"ഓര്‍സ്ലെമിന്‍ പുത്രിമാരേ
നിങ്ങളിന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു നിങ്ങളെയും
സുതരെയുമോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍"
ക്രിസ്തു പറഞ്ഞ ആ ദിനങ്ങള്‍ ആഗമിച്ചിരിക്കുന്നു.
ഹാപ്പി വിഷു, ഹാപ്പി ഈസ്റ്റര്‍, ഹാപ്പി റംസാന്‍...ഓരോന്നും അര്‍ത്ഥശൂന്യമായി ആഘോഷിച്ചു തീര്‍ക്കുകയും നമ്മുടെയിടയില്‍ വേട്ടയാടപ്പെടുന്നവരെ നോക്കി കപടസഹതാപത്തിന്‍റെ മുതലക്കണ്ണീരൊഴുക്കുകയും പോണ്‍സെറ്റുകളില്‍ ബാലപീഡകളുടെ വീഡിയോകള്‍ തിരയുകയും ചെയ്യുന്നവരെ നിങ്ങള്‍ക്ക് ഹാ കഷ്ടം!
പിതാക്കന്മാരുടെ കണ്ണിലെക്കനലും
അമ്മമാരുടെ നെഞ്ചിലെത്തീയും
നിങ്ങളെയും ദഹിപ്പിച്ചുകളഞ്ഞേക്കാം...
നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കളിത്തൊട്ടിലാകേണ്ട ഇടനെഞ്ചുകള്‍ എന്തുകൊണ്ടാണിങ്ങനെ അവര്‍ക്കു ബലിപീഠങ്ങളാകുന്നത്. ക്രിസ്തുവിന്‍റെ ശരീരത്തിലെ തിരുമുറിവുകളെപ്പറ്റി ധ്യാനിക്കുന്നവരേ, ഈ പിഞ്ചുദേഹത്തിലെ തിരുമുറിവുകളെ നമുക്കെങ്ങനെയാണ് ചങ്കുപിടയാതെ എണ്ണിത്തീര്‍ക്കാനാകുക. നീതിനിര്‍നിര്‍വ്വഹണം നടക്കേണ്ടത് മനുഷ്യഹൃദയങ്ങളിലാണ്.
കുഞ്ഞ് ആസിഫയെ ഓര്‍ക്കുകയും സ്നേഹിക്കുകയും വേണം. അവള്‍ എങ്ങനെയാണ് ഉപദ്രവിക്കപ്പെട്ടതെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെയെന്തിനാണിങ്ങനെ മാധ്യമങ്ങളും നവമാധ്യമങ്ങളും ചേര്‍ന്ന് ആ കദനകഥ എഴുതിപ്പാടി ആഘോഷിക്കുന്നത്? മതജാതിരാഷ്ട്രീയചിന്തകളോ കുടിപ്പകയോ ഒന്നുമില്ലാതിരുന്ന അവള്‍ നമ്മുടെയൊക്കെ കുഞ്ഞല്ലേ...