6 മീറ്റര്‍ കറുത്ത തുണി
ചിലപ്പോള്‍ കാലില്‍ ഉടക്കി
ഞാന്‍ കമഴ്ന്നു വീഴുന്നു.
എന്നാല്‍
വീഴാത്തവര്‍ക്ക് ഉള്ളതല്ല
ഈ ജീവിതം എന്ന വാക്ക്
എന്നെ ബലപ്പെടുത്തുന്നു.
"ചോദിക്കും മുന്‍പ് എല്ലാമറിയുന്ന പിതാവ്"
ഈ വാചകം
പ്രാര്‍ത്ഥനയുടെ
അതിഭാഷണത്തിന്
ഇന്ന് മുള്ളുവേലി തീര്‍ക്കുന്നു
"സംസാരം - ഒരുവന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ആണ്"
എന്‍റെ  സംസാരം
എന്‍റെ  പ്രാര്‍ത്ഥന
പ്രാര്‍ത്ഥന = സംസാരം
സംസാരം =some + സാരം
some + സാരം= ജീവിതം
"ക്രിസ്തുവേ
എന്‍റെ  സംസാരം
ഇനി നിനക്കുവേണ്ടി
മനുഷ്യര്‍ വെറുത്തവര്‍ക്ക് വേണ്ടി
അവരുടെ വാക്കുകളാല്‍
കവിതയെഴുതിയ ക്രിസ്തുവേ
ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥനയുടെ ഭാവുകത്വത്തെ
തിരുത്തി എഴുതാം.

You can share this post!

ഇടം

ജോപ്പന്‍സ്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts