പാപങ്ങള്‍ക്ക് പരിഹാരമായി ക്രിസ്തു
മരിച്ചുവെന്നതോ
പാവങ്ങളായ മനുഷ്യര്‍ക്കുവേണ്ടി
ജീവിച്ചുവെന്നതിനോ
വിധിക്കാനായി വീണ്ടും വരുമെന്നതിനോ
സ്നേഹമായ് ഇമ്മാനുവേലാണവനെന്നോ
കാലം തീരാറായിയെന്നതിനോ
സ്വന്തം കാലമവസാനിക്കും മുമ്പ് നന്നായി
ജീവിച്ചു തുടങ്ങണമെന്നതോ
മരിക്കുമ്പോള്‍ സ്വര്‍ഗ്ഗം പൂകാന്‍
പുണ്യം ചെയ്യണമെന്നതോ
ജീവിക്കുമ്പോള്‍ തനിക്കു ചുറ്റുമൊരു
ദൈവരാജ്യം പണിയേണ്ടതുണ്ടെന്നതോ
ഇവിടെയുള്ള ജീവിതത്തിനോ
വരും ജീവിതത്തിനോ
ഇപ്പോള്‍ നമുക്കുള്ളതീ ജീവിതമല്ലേ
നിത്യത ഇവിടെ തുടങ്ങുന്നതല്ലേ
ഇതും നിത്യജീവന്‍റെ ഭാഗമല്ലേ
നിത്യത നാളെ തുടങ്ങുന്നയൊന്നാകാന്‍
വഴിയില്ലല്ലോ.

You can share this post!

ക്ലോക്ക്

ഡൈനീഷ് കപ്പൂച്ചിന്‍
അടുത്ത രചന

മരണം... മഴയും കുടയും...

പ്രിയംവദ
Related Posts