news-details
കവിത

ഞാന്‍ പഠിച്ച
പള്ളിക്കൂടത്തില്‍ വച്ച്
ആദ്യം മരിച്ചത്
കല്ലുപെന്‍സിലാണ്.
പിന്നെ, സ്ലേറ്റും
അതിനെ സ്നേഹിച്ചിരുന്ന മഷിത്തണ്ടു ചെടിയും
നടവഴികളൊക്കെ പെരുവഴിയായി
കാലടയാളങ്ങള്‍ക്ക് മേല്‍ ടാറു പൂശി
ചക്രമുരുണ്ട് അമര്‍ന്ന വഴികളില്‍
ബന്ധങ്ങളൊക്കെ ഉരുണ്ടുവീണു
ആ വഴിയിലൂടെയാണ്
ഇന്നലെ ജെ. സി. ബി കൊന്ന എന്‍റെ പള്ളിക്കൂടത്തേയും
അടക്കാന്‍ ടിപ്പറില്‍ കൊണ്ടുപോയത്. 

You can share this post!

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts