news-details
മറ്റുലേഖനങ്ങൾ

ഗാര്‍ഹിക സാഹോദര്യത്തില്‍ നിന്ന് വിശ്വസാഹോദര്യത്തിലേക്ക്

നാം ജീവിക്കുന്ന ലോകത്തിന്‍റെ വളര്‍ച്ചയെ പൊതുവായി അടയാളപ്പെടുത്തിയാല്‍ സമ്പന്നമായ ബന്ധങ്ങളിലൂടെ അത് വളരുന്നു എന്നും ശിഥില മാകുന്ന ബന്ധങ്ങളിലൂടെ അത് തളരുന്നുവെന്നും മനസ്സിലാകും.  കുടുംബമാണ് ബന്ധങ്ങളുടെ ഉറവിടം. കുടുംബത്തില്‍ നിന്ന് സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യുന്ന ആരോഗ്യകരമായ ബന്ധങ്ങ ളിലെ നന്മയും രോഗാതുരമായ ബന്ധങ്ങളിലെ നൊമ്പരവും സ്വാഭാവികമായും സമൂഹം ഏറ്റു വാങ്ങുകയാണ്. ബന്ധങ്ങളുടെ വിശ്വസാഹോദര്യ ത്തിന്‍റെ മാനം ആരംഭിക്കുന്നത് ഗാര്‍ഹിക പരിസ രത്തുനിന്നാണ്.

കുടുംബത്തിനുള്ളിലും അയല്‍പക്കത്തും താമസിക്കുന്നവനോടുള്ള ബന്ധത്തില്‍ നിന്നാണ് വിശ്വസാഹോദര്യത്തിലേക്കുള്ള വളര്‍ച്ച തുടങ്ങു ന്നത് എന്ന നിഗമനത്തില്‍ നാം എത്തിയാല്‍ ജീവി ക്കുന്ന ചുറ്റുപാടുകളില്‍ ഉള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ ആ വളര്‍ച്ചക്ക് തടസ്സമായി നില്‍ ക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കേ ണ്ടത് പ്രധാനപ്പെട്ടതാണ്.
വ്യത്യസ്തതകള്‍ അംഗീകരിക്കാന്‍ പഠിപ്പിക്കേ ണ്ടത് വീടിന്‍റെ പരിസരത്തു നിന്നാണ്, വ്യത്യസ്തരാ യിരിക്കാനും ആ വ്യത്യസ്തയുടെ പേരില്‍ കുറ്റപ്പെടുത്താതിരിക്കാനുമുള്ള ഒരു തുറവി കുടുംബാന്തരീക്ഷത്തിലുണ്ടാകണം. വ്യത്യസ്ത അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയോ അങ്ങനെ അഭിപ്രായമുള്ളവരെ ഒഴിവാക്കുകയോ ചെയ്യു മ്പോള്‍ സങ്കുചിതമായ ഒരു കുടുംബക്രമമാകും ഉണ്ടാകുന്നത്.

മറ്റുള്ളവരോടുള്ള കരുതലിന്‍റെ പാഠങ്ങള്‍ കുടുംബത്തിലാണ് അഭ്യസിച്ചു തുടങ്ങുന്നത്. കുട്ടികളോടും, മുതിര്‍ന്നവരോടും സ്ത്രീകളോടു മുള്ള സമീപനത്തില്‍ മനുഷ്യമഹത്വത്തിന്‍റെ വില ബോധ്യമാകണം. ഓരോ അംഗവും കുടുംബത്തില്‍ തുല്യവിലയുള്ളവരാണ്. മഹത്വത്തോടെ ജീവിക്കാ നുള്ള അവകാശം ആര്‍ക്കും നിഷേധിച്ചുകൂടാ. ഓരോരുത്തരുടെയും മഹത്വം തിരിച്ചറിയുകയും സംരക്ഷിക്കുകയും നഷ്ടപ്പെട്ടിട്ടുണ്ടെകില്‍ വീണ്ടെടു ക്കുന്നതിനുള്ള ശ്രമങ്ങളും കുടുംബത്തില്‍ ഉണ്ടാകണം.

അപരിചിതരോടുള്ള അഭിമുഖ്യവും കുടുംബ ങ്ങളിലാണ് ആരംഭിക്കുന്നത്. തന്‍റെ കൂടാരവാതില്‍ ക്കലെത്തിയ പരദേശികളോടുള്ള അബ്രാഹത്തിന്‍റെ ആതിഥേയത്വം പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നു (ഉല്പത്തി 18; 28). ബാധ്യത ആയല്ല സാധ്യത ആയാണ് അബ്രഹാം അതിനെ കാണുന്നത്. ആതിഥേയത്വത്തിന്‍റെ സുന്ദരനിമിഷങ്ങളിലാണ് ഏകദൈവവിശ്വാസത്തെക്കുറിച്ചുള്ള സംഭാഷണം അബ്രഹാം ആരംഭിച്ചിരുന്നത്. അത് ഫലം കാണുകയും ചെയ്തു. എല്ലാ സംവാദങ്ങളുടെയും തുടക്കം സൗഹൃദത്തിന്‍റെ ആഴങ്ങളില്‍ നിന്നാകണം.

രാഷ്ടീയതീരുമാനങ്ങളുടെ പേരിലും സഭയുടെ പദ്ധതികളിലും സാമൂഹ്യമായും സാമ്പത്തികമായും വീണുകിടക്കുന്നവനെ ഉള്‍കൊള്ളണോ ഒഴിവാ ക്കാനോ എന്ന തീരുമാനത്തില്‍ സ്നേഹത്തിന്‍റെ വളര്‍ച്ച കാണാം. വഴിയില്‍ മുറിവേറ്റ അപരിചിതനെ ഭയം കൊണ്ടോ, ബാധ്യത ഭയന്നോ തിരക്കു കൊണ്ടോ ഒഴിവാക്കുന്ന ഗാര്‍ഹിക പ്രതിരോധം വിശ്വസാഹോദര്യത്തിന്‍റെ കടക്കലുള്ള കത്തിവെ യ്പാണ്.

അപരിചിതനെക്കുറിച്ചുള്ള അപായസൂചനക ളാണ് കുടുംബങ്ങളില്‍, പ്രത്യേകിച്ചു കുട്ടികളില്‍ അടയാളപ്പെടുത്തപ്പെടുന്നത്. അതിനെക്കുറിച്ചുള്ള നിറംപിടിപ്പിച്ച ധാരാളം കഥകള്‍ സമൂഹത്തില്‍ പ്രചാരത്തിലുണ്ട്. അതുകൊണ്ട് അപരിചിതര്‍ അകറ്റിനിര്‍ത്തേണ്ടവര്‍ എന്നരീതിയിലാണ് വീടും നാടും രാഷ്ട്രങ്ങളുമൊക്കെ കാണുന്നത്.
ലാഭ-നഷ്ടങ്ങളുടെ കോളങ്ങളില്‍ മനുഷ്യബന്ധ ങ്ങളെ ഉള്‍ച്ചേര്‍ക്കുന്നത് കച്ചവടത്തിന്‍റെ രീതിയാണ്. കച്ചവടമനസ്സോടെ സഹോദരനെ സമീപിക്കു മ്പോള്‍ ലാഭരഹിതമായതെല്ലാം ബാധ്യതയാണ്. ഈ ബാധ്യതാ-ഭയം, കുടുംബസൗഹൃദങ്ങളിലെ ഉദാരസുകൃതങ്ങള്‍ നഷ്ടപ്പെടുത്തി ഉപഭോക്തൃ മനസ്സു പിടിമുറുക്കുന്നതിന്‍റെ അടയാളമാണ്. ലാഭമല്ലാത്തതെല്ലാം ഒഴിവാക്കപ്പെടണം. ഈ ലാഭകണക്കുപുസ്തകത്തില്‍ പ്രായമായവരും രോഗികളും ദരിദ്രരും അഭയാര്‍ഥികളും എല്ലാം നഷ്ടത്തിന്‍റെ കോളത്തിലാണ് ഇടംപിടിക്കുന്നത്.

സാമൂഹ്യസൗഹൃദങ്ങളിലും തൊഴില്‍ബന്ധങ്ങ ളിലും അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളിലും ഡോക്ടര്‍ രോഗിബന്ധങ്ങളിലും അജപാലക വിശ്വാസി ബന്ധങ്ങളിലും അപരത്വത്തെ ആത്മ ബോധത്തിന്‍റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന തിന് ഉപഭോക്തൃ മനോഭാവം തടസം സൃഷ്ടിക്കാ റുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലും സഹോദര്യബന്ധങ്ങളിലും ഈ മനോഭാവത്തിന്‍റെ സ്വാധീനം എല്ലാകാലത്തും ഏറെ ഉലച്ചിലിന് കാരണമായിട്ടുണ്ട്.

നിരുപാധികമായ സ്നേഹം അമൂല്യമാണ്. എല്ലാ മനുഷ്യബന്ധങ്ങളിലും ഈ സ്നേഹത്തിന്‍റെ ആവശ്യകത നിര്‍ണായകമാണ്. പണം കൊടുത്ത് അത് വാങ്ങാനാവില്ല. നിര്‍ഭാഗ്യവശാല്‍ പണം കൊടുത്തുവാങ്ങാന്‍ കഴിയാത്തതു ഉപഭോക്തൃ മനസ്സിന് ശരിയായി വിലമതിക്കാനാവില്ല. ഇത് ആരോഗ്യകരമായ ബന്ധങ്ങള്‍ക്കായുള്ള ആഗ്രഹ ത്തെ, കൃത്രിമവും തൃപ്തികരമല്ലാത്തതുമായ കാര്യങ്ങള്‍ക്കായും അവ വാങ്ങാനുള്ള പണത്തിലൂ ടെയും മാറ്റി സ്ഥാപിക്കുന്നു. മോഹതലങ്ങളെ പുനരുജ്ജീവിപ്പിച്ചു വിവേകശൂന്യവും ദോഷകരവു മായ ആഗ്രഹങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

പിതാവല്ല പിതാവിന്‍റെ സ്വത്താണ് തന്‍റെ ഓഹരി എന്ന് ചിന്തിക്കുന്ന മകന്‍ സുവിശേഷ ത്തിലെ ഒരു മുറിവാണ്. സമ്പത്തു തരുന്ന ബന്ധ ങ്ങളും സൗകര്യങ്ങളും സ്ഥാനമാനങ്ങളും നിത്യമല്ല താത്കാലികമാണ് എന്ന തിരിച്ചറിവാണ്, പിതൃത്വ മെന്ന മഹാബന്ധത്തിന്‍റെ ഓര്‍മ്മ അവനില്‍ സജീവ മാക്കിയത്. ഒരു പിതൃത്വവും സമ്പത്തു വഴിയായി സൃഷ്ടിക്കപ്പെടുന്നില്ല. ഒരു പുത്രത്വവും സാങ്കേതി കമായി രൂപപ്പെടുന്നില്ല. പിതാവിന്‍മേലുള്ള അവകാശം വേണ്ട സ്വത്തിന്മേലുള്ള അവകാശം മതി എന്ന ചിന്ത കാഴ്ചക്കപ്പുറമുള്ള ലോകം കാണാന്‍ മകന് സാധിക്കാത്തതുകൊണ്ടു സംഭവിക്കുന്നതാണ് (ലൂക്ക. 15, 12).

ബന്ധത്തിന്‍റെ വളര്‍ച്ചയില്‍ നിരുപാധിക സ്നേഹത്തിനു പ്രധാന്യം കൊടുക്കുന്ന പിതാവ് സമ്പത്തിന് മുകളിലാണ് മകനെ പ്രതിഷ്ഠിക്കുന്നത്. സുവിശേഷത്തിലെ ഏറ്റവും ശക്തിയുള്ള ലേപനമാ ണത്. നഷ്ടപ്പെട്ടതിന്‍റെ വിലാപങ്ങളൊന്നും ഇല്ലാതെ പിതൃ-പുത്രബന്ധത്തിന്‍റെ അഭൗമപ്രഭയില്‍ ഉപാധികളൊന്നുമില്ലാതെ മകനെ സ്വീകരിക്കുന്നു (ലൂക്ക. 15. 20).

ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ ജ്യേഷ്ടന്‍ പല കുടുംബങ്ങളിലെയും ഭാഗം വയ്പ് സമയത്തെ ഒരു സ്വരമാണ്. ഒരേ ഉദരത്തില്‍ പിറന്നവന്‍, ഒരുമിച്ചു വളര്‍ന്ന സഹോദരന്‍ പങ്കുവയ്ക്കലിലെ അസമത്വം ആരോപിച്ചു തനിക്കുള്ളത് അപഹരിക്കാനെത്തിയ കവര്‍ച്ചക്കാരനായി സ്വന്തം സഹോദരനെ കാണു ന്നു (ലൂക്ക. 15,30). പ്രപഞ്ചത്തെ വസ്തുക്കളുടെ ശേഖരമായി കണ്ടു കഴിയുന്നത്ര സ്വന്തമാക്കാനുള്ള ആഗ്രഹം സഹോദരന്മാരുമായുള്ള കൂട്ടായ്മയെ നശിപ്പിക്കുന്നതാണെന്ന തിരിച്ചറിവ് അവനില്‍ വളരെയധികം വളരേണ്ടിയിരിക്കുന്നു.

എന്നാല്‍ പഴയനിയമത്തിലെ ഏസാവിന്‍റെ മനസ്സതല്ല. അവകാശം കവര്‍ന്നെടുത്തു കടന്നു കളഞ്ഞ സഹോദരന്‍ ദീര്‍ഘകാലത്തേ ഇടവേളക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ പ്രതികാര ചിന്ത അശേഷം ഇല്ലാതെ വാത്സല്യത്തോടെ ആശ്ലേഷിച്ചു സ്വീകരിക്കുന്നു. 'എന്‍റെ ചേട്ടായിക്ക് ദൈവത്തിന്‍റെ മുഖമാണ്' (ഉത്പത്തി 33,10). ദൈവത്തിന്‍റെ മുഖം അപരിചിതനിലും സഹോദരിലും കണ്ടെത്തുന്നി ടത്ത് വിശ്വസാഹോദര്യത്തിന്‍റെ ആരംഭമാകും.

സമ്പത്തിനെക്കുറിച്ചുള്ള സാധാരണ ധാരണക്ക് അസാധാരണമായ ഒരുമാനമാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നല്‍കുന്നത്. ബാധ്യത ആയ മകന്‍ ഫ്രാന്‍സിസിനെ തന്‍റെ സ്വത്തില്‍ അവകാശ മുണ്ടാകില്ലന്നു ഭീഷണി മുഴക്കി പിതാവ് പീറ്റര്‍ ബെര്‍ണഡീന്‍ ഒഴിവാക്കുന്നുണ്ട്. പിതാവ് സമ്പത്തായി കാണുന്നതല്ല യഥാര്‍ത്ഥ സമ്പത്ത് എന്ന് അറിയുന്ന ഫ്രാന്‍സിസ് പിതാവിന്‍റെ വിലയുള്ളതെല്ലാം ഉരിഞ്ഞുകളഞ്ഞു വിശ്വസാഹോ ദര്യ ബന്ധത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു പ്രവേശി ക്കുന്നു. ചരിത്രത്തില്‍ വിശ്വസാഹോദര്യദര്‍ശന ത്തിലെ സുന്ദരമായ ഒരു കാഴ്ചയാണത്.

മനുഷ്യജീവിതത്തിലെ വേഗത വര്‍ധിച്ചു. അതിലെ ഇന്ധനമാണ് തിരക്ക്. തിരക്കിന്‍റ മറവില്‍ ബന്ധങ്ങള്‍ അവഗണിക്കപ്പെടുന്നു. ഒഴിവാക്കാന്‍ പറ്റിയ ജീവിതക്രമത്തിന്‍റെ നീതീകരണമാണ് തിരക്ക്. തിരക്കേറിയ സ്വഭാവത്തിന്‍റെ നിര്‍ബന്ധിത പെരുമാറ്റത്തിലായിരിക്കുന്നവരുണ്ട്. എന്‍റെ വ്യക്തി പരമായ ഉപദേശവും ശ്രദ്ധയും ആവശ്യമുള്ള വരേക്കാള്‍ ഞാന്‍ തിരക്കിലായിരിക്കുന്നുവെന്നത് ഒഴിഞ്ഞുമാറലാണ്. ചുറ്റുപാടുകളില്‍ നടക്കുന്ന സംഭവങ്ങളോടുള്ള താല്പര്യക്കുറവിന്‍റെ മൂടുപടവു മാകാം, അതിലും പ്രധാനപ്പെട്ട എന്തോ ഒക്കെ ചെയ്യുന്നു എന്ന ധാരണയുമാകാം. തിരക്കിന്‍റെ കവ ചം ഊരി സഹോദരന് കരുണയോടും കരുത ലോടും കൂടി ലഭ്യമാകുമ്പോഴാണ് അയല്‍ക്കാരന്‍ സഹോദരനാകുന്നത്.

നമ്മുടെ ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് അര്‍ഥം നല്‍കുന്നതില്‍ കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, സംഘടനകള്‍ എന്നിവ ഒരിക്കല്‍ വഹിച്ചിരുന്ന പങ്ക് മാര്‍ക്കറ്റ് പ്രേരിതശക്തികള്‍ പിടിച്ചടക്കുകയാണ്. പിതൃ/മാതൃ വഴികളിലെ കാരണവന്മാരുടെ നേതൃത്വത്തില്‍ നടന്നിരുന്ന വിവാഹാഘോഷ ങ്ങളും കുടുംബത്തിലെ മറ്റ് ഒത്തുചേരല്‍ സന്ദര്‍ഭ ങ്ങളും ഉപരിപ്ലവമായ മേനിനടിക്കലിന്‍റെ പേരില്‍ കച്ചവടസാധ്യതകള്‍ക്ക് നാം വിട്ടുകൊടുത്തിരി ക്കുന്നു. ഇവന്‍റ്മാനേജ്മെന്‍റിന്‍റെയും ഫോട്ടോഗ്രാ ഫേഴ്സിന്‍റെയും ബ്യൂട്ടീഷ്യന്‍റെയും നിയന്ത്രണങ്ങളി ലായി എല്ലാം. മാര്‍ക്കറ്റ് തയ്യാറാക്കുന്ന കാര്യക്ഷമത യുള്ള ഒരു സംവിധാനം കുറവുകളില്ലാതെ വിവാഹാഘോഷപാര്‍ട്ടികളും മറ്റു ആഘോഷങ്ങളും നടത്തുമ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന കുടുംബ ഇടപെടലുകള്‍ ക്രമേണ അവസാനിക്കുകയാണ്. യഥാര്‍ത്ഥത്തിലുള്ള പ്രോഗ്രാമിനല്ല ഇവിടെ സാധാ രണ പ്രാധാന്യം ലഭിക്കുന്നത് ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ക്കാണ്. ആഘോഷങ്ങളുടെ ഇടയി ല്‍ നടത്തപ്പെടുന്ന ഒരു ചെറിയ കര്‍മ്മമായി വിവാഹ തിരുക്കര്‍മങ്ങളും മറ്റും മാറുകയാണ്. കുട്ടികളെ സമ്മാനപ്രിയരാക്കിയതും ജന്മദിനങ്ങളില്‍ ലഭിക്കുന്ന പാരിതോഷികങ്ങളില്‍ അവരെ ആകൃ ഷ്ടരാക്കിയതും മാര്‍ക്കറ്റ് ആണ്.

ബന്ധത്തെ വളര്‍ത്തുന്ന സുകൃതങ്ങള്‍ കച്ചവട വിജയത്തിനായി ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്. 'ഔപചാരിക സ്വാഗതം' തൊഴിലായി സ്വീകരിച്ചിരി ക്കുന്നവര്‍ ഇന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ധാരാളമുണ്ട്. മനുഷ്യബന്ധങ്ങളിലെ ദൗര്‍ബല്യം ചൂഷണം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭി ച്ചവര്‍. അവരുടെ പ്രലോഭനത്തില്‍ കെണിയിലായവ രുടെ കുടുംബത്തില്‍ മുറിനിറയെ ആവശ്യമില്ലാത്ത സാധനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും നാം വിലമതിക്കുമ്പോള്‍ ആധുനിക ആശയവിനി മയ സേവനമാര്‍ഗങ്ങള്‍ ബന്ധങ്ങളെവളര്‍ത്തുന്ന നല്ല മാര്‍ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ അതിലൂടെ പലപ്പോഴും വളരുകvirtual  ബന്ധങ്ങ ളാണ്. ലോകം മുഴുവന്‍ ഒരു ആഗോള ഗ്രാമമായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍virtual ബന്ധങ്ങളുടെ സാധ്യതകളാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.virtual ബന്ധങ്ങള്‍ യഥാര്‍ത്ഥ ബന്ധങ്ങളെ അപേ ക്ഷിച്ചു പ്രവേശിക്കുവാനും പുറത്തു കടക്കുവാനും എളുപ്പമാണ്. ബുദ്ധിമുട്ടേറിയതും വേഗതകുറ ഞ്ഞതും കുഴപ്പമില്ലാത്തതുമായ യാഥാര്‍ത്ഥബന്ധ ങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രീതി മികച്ചതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായി തോന്നും. സ്വപ്നങ്ങളില്‍ ബന്ധവളര്‍ച്ചക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും മറ്റുള്ളവ രുടെ സാന്നിധ്യം എന്നെ നിയന്ത്രിക്കുന്നതായും അസ്വസ്ഥനാക്കുന്നതായും തോന്നുന്നു. ഒന്നും നഷ്ടപ്പെടുത്താതെ പങ്കുവയ്കാതെ അപരന്‍റെ സാന്നിധ്യം ഉളവാക്കാവുന്ന അസ്വാതന്ത്ര്യങ്ങളൊ ന്നുമില്ലാതെ വളരുന്നvirtual ബന്ധം പരിധികളുള്ള ബന്ധമാണ്. സാമൂഹ്യ-സമ്പര്‍ക്ക മാധ്യമങ്ങള്‍ ബന്ധങ്ങളുടെ തൊട്ടറിവുകളെയും ആശ്ലേഷങ്ങ ളെയും കൂടെയിരിക്കുന്നവരുടെ സാമീപ്യങ്ങളെയും സൃഷ്ടിക്കുന്നില്ല. അയല്‍വീടുകളിലേക്ക് ഇറങ്ങി ച്ചെല്ലുന്ന ബന്ധങ്ങള്‍ അസ്തമിക്കുകയാണ്.

നമ്മുടെ ഗ്രാമങ്ങളില്‍ ചെറുകിട കച്ചവടക്കാരു മായി ഉണ്ടായിരുന്ന പരമ്പരാഗതമായ ബന്ധങ്ങള്‍ അതിരുവിട്ട ലാഭബോധത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളി ലൂടെ നമുക്ക് ഇല്ലാതാവുകയാണ്. നമ്മുടെ നാട്ടിലെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരുമായുള്ള ബന്ധം അവസാനിക്കുകയാണ്. വീട്ടിലേക്കുവേണ്ട അത്യാവശ്യ സാധനങ്ങള്‍ക്കായി നാട്ടിലെ ചെറിയകടകളിലൂടെ കയറിയിറങ്ങുമ്പോള്‍ രൂപപ്പെടുന്ന ഒരു ഗ്രാമീണ സൗഹൃദശൃംഖല നഷ്ടമാകുന്നത് വലിയ നഷ്ട്ടം തന്നെയാണ്.

മാതാപിതാക്കളുടെ സാമ്പത്തീക ലക്ഷ്യങ്ങളും കച്ചവട മനസ്ഥിതിയും കുട്ടികളുടെ നൈസ്സര്‍ഗീക കഴിവുകളെയും ഭാവിസാധ്യതകളെയും ഇരുളടഞ്ഞ താക്കാം. കുടുംബത്തില്‍ കുട്ടികളുടെ അഭിരുചി മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ പലപ്പോഴും സമ്മര്‍ദത്തിലാകാറുണ്ട്.  നിര്‍ബന്ധപൂര്‍വം കുട്ടിക ളുടെ കരിയര്‍ തീരുമാനിക്കുന്ന മാതാപിതാക്കള്‍ അവരുടെ നന്മയ്ക്കെന്നു കരുതിയെടുക്കുന്ന തീരുമാനങ്ങള്‍ കുടുംബ ബന്ധങ്ങളിലെ സമത്വ സിദ്ധാന്തങ്ങളോട് അനാദരവ് പുലര്‍ത്തുന്നു.

ബന്ധത്തിന്‍റെ മേഖലയില്‍, രാഷ്ട്രീയത്തിലായാലും മതരംഗത്തായാലും സ്വജനപക്ഷപാത ത്തിന്‍റെ ദുഷിപ്പ് കാണുന്നുണ്ട്. സമൂഹത്തില്‍ അധികാരം കയ്യാളുന്നവര്‍ പലപ്പോഴും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി തങ്ങളോട് ബന്ധപ്പെട്ടു നില്‍ക്കുന്നവരെ ഉപയോഗിക്കാറുണ്ട്.  സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ക്കു അനുകൂലമായി എപ്പോഴും വിധി പ്രസ്താവിക്കാന്‍ അവര്‍ കൊടുക്കുന്ന കോഴയാണ് പ്രത്യേക സ്ഥാനമാനങ്ങള്‍. അപ്രകാരം സ്വജനങ്ങളെ കൂടെ നിര്‍ത്തുന്നവര്‍ വിശാലനന്മയില്‍ വിഷം കലര്‍ത്തു ന്നവരാണ്.

മനുഷ്യബന്ധങ്ങളുടെ എല്ലാ മേഖലകളെയും ഉപഭോക്തൃമനസ്സ് സ്വാധീനിക്കുന്നുണ്ടെങ്കിലും അതിനെ അതിജീവിക്കുന്ന ബന്ധങ്ങളുടെ നിലനില്‍ പ്പാണ് അമൂല്യമാകുന്നത്. വിദ്വേഷമുള്ള എന്‍റെ ഉള്ളില്‍ത്തന്നെ സ്നേഹവുമുണ്ട്, കണ്ണീരുള്ള എന്‍റെ ഉള്ളില്‍ത്തന്നെ പുഞ്ചിരിയുമുണ്ട്, അരാജക ത്വത്തിനിടയില്‍ ഒരു ശാന്തതയും എന്‍റെ ഉള്ളിലുണ്ട്.  ലോകവും അതിന്‍റെ മോഹങ്ങളും എന്നെ ശക്തമായി സ്വാധിനിക്കുമ്പോളും അതിനുപരി വള രാനുള്ള ആന്തരീകപ്രേരകശക്തി എന്‍റെ ഉള്ളി ലുണ്ട്. അതുകൊണ്ടുതന്നെയാണ് എവിടെയും, കലഹിക്കുന്ന വിശുദ്ധന്മാരുള്ളത്. അതെ, സമൂഹ ത്തില്‍ ധാരാളം നന്മയുള്ള മനുഷ്യരുണ്ട്. നല്ല അജപാലകര്‍, അധ്യാപകര്‍, ഡോക്ടേഴ്സ്, കൃഷിക്കാര്‍, കുടുംബിനികള്‍, നല്ല അയല്‍ക്കാര്‍ അങ്ങനെ ആ നിര നീളും. ആ നിരയിലേക്ക് ഒരു പ്രവേശനം ആകാം

You can share this post!

പാകത

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts