news-details
BEYOND BORDERS

സിന്ധു തായി സപ്ക്കല്‍

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍  ഒരു ഇടയ കുടുംബത്തിലാണ്   സപ്ക്കല്‍ ജനിച്ചത് . ചെറുപ്പ ത്തില്‍   അമ്മ  അവളെ ചീന്തി -അഥവാ   കീറിയ തുണി എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ സപ്ക്ക ലിന്‍റെ അച്ഛന് അവളോട് കുറച്ചുകൂടി കാരുണ്യ മുണ്ടായിരുന്നു. അവളെ അദ്ദേഹം സ്കൂളിലയച്ചു.. എന്നാല്‍ നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ക്ക് വിദ്യാഭ്യാസം ഉപേക്ഷിച്ച് ഒരു വിവാഹത്തിന് സമ്മതിക്കേണ്ടിവന്നു.

അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ തന്നെക്കാള്‍ 20 വയസ്സ് മൂത്ത ഒരു മനുഷ്യനെ അവള്‍ വിവാഹം കഴിച്ചു. അവിടെ അവള്‍ക്ക് അനേകം പേരുടെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കേണ്ടി വന്നു.. 20 വയസ്സിനുള്ളില്‍ തന്നെ അവള്‍ മൂന്നു കുട്ടികളുടെ അമ്മയായി.

29 വയസ്സില്‍ പൂര്‍ണ ഗര്‍ഭിണി ആയിരിക്കു മ്പോള്‍ ഭര്‍ത്താവ് അവളെ തല്ലിച്ചതച്ചു.. അങ്ങനെ  അബോധാവസ്ഥയില്‍ ഒരു പശുത്തൊഴുത്തില്‍ അവള്‍ പ്രസവിച്ചു. പൊക്കിള്‍കൊടി മൂര്‍ച്ചയുള്ള ഒരു കല്ലു കൊണ്ട് മുറിച്ചു. രക്തത്തില്‍ കുളിച്ച് അനേകം കിലോമീറ്റര്‍ താണ്ടി അവള്‍ അവളുടെ അമ്മയുടെ അടുത്തെത്തി. എന്നാല്‍ അമ്മ അവളെ സ്വീകരിച്ചില്ല. ആത്മഹത്യ ചെയ്യുന്നതി നെക്കുറിച്ച് അവള്‍ ആലോചിച്ചു.. എന്നാല്‍ കുട്ടി കളെ  ഓര്‍ത്ത് അവള്‍ അത് ചെയ്തില്ല ..അവര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഭിക്ഷാടനത്തിന് ഇറങ്ങി .

മാംസ മോഹികളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ രാത്രികാലങ്ങളില്‍ സെമിത്തേരികളില്‍ അന്തിയുറങ്ങി.. ആളുകള്‍ അവളെ പ്രേതം എന്ന് വിളിച്ചു തുടങ്ങി.

തെരുവില്‍ വെച്ചാണ് അനേകം കുട്ടികള്‍ തെരു വിലലയുന്നുണ്ടെന്നും അവര്‍ മാതാപിതാക്കന്മാ രാല്‍ ഉപേക്ഷിക്കപ്പെട്ടവരാണെന്നും  അവര്‍ക്ക് മനസ്സിലായത്. സാവകാശം അവര്‍ ആ കുട്ടികളുടെ അമ്മയായി മാറുകയായിരുന്നു. അവരെയെല്ലാം  ഒരു കുടക്കീഴിലാക്കി.അവള്‍ കൂടുതല്‍ സമയം ഭിക്ഷാടനത്തില്‍ മുഴുകി അവരെ തീറ്റിപ്പോറ്റി.

ഇപ്പോള്‍ അവര്‍ തെരുവിന്‍റെ അമ്മയാണ്. 1400ഓളം അനാഥകുട്ടികളെ അവര്‍ വളര്‍ത്തി വലുതാക്കി. ഇപ്പോളാ വലിയ കുടുംബത്തില്‍ 207 മരുമക്കളും ആയിരത്തോളം കൊച്ചുമക്കളും ഉണ്ട്. അവര്‍ ഏറ്റെടുത്ത  തെരുവിന്‍റെ മക്കളില്‍ പലരും ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടി ഡോക്ടര്‍മാരും വക്കീലന്മാരും എഞ്ചിനീയര്‍മാരും ഒക്കെയുണ്ട്.. അഞ്ഞൂറോളം അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചു.

അവരുടെ ഭര്‍ത്താവ് മാപ്പ് ചോദിച്ചു വന്നപ്പോള്‍ അവര്‍ അയാളെ തന്‍റെ മക്കളുടെ കൂടെ കൂടി. 80 വയസ്സുള്ള തന്‍റെ ഭര്‍ത്താവിനെ അവര്‍ തന്‍റെ മൂത്തകുട്ടി ആയി കരുതുന്നു.

'മീ സിന്ധു തായി സപ്ക്കല്‍' എന്നൊരു മറാത്തി ചിത്രം ഈ അമ്മയുടെ ജീവിതത്തെ അധികരിച്ച് എടുത്തിട്ടുണ്ട്.

സിദ്ധുതായിയുടെ  ജീവിതം നമുക്കൊക്കെ പ്രചോദനമാകണം. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ എത്ര മോശം അവസ്ഥയിലും നമ്മള്‍ക്ക് അനേകം പേരുടെ ജീവിതം മാറ്റിമറിക്കാന്‍ സാധിക്കും എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു..

You can share this post!

അമ്മയാകുന്നത്

കാര്‍മ്മല്‍ മേഴ്സിഹോം
അടുത്ത രചന

അക്കിത്തം വിശ്വമാനവികതയുടെ ഇതിഹാസം

ആല്‍ബര്‍ട്ട് എം. ജോണ്‍
Related Posts