യജമാനനോടു ഞാന്‍
പറഞ്ഞു:
'സര്‍ നോക്കൂ, എന്‍റെ തുടല്‍
പഴകിയിരിക്കുന്നു;
പുതിയതൊന്നു വാങ്ങിയണിയണമെനിക്ക്!'
രണ്ടുദിവസത്തിനുള്ളില്‍ പുതിയൊരെണ്ണം അദ്ദേഹം കൊണ്ടുവന്ന് സ്നേഹത്തോടെ എന്‍റെ കഴുത്തിലിട്ടു തന്നു.
പിത്തള പൂശിയത്!
കഷ്ടമായിപ്പോയി ,
അതൊരു വൈകുന്നേരമായിരുന്നു.
പ്രഭാതത്തിലായിരുന്നെങ്കില്‍,  
അന്നുമുഴുക്കേ
അദ്ദേഹത്തിന്‍റെ മാര്‍ദ്ദവമേറിയ
കാലുകളിലുരുമ്മി-ക്കൊണ്ടിരിക്കാമായിരുന്നു.

You can share this post!

ഉപ്പും പ്രകാശവും

അനുപ്രിയ
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts