news-details
മറ്റുലേഖനങ്ങൾ

തീര്‍ത്ഥാടനം

നമ്മളിലൊക്കെ സാധാരണ കാണപ്പെടുന്ന Consumeristic ആയ താല്പര്യങ്ങള്‍ക്കൊക്കെ ഒരവധിവെച്ച് കുറെക്കൂടി ascetical ആയ പരിഗണനകളിലേക്ക് വിട്ടുനില്ക്കുന്ന കാലമാണ് ശരിക്കും നോമ്പിന്‍റേത്. ഭോഗപരതയില്‍ നിന്നും യോഗീമുഖത്തേക്കൊരു തീര്‍ത്ഥാടനം. പൗരസ്ത്യ ക്രൈസ്തവ താപസന്മാരുടെ യോഗീഭാവങ്ങളെ അക്കമിട്ടു പറയുന്ന ഒരു കുറിപ്പ് കണ്ടു. എലിസബത്ത് ബേര്‍ സിഗലിന്‍റേതാണ്. The image of  the monk എന്ന റ്റൈറ്റിലില്‍ അവര്‍ നല്കുന്ന ഏഴ് വിശേഷണങ്ങള്‍ നമ്മുടെ നോമ്പനുഭവങ്ങള്‍ക്കൊരു ലക്ഷ്യബോധം സമ്മാനിച്ചേക്കാം. കാരണം പതിവില്‍ കവിഞ്ഞ ചില പ്രാര്‍ത്ഥനകളും ദണ്ഡനമസ്ക്കാരങ്ങളും നിരാഹരനേരങ്ങളുമൊക്കെ ചേരുന്ന Ascetical exercise യഥാര്‍ത്ഥത്തില്‍ നമ്മെ എത്തിക്കേണ്ട ചില attitudeകളെക്കുറിച്ച് തന്നെയാണ് image of  the monk പറഞ്ഞുതരിക.

1. The monk is a lay person.

അവനോ അവള്‍ക്കോ തോന്നുന്ന ഉള്‍ബോധ്യത്തില്‍ സ്വയം തിരഞ്ഞെടുക്കുന്ന ജീവിതാന്തസ്സാണ് അത്. അതിന് പൗരോഹിത്യം കൂടെവേണമെന്ന് നിര്‍ബന്ധമില്ല. ആദിമസഭയില്‍ ദൃഷ്ടാന്തങ്ങള്‍ എത്രയധികം! അപ്പോള്‍ ഒരു സാധാരണക്കാരനായിരുന്നാലും മതി സഖേ ഭോഗത്തില്‍ നിന്നും യോഗത്തിലേക്കുള്ള ചുവടുവയ്പ്പുകള്‍ക്ക് !

2. He was the man who called upon to meet God in the desert.

ഇത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല, പിന്നെയോ മൗനത്തിലേക്കുളള പ്രവേശനം എന്നു കരുതിയാല്‍  മതിയാവും. സ്വയം കണ്ടെത്തലിന്‍റെയും ഒരുക്കത്തിന്‍റെ സ്വയം സംസ്ക്കരണത്തിന്‍റെയും പോരാട്ട സ്ഥലമായി ചില മൗനമണിക്കൂറുകള്‍ നോമ്പില്‍ കണ്ടെത്താനാവണം നമുക്ക്!

3. The monk was a wide - awaken watchman:

മനോവാക്ക് കര്‍മ്മാദികളില്‍ പുലര്‍ത്തുന്ന ജാഗ്രതയെക്കുറിച്ചാണ് പറയുക. അദ്ധ്യാത്മ അഭ്യാസങ്ങളൊക്കെ ഈ ഉണര്‍വ്വിലേക്കാണ് നയിക്കേണ്ടത്. അവിടെയാണ് ആത്മശരീരമനസ്സുകളുടെ നിയന്ത്രണം ശീലിച്ചു തുടങ്ങുക.

4. The monk was inspired by the biblical virtues of faith, hope and love. 

വി. അന്തോണി പറയുന്നപോലെ, Always breath Christ.. അത്രയ്ക്ക് വിശ്വാസം, അത്രയ്ക്ക് പ്രത്യാശ, അത്രയ്ക്ക് സ്നേഹം, അതിലേക്കാണ് വരിക.

5. The desert fathers ought detachment and apathea.

നിസ്സംഗതയിലേക്കും തിരുടമസ്ഥതയിലേക്കുമുള്ള ഉണര്‍ച്ച. apathea എന്ന ഗ്രീക്ക് വാക്കിനെ വെറും impossibility or lack of passions എന്നല്ല മരുഭൂമിയിലെ പിതാക്കന്മാര്‍ പറയുക. പിന്നെയോ ഇതൊരു emotional anesthesia അല്ല,pride, possesivenes, lust എന്നിവയില്‍ നിന്നൊക്കെയുള്ള മോചനമാണ്. ശരിക്കും ഈശ്വരനെ പ്രണയിക്കുമ്പോള്‍ മറ്റെല്ലാം മറക്കുന്നപോലെ.

6. The monk was a fighter against demonic power.

സത്യത്തില്‍ എന്തുപെട്ടെന്നാണ് നമ്മളൊക്കെ വഴുതിപ്പോകുന്നത്. ഒരു ചിന്ത, വാക്ക്, നോട്ടം, ഊഹം, അനുമാനം, അത്രയൊക്കെ മതി നാം വീണുപോവാന്‍. പക്ഷെ ഇത്തരം വീഴ്ചകളില്‍ തളരാതെ നിരന്തരം മുന്നോട്ടു പോകുക. എത്ര മുറിവേറ്റാലും യുദ്ധം തുടരുക. അവസാനത്തോളം സഹിച്ചു നില്ക്കുന്നവന്‍ രക്ഷപ്രാപിക്കും.

7. The monk was a spiritual father or mother.

ശരിക്കും എത്രയെത്ര അനുഭവത്തിലൂടെ കടന്നാണ് അയാള്‍ മൂപ്പിലെത്തുക. അതുകൊണ്ട് തന്നെ എത്രമേല്‍ ആര്‍ദ്രമായും അനുകമ്പയോടുമാവും അയാള്‍ ആളുകളോട് സംസാരിക്കുക. അവരുടെ നൊമ്പരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. സത്യമായും ഒരോണവും കൂടുതല്‍ ഉണ്ടിട്ടുളളവരാണെന്ന് വീമ്പിളക്കുന്ന ഓരോ കൊല്ലവും ഈ മൂപ്പിലേക്കും ഈ കാരുണ്യത്തിലേക്കും നാം വളര്‍ന്നിട്ടുണ്ടാവണം സഖാവേ! ഓരോ വീഴ്ചയും സൃഷ്ടിക്കുന്ന ആഘാതമെത്രയുണ്ടാവുമെന്നറിഞ്ഞു തുടങ്ങുമ്പോള്‍ നാമൊക്കെ പരവിചാരണ എത്ര പെട്ടെന്ന് അവസാനിപ്പിച്ചു മൗനത്തിലേക്ക് കയറിപ്പോവാനിടയുണ്ട്. ശരിക്കും മുനി മുഖത്തേക്കു തന്നെ! അങ്ങനെ നോമ്പ് നമ്മെ എത്തിക്കുന്ന യോഗ ലാവണ്യം എത്രയധികമെന്നു ഈ ചെറുകുറിപ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

You can share this post!

കുരിശ്

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts