ജീവിതത്തെക്കുറിച്ച്...
ബോധം
ഒരു അസ്ഥിയോ
നീളന്‍ എല്ലിന്‍ കൂടോ
ഒരു തുണ്ട് മാംസമോ
ഇല്ലാതെ
എത്രകാലം നിനക്ക്
ഇങ്ങനെ ജീവിക്കാനാവും
ഒരു അസ്ഥിയോ
നീളന്‍ എല്ലിന്‍ കൂടോ
ഒരു തുണ്ട് മാംസമോ
ഇല്ലാതെ
എത്രകാലം നിനക്ക്
ഇങ്ങനെ ജീവിക്കാനാവും
ചൂണ്ട
വെളിച്ചത്തിന്‍റെ വിരലുകളില്‍
മുറുകെ പിടിച്ചാണ്
മത്സ്യങ്ങള്‍ മരണത്തിനിരയാകുന്നത്
കെണിയാണെന്നറിഞ്ഞിട്ടും
ചൂണ്ടയെ......
ആരും രാത്രി ചൂണ്ടയിടാറില്ലല്ലോ.....
വെളിച്ചത്തിന്‍റെ വിരലുകളില്‍
മുറുകെ പിടിച്ചാണ്
മത്സ്യങ്ങള്‍ മരണത്തിനിരയാകുന്നത്
കെണിയാണെന്നറിഞ്ഞിട്ടും
ചൂണ്ടയെ......
ആരും രാത്രി ചൂണ്ടയിടാറില്ലല്ലോ.....
ഊന്നുവടി
ഭൂമി
എന്‍റെ പാദങ്ങള്‍
പിഴുതെറിഞ്ഞതില്‍
പിന്നെയാണ്
വടി
എനിക്കുവേണ്ടി
നിലത്തൂന്നി
നടക്കാന്‍ തുടങ്ങിയത്
ഭൂമി
എന്‍റെ പാദങ്ങള്‍
പിഴുതെറിഞ്ഞതില്‍
പിന്നെയാണ്
വടി
എനിക്കുവേണ്ടി
നിലത്തൂന്നി
നടക്കാന്‍ തുടങ്ങിയത്
കണ്ണ്
അവയവങ്ങളുടെ
ഉള്‍നാടുകളെ
പകര്‍ത്തുന്ന
ഏറ്റവും പ്രായം കുറഞ്ഞ
ഒറ്റുകാരന്‍
അവയവങ്ങളുടെ
ഉള്‍നാടുകളെ
പകര്‍ത്തുന്ന
ഏറ്റവും പ്രായം കുറഞ്ഞ
ഒറ്റുകാരന്‍
ഗെറ്റ് ഔട്ട്
ജീവിതം ആദ്യം കത്തുന്നത്
കണ്ണിലാണ്.
പതുക്കെ പതുക്കെ
പുറത്താക്കപ്പെടുകയാണ്
ജീവിതം ആദ്യം കത്തുന്നത്
കണ്ണിലാണ്.
പതുക്കെ പതുക്കെ
പുറത്താക്കപ്പെടുകയാണ്
ഇറക്കം
ഓര്‍മ്മകളുടെ
വയറുവീര്‍ത്തിട്ടും
തിളയ്ക്കുന്ന നിനവുകളുടെ
ആല്‍ബം
ഭ്രൂണമായി തിരിച്ചിറങ്ങുന്നു.
ഓര്‍മ്മകളുടെ
വയറുവീര്‍ത്തിട്ടും
തിളയ്ക്കുന്ന നിനവുകളുടെ
ആല്‍ബം
ഭ്രൂണമായി തിരിച്ചിറങ്ങുന്നു.