അപ്രതീക്ഷിതമായി നമ്മള്‍ എത്തിപ്പെടുന്ന ചിലയിടങ്ങളുണ്ട്. ബുദ്ധിമുട്ട് തോന്നുന്ന അവസ്ഥകള്‍. തീരുമാനങ്ങളോ തീര്‍ച്ചകളോ ഇല്ലാത്തവ...
ജീവിതത്തിന്‍റെ പല ഏടുകളിലും എഴുന്നു നില്‍ക്കുന്ന ഓര്‍മ്മകള്‍ പലതുണ്ട്. അതിലൊരു ചെറുത്..
ഒരു നീണ്ട യാത്രയ്ക്കുള്ളൊരുക്കം. കാറിലാണ്.
എവിടെയോ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ വണ്ടിയുടെ അടി തട്ടുന്ന പോലൊരു ഒച്ച കേട്ടിരുന്നു. കുറച്ച് മുഴക്കത്തിലാണ്. മനസ്സില്‍ ഒരു കരട്. നോക്കിയേക്കാം. നിര്‍ത്തി. കമഴ്ന്നുകിടന്ന് കുനിഞ്ഞു നോക്കി. വല്ല ഓയില്‍ ലീക്കോ മറ്റോ..? അങ്ങനെയെങ്കില്‍ യാത്ര ഗോപി ആണ്. ഒന്നും കണ്ടില്ല.
ബോണറ്റ് പൊക്കി പരിശോധിക്കാനുള്ള വിവരമൊന്നുമില്ല. കുറച്ചുനേരം നിര്‍ത്തിയിട്ടു നോക്കാം എന്നായി.
കാത്തിരിപ്പിനിത്തിരി ആകുലതയുണ്ട്. അഞ്ചു മിനിറ്റ് എണ്ണിത്തീര്‍ത്തു. ഇറങ്ങി ഒന്നൂടെ നോക്കി...
ദെ ലീക്... തുള്ളി തുള്ളിയായി..നനഞ്ഞ മണ്ണ്...
ഒരു വാള് നെഞ്ചിലൂടെ ഇറങ്ങുന്നതറിയാം.
വല്ലാത്തൊരു നിരാശ പടരുന്നുണ്ട്.
തിരിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചിരുന്നെങ്കില്‍!
പലതും ഉള്ളാല്‍ പഴിച്ചു.
മനസ്സ് കൈവിടാന്‍ ഇഷ്ടം പോലെ കാരണങ്ങള്‍.
വിടില്ലെന്ന് ഒരാള്‍. മുന്നോട്ട് തന്നെ ഓടിച്ചു.
ആദ്യം കണ്ട ടയര്‍ ഷോപ്പില്‍ ഒന്ന് നിര്‍ത്തി ചോദിച്ചപ്പോള്‍ അടുത്തുള്ള സര്‍വീസ് സെന്‍റര്‍ പറഞ്ഞു തന്നു.
ഇനി അങ്ങോട്ട്.
ഒരുവിധം പ്രീമിയം look ഉള്ളൊരിടം.
ഗേറ്റില്‍ പരുങ്ങി നിര്‍ത്തിയതും, ഒരു ചേട്ടന്‍ അകത്തേക്ക് വന്നോളാന്‍ കൈവീശി.
ഒട്ടും പ്രതീക്ഷയില്ലാതെ അവരുടെ കോമ്പൗണ്ടിലേക്ക് കയറ്റി നിര്‍ത്തി.
ഞാനിറങ്ങി .
ആദ്യം വന്ന ചേട്ടന്‍റെ കൂടെ ഒരു സഹായിയുമെത്തി.
കാര്യം പറഞ്ഞു.
അദ്ദേഹം വളരെ confident ആയിട്ട് ഓരോinstructions ആ പയ്യനോട് പറയുന്നുണ്ട്.
ഒരു മെഡിക്കല്‍ case casualityയില്‍examine ചെയ്യുന്ന ഞങ്ങളുടെ വര്‍ഗ്ഗത്തെ തന്നെ ഓര്‍ത്തു പോയി.
വ്യക്തമായിട്ട്patient നോട് കാര്യം പറയുന്ന doctor എന്നൊരു വിഭാഗം തന്നെയുണ്ട്.
ചേട്ടന്‍ പലരീതിയില്‍ പലവട്ടം പരിശോധിക്കുന്നുണ്ട്.
ഒരു അഞ്ചു മിനിറ്റ്. ഉത്തരം വന്നു.
ഓയില്‍ ടാങ്ക് safe ആണ്. No leak.
ഒരുതരം ആശ്വാസത്തിന്‍റെ തണുപ്പ് അരിച്ചിറങ്ങുന്നു.
ഞാന്‍ വീണ്ടും ചോദിച്ചു.. ok ആണോ..?"
നനഞ്ഞ മണ്ണിന്‍റെ കഥ ഒന്നൂടെ ആവര്‍ത്തിച്ചു.
'AC ഓണ്‍ ആയിരുന്നില്ലേ..' മറുചോദ്യം.
Yes..
എങ്കിലത് AC compressoril നിന്നുള്ള വെള്ളമാണ്.
മിനിമം ഒരു മൂന്നു കാരണം കൂടി പറഞ്ഞു, ഓയില്‍ leak ഇല്ലെന്നുറപ്പിക്കാന്‍.
എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനം തോന്നി. എത്ര വ്യക്തതയുള്ള മറുപടി.
അറിയാവുന്നവര്‍ക്കിതൊന്നുമല്ലായിരിക്കാം. പക്ഷെ അറിയില്ലാത്തവര്‍ക്കിത് life saving ആണ്.
കാര്യകാരണ സഹിതമനുസരിച്ചു മറുപടി പറയുന്ന വിദഗ്ധര്‍ എല്ലായിടത്തും വേണം. ഇതുപോലെ.
മുന്നില്‍ പടര്‍ന്നു പന്തലിച്ചു വന്നു കൊണ്ടിരുന്ന ഒരു പ്രശ്നത്തിനെ വര്‍ഷങ്ങളുടെ വൈദഗ്ധ്യത്താല്‍ നിമിഷങ്ങള്‍ കൊണ്ട് ഇല്ലായ്മ ചെയ്ത വാക്കുകള്‍.
OP യില്‍ എത്രയോ തവണ ക്ലിയര്‍ ആയി രോഗവിവരം നല്‍കിയതിന്‍റെ സന്തോഷം പങ്കു വെച്ചിരിക്കുന്നുരോഗികള്‍...
കെട്ടിപ്പിടിച്ചിട്ടൊക്കെയാണ് പോവുക.
അവരുടെ സമാധാനം എന്താണെന്നു ഇപ്പോള്‍ എനിക്കും പിടികിട്ടുകയാണ്.
നമുക്കുള്ള അറിവുകള്‍ ഉപയോഗിക്കപ്പെടേണ്ട രീതിയാണിവിടെ തെളിഞ്ഞത്. വ്യക്തമായ മറുപടിയില്‍ ദിശതെറ്റി മിടിക്കുന്ന ഹൃദയങ്ങള്‍ക്ക് നാം കൊടുക്കുന്ന സമാധാനം.
സര്‍വീസ് ചാര്‍ജ് ചോദിച്ചപ്പോള്‍ എന്നേക്കാള്‍ നന്നായി ചിരിച്ചു കാട്ടുന്നു ചേട്ടന്‍.
ഞാന്‍ കൈകൂപ്പി നന്ദി അറിയിച്ചു.
Reverse ഇത്തിരി ധൃതിയില്‍ എടുത്തപ്പോള്‍, ഒന്നൂടെ അടുത്തേക്ക് വന്നു, എന്നിട്ട് പറഞ്ഞു.. 'പയ്യെ ഓടിച്ചാല്‍ മതി.. എല്ലാത്തിനും സമാധാനമുണ്ട്..'
പാട്ട് പെട്ടിയില്‍ 'Tau Bonsai '
ഇതള്‍ വിരിക്കുന്നു ...
കാതോര്‍ത്തപ്പോള്‍ വീണ്ടും പറയുന്നു..
"Trust the strangers...
ഒന്നും നിങ്ങള്‍ക്കെതിരല്ല.. ശരിക്കും എല്ലാവരും നിങ്ങള്‍ക്കൊപ്പമാണ് ...."
അനുസരണയോടെ ഞാന്‍ മെല്ലെ റിവേഴ്സെടുത്തു..