news-details
മറ്റുലേഖനങ്ങൾ

ഗണിതശാസ്ത്ര ഗവേഷകനായിരുന്ന ജോണ്‍ ഫോര്‍ബ്സ് നാഷ് 1957 ല്‍ അദ്ദേഹം ഊര്‍ജ്ജതന്ത്ര വിദ്യാര്‍ത്ഥിനിയായിരുന്ന ആലീസാ ലോപ്പസ് ഹാരിസനെ വിവാഹം ചെയ്തു. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ 1959-ല്‍ അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ താളംതെറ്റി. ചിന്തയ്ക്കും പ്രവൃത്തിക്കും വികാരത്തിനും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത അവസ്ഥ. അവള്‍ അദ്ദേഹത്തെ ചികിത്സയ്ക്കു വിധേയനാക്കിയെങ്കിലും, രോഗം ഭേദമാകാന്‍ സാധ്യത കുറവാണെന്ന് ഡോക്ടറന്മാര്‍ അഭിപ്രായപ്പെട്ടു.

പക്ഷേ 1994-ല്‍ ജോണ്‍ നാഷ് നോബല്‍ സമ്മാനത്തിന് അര്‍ഹനായി.
എങ്ങനെ ???

ഉത്തരം ഒന്നുമാത്രം; അദ്ദേഹത്തിന്‍റെ പ്രിയ പത്നി ആലീസാ.

നോബല്‍ സമ്മാനം ഏറ്റുവാങ്ങിയ ശേഷം ജോണ്‍ നാഷ് സദസിനെ സംബോധന ചെയ്തു നടത്തിയ പ്രസംഗം:-

നമസ്കാരം
ഞാനെപ്പോഴും അക്കങ്ങളുടെയും സമവാക്യങ്ങളുടെയും യുക്തിയുടെയും കാരണങ്ങളുടെയും ലോകത്തായിരുന്നു.
എന്നാല്‍ ഏറെക്കാലത്തെ അന്വേഷണത്തിനു ശേഷം ഞാന്‍ എന്നോടു തന്നെ ചോദിച്ചു:
'സത്യത്തില്‍ എന്താണ് യുക്തി?'
'യുക്തി ചിന്തയുടെ ആധാരത്തെക്കുറിച്ച് ആര്‍ക്കാണ് അറിയാവുന്നത്?'
ചിന്തകള്‍ എന്നെ അസ്വസ്ഥനാക്കി. എന്‍റെ മനസ് ഭൗതികവും അതിഭൗതികവുമായ തലങ്ങളിലൂടെ ഊളിയിട്ടു നടന്നു. ഒടുവില്‍ ഞാന്‍ ചെന്നു പെട്ടത് മതിവിഭ്രമത്തിന്‍റെ ലോകത്തായിരുന്നു. എന്‍റെ ചിന്തയും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാതായി.

എന്നാല്‍ ഒടുവില്‍ ഞാന്‍ ആ കണ്ടുപിടുത്തം നടത്തുകതന്നെ ചെയ്തു. എന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ നാഴികക്കല്ലായിരുന്നു ആ ഗവേഷണ വിജയം. അതോടൊപ്പം എന്‍റെ ജീവിതവും ഞാന്‍ തിരിച്ചറിഞ്ഞു: യുക്തിയും കാരണവും കണ്ടെത്തി.

നോബല്‍ സമ്മാന ജേതാവായി അഭിമാനത്തോടെ ഇന്നിവിടെ നില്‍ക്കാന്‍ കാരണം പ്രിയപ്പെട്ടവളെ, നീ മാത്രമാണ്. നീയാണ് എന്‍റെ യുക്തിയും കാരണവും. (സദസിന്‍റെ മുന്‍നിരയില്‍ നിറഞ്ഞ സന്തോഷത്തോടെ ഇരിക്കുന്ന ആലീസായെ നോക്കി അദ്ദേഹം തുടര്‍ന്നു.)

എന്‍റെ വിചാരശക്തി നീയാണ്.
എന്‍റെ പ്രജ്ഞ നീയൊരുവള്‍ തന്നെ.
ഇന്ന് ഞാന്‍ എന്തു നേടി, എന്തായിരിക്കുന്നുവോ അതു നിന്നിലൂടെ മാത്രമാണ്, അല്ല; അത് നീയാണ്, എന്‍റെ പ്രിയപ്പെട്ട ആലീസാ.

നന്ദി.

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts