news-details
കവിത

നിന്‍റെ ഹൃദയം, പകിട, സൗമ്യം, പ്രണയം, മുറിവ്

നിന്‍റെ ഹൃദയം

ശ്വാസം മുട്ടുന്നു എന്നോതി
നിന്‍റെ ഹൃദയത്തില്‍ നിന്ന്
പുറത്തിറങ്ങി ഞാന്‍
നില്‍ക്കാന്‍ ഇടമില്ലാതലയുന്നു.
ഹൃദയ കവാടങ്ങളൊക്കെ എനിക്കുനേരെ
കൊട്ടിയടക്കപ്പെടുന്നു.
അലച്ചിലിനൊടുവില്‍
 നിന്‍റെ വാതില്‍ക്കല്‍ എത്തുമ്പോഴും
എനിക്കായി കാത്തിരിക്കുന്നു നിന്‍റെ ഹൃദയം

പകിട

അന്തി ചര്‍ച്ചയ്ക്ക്
 വലിച്ചുകീറാനിട്ടു കൊടുത്തത-
വന്‍റെയങ്കിയായിരുന്നു.
അവന്‍റെ മാംസത്തിനും രക്തത്തിനും
മുകളിലവന്‍റെ ചങ്ങാതിമാര്‍
പകിടയെറിഞ്ഞു കളിക്കുന്നു.

സൗമ്യം

ദേവാലയത്തിനകത്തോ പുറത്തോ വച്ച്
നീയെന്നോട് കലപില പറഞ്ഞിട്ടില്ല,
അലറി വിളിച്ചിട്ടില്ല.
 ഞാനാകട്ടെ നീ തൊട്ടരികെ
നിന്നിട്ടും ഒച്ചയെടുക്കുന്നു.
അതിനിടയില്‍ എവിടെയോ
മുങ്ങി പോകുന്നു
നിന്‍റെ സൗമ്യ ശബ്ദം.


പ്രണയം

പൊള്ളുമെന്നും ചിറകുകത്തുമെന്നും
ചിലപ്പോള്‍ പ്രാണനെയെടുക്കുമെന്നു -
മറിഞ്ഞിട്ടും പ്രണയാഗ്നിയില്‍
ആത്മാഹൂതിചെയ്യുന്നു ചിലര്‍

മുറിവ്

ആകെക്കൂടി നീയൊരൊറ്റ
മുറിവായിരുന്നിട്ടും
 പിന്നാലെ കൂടിയയെന്‍റെ
ഒരു തുള്ളി ചോര പോലും
പൊടിഞ്ഞില്ലയെന്നതെന്നെ
ലജ്ജിപ്പിക്കുന്നു.

You can share this post!

എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നിപ്പോകുന്നത്

ജയപ്രകാശ് എറവ്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts