news-details
മറ്റുലേഖനങ്ങൾ

800 വര്‍ഷങ്ങളുടെ ചെറുപ്പം

ഫ്രാന്‍സിസ്കന്‍ ആദ്ധ്യാത്മികതയില്‍ വലിയ പങ്കു വഹിക്കുന്ന മൂന്നു രചനകളുടെ 800-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുന്നു. അവ, ഒരു കത്തും രണ്ട് നിയമാവലികളുമാണ്. സമസ്ത വിശ്വാസികള്‍ക്കുമുള്ള കത്തിന്‍റെ രണ്ടാം പതിപ്പ് (Second Version of letter to the faithfull), ഫ്രാന്‍സിസ്കന്‍ സഹോദരര്‍ക്കായുള്ള 1221 ലെ നിയമാവലി,MEMORIALE PROPOSITI എന്നിവയാണ്.

സമസ്തവിശ്വാസികള്‍ക്കുമുള്ള കത്ത്, ഒന്നേ ഉണ്ടായുള്ളൂ, 1900-ല്‍ Paul Sabatier, Voterra Text കണ്ടെത്തും വരെ. തുടര്‍ന്ന് ഇതു  സമസ്തവിശ്വാസികള്‍ക്കുമുള്ള രണ്ടാം കത്ത് എന്ന് അറിയപ്പെട്ടു പോന്നു. 88 വരികളാണ് ഈ കത്തിലുള്ളത്, 48 കൈയെഴുത്തു പ്രതികളില്‍ ഈ കത്ത് കണ്ടിട്ടുണ്ട്, അതില്‍ അസ്സീസിയിലെ Codex 338, Barceloha (BCI) Rome Codes (153) എന്നിവ ഉള്‍പ്പെടുന്നു.  ഈ കത്തിന്‍റെ രചയിതാവ് ഫ്രാന്‍സിസ് ആണെന്ന് കത്തിലെ 87-ാം വാക്യം സാക്ഷ്യപ്പെടുത്തുന്നു. "നിങ്ങളുടെ എളിയ ദാസനായ ഞാന്‍, ഫ്രാന്‍സിസ് സഹോദരന്‍ നിങ്ങളുടെ പാദങ്ങള്‍ ചുംബിക്കാന്‍ ആഗ്രഹിച്ച് സ്നേഹം തന്നെയാകുന്ന ദൈവത്തില്‍ നിങ്ങളോട് അപേക്ഷിക്കുന്നു..." 1220ല്‍ തന്‍റെ യാത്രയ്ക്കുശേഷം തിരിച്ചെത്തുന്ന ഫ്രാന്‍സിസ് തന്‍റെ  സഹോദരര്‍ക്ക് ഇടയിലുള്ള അപഥപ്രവണതകളെ മാറ്റിയെടുക്കുന്നതിനായി, ഈ കത്ത് എഴുതിയതായി കരുതിപ്പോരുന്നു. നാലാം Laterah Council തീരുമാനങ്ങളും Honorius III മാര്‍പാപ്പയുടെ കൗണ്‍സിലിനെ തുടര്‍ന്നുള്ള ആകുലതകളും ഈ കത്തില്‍ വിവക്ഷിക്കുന്നു.

ഫ്രാന്‍സിസ്കന്‍ പണ്ഡിതനായ Kajctan Esser, Leonard Lehmann എന്നിവര്‍, സമസ്ത വിശ്വാസികള്‍ക്കുമുള്ള ഒന്നാം കത്താണ് ആദ്യരചനയെന്നും അതിന്‍റെ വികസിതരൂപമാണ് രണ്ടാം കത്തെന്നും കരുതിപ്പോരുമ്പോള്‍ David Flood, Mochael Cusato എന്നിവര്‍ മേല്‍പറഞ്ഞതിന്‍റെ വിപരീത അഭിപ്രായം കരുതിപ്പോരുന്നു. ആര്‍ക്കുവേണ്ടിയായിരിക്കാം ഫ്രാന്‍സിസ് ഈ കത്ത് രചിച്ചതെന്നു വ്യക്തമായി കണ്ടെത്തുക എളുപ്പമല്ലായിരുന്നെങ്കിലും മാമ്മേദീസാ സ്വീകരിച്ച് പ്രായശ്ചിത്തത്തിന്‍റെ അരൂപിയാല്‍ ജീവിക്കുന്ന സാര്‍വ്വത്രികസഭയിലെ എല്ലാ ക്രിസ്ത്യാനികള്‍ക്കും വേണ്ടിയായിരിക്കാം ഇതെന്നു കരുതുന്നു. 1221-ലെ നിയമാവലി ഫ്രാന്‍സിസ് തന്‍റെ സഹോദരര്‍ക്കായി രചിച്ചതാണെങ്കിലും ഇതു ഫ്രാന്‍സിസ്കന്‍ ചാപ്റ്ററില്‍ അംഗീകാരം നേടുകയോ സഭയുടെ അംഗീകാരത്തിനായി മാര്‍പാപ്പയുടെ മുന്നില്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടുള്ളത് അല്ല. അതിനാല്‍ത്തന്നെ ഈ നിയമാവലിക്ക് Regula nonbillata (Rule without Papal seal) എന്നും ആദ്യകാലനിയമം (Earlier Rule) എന്നും പറയപ്പെടുന്നു. 1209-ല്‍ ഫ്രാന്‍സിസും സഹോദരന്മാരും റോമില്‍ചെന്ന് ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പായില്‍നിന്ന് വാക്കാല്‍ അംഗീകാരം നേടിയ നിയമാവലിയാണ് ഇതിന് ആധാരം. അനുയായികളുടെ എണ്ണം വര്‍ദ്ധിക്കുകയും ജീവിതസാഹചര്യങ്ങളും ആവശ്യങ്ങളും വ്യത്യാസപ്പെടുകയും ചെയ്തപ്പോള്‍ ഫ്രാന്‍സിസ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ടുവയ്ക്കാന്‍ നിര്‍ബന്ധിതനായി. അദ്ദേഹം തന്‍റെ സഹോദരരെ പലപ്പോഴും വിളിച്ചുകൂട്ടുകയും ഉപദേശങ്ങള്‍ നല്കുകയും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുപോന്നു. നാലാം ലാറ്ററന്‍ കൗണ്‍സിലിന്‍റെയും ഹൊണോറിയൂസ് മൂന്നാമന്‍ പാപ്പായുടെയും നിര്‍ദ്ദേശങ്ങള്‍ ഈ നിയമാവലിയില്‍ പ്രകടമാണ്. ആമുഖവും ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളും ഉപസംഹാരവുമാണ് ഇതിന്‍റെ ഭാഗങ്ങള്‍. ഇതില്‍ ഉപസംഹാരം ഇരുപത്തിനാലാം അദ്ധ്യായമായി കരുതിപ്പോരുന്നവരുമുണ്ട്. Caeser of  Speyer എന്ന ഫ്രാന്‍സിസ്കന്‍ സഹോദരന്മാരാണ് ഈ നിയമാവലിയില്‍ വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. ഫ്രാന്‍സിസ്കന്‍ ചിന്താഗതിയെയും ഏപ്രകാരമായിരിക്കണം ഒരു ഫ്രാന്‍സിസ്കന്‍ സഹോദരന്‍ ജീവിക്കേണ്ടത് എന്നും നിരന്തരപരിവര്‍ത്തനത്തിന്‍റെ ആവശ്യകതയെയും ഈ നിയമാവലി നമ്മെ കാണിച്ചു തരുന്നു.

പല തരത്തിലുള്ള സാഹിത്യശാഖകളും (Literaryt genre) പതിമൂന്നാം അദ്ധ്യായം നിയമപരമായവ സൂചിപ്പിക്കുന്നു. ഇരുപത്തിയൊന്നാം അധ്യായം ഫ്രാന്‍സിസിന്‍റെ അനുശാസനമാണ്. അതു വിശുദ്ധഗ്രന്ഥ പ്രഘോഷണത്തിനും ഉപകരിക്കുന്നു. ഇരുപത്തിരണ്ടാം അധ്യായം ആകട്ടെ ഫ്രാന്‍സിസ്കന്‍ വില്‍പത്രമാണ്. അദ്ധ്യായം 23 പ്രാര്‍ത്ഥനയുടെയും നന്ദിയുടെയും രചനയാണ്. 23 അദ്ധ്യായങ്ങള്‍ക്കും ആമുഖമാണ് 24-ാം അദ്ധ്യായം.

തന്‍റെ രചനകള്‍ എല്ലാംതന്നെ വ്യത്യാസം കൂടാതെ സഹോദരര്‍ മറ്റുള്ളവര്‍ക്ക് കൈമാറണമെന്നും അവ പ്രാര്‍ത്ഥനയ്ക്കും പഠനത്തിനും വിഷയമാക്കണമെന്നും ഫ്രാന്‍സിസിനുള്ള നിര്‍ബന്ധം സമസ്തവിശ്വാസികള്‍ക്കുമുള്ള രണ്ടാം കത്തിലും 1221-ലെ നിയമാവലിയിലും വ്യക്തമായി കാണാം.

ഫ്രാന്‍സിസ്കന്‍ അല്മായസഭയിലെ നിയമാവലികളുടെ ചരിത്രം പരിശോധിച്ചാല്‍ Memoriale Proposti ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയ്ക്കായി നല്കുന്നത് കര്‍ദ്ദിനാള്‍ ഉഗോളിനോ ആണ്. അക്കാലത്തിനു മുന്‍പ് രൂപംകൊണ്ട Humiliati ലെ അംഗങ്ങള്‍ക്ക് ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പാ 1201-ല്‍ നല്‍കിയ Propositum (Way of Life)ത്തിനോട് സാമ്യമുള്ള നിയമാവലിയാണ് ഇത്. ആദ്യം പോപ്പ് ഹോണോറിയൂസ് മൂന്നാമനും തുടര്‍ന്ന് 1228-ല്‍ പോപ്പ് ഗ്രിഗറി ഒന്‍പതാമനും ഈ നിയമാവലിക്ക് അംഗീകാരം നല്കി. കര്‍ദ്ദിനാള്‍ ഉഗോളിനോ ആണ് പിന്നീട് പോപ്പ് ഗ്രിഗറി ഒന്‍പതാമന്‍ ആയി മാര്‍പാപ്പയുടെ സിംഹാസനത്തിലെത്തുന്നത്. അല്മായരായ അംഗങ്ങള്‍ ഇറ്റലിയിലും അതിനടുത്തുള്ള പ്രദേശങ്ങളിലും മാത്രം വ്യാപിച്ചിരിക്കേ ഈ നിയമം അവര്‍ക്കു മതിയായിരുന്നു, എന്നാല്‍ സഹോദരരുടെ എണ്ണം വര്‍ദ്ധിക്കുകയും യൂറോപ്പിന്‍റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തപ്പോള്‍ ഈ നിയമാവലി മാറ്റേണ്ടത് അനിവാര്യമായി വന്നു. നാലോളം കോഡക്സുകളിലായി നിയമാവലിയുടെ കൈയെഴുത്തു പ്രതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഫ്ളോറന്‍സിലെ കോഡക്സാണ് മൂലകൃതിയോട് ഏറ്റവും അടുത്തതായി കാണപ്പെടുന്നത്. 1221-ലെ Memoriale Propositiയാണ് ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ, മാര്‍പാപ്പ അംഗീകരിച്ച ഫ്രാന്‍സിസ്കന്‍ സഹോദരീസഹോദരന്മാരുടെ ആദ്യനിയമാവലി.

ഈ നിയമാവലിക്ക് മുപ്പത്തിയൊന്‍പത് ചെറുഭാഗങ്ങള്‍ എട്ട് അധ്യായങ്ങളിലായി ഉണ്ട്. ഇതില്‍ നാലാം അദ്ധ്യായം പ്രാര്‍ത്ഥനയെക്കുറിച്ചും ആറാം അദ്ധ്യായം വിശുദ്ധകുര്‍ബാനയെയും മാസമീറ്റിങ്ങുകളെക്കുറിച്ചും ഏഴാമത്തേതാകട്ടെ രോഗീസന്ദര്‍ശനത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 2026-ല്‍ ഫ്രാന്‍സിസിന്‍റെ Transitus- (ദൈവം ഈ ഭൂമിയില്‍നിന്നും വിളിച്ചുകൊണ്ടുപോകുന്നതിന്‍റെ ആചരണം) 800-ാം വാര്‍ഷികം നമുക്ക് ആയുസും ആരോഗ്യവും നല്ലവനായ ദൈവം തന്നാല്‍ ഈ ഭൂമിയില്‍ത്തന്നെ ആഘോഷിക്കാം, അങ്ങനെയല്ല എങ്കില്‍, സകല വിശുദ്ധരുമൊത്ത് സ്വര്‍ഗ്ഗത്തില്‍ അതു കൊണ്ടാടാന്‍ നമുക്കു സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു.

You can share this post!

പാകത

സഖേര്‍
അടുത്ത രചന

ബുദ്ധനും സോര്‍ബയും

സഖേര്‍
Related Posts