'ന്യൂഡില്‍സ് ഭക്ഷിച്ചാല്‍ നിങ്ങളുടെ ഹോര്‍മോണുകളുടെ താളംതെറ്റും. നിങ്ങള്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള ത്വര കൂടുകയും ചെയ്യും'

2012 ല്‍ ജിതേന്ദ്ര ചട്ടാര്‍ എന്ന ഹരിയാനയിലെ ഒരു ഗോത്ര  നേതാവ്  പറഞ്ഞതാണ് ഈ വാചകം. ഡല്‍ഹിയിലെ നിര്‍ഭയ കേസ് നടന്ന ശേഷമാണ് അയാള്‍ ഇങ്ങനെ പറയുന്നത്.

സ്ത്രീകള്‍ ജീന്‍സ് ഇടുന്നത് കൊണ്ടും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കൊണ്ടുമാണ് പീഡനം നടക്കുന്നത് എന്ന   വിഡ്ഢിത്തവും പ്രതിലോമകരവുമായ അനേകരുടെ പ്രസ്താവനകളില്‍  ഒന്നായിരുന്നു ജിതേന്ദ്രന്‍റെത്. പക്ഷേ ഗോത്രവര്‍ഗ്ഗ പ്രാകൃത സിദ്ധാന്തങ്ങള്‍ ഉന്നയിക്കുന്ന മറ്റ് നേതാക്കന്മാരില്‍ നിന്ന് ജിതേന്ദ്രര്‍ വ്യത്യസ്തനായിരുന്നു. അയാള്‍ തന്‍റെ തെറ്റ് തിരുത്തുകയും തന്‍റെ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകുകയും ചെയ്തു..

ജിതേന്ദ്രറിന്‍റെ പ്രതിശ്രുത വധു പൂജ അദ്ദേഹത്തെ ഞെട്ടിക്കുന്ന ആ വാര്‍ത്ത അറിയിച്ചു. പത്തൊമ്പതാം വയസ്സില്‍ താന്‍ എട്ട് പേരാല്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ഒരു വ്യക്തിയാണ്. കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതിനുശേഷം അവളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും അക്രമികള്‍ എടുത്തിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ അവയൊക്കെ പുറത്തുവിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം പൂജ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍  വച്ച് പരാതി സ്വീകരിച്ച പോലീസുകാരന്‍ തന്നെ അവളെ വീണ്ടും ബലാത്സംഗം ചെയ്തു. പൂജയ്ക്ക് നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു.

പൂജ പറഞ്ഞു:

'ഞാന്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല. നമുക്ക് ഈ വിവാഹം വേണ്ടെന്ന് വെക്കാം'.

വിവാഹത്തിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മാത്രമാണ് പൂജ ഇത് വെളിപ്പെടുത്തുന്നത്. ആദ്യം കേട്ടപ്പോള്‍ അയാള്‍ക്ക് അതൊരു ഞെട്ടലായിരുന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ജിതേന്ദ്രര്‍ തന്‍റെ തീരുമാനം പറഞ്ഞു.

'ഞാന്‍ നിന്നെ പൂര്‍ണ്ണമനസ്സോടെ വിവാഹം കഴിക്കും. നിന്നെ ആക്രമിച്ചവരെ നമ്മള്‍ നിയമ ത്തിനു മുന്നില്‍ കൊണ്ടുവരും. നീയല്ല കുറ്റക്കാരി. നീയല്ല ലജ്ജിക്കേണ്ടത്. ഇത് ചെയ്തവര്‍ തന്നെയാണ് ലജ്ജിക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടത്'.

പൂജയെ വിവാഹം കഴിക്കുന്നതിനെതിരെ ജിതേന്ദ്രന് വധഭീഷണി പോലുമുണ്ടായി.എന്നാല്‍ തന്‍റെ തീരുമാനത്തില്‍ നിന്ന് അയാള്‍ പുറകോട്ടു പോയില്ല, എന്ന് മാത്രമല്ല ഗ്രാമീണരെ മുഴുവന്‍ വിവാഹത്തിനു ക്ഷണിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം അവള്‍ ഉപേക്ഷിച്ച പഠനം  തുടരുന്നു.

- അവര്‍ വീണ്ടും പൊരുതാന്‍ തീരുമാനിച്ചു...

- പുതിയ പരാതി കൊടുത്തതിനു ശേഷം ഇപ്പോള്‍ അഞ്ച് വര്‍ഷമായി. ഒരു ഓഫീസറുടെ അടുത്ത് നിന്ന് മറ്റൊരിടത്തേക്ക് പരാതിയും വക്കാലത്തുമായി അവര്‍ നീങ്ങുന്നു. ഒച്ചു പോലെ ഇഴഞ്ഞുനീങ്ങുന്ന ഇന്ത്യയിലെ നിയമ വ്യവസ്ഥിതിയുമായി അവര്‍ മല്ലിടുകയാണ്.

പൂജ പറയുന്നു;

'പലതവണ ഞങ്ങള്‍ക്ക് വധഭീഷണി ഉണ്ടായിട്ടുണ്ട്. കോടതിക്ക് പുറത്ത് വെച്ച് പ്രശ്നം രമ്യ മായി പരിഹരിക്കാന്‍ പറഞ്ഞ് പലരും സമീപിച്ചിട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിന്ന് കോടതിയിലേക്ക് പോകുന്ന വഴി  ആക്രമിക്കപ്പെടുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവര്‍ ജിതേന്ദ്രനെതിരെ  നാല് കള്ളകേസ് കൊടുത്തിരിക്കുകയാണ്. ആക്രമികള്‍ ശക്തരാണ് സമ്പന്നരായ രാഷ്ട്രീയക്കാരുടെ മക്കളാണവര്‍. അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പല വീഡിയോകളും ഫോട്ടോകളും തെളിവുകളും പോലീസ് തന്നെ നശിപ്പിച്ചിരിക്കുന്നു. കോടതി നടപടികള്‍ പോലും അവര്‍ക്ക് അനുകൂലമാണ്. കേസ് ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.'

ഒരുപാട് തവണ അവര്‍ പൂജയെമൊഴി കൊടുക്കാന്‍ വിളിപ്പിച്ചു. പൂര്‍ണ്ണഗര്‍ഭിണിയായിരു ന്നപ്പോഴും വിളി ഉണ്ടായി. ഓരോ തവണ കോടതിയില്‍ ചെല്ലുമ്പോഴും കേസ് പുതിയ അവ ധിക്ക് മാറ്റിവയ്ക്കും. പൂജയുടെ വക്കീലിനെ അവര്‍ പണം കൊടുത്ത് സ്വാധീനിച്ചു, ഉള്ള തെളിവുകള്‍ കൂടി നശിപ്പിച്ചു. കോടതിയില്‍ കയറി ഇറങ്ങുന്നത് കൊണ്ട് ജിതേന്ദ്രറിന് മുഴുവന്‍ സമയം ജോലി ക്കുപോകാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെ നല്ലൊരു വക്കീലിനെ വയ്ക്കാന്‍ അയാള്‍ക്ക് കൃഷിയിടങ്ങളില്‍ ചിലത് വില്‍ക്കേണ്ടിവന്നു. കേസിന് 14 ലക്ഷം രൂപ വേണ്ടിവരുന്നു.

ഇപ്പോള്‍ കേസ് ചാത്തീസ്ഗഡ് ഹൈക്കോടതിയിലാണ്.
ജിതേന്ദ്ര പറയുന്നു;
'ഞങ്ങള്‍ ഈ കേസ് തോറ്റു കൊടുത്താല്‍ സാധാരണ ജനങ്ങള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നശിക്കും. പക്ഷേ ഞങ്ങള്‍ ജയിച്ചാല്‍ കൂടുതല്‍ ആളുകള്‍ക്ക് നിയമത്തെ ആശ്രയിക്കാനുള്ള പ്രചോദനമാകും. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല'.

ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് വിഭാബക്ഷിയുടെ ചിത്രമായ 'സോണ്‍ റൈസ്' എന്ന ഡോക്യുമെന്‍ററിയില്‍ ജിതേന്ദര്‍ ചട്ടര്‍ അവതരിപ്പിക്കപ്പെടുന്നു.

You can share this post!

അമ്മയാകുന്നത്

കാര്‍മ്മല്‍ മേഴ്സിഹോം
അടുത്ത രചന

സിന്ധു തായി സപ്ക്കല്‍

ഡോ. റോബിന്‍ കെ. മാത്യു
Related Posts