ലോകം മുഴുവനും നിന്‍റെ ഓര്‍മ്മ കള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന ഈ ശുഭ വേളയില്‍, ഫ്രാന്‍സിസ്, നീ ഉത്തരം കിട്ടാത്ത ഒരു കടങ്കഥ ആയി എന്‍റെ ഉള്ളില്‍ വളരുകയാണ്. പുരോ ഗമന ചിന്തകള്‍ ഒരു പക്ഷെ 'പഴ ഞ്ചന്‍' എന്നും 'പിന്തിരിപ്പന്‍' എന്നു മൊക്കെ നിന്നെ വിളിച്ചേക്കാം. എങ്കിലും ഫ്രാന്‍സിസ് നീ എനിക്കെ ന്നും പ്രിയപ്പെട്ടവന്‍ തന്നെ. മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഒരു പിടി സംശ യങ്ങള്‍ ഇനിയെങ്കിലും ഞാന്‍ ചോദിക്കട്ടെ.
അധികാരത്തിന്‍റെ കിന്നരി തൊ പ്പിയും ആഡംബരത്തിന്‍റെ കൊട്ടാര മുറ്റവും കിനാവ് കണ്ട നീ എന്തേ പിന്തിരിഞ്ഞത്? സ്പൊളെറ്റയുടെ തണുത്ത താഴ്വരയില്‍ നിന്‍റെ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ നീ എന്തേ തല്ലിയുടച്ചത്?
വാഴുന്നവര്‍ വീഴ്ത്താനും, വീണ വര്‍ക്കു മുകളില്‍ പുതിയ സിംഹാ സനം ഉറപ്പിക്കാനും തത്രപ്പെടു ന്നവര്‍ക്കു, ഫ്രാന്‍സിസ് നീയൊരു കടങ്കഥയാണ്. സഹൃദങ്ങളുടെ വിരു ന്നുശാലകള്‍ വിട്ടു ദൈവത്തിന്‍റെ ഊട്ടുമേശയിലേക്കു എന്തേ നീ പിന്‍ വാങ്ങിയത്? നാണയങ്ങള്‍ ഒഴിയാത്ത മടിശീലകള്‍ എന്തേ ശൂന്യമാക്കിയത്? അസ്സീസി നഗരത്തിലെ നിശാനൃത്ത ങ്ങളില്‍ നിന്നും സാന്‍ദാമിയാനോ യിലെ നിശബ്ദജാഗരണത്തിലേക്കു എന്തേ നീ ചുവടു മാറിയത്? നുരയുന്ന ചഷകങ്ങളില്‍ സ്നേഹബ ന്ധങ്ങളുടെ ആഴമ ന്വേഷിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് നീയൊരു പ്രഹേളികയാണ്.
അകവും പുറവും ഒരുപോലെ വേണമെന്ന് നീ വാശി പിടിച്ചതെന്തിന്? പുറംകുപ്പായത്തിനുള്ളിലണിഞ്ഞരോമയുടുപ്പു എല്ലാരും കാണണമെന്ന് നിര്‍ബന്ധിച്ചതെന്തിന്?
എല്ലാ പൊരുത്തക്കേടുകളും ഒരു പുഞ്ചിരിയുടെ മറവിലൊളിപ്പിക്കുവാന്‍ ശീലിച്ചവര്‍ക്കും, മുഖത്തേ ക്കാള്‍ ഭംഗിയായി മുഖം മൂടി ഉണ്ടാക്കുന്നവര്‍ക്കും ഫ്രാന്‍സിസ് നീയൊരു സമസ്യയാണ് .
ബുട്ടി പാര്‍ലറുകളുടെ കൃത്രിമ കുളിര്‍മയില്‍, ഫേഷ്യലിങ്ങും മസ്സാജിങ്ങും ദിനചര്യയുടെ ഭാഗമാക്കി ചമയം ചാര്‍ത്തുന്നവര്‍ക്ക് മേനിയില്‍ ചാരം പൂശിയ ഫ്രാന്‍സിസ്, നീ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് നിസ്സഹായരായ മനുഷ്യ ജന്മങ്ങള്‍ നിഷ്കരുണം ഇവിടെ ചവിട്ടിയരയ്ക്കപ്പടുമ്പോള്‍ നടവഴി യിലെ പുഴുക്കളെ പോലും ചവിട്ടടിയില്‍ പെടാതെ എടുത്തുമാറ്റിയ ഫ്രാന്‍സിസ് നീയൊരു വെല്ലുവിളിയാണ് .
ആശ്രമ സ്വച്ഛതയില്‍ കടന്നുകയറിയ കവര്‍ച്ച ക്കാരനെപോലും ചിരപരിചിതനെപോലെ ഉപചരിച്ചിരുത്തി സമ്മാനങ്ങള്‍ നല്‍കി പറഞ്ഞയച്ചതെന്തിന്? മനസ്സിലെപ്പോഴും അപഹരണത്തിന്‍റെയും ആക്രമ ണത്തിന്‍റയും ആവേശങ്ങള്‍ പേറുന്നവര്‍ക്കു നീയൊരു പിന്‍ വിളിയാണ്.
കാല്‍നടയായി കാതങ്ങള്‍ അലഞ്ഞു തളര്‍ന്ന പ്പോഴും, ഒരു സവാരി കുതിരയെ വേണ്ടെന്നു വെച്ചതെന്തിന്? വിളിപ്പാടകലെയെത്താന്‍ വിദേശ നിര്‍മ്മിത വാഹനമില്ലാത്തതില്‍ പരിതപിക്കുന്ന വര്‍ക്കു നീയൊരു ചോദ്യ ചിഹ്നമാണ് .
ആത്മീയതയെ വില്‍പനച്ചരക്കാക്കി ലാഭനഷ്ട്ട ങ്ങളുടെ വില പേശുന്നവര്‍ക്ക് അതിമാനുഷിക തയുടെ അത്ഭുതങ്ങള്‍ കാട്ടാതെ പഞ്ചക്ഷതങ്ങള്‍ പോലും മറച്ച സാധാരണക്കാരനായി ഒതുങ്ങിയ നീ ഒരു അത്ഭുതമാണ്.
മതപരിവര്‍ത്തനത്തിന് ഭക്ഷണവും ബൈബിളും ആയുധമാക്കിയവര്‍ക്ക്, വേദപുസ്തകം വിറ്റു വിശക്കുന്നവനപ്പം കൊടുക്കാന്‍ പറഞ്ഞ നീ, ആരാധനാലയങ്ങള്‍ അലംകൃതമാക്കാന്‍ കോടികള്‍ മുടക്കുന്നവര്‍ക്കു, അള്‍ത്താരവിരികള്‍ വിറ്റു ദരിദ്രനെയൂട്ടാന്‍ പറഞ്ഞ നീ ഉള്‍ക്കൊള്ളാനാവാത്ത സത്യമാണ്.
ജീവിതത്തിന്‍റ സമസ്ത മേഖലകളിലും എന്ത് വിട്ടുവീഴ്ചകള്‍ക്കും, നീക്കു പോക്കുകള്‍ക്കും തയ്യാ റുള്ളവര്‍ക്കു പ്രലോഭനങ്ങളകറ്റാന്‍ മുള്‍പ്പടര്‍പ്പിനു മീതെയുരുണ്ടു നിണമണിഞ്ഞ നീ ഒരു കടങ്ക ഥയാണ്.
ഒടുവില്‍... അനുശോചന സമ്മേളനങ്ങളില്ലാതെ സ്മാരക സ്തൂപങ്ങള്‍ അവശേഷിപ്പിക്കാതെ ഒരു യാചകനെ പോലെ നഗ്നനായി നീ മരിച്ചതെന്തിന് ?
അതെ ഫ്രാന്‍സിസ് നീയൊരു കടങ്കഥ തന്നെ!
എങ്കിലും നീ ഒരിക്കല്‍ കൂടി മടങ്ങി വരിക .ഈ ഊഷര ഭൂമിയില്‍ ഒരു വേനല്‍ മഴയായി പെയ്തിറങ്ങുക. വര്‍ണ്ണാഭമായ വസന്തത്തിന് മുന്‍പുള്ള ഒരിലപൊഴിയല്‍ക്കാലമായി ഞാന്‍ ഇന്നിനെ കാണട്ടെ. പുതുനാമ്പുകളുണരുന്ന പൂക്കാലവും ഞാന്‍ സ്വപ്നം കാണട്ടെ ആക്രമണ ത്തിന്‍റ പടവാളുയര്‍ത്താതെ ആത്മരക്ഷയുടെ പരിചയേന്താതെ ആത്മാവുകളെ കീഴടക്കി ഒരിക്കല്‍ കൂടി നീ വരിക ...