news-details
കവിത

കണ്ണല്ല, കണ്ണീരാണു നീ

കത്തിയെരിയുമ്പോഴും
വെന്തടങ്ങാത്ത
മുള്‍പ്പടര്‍പ്പുപോലെ
മകന്‍റെ ജഡമിറക്കിക്കിടത്താന്‍
ശയ്യയായ് അവളുടല്‍.
ചുഴലിപെറ്റ
കൊടുങ്കാറ്റായ്
പെണ്ണിന്‍റെ നീറ്റം
ഉള്ളിലൊതുങ്ങാതെ
ആകാശത്തെ ഇരുമ്പുപോലെയും
ഭൂമിയെ ചെമ്പുപോലെയും
ചുട്ടെടുക്കുന്ന
ആണായിപ്പോയ
ദൈവത്തോടവള്‍ ചോദിച്ചു.
"എനിക്കൊന്നുറക്കെ കരയാമോ"
വീശുമുറത്തില്‍
പതിരാറ്റിക്കൊണ്ട്
ശാന്തമായവന്‍ പറഞ്ഞു
"കണ്ണല്ല, കണ്ണീരാണു നീ."

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts