന്‍കിട മാഫിയകള്‍ നടത്തുന്ന അനധികൃത ഖനനം നിയന്ത്രിക്കുകയെന്ന ലക്ഷ്യംവെച്ചാണ് ഖനനത്തിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയത്. ഒപ്പം കേരളത്തിലെ കുന്നിടിക്കലും അനധികൃത പാറപൊട്ടിക്കലും വ്യാപകമായ മണലെടുപ്പും നിരോധിക്കണമെന്ന നിര്‍ദേശവുമുണ്ടായി.

* ഖനനം, പാറപൊട്ടിക്കല്‍, മണല്‍വാരല്‍ എന്നിവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പൂര്‍ണമായും നിരോധിക്കണം. നിലവില്‍ ഖനനം നടക്കുന്നപ്രദേശങ്ങള്‍ അതതുവര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ പാട്ടക്കാലാവധി തീരുമ്പോള്‍ ഇല്ലാതാക്കണം. പാറപൊട്ടിക്കുന്നതിന്‍റെ കാര്യത്തില്‍ പരിസ്ഥിതിലോല മേഖലകളില്‍ മാത്രമാണ് നിരോധനം. സമീപപ്രദേശങ്ങളില്‍ ഇതിന് തടസ്സമില്ല. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉചിതമായ നടപടിയെടുക്കാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കുറച്ചുസ്ഥലം മാത്രം പരിസ്ഥിതിലോലമായി തിരിച്ചിരിക്കുന്നജില്ലകളില്‍ വീട് നിര്‍മിക്കാനുള്ള സാമഗ്രികള്‍ സമീപസ്ഥലങ്ങളില്‍നിന്ന് കൊണ്ടുവരാന്‍ കഴിയും. എന്നാല്‍, ഇടുക്കിയില്‍ ആകെയുള്ള 63 ല്‍ 48 വില്ലേജുകളും പരിസ്ഥിതിലോലമായതോടെ നിര്‍മാണസാമഗ്രികള്‍ ലഭ്യമാക്കുന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്.

* 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും 'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും ഇവിടെ നിരോധിച്ചു. 'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡിന്‍റെ പട്ടികയില്‍പ്പെട്ടവ മാത്രമല്ല, സംസ്ഥാനമലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ പട്ടികയില്‍പ്പെട്ടവയും ഉള്‍പ്പെടുന്നതായി ഉത്തരവില്‍ല്‍ പറയുന്നുണ്ട്.

* പരിസ്ഥിതിക്ക് ഏറ്റവും ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെമേല്‍ നിയന്ത്രണം ഉണ്ടാവും. താപനിലയങ്ങള്‍ അനുവദിക്കില്ല.

* ജലവൈദ്യുത പദ്ധതികള്‍ നിബന്ധനകള്‍ക്ക് വിധേയമായി നടപ്പാക്കാം.

* കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതപദ്ധതികള്‍ പരിസ്ഥിതിനിയമത്തിന്‍റെ പരിധിയില്‍ല്‍ കൊണ്ടുവരണം.

* അമിത മലിനീകരണവും പരിസ്ഥിതിക്ക് ദോഷകരവുമായ റെഡ് കാറ്റഗറിയില്‍ വരുന്ന വ്യവസായങ്ങള്‍ പാടില്ല. എങ്കിലും ആസ്പത്രിയെ ഇതില്‍നിന്ന് ഒഴിവാക്കി. എന്നാല്‍, ഓറഞ്ച്  വിഭാഗത്തില്‍പ്പെടുന്നവ നിയന്ത്രണങ്ങളോടെ ആവാം.

* 2,15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ പരിസ്ഥിതിലോല മേഖലകളില്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കി. 20,000 ചതുരശ്രമീറ്ററിന് (2,15,000 ചതുരശ്ര അടി) മുകളില്‍ വരുന്ന കെട്ടിടങ്ങള്‍, നിര്‍മാണപ്രവൃത്തികള്‍ എന്നിവ അനുവദിക്കില്ല. ഇതോടെ വീട് നിര്‍മിക്കാന്‍ പോലും കഴിയില്ലെന്ന വാദത്തിന് പ്രസക്തിയില്ലാതായി.

* പരിസ്ഥിതിലോല പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന വികസനപദ്ധതികള്‍ പരിസ്ഥിതി അനുമതി വാങ്ങിയിരിക്കണം.

* അടിസ്ഥാന സൗകര്യം ഒരുക്കുന്നഎല്ലാ പദ്ധതികളും പരിസ്ഥിതിനിയമത്തിന്‍റെ കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണം.

* റോഡ് തുടങ്ങിയ ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രണങ്ങളോടെ നടപ്പാക്കാം. റെയില്‍വേ ലൈനുകള്‍ നിര്‍മിക്കാനും അനുമതി.

* അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഭേദഗതികളോടെ നടപ്പാക്കാം. ഇതിന് പുതിയ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കണം.

കാര്‍ഷിക മേഖലയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍

1. കൃഷി രീതി ഘട്ടംഘട്ടമായി ജൈവരീതിയിലേക്ക് മാറണം.

2. പശ്ചിമഘട്ടത്തിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡായി ലോകവിപണിയില്‍ എത്തിക്കണം.

3. കാപ്പി, തേയില, ഏലം എന്നിങ്ങനെയുള്ള നാണ്യവിളകള്‍ ജൈവരീതിയിലേക്ക് മാറ്റുന്നതിന് സര്‍ക്കാരിന്‍റെ കൂട്ടായപ്രവര്‍ത്തനവും സഹായവും.

4. ജൈവകൃഷിയിലേക്ക് മാറുമ്പോള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രത്യേക സഹായം പ്രഖ്യാപിക്കണം.

You can share this post!

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts