news-details
മറ്റുലേഖനങ്ങൾ

വിലമതിക്കുന്നതെന്തെന്ന് കണ്ടെത്തുക

വിഷാദരോഗത്തിനും (depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder)-ത്തിനും മരുന്നില്ലാചികിത്സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ്മില്ലര്‍ രൂപം നല്‍കിയ പതിനാലുദിനം കൊണ്ട് പൂര്‍ത്തിയാകുന്ന മനോനിലചിത്രണം (Mood Map) പത്താം ദിനവിശകലനങ്ങള്‍ തുടരുന്നു.  നമ്മുടെ 'മനോനില' ((Mood) യെ ഏറ്റവും അധികമായി സ്വാധീനിക്കുന്ന നമ്മുടെ  'സ്വഭാവ' (nature) ത്തെക്കുറിച്ചാണ് പത്താംദിനം ചര്‍ച്ചചെയ്യുന്നത്. സമൂഹത്തിന്‍റെ സംസ്കാരവും നമ്മുടെ വാസനാഗുണങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് പലപ്പോഴും വിഷാദത്തിലേക്ക് നമ്മെ തള്ളിവിടുന്നത്. അതില്‍നിന്നു രക്ഷപ്പെടുന്നതിന് നാം നമ്മുടെ മൂല്യങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

മൂല്യങ്ങള്‍ നമ്മള്‍ തീരുമാനമെടുക്കാന്‍ അടിസ്ഥാനമാക്കുന്ന തത്വങ്ങളാണ്. നിങ്ങള്‍ വിലമതിക്കുന്ന ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. ആ തീരുമാനങ്ങളാണ് നിങ്ങളെ പ്രവൃത്തിയിലേക്ക് നയിക്കുക. നിങ്ങളുടെ മൂല്യങ്ങള്‍ നിങ്ങള്‍ക്ക് വിലപ്പെട്ടതാണ്. അവ നിങ്ങളുടെ വഴികാട്ടികളാണ്. ചിലപ്പോള്‍ ദൈനംദിന ജീവിതത്തിന്‍റെ സംഘര്‍ഷങ്ങളില്‍ നമ്മുടെ മൂല്യങ്ങള്‍ വ്യതിചലിക്കുന്നു. അപ്പോള്‍ നാം നാമല്ലാതായി മാറുന്നു. നമ്മുടെ മൂല്യബോധത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ നാം നിര്‍ബന്ധിതരാകുന്നു. അത് നമ്മുടെ 'സ്വഭാവ'മായി പരിണമിക്കുന്നു. നമ്മുടെ മൂല്യബോധത്തിനു വിരുദ്ധമായ സ്വഭാവം. അതിനാല്‍ നമ്മുടെ മൂല്യങ്ങളെ തിരിച്ചറിയുകയും അവയെ നമ്മുടെ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മൂല്യങ്ങള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നാം ആരാണെന്ന് വ്യക്തമാക്കുന്ന മൂല്യങ്ങളിലേക്ക് അതിനാല്‍ നാം ചുവടുമാറേണ്ടതുണ്ട്. നാം ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന മൂല്യങ്ങളിലേക്കുള്ള ചുവടുമാറ്റം എന്നാണ് അതിനര്‍ത്ഥം.

അതിനാല്‍ സ്വയം സത്യസന്ധരാവുക. എന്നിട്ട് നിങ്ങളുടെ നോട്ടുപുസ്തകം എടുക്കുക. നിങ്ങള്‍ക്ക് പ്രധാനപ്പെട്ട മൂന്നു സംഭവങ്ങള്‍ അതില്‍ എഴുതുക. എന്‍റെ പട്ടികയില്‍ ഞാന്‍ എഴുതിയത് ഇവയൊക്കെയാണ്.
* 2008ലെ മാനസികാരോഗ്യചാമ്പ്യന്‍ ആകുക.
* ഡോക്ടേഴ്സ് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് രൂപീകരിക്കുക.
* എന്‍റെ ജീവിതപങ്കാളിയെ കണ്ടെത്തുക

ഇനി, ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതായിരിക്കുന്നു എന്ന് കണ്ടെത്താന്‍ ശ്രമിക്കുക. വലിയൊരു ബഹുമതിയായതിനാല്‍ എന്‍റെ പട്ടികയിലെ ആദ്യ ഇനം എനിക്കു പ്രധാനമായിരുന്നു. പൊതുജനം എന്നെ അംഗീകരിച്ചു എന്നതിന്‍റെ തെളിവാണത്. അതെന്നെ വിനയാന്വിതനാക്കുന്നു.

എന്തിനാലാണ് അവ നിങ്ങള്‍ക്ക് പ്രധാനമായിരിക്കുന്നതെന്ന് അടുത്തതായി അന്വേഷിക്കുക. എന്നെ സംബന്ധിച്ചിടത്തോളം അതെനിക്ക് അംഗീകാരം നേടിത്തരുന്നു എന്നതിനാല്‍ എനിക്കത് പ്രധാനമായി. ഞാന്‍ ശരിയാണ് എന്ന ആത്മവിശ്വാസം എനിക്കതു നേടിത്തരുന്നു. സ്വയം വെളിപ്പെടുത്താനും എന്‍റെ മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും എഴുതാനും തീരുമാനിക്കുക വഴി എന്‍റെ പ്രശ്നങ്ങളെ മറികടക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ഡോക്ടറെന്ന നിലയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് എനിക്ക് സാമ്പത്തികബുദ്ധിമുട്ടുകള്‍ കുറവായിരുന്നു. ആരോഗ്യശാസ്ത്രരംഗത്തെ അറിവുകള്‍ എനിക്ക് എളുപ്പം ലഭിക്കുമായിരുന്നു. അതിനു പകരമായി എന്തെങ്കിലും നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിന്‍റെ പ്രതിഫലം അപ്രതീക്ഷിതമായി കൈവന്നു. അതെന്‍റെ ആസൂത്രണത്തിന്‍റെ ഭാഗം പോലെയായിരുന്നു. അതൊരു അത്യാശ്ചര്യകരമായ ആകസ്മികതയായിരുന്നു. അത് അത്യന്തം ഉത്തേജകമായിരുന്നു. അത് ഈ പുസ്തകത്തിലേക്ക് തുറന്ന വാതിലായി. നിങ്ങള്‍ക്ക് കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായില്ലേ?
ഈ അനുഭവങ്ങള്‍ ഇനിയൊന്ന്  കുറിച്ചുവയ്ക്കാം. എന്‍റെ അനുഭവങ്ങള്‍ ഇങ്ങനെയായിരുന്നു.
* മനുഷ്യരില്‍ വിശ്വാസം
* ആത്മവിശ്വാസം
* ആരോഗ്യം, ആരോഗ്യകരമായ ജീവിതം
* ആശയവിനിമയം
* കൃതജ്ഞതാമനോഭാവം
* അംഗീകാരം
പട്ടികയിലെ രണ്ടാമത്തെ ഇനത്തിലും മൂന്നാമത്തെ ഇനത്തിലും ഈ രീതി ആവര്‍ത്തിക്കുക. അതൊരു 'സ്വഭാവ'മായി രൂപപ്പെട്ടുവരുന്നത് നിങ്ങള്‍ കാണും. അവയെ പ്രാധാന്യത്തിനനുസരിച്ച് ഒരു പട്ടികയാക്കുക. അവയാണ് നിങ്ങള്‍ വിലമതിക്കുന്ന നിങ്ങളുടെ മൂല്യങ്ങള്‍. ചിലപ്പോള്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത ചിലവ ആ പട്ടികയില്‍ ഇടംപിടിച്ചത് കണ്ട് നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം.

പ്രാധാന്യമനുസരിച്ച് എന്‍റെ മൂല്യങ്ങളുടെ, ഞാന്‍ വിലമതിക്കുന്ന കാര്യങ്ങളുടെ പട്ടിക ഏതാണ്ട് ഇപ്രകാരമായിരുന്നു.
* ആരോഗ്യം, ആരോഗ്യകരമായ ജീവിതചര്യ
* ആത്മവിശ്വാസം
* സ്നേഹം
* സഹാനുഭൂതി
* പ്രത്യാശ
* സത്യം
* കൃതജ്ഞതാമനോഭാവം
* സൗഹാര്‍ദ്ദം
* പരസ്പരധാരണ, ആഭിമുഖ്യം
* സജീവത
* പ്രചോദനാത്മകത
* സഹവര്‍ത്തിത്വം
* ആത്മാഭിമാനം
ഇവയായിരുന്നു ഞാന്‍ കണ്ടെത്തിയ, ഞാന്‍ വിലമതിക്കുന്ന എന്‍റെ മൂല്യങ്ങള്‍.

(തുടരും)   

You can share this post!

കുരിശ്

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts