വിഷാദരോഗത്തിനും (Depression) അതിന്റെ അത്യുല്‍ക്കട നിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolar Disorder) ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപം നല്‍കിയ മനോനിലചിത്രണം (Mood Mapping) തുടരുന്നു. നമ്മുടെ വ്യത്യസ്തങ്ങളായ മനോനില (Mood) കളെക്കുറിച്ച് പ്രതിപാദിച്ചശേഷം മനസ്സിന്റെ സൗഖ്യത്തിനും സന്തോഷത്തിനും അവശ്യം അവശ്യമായ ശാന്ത മനോനിലയെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ പ്രതിപാദിച്ചിരുന്നു. മനസ്സിന്റെ സൗഖ്യത്തിനും സന്തോഷത്തിനും ഭീഷണിയായ ഘടകങ്ങളെ തിരിച്ചറിയുന്നതിനും തിരുത്തുന്നതിനും ഭയവും ഉല്‍ക്കണ്ഠയും ഒഴിവാക്കി പ്രസാദാത്മകമായി ജീവിക്കുന്നതിനുമുള്ള അഭ്യസനമാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്.
അഞ്ചാം ദിനത്തിലെ അഭ്യസനം
നിങ്ങളുടെ സന്തോഷത്തെയും സൗഖ്യത്തെയും കെടുത്തുന്ന ജീവിതഘടകങ്ങളെ തിരിച്ചറിയുന്നതിന് ലക്ഷ്യം വച്ചാണ് ഈ അഭ്യസനം രൂപം നല്‍കിയിട്ടുള്ളത്. അവയെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുകവഴി ഭയവും ഉല്‍ക്കണ്ഠയും ഒഴിവാക്കി സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അതുവഴി സ്ഥിരവും പ്രസാദാത്മകവുമായ മനോനില കൈവരിക്കുന്നതിനുള്ള പ്രക്രിയയിലെ ഏറ്റവും പ്രധാന ചുവടുവയ്പ് - ഉല്‍ക്കണ്ഠയില്‍ നിന്ന് ശാന്തതയിലേക്കുള്ള ചുവടുമാറ്റും - നിങ്ങള്‍ നടത്തുകയും ചെയ്യും.
നിങ്ങളുടെ ജീവിതത്തിലെ പ്രധാന മേഖലകള്‍ എന്തൊക്കെയെന്ന് കണ്ടെത്തിക്കൊണ്ട് നമുക്ക് തുടങ്ങാം.
* ആരോഗ്യം
* ജീവിതപങ്കാളി
* സാമ്പത്തികം
* തൊഴില്‍
* വീട്
* കുടുംബം
* സാമൂഹിക ചുറ്റുപാടും സുഹൃത്തുക്കളും
* സന്നദ്ധ സേവനം
* ആത്മീയത
* ബിസിനസ്
* സഹപ്രവര്‍ത്തകര്‍
* നേരമ്പോക്കുകളും മറ്റ് താല്പര്യങ്ങളും
ഈ പട്ടിക വ്യക്തിപരമാണ്. എങ്കില്‍ത്തന്നെയും ഇത്തരം ഒരു പട്ടിക എഴുതി തയ്യാറാക്കല്‍ തന്നെ നിങ്ങളെ ചില ബോധോദയങ്ങളിലേക്ക് നയിക്കുന്നില്ലേ? ഇതില്‍ ചിലതിനെയെങ്കിലും നിങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ചിട്ടില്ലേ? നിങ്ങളുടെ പ്രധാന ജീവിതമേഖലകളുടെ പട്ടികയില്‍ പെടാത്തവപോലും ഇല്ലേ? ആ മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതിനാല്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും നിങ്ങള്‍ വിസമ്മതിക്കുകയാണോ? അതുപോലെ ജീവിതത്തിലെ ഒന്നോ രണ്ടോ മേഖലകള്‍ മറ്റുള്ളവയെയെല്ലാം അവഗണിക്കത്തക്കവിധം നിങ്ങളുടെ ജീവിതത്തെ പൂര്‍ണ്ണമായും കയ്യടക്കുന്നുണ്ടോ? ചില കാര്യങ്ങള്‍ നിങ്ങളെ ഒരു യുക്തിക്കും നിരക്കാത്തവിധം ഉല്‍ക്കണ്ഠാകുലരാക്കുന്നുണ്ടോ? ചില സാങ്കല്‍പ്പിക ഭീഷണികള്‍, ആകാംക്ഷകള്‍ നിങ്ങളെ അടക്കിഭരിക്കുന്നുണ്ടോ? നിങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാത്ത, നിങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും വറ്റിച്ചു കളയുന്ന മേഖലകളെ കണ്ടെത്തുകയാണ് ഈ അഭ്യസനത്തിന്റെ ഉദ്ദേശ്യം.
ഇനി നാലു കോളമുള്ള ഒരു ടേബിള്‍ വരയ്ക്കുക. ആദ്യ കോളത്തില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട നിങ്ങളുടെ ജീവിതത്തിലെ വിവിധ മേഖലകള്‍ രേഖപ്പെടുത്തുക. നിങ്ങളുടെ ടേബിള്‍ ഏതാണ്ട് ഇപ്രകാരമായിരിക്കും.
ജീവിതമേഖല
ആരോഗ്യം
ജീവിതപങ്കാളി
സാമ്പത്തികം
തൊഴില്‍
വീട്
കുടുംബം
സാമൂഹിക ചുറ്റുപാടും സുഹൃത്തുക്കളും
സന്നദ്ധപ്രവര്‍ത്തകര്‍
ആത്മീയത
ബിസിനസ്
സഹപ്രവര്‍ത്തകര്‍
നേരമ്പോക്കുകളും മറ്റ് താല്‍പര്യങ്ങളും
രണ്ടാമത്തെ കോളത്തില്‍ ആ മേഖലയെ നിങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നും അത് നിങ്ങള്‍ക്ക് എപ്രകാരം അനുഭവപ്പെടുന്നു എന്നും കുറിക്കുക. ഈ പ്രക്രിയ ഒന്ന് ലളിതമാക്കുന്നതിന് താഴെപ്പറയുന്ന വിലയിരുത്തലുകള്‍ ഉപയോഗിക്കാം.
* തൃപ്തികരം (ആശങ്കകൂടാതെ കൈകാര്യം ചെയ്യുന്നു).
* ഉല്‍ക്കണ്ഠാകുലം (ഈ മേഖലയെക്കുറിച്ച് ആലോചിക്കുമ്പോഴേ നിങ്ങള്‍ക്ക് ഭയമാകുന്നു).
* അസുഖകരം (ഈ മേഖലയില്‍ ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളെ അടിച്ചമര്‍ത്താന്‍ തക്കവിധം അനഭികാമ്യം. എങ്കിലും വീണ്ടും വീണ്ടും അത് നിങ്ങളെ ശല്യപ്പെടുത്തുന്നു)
* വിമുഖം (നിങ്ങള്‍ ഈ മേഖലയെ അഭിമുഖീകരിക്കാനേ ഇഷ്ടപ്പെടുന്നില്ല. അക്കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുന്നു. അവിടെ എന്തു സംഭവിച്ചാലും നിങ്ങള്‍ പരിഗണിക്കുന്നില്ല.)
അപ്പോള്‍ നിങ്ങളുടെ രണ്ടാം കോളം ഏതാണ്ട് ഇപ്രകാരമായിരിക്കും.
ജീവിത മേഖല എനിക്ക് എപ്രകാരം അനുഭവപ്പെടുന്നു
ആരോഗ്യം തൃപ്തികരം
ജീവിതപങ്കാളി തൃപ്തികരം
സാമ്പത്തികം ഉല്‍ക്കണ്ഠാകുലം
തൊഴില്‍ അസുഖകരം/അസ്വ സ്ഥാജനകം
വീട് തൃപ്തികരം
കുടുംബം വിമുഖം
സാമൂഹിക ചുറ്റുപാട്,
സുഹൃത്തുക്കള്‍ തൃപ്തികരം
സന്നദ്ധസേവനം തൃപ്തികരം
ആത്മീയത ഉത്ക്കണ്ഠാകുലം
ബിസിനസ് ഉത്ക്കണ്ഠാകുലം
സഹപ്രവര്‍ത്തകര്‍ അസുഖകരം
നേരമ്പോക്കുകള്‍
മറ്റ് താല്പര്യങ്ങള്‍ വിമുഖം
രണ്ടാംകോളം തയ്യാറാക്കിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ആറോ ഏഴോ മേഖലകള്‍ തിരഞ്ഞെടുക്കുക. അതിന് ഒരു സ്‌കോര്‍ നല്‍കുക. ആ മേഖല നിങ്ങള്‍ക്ക് എത്രമാത്രം സംതൃപ്തിജനകമാണ് എന്നതിനെ അടിസ്ഥാനമാക്കിയാകണം സ്‌കോര്‍ നല്‍കേണ്ടത്. പൂര്‍ണ്ണമായും തൃപ്തികരമെങ്കില്‍ 10 മാര്‍ക്ക് പൂര്‍ണ്ണമായും നിരാശാജനകമെങ്കില്‍ 0 മാര്‍ക്ക്.
ഉദാഹരണത്തിന് വീടിന് നിങ്ങള്‍ രണ്ടു മാര്‍ക്ക് നല്‍കുന്നു എന്ന് കരുതുക. അതിനര്‍ത്ഥം നിങ്ങള്‍ വീട് ഒട്ടുംതന്നെ വൃത്തിയായി സൂക്ഷിക്കുന്നില്ല. അതാകെ അലങ്കോലമാണ് എന്നാകുന്നു. എങ്കിലും ചിലപ്പോഴൊക്കെ നിന്റെ ചെടികള്‍ നനക്കുന്നുണ്ട്. എന്നാല്‍ വീടിന് നിങ്ങള്‍ എട്ട് മാര്‍ക്ക് നല്‍കുന്നുവെങ്കിലോ, വീട് വെടിപ്പുള്ളതാണ്, അടുക്കും ചിട്ടയുമുള്ളതാണ്. നിങ്ങള്‍ക്ക് സ്വസ്ഥത നല്‍കുന്നതാണ്. അതേപോലെ ആരോഗ്യം നിങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നു, ആരോഗ്യകരമായ ഭക്ഷണശീലം പുലര്‍ത്തുന്നു, കാര്യമായി മദ്യപിക്കുന്നില്ല, പതിവായി വ്യായാമം ചെയ്യുന്നുവെങ്കില്‍, കൊള്ളാം നിങ്ങള്‍ ഒന്‍പതര മാര്‍ക്കുതന്നെ ആരോഗ്യത്തിന് നല്‍കുന്നു.
ജീവിതമേഖല എനിക്ക് എപ്രകാരം സ്‌കോര്‍
അനുഭവപ്പെടുന്നു
ആരോഗ്യം തൃപ്തികരം 9.5
ജീവിതപങ്കാളി തൃപ്തികരം 10
സാമ്പത്തികം ഉത്ക്കണ്ഠാജനകം 2.5
തൊഴില്‍ അസുഖരം 5
വീട് തൃപ്തികരം 8
കുടുംബം വിമുഖം 2
സാമൂഹിക ചുറ്റുപാട്, സുഹൃത്തുക്കള്‍ തൃപ്തികരം 6
സന്നദ്ധസേവനം തൃപ്തികരം 6
ആത്മീയത തൃപ്തികരം 8
ബിസിനസ് അസുഖകരം 4
സഹപ്രവര്‍ത്തകര്‍ തൃപ്തികരം 8
നേരമ്പോക്ക് മറ്റ് താല്പര്യങ്ങള്‍ തൃപ്തികരം 9
ഇനി നമുക്ക് ഓരോ മേഖലയെയും ഒരു വൃത്തത്തിനുള്ളില്‍ രേഖപ്പെടുത്തി നോക്കാം. നിങ്ങളുടെ നോട്ടുപുസ്തകത്തില്‍ ഒരു വൃത്തം വരയ്ക്കുക. അങ്ങിനെ എട്ടുഭാഗങ്ങളായി (അല്ലെങ്കില്‍ നിങ്ങള്‍ പട്ടികയില്‍ നിങ്ങളുടെ എത്ര ജീവിതമേഖലകള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ അത്രയും) തിരിക്കുക.
ഓരോ ഭാഗത്തും നിങ്ങളുടെ ഓരോ ജീവിതമേഖലകള്‍ രേഖപ്പെടുത്തുക. ഇനി വൃത്തത്തിന്റെ പരിധി 10 ആയും കേന്ദ്രം 0 ആയും സങ്കല്‍പ്പിക്കുക. നിങ്ങള്‍ ജീവിതത്തിന്റെ ഓരോ മേഖലയ്ക്കും നല്‍കിയ മാര്‍ക്കിന് ഏതാണ്ട് ആനുപാതികമായി ഒരു വര വരയ്ക്കുക. ഉദാഹരണത്തിന് അഞ്ചുമാര്‍ക്ക് എന്നത് വൃത്തകേന്ദ്രത്തില്‍ നിന്ന് പരിധിയിലേക്കുള്ള ദൂരത്തിന്റെ പകുതി ആയിരിക്കുമല്ലോ. ഏഴ് മാര്‍ക്ക് എന്നത് ഏതാണ്ട് മൂന്നില്‍ രണ്ടും. നിങ്ങളുടെ വൃത്തം പകര്‍ത്തിയെടുക്കുമ്പോള്‍ ഏതാണ്ട് ഇങ്ങനെയായിരിക്കാം.
ഈ രൂപരേഖ മാത്രമെടുത്താല്‍ ഏതാണ്ട് ഇത്തരത്തിലൊരു രൂപം നിങ്ങള്‍ക്ക് കിട്ടും.
ഇതാണ് നിങ്ങളുടെ ജീവിതം സഞ്ചരിക്കുന്ന വാഹനത്തിന്റെ ചക്രം. തീര്‍ച്ചയായും നിങ്ങളുടെ ജീവിതം കുലുങ്ങിയും തെറിച്ചും വീണുമായിരിക്കും മുന്നോട്ടുപോകുക എന്ന് പറയേണ്ടതില്ലല്ലോ. പൂര്‍ണവൃത്താകൃതിയുള്ള, സുഗമമായി സഞ്ചരിക്കാവുന്ന ചക്രങ്ങളുള്ള വാഹമാകും സുഗമമായ യാത്രക്ക് ഉതകുക എന്ന് ഉറപ്പുമാണല്ലോ. ചക്രത്തിന്റെ ആകൃതി എത്ര അസാധാരണമാണോ അത്രയും പണി വേണ്ടിവരും നിങ്ങളുടെ ജീവിതയാത്ര സുഗമമാക്കാന്‍. നിങ്ങളുടെ ജീവിതയാത്രയെ ദുഷ്‌ക്കരമാക്കുന്ന ഘടകങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഈ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. ഓരോ മേഖലയിലും എന്താണ് കുറവെന്ന് തിരിച്ചറിയുകയാണ് തിരുത്തലിന്റെ പ്രഥമ പടി. ഓരോ മേഖലയിലും പത്തുമാര്‍ക്ക് നേടുകയാണ് നിങ്ങളുടെ ലക്ഷ്യം നിങ്ങളുടെ നോട്ടുപുസ്തകം എടുത്ത് നാലാമത്തെയും അവസാനത്തേതുമായ കോളം പൂരിപ്പിക്കുക.
ജീവിതമേഖല എനിക്ക് എപ്രകാരം സ്‌കോര്‍ പത്ത് മാര്‍ക്ക് നേടാന്‍ എന്ത് ചെയ്യണം
അനുഭവപ്പെടുന്നു
ആരോഗ്യം തൃപ്തികരം 9.5 കുറച്ചുകൂടി അച്ചടക്കം. ഓട്ടത്തില്‍ ശ്രദ്ധിക്കുക
ജീവിതപങ്കാളി തൃപ്തികരം 10 പങ്കാളിക്ക് കൂടി പത്തില്‍ പത്ത് തൃപ്തി കിട്ടാന്‍ എന്തുചെയ്യണം എന്ന് നോക്കുക
സാമ്പത്തികം ഉത്ക്കണ്ഠാകുലം 2.5 അഭികാമ്യമായ ബജറ്റ് തയ്യാറാക്കുക. കൂടുതല്‍ വരുമാനം കണ്ടെത്തുക.
കടങ്ങള്‍ പരിഹരിക്കുക
തൊഴില്‍ അസുഖകരം 5 ജീവിക്കാനാവശ്യമായ വരുമാനവും എഴുതാന്‍ ആവശ്യമായ സമയവും അനുവദിക്കുന്ന തൊഴില്‍ വേണം - പുതിയ തൊഴില്‍ തേടുക
വീട് തൃപ്തികരം 8 വൃത്തിയാക്കലില്‍ ശ്രദ്ധിക്കുക. പരിസരങ്ങള്‍ സൂക്ഷിക്കുക. അടുക്കളയില്‍ കൂടുതല്‍ ശ്രദ്ധി ക്കുക.
കുടുംബം വിമുഖം 2 കുട്ടികളുമായുള്ള ബന്ധം ഊഷ്മളമാക്കുക. കുടുംബാംഗങ്ങളെ അടിക്കടി സന്ദര്‍ശിക്കുക. മനസ്സില്‍ തോന്നുന്നത് വിളിച്ചു പറയാതിരി ക്കുക, അരുത്, വേണ്ട എന്ന് പറയാന്‍ പഠി ക്കുക.
സാമൂഹിക
ചുറ്റുപാട്
സുഹൃത്തുക്കള്‍ തൃപ്തികരം 6 പഴയകൂട്ടുകാരെ കണ്ടെത്തുക, ഇടയ്ക്കിടെ ഫോണ്‍ വിളിക്കുക. പുതിയ കൂട്ടായ്മകള്‍ കണ്ടെത്തുക.
സന്നദ്ധസേവനം തൃപ്തികരം 6 പതിവായി ചെയ്യാന്‍ ശ്രദ്ധിക്കുക. ഫലപ്രദമായി ചെയ്യുക. താല്പര്യമുള്ള മേഖലകള്‍ കണ്ടെ ത്തുക. എഴുതാനുള്ള കഴിവ്. സന്നദ്ധസേ വനത്തിന് ഉപയോഗിക്കുക
ഏഴില്‍ കുറവ് മാര്‍ക്കുള്ള മേഖലകള്‍ക്ക് കൂടുതല്‍ സൂക്ഷ്മമായ ശ്രദ്ധ നല്‍കുക. പക്ഷേ സാവകാശം നല്‍കുക. നിങ്ങള്‍ ആ മേഖലയില്‍ ഉല്‍ക്കണ്ഠ അനുഭവിക്കുന്നുവെങ്കില്‍ മെച്ചപ്പെടുത്താനുള്ള ത്വരയില്‍ കൂടുതല്‍ ഉല്‍ക്കണ്ഠ ഉണ്ടാക്കി വക്കാനിടയാക്കരുത്. ജീവിതചക്രം പഞ്ചറായെന്ന് വച്ച് നിങ്ങള്‍ ജീവിക്കുന്നില്ല എന്നര്‍ത്ഥമില്ല. അതൊന്ന് കാറ്റടിച്ച് വൃത്തമാക്കണമെന്നേയുലളൂ. അതിന് ഒരു സന്തുലനം ആവശ്യമുള്ള. ജീവിതം സന്തുലനം ലയം കൈവരിച്ചു കഴിയുമ്പോള്‍ മനോനിലയും ശരിയാകും.
(തുടരും)