news-details
കവിത

പുനര്‍ജനി 

അങ്ങു ദൂരെ ആകാശത്തിന്‍റെ അറ്റത്തായി ഒരു
സ്വര്‍ഗം ഉണ്ടായിരിക്കണം
സ്നേഹം തീര്‍ന്നുപോകുന്ന ദിവസം ഞാനും
അവിടെ എത്തിയേക്കും
ചുംബനങ്ങളുടെ ദൈവം എന്നോട് ചോദിക്കും
നീ എന്നെ എന്തു ചെയ്തു
അഹങ്കാരത്തോടെ ഞാന്‍ പറയുമായിരിക്കും
ഞാന്‍ ഇലകളെ ചുംബിച്ചില്ലേ
കാറ്റിനോടും കിളികളോടും കഥ പറഞ്ഞില്ലേ
വിഡ്ഢി... ബാക്കിവച്ചു വന്നവയ്ക്കായി
വീണ്ടും ജനിക്കുക...
ഞാന്‍ വീണ്ടും ജനിക്കുമായിരിക്കും
വീണ്ടും സ്നേഹിക്കുവാന്‍
പിന്നെയും ചുംബിക്കുവാന്‍

അങ്ങു ദൂരെ ആകാശത്തിന്‍റെ അറ്റത്തായി ഒരു
സ്വര്‍ഗം ഉണ്ടായിരിക്കണം
സ്നേഹം തീര്‍ന്നുപോകുന്ന ദിവസം ഞാനും
അവിടെ എത്തിയേക്കും
ചുംബനങ്ങളുടെ ദൈവം എന്നോട് ചോദിക്കും
നീ എന്നെ എന്തു ചെയ്തു
അഹങ്കാരത്തോടെ ഞാന്‍ പറയുമായിരിക്കും
ഞാന്‍ ഇലകളെ ചുംബിച്ചില്ലേ
കാറ്റിനോടും കിളികളോടും കഥ പറഞ്ഞില്ലേ
വിഡ്ഢി... ബാക്കിവച്ചു വന്നവയ്ക്കായി
വീണ്ടും ജനിക്കുക...
ഞാന്‍ വീണ്ടും ജനിക്കുമായിരിക്കും
വീണ്ടും സ്നേഹിക്കുവാന്‍
പിന്നെയും ചുംബിക്കുവാന്‍
 
ഇലഞ്ഞി
 
ഞാന്‍ ഇലഞ്ഞി
നീയറിയും മുമ്പ് ഞാന്‍ ഉണ്ടായിരുന്നു
മൊട്ടായിരുന്നപ്പോള്‍ ഞാന്‍ ഉറങ്ങിക്കിടന്നു
പൂത്തകൊമ്പില്‍ നിന്നു ഞാന്‍ പിന്നീട് സ്വപ്നങ്ങള്‍ കണ്ടു
കണ്ണുകള്‍ മിഴിച്ചു ഞാന്‍ ലോകത്തിന്‍റെ അറ്റം നോക്കി
ഇല്ലാ അറ്റമില്ല...
ഞാന്‍ ആലസ്യത്തോടെ കണ്ണുകളടച്ചു...
അങ്ങു ദൂരെ നിന്നു കള്ളച്ചിരിയുമായി കാറ്റ്
വരുന്നത് എനിക്ക് കാണാമായിരുന്നു.
ഞെട്ട് എന്നെ തള്ളി മാറ്റാന്‍ പാടുപെടുന്നുണ്ട്
ഞാന്‍ ഇതെന്തെന്ന് ചിന്തിക്കും മുന്‍പേ കാറ്റ് വന്നു
എന്നെ തള്ളിതാഴെയിട്ടു കടന്നു കളഞ്ഞു
ഞാന്‍ വീണ്ടും മുകളിലേക്ക് നോക്കി
ഇല്ല ഞെട്ടിനോ കൊമ്പിനോ ഇലകള്‍ക്കോ മാറ്റമില്ല
ഞാന്‍ നിലത്തിങ്ങനെ
ഓരോ കാലടികളും ഞാന്‍ ഭയത്തോടെ നോക്കി
എന്നെ ചവിട്ടിയരക്കരുതേയെന്ന് ഉറക്കെ കരഞ്ഞു
ചിലര്‍ നാസിക തുറന്ന് എന്‍റെ ഗന്ധം
ഊറ്റിയെടുത്തു നടന്നുപോയി
ഞാന്‍ വീണ്ടും സുഗന്ധം പരത്തി
മരത്തിലേക്ക് നോക്കി ഞാന്‍ വേദനയോടെ തിരക്കി
ഇത്രയും സുഗന്ധിയായ എന്നെ എന്തിനാണ്
ഈ നിലത്തിങ്ങനെ തള്ളിയിട്ടത്
എന്തുകൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടത്
പച്ചിലകള്‍ക്കിടയില്‍ നിന്ന് ഒരു സ്വരം
ഒഴുകിയിറങ്ങുന്നത് ഞാന്‍ കേട്ടു
നീ ഇലഞ്ഞിയാണ്
പൂക്കേണ്ടവള്‍, കൊഴിയേണ്ടവള്‍, സുഗന്ധം പരത്തേണ്ടവള്‍
നിനക്ക് സ്വപ്നങ്ങളില്ല
നിനക്ക് ആഡംബരങ്ങളോ അവകാശങ്ങളോ ഇല്ല
മണ്ണിലും മനസ്സിലും സുഗന്ധിയായി തീരേണ്ടവളാണ് നീ
കരിഞ്ഞുണങ്ങി ദ്രവിച്ചു തീരുവോളം സുഗന്ധമായിരിക്കുക
നീ ഇലഞ്ഞിയാണ്
ഇന്നു ഞാന്‍ നിന്‍റെ കൈകളിലാണ്
നിനക്കു ചുറ്റും സുഗന്ധിയാണ്
നിന്‍റെ ആത്മാവിന്‍റെ ആഭരണമാണ്
നിന്‍റെ കണ്ണുകള്‍ക്ക് കുളിര്‍മയാണ്
നീ ഹൃദയത്തിലേക്ക് എടുത്തുവച്ച ഹാരമാണ്
നീ വലിച്ചെറിയുവോളം നിനക്കായി സുഗന്ധം പരത്തുന്ന ഇലഞ്ഞിയാണ്
അതെ
ഞാന്‍ ഇലഞ്ഞിയാണ്
പൂത്തകൊമ്പില്‍ നിന്നു ഞെട്ടറ്റു വീണവള്‍
സ്വയം ഇല്ലാതാകുമ്പോഴും നിനക്കായി സുഗന്ധമാകുന്നവള്‍
ഇലഞ്ഞി
 
 

You can share this post!

പ്രകൃതിസ്നേഹി

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts