news-details
മറ്റുലേഖനങ്ങൾ

മരണത്തിന്‍റെ ആഴങ്ങളിലേക്ക്
പുഞ്ചിരിച്ചുകൊണ്ട് നടന്നുപോയൊരു സുഹൃത്തുണ്ട്; ജോജോ.
മടങ്ങിപ്പോകാന്‍നേരം തീരെ അവശനായിരുന്നിട്ടുപോലും
യാത്ര പറയാന്‍ ഇവിടെ  (ST. ANTONY ASRAM, TILLERY, KOLLAM) വന്നിരുന്നു . . .
ഞങ്ങളോടോത്ത് രണ്ടുമാസത്തോളം താമസിച്ചു . . .

ഞങ്ങള്‍ ചോദിച്ചതൊക്കെ അവന്‍റെ ദിനങ്ങളിലെ
കയ്ക്കുന്ന വേദനകളെയും സഹനങ്ങളെയും കുറിച്ചായിരുന്നെങ്കിലും
അവന്‍ ഞങ്ങളോട് പങ്കുവച്ചതൊക്കെയും
ഇന്നലകളിലെ നന്മയും നാളെയുടെ പ്രതീക്ഷകളെക്കുറിച്ചുമായിരുന്നു . . .
മരണത്തിന്‍റെ പടിവാതില്‍ക്കല്‍ നിന്നുപോലും
താന്‍ അര്‍പ്പിക്കാനിരിക്കുന്ന പുത്തന്‍കുര്‍ബ്ബാനയെ
സ്വപ്നം കാണാന്‍ അവന്‍ ധൈര്യപ്പെട്ടിരുന്നു . . .

അവന്‍റെ വാക്കുകളില്‍ പരാജിതന്‍റെ നൊമ്പരമല്ലായിരുന്നു
എന്നാല്‍ വിജയിച്ചവന്‍റെ ശാന്തതയും ആനന്ദവുമുണ്ടായിരുന്നു . . .
അവന്‍ ഞങ്ങളെ വിട്ടുപോയിട്ട്  ഏതാനും നാളുകളായി . . .

എങ്കിലും,
അവന്‍ ഞങ്ങളോടൊത്തില്ലെന്ന്
തോന്നലുളവാക്കാത്തവിധം അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍
ഞങ്ങളുടെ ഹൃദയത്തിലും അധരത്തിലും
ഓരോ നിമിഷവും പിറവിയെടുത്തുകൊണ്ടിരിക്കുന്നു . . .

പറയാന്‍ എനിക്കൊട്ടും അര്‍ഹതയില്ലെന്നറിയാം
എങ്കിലും അവനെക്കുറിച്ചോര്‍ക്കുമ്പോള്‍
ഞാന്‍  പച്ചമനുഷ്യനാകുന്നു;
അവനു ചൊല്ലാന്‍ കഴിയാതെപോയ
ആ ഒരേയൊരു കുര്‍ബ്ബാനയെപ്രതി
ദൈവമേ ഞാന്‍ നിന്നോട് കലഹിക്കുന്നു . . .ڈ
ധസന്യാസ പൗരോഹിത്യത്തിലേയ്ക്കുള്ള യാത്രക്കിടയില്‍
ക്യാന്‍സര്‍ രോഗത്തിന്‍റെ ഔപചാരികതയില്ലാത്ത ചങ്ങാത്തംമൂലം  
25.07.2016 ന് സോദരി മരണത്തെ പുല്‍കിയ ജോജോ പുത്തന്‍വീട്ടില്‍ കപ്പൂച്ചിന്‍. 

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts