news-details
കവിത

കുരുവി കവിതകള്‍

കടല്‍
 
പതിവ് തെറ്റിച്ച്
മാവു പൂത്തു
പുഴ കരകവിഞ്ഞു
കയറുപൊട്ടിയ നൗക
കടലില്‍ അലയുകയാണ്
കരകാണാതെ
കടല്‍ നീയായിരുന്നോ
 
കൂട്
 
പറമ്പിലൊരു 
തൂക്കനാം കുരുവിയുടെ കൂട്
തൂങ്ങിയാടുന്നു
ഇളംകാറ്റില്‍
ഞാനിതാ
അതീവ ശ്രദ്ധയോടെ 
ഒരെണ്ണം അതുപോലെ
നെയ്യുകയാണ്
നെഞ്ചില്‍
നിനക്കു മാത്രം
കയറാന്‍ പാകത്തിന്
 
അളവ്
 
പ്രണയനൈരാശ്യം
ജീവനെടുത്തവന്‍റെ 
ജീര്‍ണ്ണിച്ച ദേഹം
പുഴയോളങ്ങള്‍ ഓമനിക്കുന്നു
ഇന്ന്
ഞാനൊരു യാത്രപോകും
ഒറ്റയ്ക്ക്
ഒരളവ് യാത്ര
എനിക്ക്
നിന്നോടുള്ള പ്രണയമളക്കാന്‍
നിനക്ക്
എന്നോടുള്ള പ്രണയമളക്കാന്‍

You can share this post!

നിറങ്ങളുടെ ആത്മാവ്

ടി.ജെ.
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts